Saturday, November 29, 2025

പ്രഭാതചിന്തകൾ* മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. മറ്റുള്ളവരെ സ്നേഹിക്കാൻ ശീലിക്കുമ്പോൾ അവരുടെ കൊച്ചു കൊച്ചു പോരായ്മകളെ ക്ഷമിക്കാനും നാം തയ്യാറാകണം.. 🙏🏻 *സുപ്രഭാതം*🙏🏻

No comments:

Post a Comment