Saturday, November 29, 2025

ഈ ലോകജീവിതത്തിൽ പുറമേ നിന്നുള്ള ഒരു ശക്തിയ്ക്കും ആരെയും ഒന്നിനെയും രൂപപ്പെടുത്താനായിട്ടില്ല! സ്വയം അനുവദിക്കാതെ ആർക്കും നമ്മേ ജീവിതത്തിൽ സ്വാധീനിക്കാൻ ആവുകയില്ല. ഒരുപക്ഷെ ഒരിക്കൽ ഉള്ളിൽ കടന്നവർക്ക് ഒരുപക്ഷെ നമ്മുടെ ഉത്പാദന ശേഷി തടസ്സപ്പെടുത്തി ഉന്മൂലന പ്രക്രിയ ത്വരിതപ്പെടുത്താൻ ആവും. വസന്തം അത് അവകാശമാണ്, നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവരേ തേടി അത് വരിക തന്നെ ചെയ്യും. നഷ്ടങ്ങളെ ഓർത്ത് വിലപിക്കാൻ തുടങ്ങിയാൽപിന്നെ ജീവിതം ഒരു വിലാപ കാവ്യാമാകും. കാലാവസ്ഥയുടെ കരുത്തു കൊണ്ട് എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രകൃത്യാ ഉള്ള ഉൽക്കരുത്തു കൊണ്ട് വീണ്ടും ചെടികൾ, മരങ്ങൾ ഒക്കെ പുഷ്പിച്ചു കൊണ്ടേയിരിക്കും. കൊഴിഞ്ഞു വീണ പുഷ്പങ്ങളെ നോക്കി വിലപിക്കാതെ തന്നിൽ വിടരാനുള്ള പുഷ്പങ്ങളെക്കുറിച്ചോർത് കരുത്തോടെ വളരുകയാണ് പ്രധാനം. അടർന്നു വീണവയെ തിരികെ കൊളുത്തിവയ്ക്കാൻ ആവില്ല, അതിനു പിന്നാലെ പോകാതെ മുന്നോട്ടു കുതിക്കണം. ഒന്നും നഷ്ടപ്പെടാതെ എന്തെങ്കിലും നേടിയവർ ആരും ഈ ലോകത്തില്ല, അതാണ് സത്യം, അതാണ് പ്രകൃതി നിയമം....!*

No comments:

Post a Comment