Tuesday, June 16, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനഞ്ചാം ദിവസം (2026 ജൂൺ 15) ധൃതരാഷ്ട്രരും ദുര്യോധനാദികളും പല കാരണങ്ങളാൽ അസ്വസ്ഥരായിരുന്നു. അനുഷ്ഠാനങ്ങളും ആരാധനകളും പാലിച്ചിരുന്ന പാണ്ഡവരായിരുന്നു ഭേദം. അതിഥികളായെത്തുന്ന ൠഷീശ്വരന്മാരുടെ അനുഗ്രഹവും മാർഗ്ഗദർശനവും അവർക്കുണ്ടായിരുന്നു. ബൃഹദശ്വമഹർഷിയോട് യുധിഷ്ഠിരൻ്റെ ചോദ്യം, തന്നെപ്പോലെ ദു:ഖം അനുഭവിക്കാനിടയായ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു. മനസ്സിന് വിചിത്രമായ ചില രീതികളുണ്ട്. തൻ്റെ ദു:ഖത്തിനാണ് ഏറ്റവും തീവ്രത എന്ന് അതു വിശ്വസിക്കുന്നു. കദനത്തെ അഭിമാനമായി കൊണ്ടു നടക്കുന്ന ചിലരുമുണ്ട്. ഭവാനെക്കാൾ തീവ്രദു:ഖം അനുഭവിച്ച ഒരാളുടെ കഥ പറയാം, മഹർഷി പറഞ്ഞു. ദു:ഖിതനായ ഒരാൾക്ക് വേറൊരാളുടെ സമാനദു:ഖം ആശ്വാസമാകുന്നതെങ്ങനെ? അത്തരം ആശ്വസിപ്പിക്കൽ ഉചിതമാണോ എന്നു സ്വാമിജി ചോദിക്കുന്നു. സമാശ്വസിപ്പിക്കൽ കാരുണ്യപൂർവ്വമാകണം, അനുകമ്പയിൽ നിന്നാകണം. അത് സഹതാപത്തിൽ നിന്നാവരുത്. വ്യക്തിത്ത്വത്തിൻ്റെ ആഴങ്ങളിൽ, ഒരാളുടെ പൗരുഷത്തെ ഉണർത്താനും സ്വയം സച്ചിദാനന്ദമാണ്, ബ്രഹ്മമാണ് എന്ന പ്രാഥമിക ബോദ്ധ്യം ഉറപ്പിക്കാനും കഴിഞ്ഞാൽ സ്വീകരിക്കുന്ന ആൾക്ക് ധൈര്യം കിട്ടും. കാരുണ്യമുള്ള ആൾ ഈ ഭാവത്തെയാവും അഭിസംബോധന ചെയ്യുക. "ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ...." എന്നു പറയുന്നിടത്ത്, you are beyond that എന്ന ആത്മവിശ്വാസവും പ്രത്യാശയുമാണ് പകരുന്നത്. മറ്റൊരു നിരീക്ഷണം വേദനിക്കുന്നവരോട് ആശ്വാസവാക്കായി "സാരമില്ല" എന്നു പറയരുത്. അവർക്കത് സാരമുണ്ട്. തൻ്റെ അവസ്ഥയെ താൻ സാരമുള്ളതായി വിലയിരുത്തിയതിനെയാണ് നിങ്ങൾ അനാദരിക്കുന്നത്. സാരമുണ്ട് എന്ന കണ്ടെത്തലിനെ വിലമതിക്കുന്നു; എനിക്കു "മനസ്സിലാവുന്നുണ്ട് " എന്നാവണം നമ്മുടെ ഉചിതമായ പ്രതികരണം. താരതമ്യം ദു:ഖത്തിൻ്റെ കാര്യത്തിലും അനൗചിത്യമാണ്. മുന്നിലിരിക്കുന്ന വൃക്തിയെ അത് discount ചെയ്യുന്നു. എന്നാൽ വൈകാരികമായ പ്രയാസത്തിൽ നിന്നു മാറി ഒരു ബൗദ്ധിക വിശകലനത്തിന്, തത്ത്വചിന്താപരമായ വിചാരഗതി സ്വീകരിക്കുന്നതിന് സജ്ജമെങ്കിൽ, case study എന്ന നിലയിൽ പരിഗണിക്കാവുന്നതാണ് ഇത്. ഇവിടെ നള-ദമയന്തി കഥയാണ് മഹർഷി പറയുന്നത്. നളൻ്റെ ഉദ്യാനത്തിലെത്തുന്ന ഹംസങ്ങളിലൊന്നിനെ കൗതുകത്തിന് പിടിക്കുമ്പോൾ, തനിക്ക് സ്വാതന്ത്ര്യം നൽകിയാൽ, ദമയന്തിക്ക് ദൂതു പോകാം എന്നറിയിക്കുന്നു. അപ്രകാരം, വിദർഭയിലെത്തി ദമയന്തിയെ കണ്ട് നളൻ്റെ വിശേഷങ്ങളും അറിയിക്കുന്നു. നാരീരത്നമായ ഭവതി യോഗ്യനായ നളനെ വരിച്ചാൽ അത് ഏറ്റവും ഉചിതമായ സമർപ്പണമാവും. ദമയന്തിയിലെ അനുരാഗത്തിൻ്റെ പാരവശ്യം മനസ്സിലാക്കിയ രാജാവ് മകൾക്ക് സ്വയംവരം നിശ്ചയിക്കുന്നു. ഏതെങ്കിലും കുറവിനെ മനസ്സിലാക്കിയെത്തുന്ന മാരീച പ്രഭാവങ്ങളെ അതിജീവിച്ച്, പരസ്പരം അറിഞ്ഞ്, ആദരിച്ച്, സ്വാതന്ത്ര്യം നൽകിയുള്ള ബന്ധമാവണം അനുരാഗം. ശീലഗുണങ്ങളുടെ ചേർച്ച, സ്വയം പരീക്ഷിച്ച് ബോദ്ധ്യപ്പെടണം. ശാരീരിക ആവേശങ്ങൾക്കപ്പുറമുള്ള ഇണക്കം. അല്ലെങ്കിൽ ആജീവനാന്ത അടിമത്തമോ, വിട്ടുവീഴ്ച്ച ചെയ്ത് തുലഞ്ഞു പോകുന്നതോ ആവും ജീവിതം. ത്രിഭുവന സഞ്ചാരി ദേവർഷി, നാരദർ സ്വർഗ്ഗത്തിലെത്തുന്നു. ദമയന്തീ സ്വയംവരമാണ് ഭൂമിയിലെ വിശേഷം എന്നറിഞ്ഞതോടെ തങ്ങൾക്കും അതിൽ പങ്കെടുക്കണമെന്ന് ദേവേന്ദ്രനും അഗ്നി, വരുണൻ, യമൻ തുടങ്ങിയവർക്കും ആഗ്രഹമായി. വഴിമദ്ധ്യേ നളനെക്കണ്ട ദേവന്മാർ, തങ്ങളിലൊരാളെ വരിക്കണമെന്ന് ദമയന്തിയെ അറിയിക്കാൻ നളനെ നിയോഗിക്കുന്നു. ദമയന്തിയെ കണ്ട നളൻ ദേവന്മാരിൽ ഒരാളെ വരിക്കണമെന്ന് അറിയിച്ചു. താൻ നളനെ മാത്രമേ വരിക്കൂ, എന്നാൽ ദേവന്മാർക്ക് അപ്രിയം വരാതെ ഭവാനെ വരിക്കാൻ ഒരു ഉപായമുണ്ട്, ദമയന്തി പറഞ്ഞു. പ്രണാമം സ്വാമിജി സംഗ്രഹം; വിജയകുമാരൻ SF പാലക്കാട് 15.06.2026

Monday, June 15, 2026

*Shiva Shakti Aksh Rekha (79°E)* What is so special about the 79°E meridian that extends from the North Pole across the Arctic Ocean, Asia, the Indian Ocean, the Southern Ocean, and Antarctica to the South Pole? On this incredible 79° longitude over India is an almost perfect geographical alignment of multiple Shiva temples, stretching over 2383 km from the lofty Himalayas to the coastal town of Rameswaram. It appears that several great temples were consciously built on this very longitude that have strengthened and radiated the glory of Bharat. Of these, eighteen (18) are ancient Lord Shiva Temples, that are along the *Shiva Shakti Aksh Rekha (79°E)*. The temples include the Panch Kedar group in the North and the famous Pancha Bhoota Siva temples in the south consisting of the flickering lamps in the Sri Kalahasti temple (shows the play of wind - respiration of Vayu Linga), water spring in the innermost sanctum of the Tiruvanaikkaval temple shows the temple’s relationship to the element water, annual Kartikai Deepam (giant lamp lighted atop the Annamalai hill) shows the Annamalaiyaar’s manifestation as fire, Swayambhu lingam of sand at Kanchipuram signifies the Siva’s association with the earth while the formless space (Akasa) at Chidambaram shows the association of the Lord with formlessness or nothingness. In addition, there are seven (7) ancient Vishnu temples too along the same longitude. They include the five revered Panch Badri Temples, the Narasing temple in Uttarakhand and the very famous Balaji temple in Tirumala. All the above 25 temples are ancient s and most of them are Archaeological Sites of extreme importance. The complete list with exact Longitudes is given below: *List of temples on Siva Sakthi Aksh Rekha* Panch Kedar temples (Uttarakhand) 1. Kedarnath ; 79.0669° (E. Longitude) 2. Madhya Maheshwar; 79.2216° 3.Tungnath ; 79.2169° 4. Rudranath; 79.3184° 5. Kalpeshwar; 79.4491° ---------------------------------------. 6. Omkareshwar (Uttarakhand) ; 79.1028° 7. Jageshwar Temples (Uttarakhand); 79.8539° 8. Baijnath Dham (Uttarakhand) ; 79.6157° 9. Kandariya Mahadev Khajuraho, MP; 79.9203° 10. Ramappa Temple (Telangana) ; 79.9412° 11. Kaleshwaram, (Telangana); 79.9045° 12. Mallikarjun Jyotirling, Srisailam (Andhra Pradesh); 78.8680° 13. Kalahasti (Andhra Pradesh) ; 79.6982° 14. Kanchipuram (Tamil Nadu); 79.6962° 15. Thiruvannamalai (Tamil Nadu); 79.0666° 16. Chidambaram (Tamil Nadu); 79.6935° 17. Thiruvanakoil (Tamil Nadu) ; 78.7056° 18. Rameshwaram,(Tamil Nadu); 79.3177° *List of seven Vishnu temples on the same 79° longitude*: *Panch Badri temples( Uttrarakhand)* 1 Badri Vishal, Badrinath; 79.4910°( E.Longitude) 2 Yogdhyan Badri ; 79.5462° 3. Bhavishya Badri ; 79.6417° 4. Vridha Badri ; 79.5647° 5. Adi Badri ; 79.2254° -------------------------------------- 6. Narsingh Mandir, Joshimath (Uttarakhand) 79.5537° 7.Venkateswara (Balaji), Tirumala, (Andhra Pradesh) 79.3471° Did ancient Indian sages know cosmic geometry ? Coincidence? Or cosmic design? What makes these temples extraordinary is that most of them were built thousands of years ago, without satellites or modern cartography. Yet they form a nearly perfect straight line across the subcontinent along the spiritual meridian. From Kedarnath to Rameswaram, the establishment of all these temples form a mysterious precise alignment which cannot be accidental. The Shiva Shakti Akash Rekha reminds us that India’s temple architecture wasn’t just geographical but also spiritual – the 79° line appears to be the spine of Shiva, running through the length of our dear nation. The alignment suggests knowledge of geography and astronomy: in particular the connection of the geomagnetic energy of the temples. Shouldn’t our National and State Governments showcase this incredible and mysterious alignment of temples to the world? Perhaps, also execute an appropriate religious tourism project along this spiritual 79° corridor? *Hara Hara Mahadev*

Sunday, June 14, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിമൂന്നാം ദിവസം (2026 ജൂൺ 13) വരാനിരിക്കുന്ന പോരിൽ, പാണ്ഡവരുടെ പ്രത്യാശയായ അർജ്ജുനൻ സുസജ്ജനാവാൻ, ദിവ്യായുധങ്ങൾ തേടി, തപ:പ്രഭാവം കൊണ്ട് ദിവ്യലോകങ്ങളിൽ യാത്ര തുടരുന്നു. കിരാതമൂർത്തിയോട് ഏറ്റുമുട്ടിയാണ് പാശുപതാസ്ത്രം സ്വന്തമാക്കുന്നത്. നേട്ടങ്ങൾക്ക് അവശ്യം വേണ്ട തപസ്സ്, നേരിടേണ്ടിവരുന്ന പരീക്ഷകൾ, സ്വന്തം കാട്ടാളത്തത്തോട്, പ്രാകൃതപ്രകൃതിയോട്, അഹങ്കാരത്തോട് പോരാടി ജയിക്കേണ്ടത് ഒക്കെയാണ് സൂചനകൾ. ഇന്ദ്രൻ്റെ വാത്സല്യപാത്രമായി സ്വർഗ്ഗത്തിൽ, നൃത്യഗീതാദികളിൽ നൈപുണി നേടി വസിക്കവേ, നൃത്തവേളയിൽ ഉർവ്വശിയെ ഉറ്റുനോക്കിയതിൻ്റെ താല്പര്യത്തെ ഇന്ദ്രൻ തെറ്റായി മാനിച്ചു. നിർദ്ദേശപ്രകാരം അർജ്ജുനനെ പരിചരിക്കാൻ ഉദ്യുക്തയായെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടം മാതൃഭാവത്തിൽ കണ്ടാണ് എന്നു വ്യക്തമാക്കുന്നു. കുന്തീമാതാവിനും ശചീദേവിക്കും തുല്യമാണ് അമ്മയെ കാണുന്നത്. പുരൂരവസ്സിൻ്റെ പത്നിയെന്ന നിലയിൽ കുരുവംശജനനിയായി കണ്ട് ആരാധനയോടെ ശ്രദ്ധിച്ചതിനെ മറ്റൊരു വിധത്തിൽ കാണരുത്, വാത്സല്യത്തോടെ അനുഗ്രഹിക്കണം, അർജ്ജുനൻ വന്ദിച്ചു. സ്വേച്ഛാചാരികളായതിനാൽ അത്തരം പരിഗണനകളില്ലെന്ന് ഉർവ്വശി വാദിച്ചെങ്കിലും, പാർത്ഥൻ തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. തടയപ്പെട്ട കാമം ഉർവ്വശിയിൽ ക്രോധമായി ജ്വലിച്ചു; പൗരുഷം നഷ്ടപ്പെട്ടവനായി വിഹരിക്കാൻ ഇടയാവട്ടെ എന്ന് അർജ്ജുനനെ ശപിച്ചു. ഈ ശാപം അജ്ഞാതവാസക്കാലത്തെ ഒരു സംവത്സരം, പ്രയോജനപ്പെടുമെന്ന് ഇന്ദ്രൻ പാർത്ഥനെ സമാശ്വസിപ്പിക്കുന്നു. അതിനു ശേഷം ശാപമുക്തി ഉണ്ടാവും. ഉർവ്വശീ ശാപം ഉപകാരമായത്, എല്ലാ പ്രതിസന്ധികളിലും അന്തർലീനമായ ഒരു സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിലാണ്. എവിടെ എത്തിപ്പെട്ടോ അവിടെ വിധാതാവിന് ഒരു ശുഭസങ്കല്പമുണ്ട് അത് മഹത്തായ ഒരു പദ്ധതിയുടെ ഭാഗമാണ്. അതു കണ്ടെത്താനുള്ള ഉത്സാഹം ഉണരണം. പ്രശ്‌നം, പ്രതിസന്ധി എന്നു വിലയിരുത്തി, നമ്മെ തളർത്താനും ശിക്ഷിക്കാനും വേട്ടയാടാനും വേദനിപ്പിക്കാനും ഉള്ള കരുത്ത് അതിനു നാം തന്നെ നല്കരുത്. പകരം ഇതിൽ നിന്ന് എന്തു പഠിക്കാം, എങ്ങനെ എൻ്റെ യാത്രയിൽ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുക. ഈ രണ്ടു പ്രകാരത്തിലും ശാപങ്ങളെ ഉപകാരമാക്കി മാറ്റാനാവും. സ്വർഗ്ഗത്തിലെ അർജ്ജുനൻ്റെ പദവി ലോമശമഹർഷിയെ വിസ്മയിപ്പിക്കുന്നു. ഈ ക്ഷത്രിയൻ ഇതിന് എന്തു സുകൃതം ചെയ്തു? പുരാണ ഋഷിസത്തമന്മാരായ നര-നാരായണന്മാരിൽ, ഭൂഭാരം കുറയ്ക്കാനും വരബലദർപ്പിതന്മാരെ ഹനിക്കാനുമായി ക്ഷത്രിയനായി അവതരിച്ച നരനായ അർജ്ജുനൻ ഇന്ദ്രന് സ്വപുത്രൻ തന്നെയാണ്. കാമൃകവനത്തിൽ, യുധിഷ്ഠിരനോട്, ഫൽഗുണനെക്കുറിച്ച് വ്യാകുലത വേണ്ട; ശുദ്ധിയാർജ്ജിച്ച് ശക്തിനേടി തിരിച്ചെത്തുമെന്ന് മാമുനി അറിയിക്കുന്നു. ധൃതരാഷ്ട്രർ യഥാസമയം ഇതൊക്കെ അറിയുന്നുണ്ടോ? ജനമേജയൻ സംശയം പ്രകടിപ്പിക്കുന്നു. വൈശമ്പായനൻ പറഞ്ഞു: വേദവ്യാസൻ്റെ സന്ദർശനത്തിലൂടെ എല്ലാം അറിയുന്നുണ്ട്. ചൂതുകളിയിലെ അന്യായമോർത്ത് ധൃതരാഷ്ട്രർക്ക് സ്വസ്ഥത കിട്ടുന്നില്ല. വിലാപം തുടരുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 13.06.2026

Saturday, June 13, 2026

മഹാഭാരതത്തിലെ പാണ്ഡവ പത്നിയായ പാഞ്ചാലിക്ക് (ദ്രൗപദി) അഞ്ച് പാണ്ഡവരിലുമായി അഞ്ച് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇവർ "ഉപപാണ്ഡവർ" എന്ന പേരിൽ അറിയപ്പെടുന്നു. ഓരോ പാണ്ഡവരിലും പാഞ്ചാലിക്കുണ്ടായ മക്കളുടെ വിവരങ്ങൾ താഴെ നൽകുന്നു: പ്രതിവിന്ധ്യൻ: യുധിഷ്ഠിരന്റെ മകൻ. സുതസോമൻ: ഭീമന്റെ മകൻ. ശ്രുതകർമ്മാവ്: അർജ്ജുനന്റെ മകൻ. ശതാനികൻ: നകുലന്റെ മകൻ. ശ്രുതസേനൻ: സഹദേവന്റെ മകൻ. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ദിവസം രാത്രിയിൽ, അശ്വത്ഥാമാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ഈ അഞ്ച് ഉപപാണ്ഡവരെയും പാണ്ഡവരാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമായി വധിക്കുകയാണുണ്ടായത്.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പന്ത്രണ്ടാം ദിവസം (2026 ജൂൺ 12) സംഭവമാകട്ടെ വസ്തുതയാകട്ടെ ഭാരമായി തോന്നുന്നിടത്ത് അജ്ഞാനമുണ്ട്. വിജ്ഞാനം കൊണ്ടാണ് ഭാരരാഹിത്യം സാധിക്കുക. സമ്പൂർണ്ണ ഭാരരാഹിത്യമാണ് മോക്ഷം. സമ്പൂർണ്ണ ഭാരരഹിതാവസ്ഥ എന്നാൽ കർതൃത്വ- ഭോക്തൃത്വബുദ്ധി അവസാനിച്ചിട്ടുള്ള ജ്ഞാനനിഷ്ഠയുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു യാത്ര തുടങ്ങാൻ ഏവർക്കും തീരുമാനിക്കാം. അന്ത:പ്രചോദനങ്ങളെ തിരിച്ചറിഞ്ഞുള്ള യാത്രയിൽ അവയെ അടിച്ചമർത്തരുത്; മിഥ്യാചരന്മാരാവരുത്. ക്രമികമായി സംഭവിക്കണം വൈരാഗ്യം. ആത്മീയതയും ഭൗതികതയും തമ്മിൽ അന്ത:സംഘർഷമുള്ളതല്ല നമ്മുടെ സംസ്‌കൃതി. ഭാരവാഹിത്വത്തിൽ നിന്ന് ഭാരരാഹിത്യത്തിൻ്റെതായ ഭാരതീയത്വത്തിലേക്ക് ധർമ്മ പാതയിലൂടെയുള്ള തീർത്ഥയാത്രയാണ് മഹാഭാരതം. ധർമ്മപുത്രർക്ക് ഭീഷ്മ-ദ്രോണാദികളെ കരുതി ഭയമുണ്ട്. പ്രതിവിധിയായി വേദവ്യാസൻ ഉപദേശിച്ച പ്രതിസ്മൃതി മന്ത്രത്താൽ അർജ്ജുനൻ ദിവ്യഭൂമികകളിൽ തപം ചെയ്ത്, പിനാകിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച്, ദിവ്യായുധങ്ങൾ കരസ്ഥമാക്കി. വരുണൻ, കുബേരൻ, യമധർമ്മൻ പിന്നാലെ ദേവേന്ദ്രനും അവിടെയെത്തി, പാർത്ഥന് വിശേഷപ്പെട്ട ആയുധങ്ങൾ നല്കുന്നുണ്ട്. തുടർന്ന് കൃതാർത്ഥനായ പാർത്ഥന് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്ക് സമയമായി. ഇന്ദ്രശാസനമനുസരിച്ച് എത്തിയ അതിവിശിഷ്ടമായ രഥത്തിൽ ദേവേന്ദ്രപ്രസാദം കൊണ്ട് കയറിയ അർജ്ജുനൻ സ്വർഗ്ഗത്തിലെത്തുന്നു. പാപികൾക്ക് അപ്രാപ്യമായ പുണ്യ നഗരിയിൽ, വിശിഷ്ട സഭയിൽ, ദേവേന്ദ്രൻ പുത്രനെ വാത്സല്യപൂർവ്വം സ്വീകരിച്ചാശ്ലേഷിക്കുന്നു. അഞ്ചു വർഷം സസുഖം അവിടെ വാണ അർജജുനൻ ചിത്രസേനൻ്റെ ശിക്ഷണത്തിൽ നൃത്യഗീതാദികൾ അഭ്യസിക്കുന്നു. സഭയിൽ ഒരു നൃത്തവേളയിൽ ഉർവ്വശിയിൽ പതിഞ്ഞ അർജ്ജുനൻ്റെ നോട്ടത്തെ മാനിച്ച് ദേവേന്ദ്രൻ ആ താല്പര്യത്തെ തൃപ്തിപ്പെടുത്താൻ ഉദ്യമിക്കുന്നു. അപ്രകാരമെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടത്തിൻ്റെ വ്യത്യസ്‌തമായ താല്പര്യത്തെ അർജ്ജുനൻ വിശദമാക്കുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 12.06.2026

Friday, June 12, 2026

സനാതന ധർമ്മത്തിൽ 'അന്നം' എന്നത് കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല, മറിച്ച് ബ്രഹ്മസ്വരൂപം കൂടിയാണ് ("അന്നം ബ്രഹ്മേതി വ്യജാനാത്"). ഒരിക്കൽ ശിവനും പാർവ്വതിയും തമ്മിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തർക്കമുണ്ടാവുകയും, പ്രപഞ്ചം മുഴുവൻ മായയാണെന്നും അന്നം പോലും മിഥ്യയാണെന്നും ശിവൻ പറയുകയുണ്ടായി. ഇതിനെത്തുടർന്ന് പാർവ്വതീദേവി പ്രപഞ്ചത്തിൽ നിന്ന് തന്റെ സാന്നിധ്യം പൂർണ്ണമായി മറച്ചു. അതോടെ ലോകം മുഴുവൻ കടുത്ത ക്ഷാമത്തിലും പട്ടിണിയിലുമായി. തുടർന്ന് ജീവജാലങ്ങളുടെ ദുരിതമകറ്റാൻ ദേവി കാശിയിൽ 'അന്നപൂർണ്ണ'യായി അവതരിച്ച് ഭിക്ഷ നൽകാൻ തുടങ്ങി. ലോകത്തിന്റെ പട്ടിണി മാറ്റാൻ സാക്ഷാൽ പരമേശ്വരൻ തന്നെ ദേവിയുടെ മുന്നിൽ ഭിക്ഷാപത്രവുമായി കൈനീട്ടേണ്ടി വന്നു എന്നാണ് ഐതിഹ്യം. ഈ പുണ്യമുഹൂർത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആദിശങ്കരൻ ഈ സ്തോത്രം രചിക്കുന്നത്. അന്നപൂർണ്ണാ സ്തോത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള പരിവർത്തനത്തെ കാണിക്കുന്നു എന്നതാണ്. മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായ ആഹാരവും ഐശ്വര്യവും പ്രകൃതിയുടെ മാതൃരൂപത്തിൽ നിന്ന് യാചിക്കുന്നു. അവസാന ശ്ലോകത്തിൽ ശങ്കരാചാര്യർ ചോദിക്കുന്നത് കേവലം ചോറല്ല, മറിച്ച് 'ജ്ഞാനവൈരാഗ്യസിദ്ധി' ആണ്. "ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി" ഇവിടെ അന്നം എന്നത് ആത്മജ്ഞാനത്തിന്റെ പ്രതീകമാണ്. ബുദ്ധിക്കും ആത്മാവിനും വേണ്ടുന്ന ജ്ഞാനമാകുന്ന ആഹാരമാണ് ഭക്തൻ കാംക്ഷിക്കുന്നത്. സ്തോത്രത്തിന്റെ ഉപസംഹാരത്തിൽ ശങ്കരൻ മുന്നോട്ടുവെക്കുന്ന ദർശനം ലോകത്തെ മുഴുവൻ ഒന്നായി കാണുന്നതാണ്: "മാതാ ച പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം" കേവലമൊരു പ്രാർത്ഥനാ ഗീതം എന്നതിനപ്പുറം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, ത്യാഗത്തിലൂടെയും ഭക്തിയിലൂടെയും കൈവരിക്കേണ്ട ജ്ഞാനത്തെയും ഓർമ്മിപ്പിക്കുന്ന ഉത്കൃഷ്ടമായ ഒരു ആത്മീയ പ്രമാണമാണ് ശ്രീ അന്നപൂർണ്ണാ സ്തോത്രം. നിത്യജീവിതത്തിൽ ഇത് ജപിക്കുന്നത് മനസ്സിന് ശാന്തിയും വിനയവും പ്രപഞ്ചത്തോടുള്ള കൃതജ്ഞതയും വളർത്താൻ സഹായിക്കുന്നു. ശ്രീ അന്നപൂർണ്ണാ സ്തോത്രം നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രാലേയചലവംശപാവനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ എപ്പോഴും ആനന്ദം നൽകുന്നവളും, ഭക്തർക്ക് വരങ്ങളും അഭയവും നൽകുന്നവളും, സൗന്ദര്യത്തിന്റെ സമുദ്രവുമായവളേ... സകല പാപങ്ങളെയും നശിപ്പിച്ചു പരിശുദ്ധിയേകുന്നവളും, സാക്ഷാൽ മഹേശ്വരിയുമായവളേ... ഹിമവാന്റെ വംശത്തെ പവിത്രമാക്കിയവളും (പാർവതീദേവി), കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ (ആഹാരവും ജ്ഞാനവും) നൽകിയാലും. നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിഡംബമാനവിലസദ്വക്ഷോജകുംഭന്തരീ കാശ്മീരാഗരുവാസിതാ രുചികരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ പലവിധത്തിലുള്ള രത്നങ്ങൾ പതിച്ച ആഭരണങ്ങൾ ധരിച്ചവളും, പട്ടുപീതാംബരങ്ങളാൽ ശോഭിക്കുന്നവളും, മുത്തുമാലകൾ ചാർത്തിയ മാറിടത്തോട് കൂടിയവളേ... കുങ്കുമവും അഗിലുമണിഞ്ഞ് സുഗന്ധം പരത്തുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. യോഗാനന്ദകരീ രിപുക്ഷയകരീ ധർമ്മാർത്ഥനിഷ്ഠാകരീ ചന്ദ്രാർക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ യോഗത്തിലൂടെ കിട്ടുന്ന ആനന്ദം നൽകുന്നവളും, ശത്രുക്കളെ (അകമേയുള്ള കാമക്രോധാദി ശത്രുക്കളെയും) നശിപ്പിക്കുന്നവളും, ധർമ്മത്തിലും സൽക്കർമ്മങ്ങളിലും നിഷ്ഠ നൽകുന്നവളേ... സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയെപ്പോലെ പ്രകാശിക്കുന്നവളും, മൂന്നുലോകങ്ങളെയും രക്ഷിക്കുന്നവളും, എല്ലാ ഐശ്വര്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുതരുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ കൗമാരീ നിഗമാർത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ മോക്ഷദ്വാരകവാടപാടനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കൈലാസപർവ്വതത്തിലെ ഗുഹകളിൽ വസിക്കുന്നവളും, ഗൗരി, ഉമ, ശങ്കരി എന്നീ പേരുകളിൽ അറിയപ്പെടുന്നവളേ... എന്നും യൗവനയുക്തയായവളും, വേദങ്ങളുടെ അർത്ഥം മനസ്സിലാക്കിത്തരുന്നവളും, ഓങ്കാരമാകുന്ന ബീജാക്ഷരരൂപിണിയുമായവളേ... മോക്ഷമാകുന്ന വാതിൽ ഭക്തർക്കായി തുറന്നുകൊടുക്കുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഖേലനകരീ വിജ്ഞാനദീപാംകുരീ ശ്രീവിശ്വേശമനഃപ്രസാദനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ഐശ്വര്യങ്ങൾക്കും കാരണഭൂതയായവളും, ഈ പ്രപഞ്ചത്തെ മുഴുവൻ തന്റെ ഉദരത്തിൽ താങ്ങുന്നവളേ... ജഗത്താകുന്ന ലീലാനാടകത്തെ നിയന്ത്രിക്കുന്നവളും, ജ്ഞാനമാകുന്ന ദീപത്തിന്റെ നാളവുമായവളേ... വിശ്വനാഥനായ ശിവഭഗവാന്റെ മനസ്സിന് സന്തോഷമേകുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. ഉർവ്വീസർവ്വജനേശ്വരീ ഭഗവതീ മാതാന്നപൂർണ്ണേശ്വരീ വേദാന്തപ്രതിപാദ്യമാനചരണാ സദ്ഭാവസച്ചേതനാ സദാനന്ദമയീ സദൈവ ശുഭകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ഭൂമിയിലെ എല്ലാ ജനങ്ങളുടെയും ഈശ്വരിയും ഭഗവതിയുമായവളേ... ഉപനിഷത്തുകളിലും വേദാന്തങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന പരമമായ പാദങ്ങളോട് കൂടിയവളേ, സദ്ബുദ്ധിയും ഉണർവ്വും നൽകുന്നവളേ... എപ്പോഴും ആനന്ദസ്വരൂപിണിയും ഭക്തർക്ക് എണ്ണമറ്റ നന്മകൾ വരുത്തുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ആദിക്ഷാന്തസമസ്തവർണ്ണനകരീ ശംഭുത്രിഭാവകരീ കാശ്മീരാത്രിജലേശ്വരീ ത്രിനയനീ വിശ്വേശ്വരീ ശ്രീധരീ സ്വർഗ്ഗദ്വാരകവാടനാശനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ 'അ' മുതൽ 'ക്ഷ' വരെയുള്ള സമസ്ത അക്ഷരങ്ങളുടെയും (മാതൃകാക്ഷരങ്ങളുടെ) രൂപമായവളേ... ശംഭുവിന്റെ മൂന്ന് ഭാവങ്ങൾക്ക് (സൃഷ്ടി, സ്ഥിതി, സംഹാരം) കാരണമായവളേ... മൂന്നു ലോകങ്ങൾക്കും ഈശ്വരിയും, തൃക്കണ്ണുകളുള്ളവളും, പ്രപഞ്ചനാഥയും, ഐശ്വര്യരൂപിണിയുമായവളേ... ഭക്തർക്ക് സ്വർഗ്ഗവാതിൽ അനായാസം തുറന്നുനൽകുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ദേവീ സർവ്വവിചിത്രരത്നരുചിരാ ദാക്ഷായണീ സുന്ദരീ വാമാ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ പലവിധത്തിലുള്ള അപൂർവ്വ രത്നങ്ങളുടെ പ്രഭയാൽ തിളങ്ങുന്നവളും, ദക്ഷന്റെ പുത്രിയായവളും (ദാക്ഷായണി), അതിസുന്ദരിയുമായവളേ... മനോഹരമായ ഭാവങ്ങളുള്ളവളും, അമൃതതുല്യമായ പാൽ ചുരത്തുന്നവളും, എല്ലാവർക്കും പ്രിയം ചെയ്യുന്നവളും, സൗഭാഗ്യമേകുന്ന മഹേശ്വരിയുമായവളേ... ഭക്തരുടെ ആഗ്രഹങ്ങൾ സാധിക്കുന്നവളും, എപ്പോഴും മംഗളം ഭവിക്കുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ചന്ദ്രാർക്കാനലകോടികോടിസദൃശീ ചന്ദ്രാംശുബിംബാധരീ ചന്ദ്രാർക്കാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർക്കവർണ്ണേശ്വരീ മാലാപുസ്തകപാശസാങ്കുശധരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കോടിക്കണക്കിന് സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും പ്രകാശത്തിന് തുല്യമായ ശോഭയുള്ളവളേ... ചന്ദ്രന്റെ കിരണങ്ങൾ പോലെ തിളങ്ങുന്ന ചുണ്ടുകളുള്ളവളേ... സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയ്ക്ക് സമാനമായ കമ്മലുകൾ ധരിച്ചവളും, അവരുടെ പ്രഭയുള്ള ഈശ്വരിയുമായവളേ... കൈകളിൽ ജപമാല, പുസ്തകം, പാശം (കയറ്), അങ്കുശം എന്നിവ ധരിച്ചവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ദക്ഷാക്രന്ദകരീ നിരാമയകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ക്ഷത്രിയധർമ്മത്തെ (അഥവാ ശരണാഗതരെ) കാത്തുരക്ഷിക്കുന്നവളും, ദുഷ്ടന്മാർക്ക് ഭയമുണ്ടാക്കുന്നവളും, കരുണയുടെ സമുദ്രവുമായ മാതാവേ... ഭക്തർക്ക് സാക്ഷാൽ മോക്ഷം നൽകുന്നവളേ, എപ്പോഴും മംഗളം ചെയ്യുന്നവളേ, പ്രപഞ്ചനാഥയും ഐശ്വര്യരൂപിണിയുമായവളേ... (യജ്ഞം തകർത്തുകൊണ്ട്) ദക്ഷനെ നിലവിളിപ്പിച്ചവളും, രോഗങ്ങളും ദുരിതങ്ങളുമില്ലാത്ത അവസ്ഥ (നിരാമയത്വം) പ്രധാനം ചെയ്യുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി എപ്പോഴും നിറഞ്ഞവളും (എല്ലാവരുടെയും വിശപ്പടക്കുന്നവളും), ഭഗവാൻ ശങ്കരന്റെ പ്രാണപ്രിയയുമായ അന്നപൂർണ്ണേശ്വരി പാറേവതി ദേവി... എനിക്ക് കേവലം ആഹാരം മാത്രമല്ല, ആത്മജ്ഞാനവും വൈരാഗ്യവും സിദ്ധിക്കുന്നതിനായുള്ള ഭിക്ഷ കൂടി നൽകിയനുഗ്രഹിച്ചാലും. മാതാ ച പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം പാർവതീദേവി എന്റെ അമ്മയും, മഹേശ്വരൻ എന്റെ അച്ഛനും ആകുന്നു. ശിവഭക്തന്മാരെല്ലാം എന്റെ ബന്ധുക്കളും, മൂന്നുലോകങ്ങളും എന്റെ സ്വന്തം നാടുമാകുന്നു. ഓം നമഃ പാർവ്വതി പതയേ ഹര ഹര മഹാദേവ്🌸🙏
_13th June ശനി_ ( *വായിക്കാനുള്ള ഭാഷ്യ ഭാഗം* 👇) ഓം ശ്രീമച്ഛങ്കരഭഗവത്പാദവിരചിതം *ഈശാവാസ്യോപനിഷദ് ഭാഷ്യം* *ശാന്തി മന്ത്രം* : *ഓം പൂർണമദഃ പൂർണമിദം* *പൂർണാത് പൂർണമുദച്യതേ* *പൂർണസ്യ പൂർണമാദായ* *പൂർണമേവാവശിഷ്യതേ*. *ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ* 'ഈശാവാസ്യം' ഇത്യാദയഃ മന്ത്രാഃ കർമസു അവിനിയുക്താഃ തേഷാം അകർമശേഷസ്യ ആത്മനഃ യാഥാത്മ്യ പ്രകാശകത്വാത്. യാഥാത്മ്യം ച ആത്മനഃ ശുദ്ധത്വ അപാപവിദ്ധത്വ ഏകത്വ നിത്യത്വ അശരീരത്വ സർവഗതത്വാദി വക്ഷ്യമാണം. തച്ച കർമണാ വിരുധ്യേതേതി യുക്ത ഏവൈഷാം കർമസു അവിനിയോഗഃ. ന ഹി ഏവം ലക്ഷണമാത്മനഃ യാഥാത്മ്യം ഉത്പാദ്യം വികാര്യം ആപ്യം സംസ്കാര്യം കർതൃഭോക്തൃ രൂപം വാ യേന കർമശേഷതാ സ്യാത്; സർവാസാം ഉപനിഷദാം ആത്മയാഥാത്മ്യ നിരൂപണേനൈവ ഉപക്ഷയാത്. ഗീതാനാം മോക്ഷ ധർമാണാം ച ഏവം പരത്വാത്. തസ്‌മാത് ആത്മനഃ അനേകത്വ കർതൃത്വഭോക്തൃത്വാദി ച അശുദ്ധത്വ പാപവിദ്ധത്വാദി ച ഉപാദായ ലോകബുദ്ധിസിദ്ധം കർമാണി വിഹിതാനി. യോഹി കർമഫലേനാർഥീ ദൃഷ്ടേന ബ്രഹ്മവർചസാദിനാ അദൃഷ്ടേന സ്വർഗാദിനാ ച ദ്വിജാതിരഹം ന കാണകുബ്ജത്വാദി അനധികാര പ്രയോജക ധർമവാൻ ഇത്യാത്മാനം മന്യതേ സഃ അധിക്രിയതേ കർമസു ഇതി ഹി അധികാരവിദഃ വദന്തി. തസ്മാത് ഏതേ മന്ത്രാഃ ആത്മനഃ യാഥാത്മ്യ പ്രകാശനേന ആത്മവിഷയം സ്വാഭാവികം അജ്ഞാനം നിവർതയന്തഃ ശോകമോഹാദി സംസാരധർമ വിച്ഛിത്തി സാധനം ആത്മ ഏകത്വാദി വിജ്ഞാനം ഉത്പാദയന്തി. ഇത്യേവം ഉക്താ അധികാരി അഭിധേയ സംബന്ധ പ്രയോജനാൻ മന്ത്രാൻ സംക്ഷേപതഃ വ്യാഖ്യാസ്യാമഃ. *ഓം ഈശാവാസ്യമിദം സർവം യത്കിഞ്ച ജഗത്യാം ജഗത്* *തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം*. 1 ഈശാ വാസ്യം ഇത്യാദി. ഈഷ്ട ഇതീട് തേന ഈശാ. ഈശിതാ പരമേശ്വരഃ പരമാത്മാ സർവസ്യ. സ ഹി സർവം ഈഷ്ടേ സർവജന്തൂനാം ആത്മാ സൻ പ്രത്യഗാത്മതയാ; തേന സ്വേന രൂപേണ ആത്മനാ ഈശാവാസ്യം ആച്ഛാദനീയം. കിം? ഇദം സർവം യത് കിം ച യത് കിംചിത് ജഗത്യാം പൃഥിവ്യാം ജഗത് തത്സർവം സ്വേന ആത്മനാ ഈശേന പ്രത്യഗാത്മതയാ അഹമേവേദം സർവം ഇതി പരമാർത്ഥസത്യരൂപേണ അമൃതമിദം സർവം ചരാചരം ആച്ഛാദനീയം സ്വേന പരമാത്മനാ. യഥാ ചന്ദന അഗർവാദേഃ ഉദകാദി സംബന്ധജ ക്ലേദാദിജം ഔപാധികം ദൗർഗന്ധ്യം തത്സ്വരൂപനിഘർഷണേ നാച്ഛാദ്യതേ സ്വേന പാരമാർഥികേന ഗന്ധേന. തദ്വദേവ ഹി സ്വാത്മനി അധ്യസ്തം സ്വാഭാവികം കർതൃത്വഭോക്തൃത്വാദി ലക്ഷണം ജഗത് ദ്വൈത രൂപം ജഗത്യാം പൃഥിവ്യാം, ജഗത്യാം ഇതി ഉപലക്ഷണാർത്ഥത്വാത് സത്സർവമേവ നാമരൂപകർമാഖ്യം വികാരജാതം പരമാർത്ഥസത്യാത്മ ഭാവനയാ ത്യക്തം സ്യാത്. ഏവം ഈശ്വരാത്മ ഭാവനയാ യുക്തസ്യ പുത്രാദ്യേഷണാത്രയ സന്ന്യാസേ ഏവ അധികാരഃ, ന കർമസു. തേന ത്യക്തേന ത്യാഗേന ഇത്യർത്ഥഃ. ന ഹി ത്യക്തഃ മൃതഃ പുത്രഃ വാ ഭൃത്യഃ വാ ആത്മസംബന്ധിതാഭാവാത് ആത്മാനം പാലയതി അതഃ ത്യാഗേന ഇതി അയമേവ അർത്ഥഃ - ഭുഞ്ജീഥാഃ പാലയേഥാഃ. ഏവം ത്യക്തൈഷണസ്ത്വം മാ ഗൃധഃ, ഗൃധിം ആകാംഷാം മാ കാർഷീഃ ധനവിഷയാം. കസ്യസ്വിദ്ധനം കസ്യചിത് പരസ്യ സ്വസ്യ വാ ധനം മാ കാങ്ഷീ ഇത്യർത്ഥഃ. സ്വിദിതി അനർത്ഥകഃ നിപാതഃ. അഥവാ മാ ഗൃധഃ. കസ്മാത്? കസ്യ സ്വിദ്ധനം ഇത്യാക്ഷേപാർത്ഥഃ. ന കസ്യചിത് ധനം അസ്തി യദ് ഗൃധ്യേത. ആത്മൈവേദം സർവമിതി ഈശ്വരഭാവനയാ സർവം ത്യക്തം. അതഃ ആത്മനഃ ഏവേദം സർവം, ആത്മൈവ ച സർവം. അതഃ മിഥ്യാവിഷയാം ഗൃധിം മാ കാർഷീഃ ഇത്യർത്ഥഃ. ഏവം ആത്മവിദഃ പുത്രാദ്യേഷണാത്രയസന്ന്യാസേന ആത്മജ്ഞാനനിഷ്ഠതയാ ആത്മാ രക്ഷിതവ്യഃ ഇത്യേഷ വേദാർത്ഥഃ. അഥ ഇതരസ്യ അനാത്മജ്ഞതയാ ആത്മഗ്രഹണായ അശക്തസ്യ ഇദം ഉപദിശതി മന്ത്രഃ -

Thursday, June 11, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പത്താം ദിവസം (2026 ജൂൺ 10) ധർമ്മപുത്രർ അവലംബിക്കുന്ന ശമം ക്ഷത്രിയനു ചേർന്ന രീതിയാണോ, ഈ വിധം പിൻവാങ്ങി നിൽക്കുന്നത് സമുചിതമാണോ എന്നാണ് ഉന്നയിക്കുന്ന ചോദ്യം. ക്ഷണികമായ മർത്യജീവിതത്തിൽ ദീർഘമായ പതിമൂന്നു വർഷം കാത്തിരിക്കേണ്ടി വരിക. വിപുലമായ കീർത്തിയുള്ള വിശ്രുതവീരന്മാരായ പാണ്ഡവർക്ക് അജ്ഞാതവാസവും എളുപ്പമല്ല. ഈ വിധം ക്ലേശാനുഭവങ്ങളെ ആരും അഭിനന്ദിക്കില്ല. ക്ഷത്രിയ പ്രഭാവത്തെ മറച്ചു വെക്കുന്ന ഈ രീതിയിൽ കുന്തീമാതാവടക്കം എല്ലാവരും ഖിന്നരാണ്. മറുപുറത്ത് കൗരവർ ആവുന്നത്ര ബന്ധുബലം ആർജ്ജിച്ചു കൊണ്ടിരിക്കുന്നു. അമർഷം പുകയുന്ന മനസ്സുമായി കർണ്ണ പ്രഭൃതികൾ സജ്ജരാണ്. ധ്യാനപൂർവ്വം യുധിഷ്ഠിരൻ മറുപടി നൽകുന്നു. ധർമ്മപാഠമെല്ലാം അറിയാം. അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യാം. എന്നാൽ പ്രതിജ്ഞയെ ലംഘിക്കുന്നത് ശരിയല്ല. എടുത്തുചാടിയുള്ള സാഹസങ്ങളെയും പ്രോത്സഹിപ്പിക്കാനാവില്ല. വേണ്ട സന്നാഹങ്ങൾ സജ്ജമാക്കി നേർവഴിക്കു നേടേണ്ടതാണ് ജയം. അപ്പോൾ ദൈവാനുഗ്രഹവും ഉണ്ടാവും. പാണ്ഡവരെ സന്ദർശിച്ച വേദവ്യാസൻ യുധിഷ്ഠിരൻ്റെ ഹൃദയത്തിൽ കൗരവരെക്കുറിച്ചുള്ള ഭയം നീക്കാൻ " പ്രതിസ്മൃതി " എന്ന വിദ്യ ഉപദേശിക്കുന്നു. സകല വിജയങ്ങളുടെയും മൂർത്തിയായ ഈ വിദ്യയാൽ ശത്രുജയത്തിനാവശ്യമായ ദിവ്യാസ്ത്രങ്ങളുടെ നേട്ടത്തിനായി അർജജുനനെ തപസ്സിനു നിയോഗിക്കുന്നു. ദ്വൈതവനം വിട്ട് കാമ്യകവനത്തിൻ്റെ മറ്റൊരു ഭാഗത്തേക്ക് താമസം മാറാനും ഉപദേശിക്കുന്നു. പാണ്ഡവർ അപ്രകാരം പ്രവർത്തിക്കുന്നു. പരമേശ്വരനെയും വരുണ-കുബേര-യമധർമ്മാദികളെയും തപസ്സുചെയ്യാൻ പുറപ്പെടുന്ന അർജ്ജുനെ അല്പദൂരം അനുഗമിക്കാം, തുടർന്നു വരുന്ന ഭാഗങ്ങളിൽ, സ്വാമിജി കഥാഭാഗം ഇന്നത്തേക്ക് ഉപസംഹരിച്ചു. ഇതുവരെ നടന്ന സംവാദത്തെ പുരസ്കരിച്ച് ചില അനുബന്ധ ചിന്തകളിലേക്കു കടക്കുന്നു. രാഷ്ട്രധർമ്മത്തെ നിർവ്വഹിച്ച്, പ്രകൃതിയുമായി സമരസപ്പെട്ട്, നമ്മുടെ വളർച്ചയും വികാസവും അവയോട് ഇണക്കി വേണം പൗരധർമ്മം പാലിക്കാൻ. മറ്റൊരു പാഠം ബ്രഹ്മ-ക്ഷത്ര സമന്വയമാണ്. വരിഷ്ഠദർശനത്തിൻ്റെയും കർമ്മകുശലതയുടെയും സമന്വയം. കാഴ്ച്ചപ്പാടും ആസൂത്രണവും; അത് പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ജാഗ്രതയും വേണം. പാഞ്ചാലിയും ഭീമസേനനും ധർമ്മപുത്രരുമായി നടത്തുന്ന സംവാദത്തിലെ അച്ചടക്കം ശ്രീനാരായണ ഗുരുദേവൻ്റെ ഇക്കാര്യത്തിലുള്ള ഉപദേശത്തെ ഓർമ്മിപ്പിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്. പ്രതിപക്ഷം പറയുന്നത് ആദരപൂർവ്വം കേൾക്കാനും വേണ്ടി വന്നാൽ നിലപാടിൽ മാറ്റം വരുത്താനും തയ്യാറാവണം. അതിന് മുൻവിധിയും പിടിവാശിയും ഉപേക്ഷിക്കാൻ കഴിയണം. മാർക്കണ്ഡേയമുനി, ബലത്തിലാണ് ധർമ്മം പ്രതിഷ്ഠിതമായിരിക്കുന്നത് എന്ന് ഓർമ്മിപ്പിച്ചു. ബലം എവിടെ നിന്നു വരുന്നു? "ആത്മനാ വിന്ദതേ വീര്യം " - എന്ന കേനോപനിഷത് വാക്യം നൽകുന്ന സൂചന, അവരവരെക്കുറിച്ചുള്ള ബോദ്ധ്യത്തിൽ നിന്നാണ് ബലമുണ്ടാകുന്നത് എന്നാണ്. ഞാൻ ദുർബ്ബലൻ എന്ന തലത്തിൽ നിന്ന് പ്രവർത്തിക്കുമ്പോൾ, ബലത്തിന് ആളല്ല എന്ന ചിന്ത അധർമ്മത്തിലേക്കു നയിക്കും എന്നാണ് വാദം. ആത്മബലം ഉണ്ടാവുന്നത് ഉള്ളിൻ്റെ ഉള്ളിൽ തന്നെക്കുറിച്ചുള്ള പ്രതിഛായയിൽ നിന്നാണ് (Self image). സ്വബലം തിരിച്ചറിയണം; ആരും ദുർബ്ബലർ അല്ല. "ഉദ്ധരേദാത്മനാത്മാനം . നാത്മാനമവസാദയേത് " എന്ന ഗീതാവാക്യം ഓർക്കാം. നിയോഗങ്ങൾക്ക് സമർത്ഥനാണ് എന്ന് ഓർമ്മിക്കുക. വിധിയേയും പുരുഷപ്രയത്നത്തേയും ബന്ധപ്പെട്ടാണ് അടുത്ത ചിന്ത. പൂർവ്വകർമ്മഫലസംബന്ധിയായ വാസനാ സ്വാധീനമാണ് വിധി. വിധിബലം സ്വാധീനിക്കവേ ധർമ്മാചരണം എങ്ങനെ സാധിക്കും. i) വിധി തിരുത്താനാവില്ല. വിലയിരുത്തുന്നതും പ്രതികരിക്കുന്നതും എങ്ങനെയാവണമെന്നു തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. സമുചിതമായ പ്രതികരണത്തിനു പിറകിൽ മൗനം, വിവേകം, വിചിന്തനം, ധ്യാനം ഉണ്ടായിരിക്കും. വികാരാവേശം സ്വാധീനിച്ച് കാര്യങ്ങൾ സങ്കീർണ്ണമാക്കാതെ നോക്കിക്കാണാനുള്ള വിവേക പക്വത വേണം. ii) വിധി എങ്ങനെയൊക്കെയാന്നെങ്കിലും സാധ്യതകളും അതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. വിവേകം പുലർത്തിയുള്ള പുരുഷപ്രയത്നത്തിന് സാദ്ധ്യതയുണ്ട്. പ്രകൃതം ഇങ്ങനെയാണ് എന്ന നിസ്സഹായത പ്രകടിപ്പിക്കുന്ന രാവണനോ, അറിഞ്ഞ ധർമ്മം പ്രവർത്തിക്കാനാവുന്നില്ല എന്നു കേഴുന്ന ദുര്യേധനനോ തിരുത്താനുള്ള പുരുഷ പ്രയത്നം നടത്തുന്നില്ല. ധർമ്മം അവലംബിക്കുന്നതിൽ ഇവിടെ ഓരോരുത്തർക്കും വ്യത്യസ്‌ത നിലപാടാണ് ഉള്ളത്. ധർമ്മത്തെ സംബന്ധിക്കുന്നത്, "വേദോ അഖിലോ ധർമ്മമൂലം സ്മൃതി ശീലേ ച തദ്വിദാം ആചാരശ്ചൈവ സാധൂനാം ആത്മനസ്തുഷ്ടിരേവ ച " എന്ന് മനുസ്മൃതി. ഭഗവദ്പാദർ നിർദ്ദേശിക്കുന്ന പദ്ധതി സത്സംഗമാണ്. "ഗേയം ഗീതാ നാമ സഹസ്രം ധ്യേയം ശ്രീപതി രൂപമജസ്രം നേയം സജ്ജനസംഗേ ചിത്തം ദേയം ദീനജനായ ച വിത്തം " iii) ഇക്കാലത്തെ സജ്ജനങ്ങൾ എങ്ങനെ വർത്തിക്കുന്നു എന്നു വിശകലനം ചെയ്യുക. നേടിയ വിജ്ഞാനത്തിനനുസരിച്ച്, ആത്മസ്വരൂപാനുസൃതം സന്തോഷം നേടാം.' ആത്മന:തുഷ്ടി രേവച...." സദ്ഗുരു ബോധാനന്ദജി ഓർമ്മിപ്പിക്കുന്നു: തെറ്റ് കണ്ടിരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ തിരുത്താനുള്ള അവകാശമുള്ളൂ. അസ്വസ്ഥരാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദം. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 10.06.2026

Wednesday, June 10, 2026

"ആത്മനസ്തു കാമായ സർവ്വം പ്രിയം ഭവതി" എന്നത് ബൃഹദാരണ്യകോപനിഷത്തിലെ ( Brihadaranyaka Upanishad) പ്രശസ്തമായ ഒരു തത്ത്വചിന്താ വാക്യമാണ്. ലളിതമായി പറഞ്ഞാൽ, "തന്റെ സ്വന്തം സന്തോഷത്തിനായിട്ടാണ് (ആത്മസാക്ഷാത്കാരത്തിനായിട്ടാണ്) മനുഷ്യന് മറ്റെല്ലാറ്റിനോടും പ്രിയം തോന്നുന്നത്" എന്നാണ് ഇതിന്റെ അർത്ഥം. യാജ്ഞവൽക്യ മഹർഷി തന്റെ ഭാര്യയായ മൈത്രേയിക്ക് നൽകുന്ന ഉപദേശത്തിലാണ് ഈ വരികളുള്ളത്. ഈ തത്ത്വത്തിന്റെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന ആശയങ്ങൾ സ്വാർത്ഥതയല്ല, ആത്മജ്ഞാനം: ഇത് കേവലമായ സ്വാർത്ഥതയെക്കുറിച്ചല്ല പറയുന്നത്. നമ്മൾ മറ്റൊരാളെ (ഭർത്താവ്, ഭാര്യ, മക്കൾ, സുഹൃത്തുക്കൾ) സ്നേഹിക്കുന്നത് അവരിലുള്ള പരമാത്മാവിന്റെ അല്ലെങ്കിൽ സ്വന്തം ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നത് കൊണ്ടാണ്. സ്നേഹത്തിന്റെ ഉറവിടം: ബാഹ്യവസ്തുക്കളോടോ വ്യക്തികളോടോ തോന്നുന്ന സ്നേഹം യഥാർത്ഥത്തിൽ നമ്മളിലേക്ക് തന്നെ, അല്ലെങ്കിൽ നമ്മളിലുള്ള ആത്മാവിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. യഥാർത്ഥ ലക്ഷ്യം: ലോകത്തിലെ എല്ലാ സ്നേഹബന്ധങ്ങളുടെയും ആത്യന്തിക ലക്ഷ്യം സ്വന്തം ആത്മാവിനെ അറിയുക (ആത്മസാക്ഷാത്കാരം) എന്നതാണ്. ഇതിൻ്റെ പശ്ചാത്തലമായ കഥയും ഉപനിഷത്തിലെ പ്രധാന ആശയങ്ങളും താഴെ നൽകുന്നു: 1. പശ്ചാത്തല കഥ (യാജ്ഞവൽക്യനും മൈത്രേയിയും) യാജ്ഞവൽക്യ മഹർഷി തന്റെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് (സന്യാസത്തിലേക്ക്) കടക്കാൻ തീരുമാനിച്ചപ്പോൾ, തൻ്റെ സമ്പത്ത് മുഴുവൻ ഭാര്യമാരായ ക Longitudinalത്യായനി, മൈത്രേയി എന്നിവർക്കായി വീതിച്ചു നൽകാൻ തുനിഞ്ഞു. ലൗകിക കാര്യങ്ങളിൽ തത്പരയായ കാത്യായനി അത് സ്വീകരിച്ചു. എന്നാൽ ജ്ഞാനാന്വേഷിയായ മൈത്രേയി മഹർഷിയോട് ഒരു ചോദ്യം ചോദിച്ചു: "ഈ ഭൂമിയിലെ സമ്പത്ത് മുഴുവൻ എനിക്ക് കിട്ടിയാൽ അതുകൊണ്ട് എനിക്ക് അമരത്വം (മോക്ഷം) ലഭിക്കുമോ?" "ഇല്ല," യാജ്ഞവൽക്യൻ മറുപടി നൽകി, "ധനികരായ മനുഷ്യർ ജീവിക്കുന്നതുപോലെ സുഖമായി ജീവിക്കാം എന്നല്ലാതെ സമ്പത്തുകൊണ്ട് അമരത്വം നേടാനാകില്ല." അപ്പോൾ മൈത്രേയി പറഞ്ഞു: "ഏതൊന്നാണോ എന്നെ അമരത്വത്തിലേക്ക് നയിക്കാത്തത്, അതുകൊണ്ട് എനിക്കെന്ത് കാര്യം? അമരത്വത്തിൻ്റെ വഴി എനിക്ക് പറഞ്ഞുതന്നാലും." ഭാര്യയുടെ ഈ ജ്ഞാനദാഹത്തിൽ സന്തുഷ്ടനായ യാജ്ഞവൽക്യൻ അവൾക്ക് നൽകുന്ന ആത്മജ്ഞാനോപദേശത്തിലാണ് "ആത്മനസ്തു കാമായ സർവ്വം പ്രിയം ഭവതി" എന്ന സത്യം വെളിപ്പെടുത്തുന്നത്. 2. ഉപനിഷത്തിലെ പ്രധാന ആശയങ്ങൾ ഈ സംവാദത്തിലൂടെ യാജ്ഞവൽക്യൻ പ്രപഞ്ചസത്യത്തെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്നു: ഏകത്വം (Oneness): പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും ഉള്ളത് ഒരേയൊരു ആത്മാവാണ് (പരമാത്മാവ്). നമ്മൾ മറ്റൊരാളെ സ്നേഹിക്കുമ്പോൾ, യഥാർത്ഥത്തിൽ അവരിൽ പ്രതിഫലിക്കുന്ന നമ്മുടെ തന്നെ ആത്മാവിനെയാണ് സ്നേഹിക്കുന്നത്. ബന്ധങ്ങളുടെ നശ്വരത: ബാഹ്യമായ രൂപത്തോടും ശരീരത്തോടും തോന്നുന്ന ബന്ധങ്ങൾ താല്ക്കാലികമാണ്. എന്നാൽ ഉള്ളിലെ ആത്മാവിനോട് തോന്നുന്ന സ്നേഹം ശാശ്വതമാണ്. ആത്മദർശനം: ആത്മാവിനെയാണ് നമ്മൾ കാണേണ്ടതും, കേൾക്കേണ്ടതും, ചിന്തിക്കേണ്ടതും, ധ്യാനിക്കേണ്ടതും (ആത്മാ വാ അരേ ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ). ആത്മാവിനെ അറിഞ്ഞാൽ പ്രപഞ്ചത്തിലെ മറ്റെല്ലാം അറിയാൻ കഴിയും.

Tuesday, June 09, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) എട്ടാം ദിവസം (2026 ജൂൺ 8) ധർമ്മപാഠങ്ങളെ തലമുറകൾക്കു പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് വേദവ്യാസൻ മഹാഭാരതമെന്ന ഈ ചരിത്രകഥകൾ പരിചയപ്പെടുത്തി തരുന്നത്. മേധാപ്രഭാവം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാക്കിയാലും, ജീവിതം ധർമ്മാധിഷ്ഠിതമല്ലെങ്കിൽ ശാശ്വതമായ ശാന്തി ലഭിക്കില്ല. അതിന് ധർമ്മാചരണം തന്നെ വേണം. യാന്ത്രികത പെരുകുമ്പോൾ വ്യാപകമായി ഒരു അർത്ഥശൂന്യത ഉണ്ടാവുന്നു. തിരിച്ചു പോയി തിരുത്താൻ പറ്റാത്തതാണ് ചരിത്രം, എന്നാൽ പാഠങ്ങൾ പകർന്നു തരും. നാളെയെ തീരുമാനിക്കാൻ കയ്യിലുള്ള ഉത്തമ ഉപാധി " ഇന്ന് " ആണ്. അതിനുള്ള ജാഗ്രത വേണം. ഈ സംവാദത്തിലൂടെ കടന്നുപോകുന്നത് അതിനാണ്. താൻ വിരോധം വളർത്തില്ല, ശമം വെടിയില്ല, യുധിഷ്‌ഠിരൻ തൻ്റെ ഉറച്ച തീരുമാനത്തെ പ്രഖ്യാപിക്കുന്നു. ദ്രൗപതി തുടരുന്നു: അങ്ങയ്ക്ക് ഈ മോഹം സമ്മാനിച്ച വിധിയെ, വിധാതാവിനെ ഞാൻ നമസ്കരിക്കുന്നു. കർമ്മഫലമാണ് ലോകം. ഓരോ അനുഭവത്തിനും പുറകിൽ കർമ്മമുണ്ട്. അങ്ങയ്ക്ക് എല്ലാറ്റിനും പ്രമാണം ധർമ്മമാണ്. ധർമ്മാനുസാരിയായി ചരിച്ചിട്ടും ഈ വിധം ക്ലിഷ്ടതയും ദു:ഖവും വരാനെന്തേ കാരണം? ധർമ്മിഷ്ഠനായിട്ടും ചുതുകളിയിൽ എല്ലാം നഷ്ടപ്പെട്ടതെങ്ങനെ? ലോകം സ്വതന്ത്രമല്ല; എല്ലാം ഈശ്വരാധീനമാണ്. പ്രഭു തീരുമാനിച്ചു വെച്ചിട്ടുണ്ട്, എല്ലാം പൂർവ്വകർമ്മാനുസാരം. മായകൊണ്ട് പരസ്പരം കൊല്ലിക്കുന്ന ദൈവത്തിന് പക്ഷപാതമുണ്ട്. ശീലഗുണവും കർമ്മശുദ്ധിയും ഉള്ള പാഞ്ചാലി ദൈവത്തെ പഴിക്കുന്നതു കേട്ട് യുധിഷ്ഠിരൻ പറഞ്ഞു, ധർമ്മത്തെ ശങ്കിക്കരുത്. ഭവതി പറയുന്നത് നാസ്തികമതമാണ്. ഞാൻ കർമ്മഫലത്തെ അന്വേഷിക്കുന്ന ആളല്ല. സമഗ്രമായി അറിയാത്തവരാണ് ഇന്ദ്രിയ പ്രമാണം മാത്രം നോക്കി ഇവ്വിധം പറയുക. സ്വാർത്ഥികൾ, പാരസ്പര്യം കാണാത്തവർ. സംസാര സാഗരം കടക്കാനുള്ള തോണിയാണ് ധർമ്മം. ധർമ്മാചരണത്തിൻ്റെ ഫലം ശാന്തിയാണ്, സ്വാതന്ത്ര്യമാണ്, ആനന്ദമാണ്. ആസ്തിക്യ ബുദ്ധിയുള്ളവർക്ക് ധർമ്മത്തിൻ്റെ ഫലത്തിൽ ആശങ്കയുണ്ടാവില്ല, ധർമ്മപുത്രർ ഉപദേശിച്ചു. ധർമ്മത്തെയോ ഈശ്വരനെയോ അവമതിക്കുന്നില്ല, ആർത്തയായതിനാൽ വാക്കുകൾ അങ്ങനെ വന്നു പോയതാണ്, പാഞ്ചാലി ഖേദിക്കുന്നു. യുധിഷ്ഠിരൻ ആശ്വസിപ്പിച്ചു കൊണ്ട് തുടർന്നു: കർമ്മം ചെയ്യുകയാണ് പ്രധാനം. അകർമ്മണ്യതയിൽ താല്പര്യം ഉണ്ടാവാതിരിക്കട്ടെ. ഫലധാതാവ് ഈശ്വരനാണ്. ഭാഗ്യത്തിന് ഫലവിഷയത്തിൽ പ്രാധാന്യം നൽകുന്നത് ശരിയല്ല. ഫലത്തിലെ ആശങ്ക, കാഴ്ച്ച അത്രത്തോളം എത്തുന്നില്ല എന്നതിൻ്റെ സൂചനയാണ്. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 08.06.2026

Monday, June 08, 2026

പൂജ്യ ഗുരുദേവൻ സ്വാമി ചിന്മയാനന്ദയുടെ 50+ ഉദ്ധരണികൾ 🙏🕉️🙏 1. ജീവിതം (Life) "വീഴുന്നത് പരാജയം അല്ല, വീണ ശേഷം ഉയരാൻ ശ്രമിക്കാത്തത് തന്നെയാണ് പരാജയം." "സാധാരണ സാഹചര്യങ്ങളിലും മികച്ചത് ചെയ്യാൻ ശ്രമിക്കൂ." "ജീവിതം ഒരു സ്‌കൂളാണ്, ഓരോ അനുഭവവും ഒരു പാഠമാണ്." "പ്രതിസന്ധികൾ നമ്മുടെ ശക്തിയും ചിന്താശേഷിയും വളർത്തുന്നു." "അടിസ്ഥാന കാര്യങ്ങളിൽ വിശ്വാസം നഷ്ടമാകരുത്." "നല്ലത് ചെയ്യാനുള്ള അവസരം കിട്ടിയാൽ കഴിവുതന്നെ ഉപയോഗിക്കുക." "പരാജയങ്ങളെ സ്വീകരിച്ചാൽ വിജയം എന്തെന്ന് മനസിലാകും." "മനസ്സിന് ശാന്തി ഇല്ലെങ്കിൽ സന്തോഷം കണ്ടെത്താൻ കഴിയില്ല." "ജീവിതത്തിലെ സന്തോഷം ദൈവത്തെ അനുഭവിക്കുന്നതിൽ നിന്നാണ്." "നിങ്ങളുടെ പ്രവർത്തി നിങ്ങളുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കും." 2. അറിവ് (Knowledge & Learning) "അറിവ് വിളക്കുപോലെ; പങ്കിടുമ്പോൾ കൂടുതൽ തെളിയും." "വായന അറിവിന്റെ മുഖമാണ്, പ്രവർത്തി അറിവിന്റെ ഹൃദയം." "ശ്രദ്ധയോടെ പഠിക്കുമ്പോൾ ജീവിത പാഠങ്ങൾ മനസ്സിലാകും." "അറിവ് ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അത് വലിച്ചെറിയുന്ന ശൂന്യത മാത്രമാണ്." "ജ്ഞാനം സ്വയം നിയന്ത്രണവും മനസിക ശക്തിയും കൂട്ടുന്നു." "അറിവിന്റെ പ്രചാരം തന്നെ ശക്തിയാക്കുന്നു." "പഠിക്കാനും പഠിപ്പിക്കാനും ഒരേ സന്തോഷം ഉണ്ട്." "അറിവ് ഉള്ളവന്റെ ഭംഗി, ദൈവത്തിന്റെ പ്രതിഫലനമാണ്." "ശ്രമവും അറിവും വിജയത്തിലേക്കുള്ള അടിത്തറയാണ്." "ശ്രദ്ധയോടെ പഠിക്കുന്നവന് ജീവിതത്തിൽ വിജയം ഉറപ്പാണ്." 3. ധ്യാനം & ആത്മപരിശോധന (Meditation & Self-Reflection) "ധ്യാനം ജീവിതത്തിൽ നിന്നൊരു രക്ഷപാതയല്ല, അത് ജീവിതത്തിന്റെ ആഴത്തിലേക്ക് പ്രവേശനമാണ്." "പുറത്തുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ മനസിനെ നിയന്ത്രിക്കാം." "ശാന്തി മനസ്സിലെ ദൈവികത തിരിച്ചറിയുമ്പോൾ മാത്രം ലഭിക്കും." "ധ്യാനം മനസിനെ ശുദ്ധമാക്കുകയും ജീവിതത്തെ സുതാര്യമാക്കുകയും ചെയ്യും." "സ്വയം നിരീക്ഷണമാണ് ആത്മബോധത്തിനും ഉന്നത ജീവിതത്തിനും അടിസ്ഥാനം." "നിശ്ചലമായ മനസ്സാണ് ആത്മപരിശോധനയ്ക്കും ആത്മജ്ഞാനത്തിനും വഴികാട്ടി." "മനസ്സിനെ നിയന്ത്രിക്കുന്നത് ധ്യാനത്തിലൂടെ മാത്രമേ സാധ്യമാകൂ." "സ്വഭാവത്തിലെ സത്യത്തെ തിരിച്ചറിയുക, അത് ദൈവത്തെ തിരിച്ചറിയാനുള്ള ആദ്യപടി." "ചിന്തകൾ നമ്മെ നിയന്ത്രിക്കാൻ അനുവദിക്കരുത്, അവയെ നിരീക്ഷിക്കുക." "ധ്യാനം ജീവിതത്തിന്റെ ശബ്ദങ്ങളെ ശാന്തിയാക്കുന്നു." 4. സേവനം & ധാർമ്മികത (Service & Duty) "നിഷ്കളങ്കമായി സേവിക്കുക, സേവനം ഹൃദയത്തെ ശുദ്ധമാക്കുന്നു." "സേവനം ആത്മാവിനെ ഉയർത്തുന്ന മാർഗമാണ്." "നിങ്ങളുടെ പ്രവർത്തി മറ്റുള്ളവർക്കും നേട്ടമാകണം." "ധാർമ്മിക പ്രവർത്തനങ്ങൾ ലാഭത്തിനല്ല, കാരുണ്യത്തിനാണ്." "അഹങ്കാരം വച്ചിട്ട് മറ്റുള്ളവരെ സഹായിക്കൂ." "സേവനത്തിൽ സന്തോഷം സ്വയം പ്രതിഫലിക്കുന്നു." "സത്യസേവനം ദൈവത്തെ സമീപിക്കുന്ന നേരിട്ട് മാർഗമാണ്." "പ്രകൃതി, മനുഷ്യൻ, ദൈവം—എല്ലാം സംരക്ഷിക്കുന്നതും സേവനമാണ്." "നല്ല പ്രവർത്തനം ചെയ്യുമ്പോൾ ഫലമില്ലെങ്കിലും നന്മ ചെയ്യുക." "ഫലം പ്രതീക്ഷിക്കാതെ നല്ലതും സേവനം ചെയ്യുക." 5. ദൈവബോധം & ആത്മബോധം (God & Self-Awareness) "ദൈവം എല്ലായിടത്തും പ്രകാശിക്കുന്നു, പക്ഷേ അഹങ്കാരം ഇല്ലാത്തവരാണ് അത് കാണുന്നത്." "ആത്മാവിന്റെ സത്യം തിരിച്ചറിയുമ്പോൾ ദൈവത്തെ നേരിട്ട് അനുഭവിക്കാം." "സ്വയം ദൈവികത തിരിച്ചറിയുന്നവർക്കു ഭയം ഇല്ല." "ദൈവത്തെ കണ്ടെത്താൻ ആത്മവിശ്വാസവും ആത്മനിയന്ത്രണവും വേണം." "നിങ്ങളുടെ ഉള്ളിലെ ദൈവികത പ്രവർത്തനത്തിലാക്കുക." "ദൈവം എല്ലാ സൃഷ്ടികളിലും ഉണ്ട്, മനസ്സ് ശുദ്ധമായാൽ മാത്രം കാണാം." "ഹൃദയം ദൈവത്തിന്റെ സ്ഥലം ആക്കൂ." "പ്രത്യക്ഷം കാണാതെ ദൈവം കണ്ടെത്തുന്നവർക്കു സത്യജീവിതം ലഭിക്കും." "ദൈവബോധം ജീവിതത്തെ പൂർണ്ണതയോടെ അനുഭവിപ്പിക്കും." "സ്വയം ദൈവികത വഴി ലോകത്തെ സേവിക്കുക."

Tuesday, June 02, 2026

മഹാഭാരതത്തിലെ ചൂതുകളി കുരുക്ഷേത്ര യുദ്ധത്തിന് വഴിതെളിച്ച ഏറ്റവും നിർണായകമായ സംഭവമാണ്. പാണ്ഡവരുടെ ഐശ്വര്യത്തിൽ അസൂയ പൂണ്ട ദുര്യോധനനും ശകുനിയും ചേർന്നാണ് ഈ ചതിക്കളി ആസൂത്രണം ചെയ്തത്. ചൂതുകളിയുടെ പശ്ചാത്തലം ഇന്ദ്രപ്രസ്ഥത്തിലെ ഐശ്വര്യം: പാണ്ഡവർ നടത്തിയ രാജസൂയ യജ്ഞവും അവരുടെ കൊട്ടാരത്തിന്റെ ഭംഗിയും ദുര്യോധനനിൽ കടുത്ത അസൂയ ഉണ്ടാക്കി. ശകുനിയുടെ കുതന്ത്രം: പാണ്ഡവരെ യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ശകുനി, ധർമ്മപുത്രരെ (യുധിഷ്ഠിരൻ) ചൂതുകളിക്ക് ക്ഷണിക്കാൻ ദുര്യോധനനെ ഉപദേശിച്ചു. ക്ഷണക്കത്ത്: ധൃതരാഷ്ട്രരുടെ അനുവാദത്തോടെ പാണ്ഡവരെ ഹസ്തിനപുരത്തേക്ക് ചൂതുകളിക്കായി ക്ഷണിച്ചു. ക്ഷണം നിരസിക്കുന്നത് ക്ഷത്രിയ ധർമ്മത്തിന് നിരക്കാത്തതിനാൽ യുധിഷ്ഠിരൻ അത് സ്വീകരിച്ചു. കളിയിലെ ചതിയും യുധിഷ്ഠിരന്റെ പരാജയവും കള്ളച്ചൂത്: ദുര്യോധനന് വേണ്ടി കരുക്കൾ നീക്കിയത് മാന്ത്രിക ചൂതുകളിൽ പ്രാവീണ്യമുള്ള ശകുനിയായിരുന്നു. ശകുനിയുടെ കരുക്കൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വീണിരുന്നത്. സർവ്വവും നഷ്ടപ്പെടുന്നു: കളിയിൽ യുധിഷ്ഠിരന് തന്റെ രാജ്യവും, സമ്പത്തും, സഹോദരന്മാരായ ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവരെയും ഒടുവിൽ സ്വയം തന്നെയും നഷ്ടപ്പെട്ടു. ദ്രൗപദിയെ പണയം വെക്കുന്നു: എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരൻ ഒടുവിൽ പത്നിയായ ദ്രൗപദിയെയും പണയം വെച്ച് കളിക്കുകയും പരാജയപ്പെടുകയും ചെയ്തു. പരിണിത ഫലങ്ങൾ ദ്രൗപദി വസ്ത്രാക്ഷേപം: സഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയെ ദുശ്ശsplitസനൻ തുകിൽ ഉരിയാൻ ശ്രമിച്ചതും ശ്രീകൃഷ്ണൻ വസ്ത്രം നൽകി മാനരക്ഷ വരുത്തിയതും ഇതിന്റെ തുടർച്ചയായിരുന്നു. വനവാസവും അജ്ഞാതവാസവും: ഒടുവിൽ ധൃതരാഷ്ട്രരുടെ ഇടപെടലിലൂടെ പാണ്ഡവർക്ക് രാജ്യം തിരികെ ലഭിച്ചെങ്കിലും, രണ്ടാമതും ചൂതുകളി നടന്നു. അതിൽ തോറ്റ പാണ്ഡവർക്ക് 12 വർഷത്തെ വനവാസവും 1 വർഷത്തെ അജ്ഞാതവാസവും അനുഭവിക്കേണ്ടി വന്നു. ഈ ചൂതുകളിയാണ് പാണ്ഡവരിൽ പ്രതികാര ദാഹം വളർത്തിയതും ഒടുവിൽ കൗരവ വംശത്തിന്റെ നാശത്തിന് കാരണമായ കുരുക്ഷേത്ര യുദ്ധത്തിലേക്ക് നയിച്ചതും.

Sunday, May 31, 2026

മഹാഭാരത കഥ മുഴുവൻ ഒരൊറ്റ ശ്ലോകത്തിൽ ചുരുക്കി വിവരിക്കുന്നതാണ് ഏകശ്ലോകീ മഹാഭാരതം. ഈ പ്രസിദ്ധമായ ശ്ലോകവും അതിന്റെ അർത്ഥവും താഴെ നൽകുന്നു: മലയാളം വരികളിൽ ദ്യൂതേ ശ്രീഹരണം വനേ വിഹരണം മത്സ്യാ ലയേ വർത്തനം ലീലാഗോഗ്രഹണം രണേ വിഹരണം സന്ധിക്രിയാജൃംഭണം പശ്ചാദ്ഭീഷ്മസുയോധനാദിനിധനം ഹ്യേതന്മഹാഭാരതം യഃ പഠേത് പ്രയതോ നിത്യം സ വിഷ്ണോഃ പദമാപ്നുയാത് ശ്ലോകത്തിന്റെ അർത്ഥം ഈ ശ്ലോകം മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഏഴ് ഘട്ടങ്ങളെ കോർത്തിണക്കിയാണ് നിർമ്മിച്ചിരിക്കുന്നത്: ദ്യൂതേ ശ്രീഹരണം: ചൂതുകളിയിലൂടെ പാണ്ഡവരുടെ ഐശ്വര്യവും രാജ്യവും കൗരവർ അപഹരിക്കുന്നു. വനേ വിഹരണം: രാജ്യം നഷ്ടപ്പെട്ട പാണ്ഡവർ പന്ത്രണ്ട് വർഷക്കാലം വനവാസം അനുഷ്ഠിക്കുന്നു. മത്സ്യാലയേ വർത്തനം: വനവാസത്തിന് ശേഷം വിരാടരാജാവിന്റെ കൊട്ടാരത്തിൽ (മത്സ്യരാജ്യത്തിൽ) പാണ്ഡവർ ഒരു വർഷം അജ്ഞാതവാസം നയിക്കുന്നു. ലീലാഗോഗ്രഹണം: അജ്ഞാതവാസത്തിനിടെ കൗരവർ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കാൻ വരുമ്പോൾ പാണ്ഡവർ അവരെ ലീലാലാവലഭ്യത്തോടെ തോൽപ്പിക്കുന്നു (ഉത്തരഗോഗ്രഹം). രണേ വിഹരണം: തുടർന്ന് പാണ്ഡവരും കൗരവരും തമ്മിൽ കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഏറ്റുമുട്ടുന്നു. സന്ധിക്രിയാ ജൃംഭണം: യുദ്ധത്തിന് മുൻപും ശേഷവുമുള്ള സന്ധിസംഭാഷണങ്ങൾ (ശ്രീകൃഷ്ണന്റെ ദൂത് ഉൾപ്പെടെ) നടക്കുന്നു. പശ്ചാദ്ഭീഷ്മസുയോധനാദിനിധനം: ഒടുവിൽ ഭീഷ്മർ, ദുര്യോധനൻ (സുയോധനൻ) തുടങ്ങിയ പ്രബലരായ കൗരവപക്ഷ നേതാക്കൾ വധിക്കപ്പെടുന്നു. ഈ സംഭവങ്ങൾ അടങ്ങിയതാണ് മഹാഭാരത ചരിത്രം. ഇത് ദിവസവും ഭക്തിയോടെ ജപിക്കുന്നവർ വിഷ്ണുപദം (മോക്ഷം) പ്രാപിക്കും എന്നാണ് അവസാന വരിയുടെ അർത്ഥം.
മഹാഭാരതത്തിലെ പാണ്ഡവഗീതയിലുള്ള പ്രശസ്തമായ ഒരു ശ്ലോകത്തിൻ്റെ ആദ്യഭാഗമാണ്. ദുര്യോധനൻ്റെ വരികൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ പൂർണ്ണ ശ്ലോകം താഴെ നൽകുന്നു: "ജാനാമി ധർമ്മം ന ച മേ പ്രവൃത്തിഃ ജാനാമി അധർമ്മം ന ച മേ നിവൃത്തിഃ ത്വയാ ഹൃഷീകേശ ഹൃദി സ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി" ശ്ലോകത്തിൻ്റെ അർത്ഥം: ധർമ്മം എന്താണെന്ന് എനിക്കറിയാം, പക്ഷേ അത് പ്രവർത്തിക്കാൻ എനിക്ക് സാധിക്കുന്നില്ല. അധർമ്മം എന്താണെന്നും എനിക്കറിയാം, പക്ഷേ അതിൽ നിന്ന് പിന്തിരിയാൻ എനിക്ക് കഴിയുന്നതുമില്ല. ഹേ ഹൃഷീകേശാ (ശ്രീകൃഷ്ണാ), എൻ്റെ ഹൃദയത്തിലിരുന്ന് അവിടുന്ന് എന്നെ എങ്ങനെ നയിക്കുന്നുവോ, അതുപോലെ ഞാൻ പ്രവർത്തിക്കുന്നു. ഇതിൻ്റെ പശ്ചാത്തലം: ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞിട്ടും സ്വന്തം അഹങ്കാരവും ഈർഷയും കാരണം തെറ്റായ വഴിയിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യൻ്റെ മാനസികാവസ്ഥയെയാണ് ദുര്യോധനൻ്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. തൻ്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം തനിക്കല്ല, മറിച്ച് തൻ്റെ ഉള്ളിലിരിക്കുന്ന ഭഗവാനാണെന്ന് പറഞ്ഞ് സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാണ് ദുര്യോധനൻ ഇവിടെ ശ്രമിക്കുന്നത്.

Thursday, May 28, 2026

മുക്തി ഭവൻ- മരണത്തെ സന്തോഷത്തോടെ സൗഹർദ്ദത്തോടെ സ്വീകരിക്കാൻ ഒരു വീട്.- അങ്ങനെ ഒന്നിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ട് - ഒന്നല്ല രണ്ടെണ്ണം.. 1.മുക്തി ഭവൻ 2.ബിർള ഭവൻ ഉടൻ മരിക്കും എന്നുള്ളവർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ശാന്തമായി മരിക്കാനുള്ള സ്ഥലമാണ് മുക്തി ഭവൻ. സാധാരണ ലോഡ്ജോ ആശ്രമമോ അല്ല ഇത്. ഉത്തർപ്രദേശിലെ വാരണാസി (കാശി) യിൽ സ്ഥിതിചെയ്യുന്ന ഒരു ധർമ്മശാല മാതൃകയിലുള്ള താമസസ്ഥാപനം. പൂർണ്ണമായും ഹിന്ദു ആചാരപരമായ അന്ത്യം താൽപ്പര്യപ്പെടുന്നവർക്കായി അവരുടെ അവസാന ദിനങ്ങൾ ചിലവഴിക്കാനുള്ള ഒരു സംവിധാനമാണിത്. ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് മാത്രം. അതുണ്ടെങ്കിൽ 15 ദിവസം വരെ കുടുംബാ ഗംങ്ങളോടൊപ്പം ഇവിടെ താമസിക്കാം. കുടുംബാംഗങ്ങൾക്ക്‌ ചെറിയ വാടക കൊടുക്കേണ്ടി വരും. 1960-കളിൽ ദുനിയാലാൽ ജാലൻ എന്ന വ്യവസായിയാണ് ഇത് സ്ഥാപിച്ചത്. ഇവിടെ ഒരു നിയമം ഉണ്ട് അടുത്ത 15 ദിവസത്തിനുള്ളിൽ അന്ത്യം സംഭവിക്കുമെന്ന് ഡോക്ടർ സൂചന നൽകിയവർക്കു മാത്രമേ താമസത്തിന് അനുവാദമുള്ളു. വളരെ ലളിതമായ 12 മുറികൾ മാത്രമാണ് ഇവിടുള്ളത്.ഭവനത്തിൽ സ്ഥിരമായി പുരോഹിതൻ, ഭജന- കീർത്തന സംഘം,നഴ്സിംഗ് സ്റ്റാഫ് എന്നിവരുണ്ട്. 24 മണിക്കൂറും രാമനാമ ജപം മാത്രമാണ് എവിടെയും കേൾക്കാനാകുക . കാശിയിൽ മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന ഹിന്ദു വിശ്വാസത്തിൽ ആധാരപ്പെട്ടതാണിത്. ഗംഗ ജലം ചുണ്ടുകളിൽ ഇറ്റുക, മന്ത്രോച്ചാരണങ്ങൾ എന്നിവയുടെ സാന്നിധ്യത്തിൽ ഇവിടെ ശാന്തമായി അന്ത്യം സ്വീകരിക്കാൻ വേണ്ട ആത്മീയാന്തരീക്ഷം ഒരുക്കിയിരിക്കുന്നു. വർഷം തോറും 700–900 പേരോളം ഇവിടെ അന്ത്യം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. 15 ദിവസങ്ങൾ മാത്രമേ പരമാവധി ഇവിടെ താമസിക്കാനാകൂ. 15 ദിവസങ്ങൾ കഴിഞ്ഞിട്ടും അന്ത്യം സംഭവിക്കാത്തവർക്ക് ബിർള ഭവൻ പോലുള്ള മറ്റു സമാന സ്ഥാപനങ്ങളിലേക്ക് മാറേണ്ടി വരും. ഗംഗാ നദിക്ക് അടുത്തായുള്ള കാശിയിലെ ബിർള ഭവൻ മുക്തിഭവനോടു സമാനമാണെങ്കിലും കൂടുതൽ സൗകര്യങ്ങളിൽ ശാന്തമായ അന്ത്യം നൽകാൻ രൂപകൽപ്പന ചെയ്ത സ്ഥലമാണ്. ഇവിടെയും മരണാസന്നരായവർക്ക് ആത്മീയമായി തയ്യാറെടുക്കാനും, കുടുംബാംഗങ്ങൾക്കൊപ്പം ശാന്തമായി അവസാന ദിവസങ്ങൾ ചെലവഴിക്കാനും സഹായിക്കുന്നു. ഇവിടേയും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മുക്തിഭവനേക്കാൾ കുറച്ചുകൂടി സൗകര്യങ്ങൾ ഇവിടെയുണ്ട്. വൃത്തിയുള്ള എസി/ നോൺ-എസി മുറികൾ ആണുള്ളത്. കിടക്ക, വീൽചെയർ സൗകര്യം, നഴ്‌സിംഗ് അസിസ്റ്റ് സംവിധാനങ്ങളും വേണ്ടി വന്നാൽ മെഡിക്കൽ സഹായങ്ങളും ഇവിടെ കിട്ടും. മുക്തി ഭവൻ പോലെ തന്നെ ഇവിടേയും 24 മണിക്കൂറും രാമനാമ ജപവും ഭജനമാലയുമൊക്കെ ഉണ്ട്. മരണ സമയത്ത് പുരോഹിതരുടെ അന്ത്യകർമ്മ സഹായം, ഗംഗാപൂജ,മന്ത്രോച്ചാരണ സൗകര്യം ഇവയൊക്കെ ലഭ്യമാകും. അതുപോലെ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനുള്ള സൗകര്യവും ലഭിക്കും. ഭക്ഷണം ലഭ്യമാണ്. അത് ചില സമയങ്ങളിൽ സൗജന്യവും ചിലപ്പോൾ ചെറിയ നിരക്കിലും ആകും കിട്ടുക. ഇവിടെ 15 ദിവസത്തേക്കാൾ കൂടുതൽ താമസിക്കാൻ സാധാരണ അനുവദിക്കാറുണ്ട്. പേർസണൽ അറ്റെൻഷൻ ഇവിടെ കൂടുതലായി കിട്ടും. എസി മുറിയുണ്ട് എന്ന് കരുതി വലിയ റേറ്റ് ഒന്നും ഇവിടെ ഈടാക്കുന്നില്ല. സാധാരണ വളരെ കുറഞ്ഞ സംഭാവനയോ ചെറിയ നിരക്കോ ഒക്കെ ആകും കൊടുക്കേണ്ടി വരിക. ചില മുറികൾ സമ്പൂർണ സൗജന്യവും ആണ്. അന്യദേശങ്ങളിലെ ആളുകൾ വരെ അവസാന ശ്വാസം കാശിയിൽ എടുക്കാൻ ഇവിടെ എത്തുന്നു. ഏകദേശം ഓരോ വർഷവും 500–700 പേർ വരെ ശാന്തമായി മരിക്കാനായി ഇവിടെയും എത്തുന്നുണ്ട്. മുക്തി ഭവനിലെ കെയർടേക്കർമാർക്ക് ധാരാളം മറക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടാകാം. ഒരിക്കൽ 95 ഓളം വയസ്സുള്ള ഒരു വൃദ്ധൻ മരണാസന്നനായി ബന്ധുക്കളോടൊപ്പം ഇവിടെയെത്തി. എന്നാൽ അവർ പ്രതീക്ഷിച്ച സമയത്തൊന്നും ആൾ മരിച്ചില്ല. 15 ആം ദിവസം അടുത്തു. ആ സമയത്ത് പൂജാരി അദ്ദേഹത്തോട് ചോദിച്ചു ജീവിതത്തിൽ എന്തെങ്കിലും കടങ്ങൾ ബാക്കി വച്ചിട്ടുണ്ടോ എന്ന്. സ്വന്തം അനുജനോട് സംസാരിച്ചിട്ട് വർഷങ്ങൾ ആയി എന്നും അതുമാത്രമാണ് അവശേഷിച്ചിട്ടുള്ള തെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അനുജനെ അറിയിക്കുകയും അദ്ദേഹം അവിടെ എത്തുകയും ചെയ്തു. അദ്ദേഹവും 85 കഴിഞ്ഞ ഒരു വയോധികനാണ്. അവർ രണ്ടുപേരും കുറേ നേരം സംസാരിച്ചു. സംസാരമദ്ധ്യേ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ജീവിതത്തിൽ നിന്നാണ് നമുക്ക് മോക്ഷം കിട്ടേണ്ടത്. അല്ലാതെ മരണത്തിലൂടെ അല്ല എന്ന് ഈ അനുഭവം തെളിയിക്കുന്നു. വാൽക്കഷണം: നമ്മൾ പലപ്പോഴും അന്ത്യത്തോട് അടുത്തവരെ ശാന്തമായി മരിക്കാൻ അനുവദിക്കാതെ ഐ സി യു വിലും വെന്റിലേറ്ററിലും ആക്കി അവരുടെ അന്ത്യ നിമിഷങ്ങൾ കൂട്ടി അവരെ കൂടുതൽ ദുരിതത്തിലും ബന്ധുക്കളെ സാമ്പത്തിക ദുരിതത്തിലും ആക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എപ്പോഴായാലും നമ്മൾ മരിച്ചേ പറ്റൂ. അപ്പോൾ ഇങ്ങനെ മൊത്തം ട്യൂബുകളിൽ ആക്കി കഷ്ടപ്പെടുത്തുന്ന തിനേക്കാൾ നല്ലത് സമാധാനത്തോടെ അവരെ മരിക്കാൻ വിടുന്നതല്ലേ . എന്നാൽ വളരെ ചെറിയ വിഭാഗം ഡോക്ടർമാർ മാത്രമേ ഇതിന് അനുവദിക്കൂ എന്നുള്ളതാണ് വാസ്തവം. കാരണം ആശുപത്രിയ്ക്ക് കിട്ടുന്ന കാശിന്റെ ഒരു പങ്ക് അവരുടേയും പോക്കറ്റിലേക്ക് എത്തുന്നുണ്ടാകുമല്ലോ.

Wednesday, May 27, 2026

ബ്രഹ്മരാത്രം പുരാണങ്ങളിലും ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തിന്റെ കാലചക്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന സങ്കൽപ്പമാണ് ബ്രഹ്മരാത്രം (Night of Brahma). പ്രപഞ്ചസൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ ഒരു രാത്രിയെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. [1, 2] ഈ സങ്കൽപ്പത്തിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്: 1. സമയദൈർഘ്യം ബ്രഹ്മാവിന്റെ ഒരു പകൽ എന്നത് ഒരു 'കല്പം' (Kalpa) ആണ്. ഒരു കല്പം എന്നാൽ 432 കോടി മനുഷ്യ വർഷങ്ങൾ (1000 ചതുര്യുഗങ്ങൾ) ചേരുന്നതാണ്. ഇതിന് തുല്യമായ സമയദൈർഘ്യം തന്നെയാണ് (432 കോടി വർഷങ്ങൾ) ബ്രഹ്മരാത്രത്തിനും ഉള്ളത്. [1] 2. പ്രപഞ്ചാവസ്ഥ (മഹാപ്രളയം) ബ്രഹ്മാവിന്റെ പകൽസമയത്ത് പ്രപഞ്ചസൃഷ്ടിയും അതിന്റെ നിലനിൽപ്പും നടക്കുന്നു. എന്നാൽ ബ്രഹ്മരാത്രം ആരംഭിക്കുന്നതോടെ പ്രപഞ്ചം മുഴുവൻ ബ്രഹ്മാവിലേക്ക് ലയിക്കുന്നു. ഇതിനെയാണ് 'നൈമിത്തിക പ്രളയം' അല്ലെങ്കിൽ 'മഹാപ്രളയം' എന്ന് വിളിക്കുന്നത്. ഈ സമയത്ത് പ്രപഞ്ചത്തിൽ ജീവജാലങ്ങളോ മറ്റ് സൃഷ്ടികളോ ഉണ്ടാകില്ല. എല്ലാം നിശ്ചലവും അന്ധകാരപൂർണ്ണവുമായിരിക്കും. [1, 2, 3] 3. പുനഃസൃഷ്ടി ബ്രഹ്മരാത്രം അവസാനിക്കുകയും ബ്രഹ്മാവിന്റെ അടുത്ത പകൽ (പുതിയ കല്പം) ആരംഭിക്കുകയും ചെയ്യുമ്പോൾ വീണ്ടും പ്രപഞ്ചസൃഷ്ടി നടക്കുന്നു. [1, 2]
വേദ സ്തുതി (Veda Stuti). എന്നാൽ വേദങ്ങൾ ഭഗവാനെ സ്തുതിക്കുന്ന മനോഹരമായ പ്രാർത്ഥനയാണ്. ശ്രീമദ് ഭാഗവതം (ദശമസ്കന്ധം, അധ്യായം 87), ശ്രീമൻ നാരായണീയം (ദശകം 99) എന്നിവയിലാണ് ഇതിന്റെ പ്രധാന വിവരണം വരുന്നത്. പ്രപഞ്ച സൃഷ്ടിക്ക് മുൻപ് സുഷുപ്തിയിലായിരുന്ന ഭഗവാനെ ഉണർത്താനായി ശ്രുതികൾ (വേദങ്ങൾ) നടത്തിയ സ്തുതിയാണിത്. ഈ സ്തുതിയുടെ പ്രധാന സാരവും പ്രാധാന്യവും താഴെ നൽകുന്നു: പ്രധാന ആശയങ്ങൾ പരബ്രഹ്മ സ്വരൂപം: ഭഗവാൻ നിർഗുണനും നിരാകാരനുമാണെങ്കിലും പ്രപഞ്ച സൃഷ്ടിക്കായി സഗുണ രൂപം കൈക്കൊള്ളുന്നു. മായയെ ജയിക്കൽ: ഭഗവാന്റെ മായാശക്തിയെ മറികടക്കാൻ അവിടുത്തെ ഭക്തിക്കൊണ്ട് മാത്രമേ സാധിക്കൂ. ജ്ഞാനവും ഭക്തിയും: വേദങ്ങളുടെ യഥാർത്ഥ ലക്ഷ്യം ഭഗവത് ചിന്തയിലൂടെ മോക്ഷം നേടുക എന്നതാണ്. ശ്ലോകം 1 ജയ ജയ ജയ ധാമൻ വിശ്വമംഗല്യമൂർത്തേ ത്വയി വിലസിതമന്തർമ്മായയാ വിശ്വജാതം ശ്രുതിശതമരുദസ്ത്വാം ബോധയന്തീവ പൂർവ്വം സകലകരണഹീനം ത്വത്പദാരൂഢമാഹൂഃ (1) അർത്ഥം: പ്രപഞ്ചമംഗള സ്വരൂപനായ ഭഗവാനേ, അവിടുന്ന് സർവ്വോത്കർഷേണ വിജയിച്ചാലും. സൃഷ്ടിക്ക് മുൻപ് അങ്ങയുടെ മായാശക്തിയാൽ ഈ പ്രപഞ്ചം അങ്ങയിൽ തന്നെ ഒതുങ്ങിനിന്നിരുന്നു. പ്രളയകാലത്ത് ഇന്ദ്രിയങ്ങളൊന്നുമില്ലാതെ യോഗനിദ്രയിലായിരുന്ന അങ്ങയെ നൂറുകണക്കിന് വേദങ്ങൾ സ്തുതിച്ച് ഉണർത്തുന്നു. ശ്ലോകം 2 ത്വഘടിതമപി യുക്തം ത്വത്പ്രഭാവേന വിശ്വം ഭവതി പുരുഷരൂപൈ രത്നവത് സന്നിധാനാത് പ്രകൃതിരതി ജവാത് തേ ജൃംഭതേ വിംശതാത്യാ കിമപി ഭയമസ്യാസ്ത്വം ഹി നിയന്താ തഥാപി (2) അർത്ഥം: ഭഗവാനേ, പ്രകൃതി ജഡമാണ്. എങ്കിലും കാന്തക്കല്ലിന്റെ സാന്നിധ്യം കൊണ്ട് ഇരുമ്പ് ചലിക്കുന്നത് പോലെ, അങ്ങയുടെ സാന്നിധ്യം കൊണ്ട് പ്രകൃതി മഹത്തത്ത്വം മുതൽ 24 തത്ത്വങ്ങളായി അതിവേഗം വികസിക്കുന്നു. അങ്ങാണ് ഈ മായയെ നിയന്ത്രിക്കുന്നത്. ശ്ലോകം 3 വിവിധതനുഷു ചേഷ്ടാ മീശ്വരാണാം വിധാതും പ്രവിശതി പരിപൂർണ്ണോ ജീവരൂപേണ യസ്ത്വം ത്വദുപഹിതവിഭൂമാ മത്പതേ ജീവലോകഃ സുകൃതിഷു പരിമേയസ്ത്വത്പദാരൂഢഭക്തഃ (3) അർത്ഥം: പരിപൂർണ്ണനായ അവിടുന്ന് പ്രപഞ്ചത്തിലെ വിവിധ ശരീരങ്ങളിൽ ജീവരൂപത്തിൽ പ്രവേശിക്കുന്നു. അങ്ങനെ ജീവന്മാരായി മാറി സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. എന്നാൽ ഭാഗ്യവാന്മാരായ ഭക്തന്മാർ അങ്ങയെ ഭജിച്ച് ജീവഭാവം വെടിഞ്ഞ് അങ്ങയുടെ പരമപദത്തെ പ്രാപിക്കുന്നു. ശ്ലോകം 4 ഭ്രമയതി കില മായാ ത്വത്പദാലംബഹീനാൻ ശ്രുതിഷു ച പരിഗീതം ത്വത്പദധ്യാനലക്ഷ്യം ത്വയി രതിരതിരമ്യാ തത് പരത്യാഗഹീനൈഃ കിമിവ ന സുകൃതം തൈർലംഭിതം ഭാഗ്യഭദ്വൈഃ (4) അർത്ഥം: അങ്ങയുടെ പാദങ്ങളെ ആശ്രയിക്കാത്തവരെ മായ എപ്പോഴും സംസാരസാഗരത്തിൽ ഭ്രമിപ്പിച്ചു (ഉഴറ്റിക്കൊണ്ട്) ഇരിക്കുന്നു. വേദങ്ങൾ പാടിപ്പുകഴ്ത്തുന്നത് അങ്ങയുടെ പാദധ്യാനത്തെയാണ്. അങ്ങയോട് പരമപ്രേമം പുലർത്തുന്ന ഭക്തന്മാർ എല്ലാ പുണ്യങ്ങളും ഭാഗ്യങ്ങളും നേടിയവരാണ്. ശ്ലോകം 5 ജനനമരണരോഗൈർഭൂരിദുഃഖൈർവിതുദ്തേ കലിമലബഹുലേസ്മിൻ ജന്തുലോകേ കിലൈവം ത്വദനുഭജനമേകം മുക്തിഹേതും വിഹായ ഭ്രമതി കൃപണലോകഃ കാമഭോഗേ മുധൈവ (5) അർത്ഥം: ജനനം, മരണം, രോഗം എന്നിവയാൽ നിറഞ്ഞ ഈ കലിയുഗത്തിൽ, ദുഃഖങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഏക വഴി അങ്ങയെ ഭജിക്കുക മാത്രമാണ്. എന്നാൽ അജ്ഞരായ മനുഷ്യർ അത് ചെയ്യാതെ, വ്യർത്ഥമായ കാമഭോഗങ്ങൾക്ക് പിന്നാലെ പോയി കഷ്ടപ്പെടുന്നു. ശ്ലോകം 6 ത്വദനുഭജനഭക്ത്യാ ചിത്തശദ്ധിം ഗതാനാം ഭവതി ഭഗവത് ജ്ഞാനം ജ്ഞാനവിജ്ഞാനരൂപം ത്വയി വിലയമുപേതാ വീതമോഹാ വിമുക്താഃ ത്വമപി ഭവസി തേഷാം ജീവതാമേവ ഭർത്താ (6) അർത്ഥം: അങ്ങയെ ഭജിച്ച് ചിത്തശുദ്ധി വരുത്തിയവർക്ക് ആത്മജ്ഞാനവും ഭഗവത്സ്വരൂപ ജ്ഞാനവും ഉണ്ടാകുന്നു. അവർ മോഹങ്ങൾ നശിച്ച്, ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവന്മുക്തരായി അങ്ങയിൽ ലയിച്ചുചേരുന്നു. അവിടുന്ന് അവരെ എല്ലാവിധത്തിലും സംരക്ഷിക്കുന്നു. ശ്ലോകം 7 ത്വദനുരതമനസ്സാം ജ്ഞാനവിജ്ഞാനഭാജാം ന കില ഭവതി ബന്ധഃ കർമ്മഭിഃ പുണ്യപാപൈഃ ത്വയി വിലയമുപേതാ സ്തേ സുകൃത്യാൻ പ്രപഞ്ചേ ജനനമരണഹീനാ യാന്തി യോഗീന്ദ്രഗമ്യം (7) അർത്ഥം: അങ്ങയിൽ മനസ്സ് അർപ്പിച്ച ജ്ഞാനികളെ പുണ്യപാപ കർമ്മങ്ങൾ ബാധിക്കുന്നില്ല. അവ പ്രപഞ്ചത്തിൽ ലയിച്ചുപോകുന്നു. അങ്ങനെയുള്ള മഹാത്മാക്കൾ ജനനമരണങ്ങളിൽ നിന്ന് മുക്തരായി, യോഗീശ്വരന്മാർ കാംക്ഷിക്കുന്ന പരമപദത്തിൽ എത്തിച്ചേരുന്നു. ശ്ലോകം 8 ഭവതി ഭജനഭക്ത്യാ തത്വവിജ്ഞാനലാഭഃ തവ ച ചരണഭക്തിഃ സത്പ്രസംഗേന ലഭ്യാ സതമപി ച സമാഗോ ഭൂരിപുണ്യൈർഭവദ്ഭിഃ ത്വയി വിലസിതു കാമാസ്ത്വാമുപാസേ സദൈവ (8) അർത്ഥം: ഭക്തിയോടെയുള്ള ഭജനം കൊണ്ട് മാത്രമേ തത്ത്വജ്ഞാനം ലഭിക്കൂ. അങ്ങയുടെ പാദങ്ങളിലുള്ള ഭക്തി ലഭിക്കണമെങ്കിൽ സജ്ജനസമ്പർക്കം (സത്സംഗം) വേണം. സജ്ജനങ്ങളുടെ കൂട്ടായ്മ ലഭിക്കുന്നത് വലിയ പുണ്യം കൊണ്ടാണ്. അതിനാൽ ഭഗവാനേ, അങ്ങയെ അറിയാൻ ഞാൻ എപ്പോഴും അങ്ങയെ ഉപാസിക്കുന്നു. ശ്ലോകം 9 ത്വമസി ഭുവനബന്ധോ സർവ്വഭൂതാത്മരൂപീ ത്വയി വിലസതി സർവ്വം ത്വം ച സർവ്വത്ര പൂർണ്ണഃ ഇതി മതികലിതാനാം ഭക്തിരുദ്രേക രൂപഃ ത്വയി ഭവതി വിമുക്തിഃ സാ ച സാക്ഷാത്കാരരൂപാ (9) അർത്ഥം: ഹേ പ്രപഞ്ചബന്ധുവായ ഭഗവാനേ, അങ്ങ് എല്ലാ ജീവികളുടെയും ആത്മാവാണ്. എല്ലാം അങ്ങയിലാണ് സ്ഥിതി ചെയ്യുന്നത്. അങ്ങ് എല്ലാടവും നിറഞ്ഞുനിൽക്കുന്നു. ഈ ബോധത്തോടെ അങ്ങയെ ഭജിക്കുന്നവർക്ക് സാക്ഷാത്കാരരൂപത്തിലുള്ള പരമമുക്തി ലഭിക്കുന്നു. ശ്ലോകം 10 വിവിധമതപഥാനാം വാദകോലാഹലേഷു ശ്രുതിഭिरരുദിതമേവം ത്വത്പദം നിർഗ്ഗുണാത്മം ഗുരുപവനപുരേശ ത്വത്പ്രസാദാത് കഥഞ്ചിത് സകലശമനരൂപം തത്പദം പ്രാപ്നുയാം മേ (10) അർത്ഥം: പലതരം മതങ്ങളും തത്ത്വങ്ങളും തമ്മിലുള്ള വാദകോലാഹലങ്ങൾക്കിടയിൽ, വേദങ്ങൾ ഉറപ്പിച്ചു പറയുന്നത് നിർഗ്ഗുണനും നിരാകാരനുമായ അങ്ങയുടെ പരമപദത്തെക്കുറിച്ചാണ്. ഹേ ഗുരുവായൂരപ്പാ, അങ്ങയുടെ കാരുണ്യം കൊണ്ട് എല്ലാ ദുഃഖങ്ങളും ശമിപ്പിക്കുന്ന ആ പരമപദം എനിക്ക് ലഭിക്കുമാറാകേണമേ.

Saturday, May 23, 2026

*14 ലോകങ്ങളുടെ* സങ്കൽപ്പം കാണിക്കുന്ന ഹിന്ദു സനാതന ധർമത്തിലെ ഒരു കോസ്മിക് ഭൂപടമാണ്. “ലോകം” എന്നാൽ “ലോകം” അല്ലെങ്കിൽ “ലോകം” എന്നാണ് അർത്ഥം. ഇവ മനുഷ്യന്റെ കർമ്മവും ആത്മീയ വളർച്ചയും അനുസരിച്ച് ആത്മാവിന് ജനിക്കാൻ കഴിയുന്ന 14 വ്യത്യസ്ത തലങ്ങളാണ്. ചിത്രം മുകളിൽ നിന്ന് താഴേക്ക് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നു: *മുകളിലെ 7 ലോകങ്ങൾ – സ്വർഗ്ഗലോകങ്ങൾ, ഉയർന്ന ബോധമുള്ളവ:* 1. *സത്യലോകം*: ഏറ്റവും ഉയർന്ന ലോകം. ബ്രഹ്മാവ് താമരയിൽ ഇരിക്കുന്നതായി കാണാം. ഇവിടെ മുക്തി നേടിയ ആത്മാക്കൾ വസിക്കുന്നു. 2. *തപോലോകം*: കടുത്ത തപസ്സ് ചെയ്യുന്ന ഋഷിമാരുടെ ലോകം. 3. *ജനലോകം*: ഉയർന്ന ജ്ഞാനമുള്ള ദേവതകളുടെയും സിദ്ധന്മാരുടെയും ലോകം. 4. *മഹർലോകം*: വലിയ ഋഷിമാരും മഹാത്മാക്കളും വസിക്കുന്ന സ്ഥലം. 5. *സ്വർഗലോകം*: ഇന്ദ്രനും ദേവന്മാരും വസിക്കുന്ന സ്വർഗ്ഗം. നല്ല കർമ്മത്തിന്റെ ഫലമായി ഇവിടെ എത്തുന്നു. 6. *ഭുവർലോകം*: ദേവന്മാരും ആത്മാക്കളും സഞ്ചരിക്കുന്ന അന്തരീക്ഷ ലോകം. 7. *ഭൂലോകം*: നമ്മൾ ജീവിക്കുന്ന ഭൂമി. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എല്ലാം ഇവിടെയാണ്. *താഴെയുള്ള 7 ലോകങ്ങൾ – പാതാളങ്ങൾ, കൂടുതൽ തമോഗുണമുള്ളവ:* 8. *അതലം* 9. *വിതലം* 10. *സുതലം* 11. *തലാതലം* 12. *മഹാതലം* 13. *രസാതലം* 14. *പാതാളം*: ഏറ്റവും താഴെയുള്ള ലോകം. നാഗരാജാവായ ആദിശേഷന്റെ മേൽ വിഷ്ണു ഭഗവാൻ കിടക്കുന്നതായി ചിത്രത്തിന്റെ അടിയിൽ കാണാം. മൊത്തത്തിൽ, ഈ 14 ലോകങ്ങൾ ആത്മാവിന്റെ യാത്രയെയും കർമ്മഫലത്തെയും പ്രതിനിധീകരിക്കുന്നു. മുകളിലേക്ക് പോകുന്തോറും കൂടുതൽ ശുദ്ധിയും ജ്ഞാനവും, താഴേക്ക് പോകുന്തോറും കൂടുതൽ ഇരുട്ടും അജ്ഞാനവുമാണ്.
*ജീവനിൽ എന്താണ് കുറവ് ? ✨🍁✨🍁✨ ശരിയാണ്. പശുവിന് അയവിറക്കാം. കിടാവിന് പിറന്നപാടെ നിൽക്കാം. മത്സ്യത്തിന് നീന്താം. കുരുവിക്ക് കൂടുണ്ടാക്കാം. ഒന്നും പഠിക്കാതെ തന്നെ അവയ്ക്ക് ജീവിക്കാനുള്ളതെല്ലാം പ്രകൃതി കൊടുത്തിട്ടുണ്ട്. അവയ്ക്ക് _സഹജവാസന_ ഉണ്ട്. Instinct. പക്ഷേ മനുഷ്യന് ജനിക്കുമ്പോൾ ഒന്നും അറിയില്ല. നടക്കാൻ മാസങ്ങളെടുക്കും. സംസാരിക്കാൻ വർഷങ്ങളെടുക്കും. ജീവിക്കാൻ പഠിക്കാൻ ഒരു ആയുസ്സ് മുഴുവൻ വേണം. *അപ്പോൾ നമ്മൾ കുറഞ്ഞവരാണോ?* അല്ല. ഇവിടെയാണ് ആ രണ്ട് പ്രത്യേക ശക്തിയുടെ കഥ. *1. വിവേകം - തിരിച്ചറിയാനുള്ള ശക്തി* മൃഗത്തിന് വിശപ്പടക്കാൻ മാത്രമേ അറിയൂ. നല്ലതോ ചീത്തയോ എന്ന് നോക്കില്ല. കിട്ടിയത് തിന്നും. മനുഷ്യന് മാത്രമേ "ഇത് ശരിയോ തെറ്റോ", "ഇത് വേണോ വേണ്ടയോ" എന്ന് ചിന്തിക്കാനാവൂ. പുല്ലും വിഷച്ചെടിയും തിരിച്ചറിയുന്ന മൃഗത്തിന്, സ്വന്തം ചിന്ത വിഷമാണോ അമൃതാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല. നമുക്ക് പറ്റും. അതാണ് വിവേകം. *2. വിവേചനം - തിരഞ്ഞെടുക്കാനുള്ള ശക്തി* കുരുവി കൂട് കെട്ടും, പക്ഷേ കൊട്ടാരം പണിയില്ല. പശു പുല്ല് തിന്നും, പക്ഷേ കൃഷി ചെയ്യില്ല. കാരണം അവയുടെ ജീവിതം പ്രോഗ്രാം ചെയ്തതാണ്. മനുഷ്യൻ മാത്രമാണ് പ്രോഗ്രാം തിരുത്തിയെഴുതുന്നവൻ. കാട്ടിൽ ജീവിക്കണോ, നാട്ടിൽ ജീവിക്കണോ, സന്യാസിയാകണോ, ശാസ്ത്രജ്ഞനാകണോ എന്ന് തിരഞ്ഞെടുക്കുന്നത് നമ്മളാണ്. അതാണ് വിവേചനം. *അപ്പോൾ ജീവനിൽ എന്താണ് കുറവ്?* ഒന്നും കുറവല്ല. മൃഗങ്ങൾക്ക് ജീവിക്കാനുള്ളത് റെഡിമെയ്ഡ് ആയി കിട്ടി. നമുക്ക് ജീവിതം Raw Material ആയി കിട്ടി. അതുകൊണ്ട് എന്തുണ്ടാക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പശുവിന് അയവിറക്കാൻ പറ്റും, നമുക്ക് അനുഭവങ്ങളെ അയവിറക്കി പാഠം പഠിക്കാൻ പറ്റും. മത്സ്യത്തിന് നീന്താൻ പറ്റും, നമുക്ക് ചിന്തകളുടെ സമുദ്രത്തിൽ നീന്തി മുത്ത് വാരാൻ പറ്റും. കുരുവിക്ക് കൂട് കെട്ടാം, നമുക്ക് സ്വപ്നങ്ങൾ കൊണ്ട് ഒരു ലോകം തന്നെ കെട്ടിപ്പടുക്കാം. ദൈവം നമുക്ക് കുറച്ചു തന്നില്ല. പകരം _സ്വാതന്ത്ര്യം_ തന്നു. സ്വന്തം ജീവിതത്തിന്റെ എൻജിനീയറും ശിൽപ്പിയും ആകാനുള്ള സ്വാതന്ത്ര്യം. അതുകൊണ്ട് ചോദ്യം "എന്താണ് കുറവ്" എന്നല്ല. "കിട്ടിയത് കൊണ്ട് എന്ത് ഉണ്ടാക്കി" എന്നാണ്. .

Friday, May 22, 2026

*🙏കലിയുഗം🙏* അല്പ സമയം ഇത് വായിക്കാൻ ചിലവഴിയ്ക്കുക. കാലഗണനാസമ്പ്രദായം അനുസരിച്ച് നാലാമത്തെ യുഗമാണ് കലിയുഗം... മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് നാലുലക്ഷത്തി മുപ്പത്തിരണ്ടായിരം വത്സരമാണു കലിയുഗം... കലിയുഗം ആരംഭിച്ച് 5117 വർഷം നാം പിന്നിട്ടിരിക്കുന്നു... അതായത്, ഇപ്പോൾ കലിയെ മനുഷ്യരൂപത്തിൽ‌ ദർശിച്ചാൽ, കേവലം ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ... ആരാണ് കലി? കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാ പുരാണത്തിലാണ്... യഥാർ‌ഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം... കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് ഇവിടെ. യുവരാജാവായ പരീക്ഷിത്ത്, യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും, കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു... അയാൾ ഒരു കാളയുടെ നാലാമത്തെ കാൽ, ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്... അതിന്റെ മറ്റു മൂന്നു കാലുകൾ ഒടിഞ്ഞു പോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി... അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം, അയാൾ സ്വയം പരിചയപ്പെടുത്തുന്നു... ഞാൻ‌ കലിയെന്നു പേരുളളവനും, ഈ യുഗത്തിന്റെ അധികാരിയുമാണ്... കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമ്മമായിരുന്നു. ധർമ്മത്തിനു നാലു കാലുകളുണ്ട്... ദയ ദാനം ശുചിത്വം സത്യം സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും... ക്രമേണ മനുഷ്യന്റെ സ്വാർ‌ഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും, ദ്വാപരത്തിൽ ദാനമില്ലാതാവുകയും, കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും... (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും, മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്.) നാലാം കാലായ സത്യത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും, നടന്നില്ല... അതിനർഥം, സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്... സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ... കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും, ദുർമനസുളളവരും, കുടിലഹൃദയമുളളവരുമായിരിക്കും... മനുഷ്യമനസിലെ ധർ‌മത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും, ധർ‌മ്മാനുസൃത- വിവാഹത്തിനും, ദാമ്പത്യത്തിനും, ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല... ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക... ഏതു കുലത്തിൽ പിറന്നവനും, ഏതു വർ‌ണ്ണത്തിലുളള കന്യകയെയും, വിവാഹം കഴിക്കാൻ യോഗ്യരാകും... ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർ‌മ്മങ്ങൾ നടത്തുകയും ചെയ്യും.. ധർമ്മാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും... ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും... സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തും... ഭഗവദ്‌ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുകയും, ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും... സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും.. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും, മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും... കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾ‌ക്കു മുൻപേ മനസ്സിലാക്കിയിരുന്നു... അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കള‍ഞ്ഞത്... അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ, അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു... ഉപവാസം, തീർ‌ത്ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും, അതിനൊക്കെ ധർ‌മത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർ‌ഥിച്ചിരിക്കുന്നു... കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർ‌വ്‌ ഉണ്ടാകും... തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾ‌ക്ക് അഭിമാനം തോന്നും... സ്വർണ്ണം , വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും, എത്ര നിന്ദ്യനായാലും പണക്കാരൻ, ആളുകളുടെ നാഥനാകുമെന്നും, സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും, ദാനധർ‌മ്മങ്ങൾ നടത്തുകയില്ലെന്നും, ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും, അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യ മര്യാദകൾ വേണ്ട വിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു... കലിയുഗാവസാനമാകുമ്പോഴേക്കും, സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാർഹമാകുമെന്നും, 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും, 20 വയസ്സാകുമ്പോഴേക്കും കാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു... മഴ കുറയുമെന്നും, വയലുകൾ നികത്തുമെന്നും, ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള, പ്രവചനം അക്ഷരാർ‌ഥത്തിൽ ശരിയാകുന്നുണ്ട്... കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്.... അവയുടെ ചർച്ചകളും,സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ... കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർ‌ധിക്കും... ഇങ്ങനെയൊക്കെയാണെങ്കിലും, അല്പമായ പ്രയത്നത്താൽ ജനങ്ങൾ‌ക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും... എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയത് , കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം... പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:- ‘‘യുഗം നാലിലും നല്ലൂ കലിയുഗം സുഖമേ തന്നെ മുക്തി വരുത്തുവാൻ" സത്യം കൈവെടിയാതെ ജീവിക്കുക... അത് നമ്മെ മുക്തിക്കർഹതപ്പെടുത്തുമെന്ന് നിശ്ചയം....🙏. ഈ യുഗത്തിന്റെ അവസാനം അധർമ്മം അതിന്റെ പരകോടിയിൽ എത്തുമ്പോൾ, ധർമ്മസംസ്ഥാപനത്തിനായി മഹാവിഷ്ണു തന്റെ പത്താമത്തെ അവതാരമായ കൽക്കിയായി അവതരിക്കുമെന്നാണ് പുരാണങ്ങൾ വ്യക്തമാക്കുന്നത്. കൽക്കി അവതാരം ദേവദത്തം എന്ന വെളുത്ത കുതിരപ്പുറത്ത് വാളുമേന്തി വന്ന് അധർമ്മികളെ നിഗ്രഹിച്ച്, കലിയുഗം അവസാനിപ്പിച്ച് വീണ്ടും സത്യയുഗത്തിന് (കൃതയുഗത്തിന്) തുടക്കം കുറിക്കുമെന്നാണ് വിശ്വാസം.

Tuesday, May 19, 2026

വേദങ്ങളുടെ ശരിയായ പഠനത്തിനും വ്യാഖ്യാനത്തിനും സഹായിക്കുന്നവയാണ് വേദാംഗങ്ങൾ (വേദങ്ങളുടെ അംഗങ്ങൾ) എന്നറിയപ്പെടുന്നത്. ഇവ ആറെണ്ണമാണ്. വേദപുരുഷന്റെ വിവിധ അവയവങ്ങളായാണ് ഇവയെ സങ്കൽപ്പിച്ചിരിക്കുന്നത്: ശിക്ഷ: വേദമന്ത്രങ്ങൾ ഉച്ചരിക്കേണ്ട ശരിയായ രീതിയെയും സ്വരങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്നു (വേദപുരുഷന്റെ മൂക്ക്). കല്പം: യജ്ഞങ്ങൾ, പൂജകൾ തുടങ്ങിയ അനുഷ്ഠാനങ്ങളുടെ ക്രമങ്ങൾ വിശദീകരിക്കുന്നു (വേദപുരുഷന്റെ കൈകൾ). വ്യാകരണം: ഭാഷയുടെ വ്യാകരണ നിയമങ്ങളും പദങ്ങളുടെ ഘടനയും വ്യക്തമാക്കുന്നു (വേദപുരുഷന്റെ മുഖം). നിരുക്തം: വേദമന്ത്രങ്ങളിലെ പദങ്ങളുടെ അർത്ഥവും അവയുടെ നിഷ്പത്തിയും (ഉത്ഭവം) വിശദീകരിക്കുന്നു (വേദപുരുഷന്റെ ചെവി). ഛന്ദസ്സ്: വേദമന്ത്രങ്ങളിലെ വൃത്തങ്ങളെയും (Meter) അളവുകളെയും കുറിച്ചു പ്രതിപാദിക്കുന്നു (വേദപുരുഷന്റെ കാലുകൾ). ജ്യോതിഷം: യാഗങ്ങൾക്കും മറ്റ് കർമ്മങ്ങൾക്കും അനുയോജ്യമായ സമയം നിർണ്ണയിക്കാൻ സഹായിക്കുന്നു (വേദപുരുഷന്റെ കണ്ണുകൾ). ഇവ കൂടാതെ വേദങ്ങൾക്ക് നാല് പ്രധാന ഭാഗങ്ങൾ കൂടിയുണ്ട്: സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിവയാണവ. വേദാംഗങ്ങൾ ഓരോന്നും വേദങ്ങളുടെ സംരക്ഷണത്തിനും, അവ തെറ്റുകൂടാതെ പ്രയോഗിക്കുന്നതിനും താഴെ പറയുന്ന രീതികളിൽ സഹായിക്കുന്നു: മന്ത്രങ്ങളുടെ ശുദ്ധമായ ഉച്ചാരണം: ശിക്ഷ വഴി വേദമന്ത്രങ്ങളിലെ അക്ഷരങ്ങളും സ്വരങ്ങളും കൃത്യമായി ഉച്ചരിക്കാൻ സാധിക്കുന്നു. സ്വരം മാറിയാൽ അർത്ഥം മാറുമെന്നതിനാൽ വേദപാഠത്തിന് ഇത് നിർണ്ണായകമാണ്. യജ്ഞങ്ങളുടെ കൃത്യമായ നടത്തിപ്പ്: കല്പം എന്ന അംഗം യജ്ഞങ്ങളും മറ്റ് വൈദിക കർമ്മങ്ങളും ചെയ്യേണ്ട ശരിയായ രീതിയും പ്രമാണങ്ങളും ഉപദേശിക്കുന്നു. ഭാഷാപരമായ ശുദ്ധി: വ്യാകരണം വേദഭാഷയിലെ പദങ്ങളുടെ ഘടനയെയും പ്രയോഗങ്ങളെയും വിശകലനം ചെയ്ത് തെറ്റുകൾ വരാതെ കാക്കുന്നു. അർത്ഥബോധം: നിരുക്തം കഠിനമായ വൈദിക പദങ്ങളുടെ ഉത്ഭവവും യഥാർത്ഥ അർത്ഥവും വിശദീകരിച്ച് വേദസൂക്തങ്ങളെ ശരിയായി മനസ്സിലാക്കാൻ സഹായിക്കുന്നു. കാവ്യഘടന നിലനിർത്തൽ: ഛന്ദസ്സ് വേദമന്ത്രങ്ങളുടെ വൃത്തം, വരികളുടെ ഘടന എന്നിവ നിശ്ചയിക്കുന്നു. ഇത് മന്ത്രങ്ങൾ തെറ്റാതെ മനഃപാഠമാക്കാൻ സഹായിക്കുന്നു. ശുഭമുഹൂർത്തം കണ്ടെത്തൽ: ജ്യോതിഷം വഴി ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കി വൈദിക കർമ്മങ്ങൾ ചെയ്യേണ്ട കൃത്യമായ സമയവും കാലവും നിർണ്ണയിക്കുന്നു. ചുരുക്കത്തിൽ, വേദങ്ങളെ വികലമാകാതെ വരുംതലമുറകളിലേക്ക് കൈമാറാനുള്ള പ്രായോഗിക മാർഗ്ഗരേഖകളാണ് വേദാംഗങ്ങൾ.

Monday, May 18, 2026

തോലകവി ← കൊട്ടാരത്തിൽ ശങ്കുണ്ണി ഇദ്ദേഹം ഒരു മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു് ശരിയായ ലഷ്യമൊന്നും കാണുന്നില്ല. എങ്കിലും ഇദ്ദേഹം അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന ‘കുലശേഖരവർമാ’വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു് താമസിച്ചിരുന്നതായി കേൾവിയുണ്ടു്. അതിനാൽ തോലകവി ജീവിച്ചിരുന്നതു് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു് തീർച്ചയാണു്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല. തോലകവി ഉപനയനം കഴിഞ്ഞു് ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ. തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തു് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തുകൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന ‘ചക്കി’ എന്നു പേരായ വൃ‌ഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി. തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു് വിചാരിച്ചാണു് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയതു്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു് സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ടു്. തോലനു് സംസ്കൃതഭാ‌ഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്കു് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാ‌ഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണു് സംസാരിച്ചതു്. അതു് ‘പനസി ദശായാം പാശി’ എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്തു് എന്നും പാശം എന്നു പറഞ്ഞാൽ കയറു് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു് നിശ്ചയിച്ചാണു് അദ്ദേഹം ഇങ്ങനെ പറഞ്ഞതു്. തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്നു് ചക്കിയുടെ കളവു് കണ്ടുപിടിക്കുകയും ചെയ്തുഎങ്കിലും ‘ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ’ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃ‌ഷലിയെ ഉപേക്ഷിച്ചില്ല. അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു് തുടങ്ങിയതുകൊണ്ടു് അവൾക്കു് അവിടെനിന്നു് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, ‘ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല’ എന്നു വിചാരിച്ചു് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു് തുടങ്ങി. ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്തു് ഇവകൊണ്ടു് വിശേ‌ഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൗതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു് മുമ്പു് തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിനു് ഇടയാവുകയും ചെയ്തു. ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ചു് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിനു് അദ്ദേഹത്തിനു് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ടു് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു. അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അതു് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു് തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃ‌ഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ. അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു് തോലൻ എന്നും പറയാറുണ്ടു്. ആ തോൽ എടുത്തുകളയുന്നതു് സമാവർത്തന സമയത്താണു് . ഈ ഉണ്ണിക്കു് തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു് കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു് കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ലു്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണു് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു. അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ടു്. അവയിൽ ചിലതു താഴെ ചേർക്കുന്നു: ‘അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ! തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ! ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തീ!’ ഈ ശ്ലോകം ചക്കിക്കു് ഒട്ടും സന്തോ‌ഷകരമായില്ല. ‘എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുതു്’ എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അതു്: ‘അർക്കശു‌ഷ്കഫലകോമളസ്തനീ! ശർക്കരാസദൃശ ചാരുഭാ‌ഷിണീ! തന്ത്രിരിണീദല സമാന ലോചനേ! സിന്ധുരേന്ദ്രരുചിരാമലദ്യുതേ! ഇതു് ചക്കിക്കു് നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു: ‘മുളഞ്ഞാസന സൃഷ്ടീങ്കൽ വിളങ്ങും ചേർജലോചനേ! പൊതിപ്പെണ്ണച്ചനോടൊത്ത മാർജദ്വന്ദം വിരാജതേ!’ ചില ആശാന്മാർ ‘വിരിഞ്ചഃ കമലാസനഃ’ എന്നുള്ളതു് ‘വിരിംചക്കമലാസന’ എന്നു ചൊല്ലിക്കൊടുത്തു് കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ടു് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണു് തോലൻ ഈ ശ്ലോകമുണ്ടാക്കിയതു്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞു്. ‘വിരിഞ്ചഃ കമലാസനഃ’ എന്നുള്ളതു് ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ ‘ചക്കമലാസനൻ’ എന്നു പറയാമെങ്കിൽ ‘മുളഞ്ഞാസനൻ’ എന്നും പറയാമെന്നാണു് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു് കെട്ടിയിടുന്ന ചുമടിനു് പൊതിയെന്നു് പറയാറുണ്ടല്ലോ. അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു് പൊതിയെന്നു് പറയാമെന്നു് സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണു് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ ‘പൊതിപ്പെണ്ണച്ചനോടൊത്തു്’ എന്നു പറഞ്ഞാൽ ‘പർവത തുല്യമായ’ എന്നർത്ഥം. മാർജം മാറിൽ ജനിച്ചതു്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ. ഈ ശ്ലോകവും ചക്കിക്കു് ഏറ്റവും സന്തോ‌ഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്നു് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു. ‘വക്ത്രാംഭോജം തു കൈലാസവദിദമളകാ- ലംകൃതം, കൊങ്കയുഗ്മം വൃത്രാരാതേഃ കഠോരം കുലിശമിവപരി ച്ഛിന്നസാരം ഗിരീണാം. മധ്യം മത്തേഭവത്തേ പിടിയിലമരുവൊ ന്നെത്രയും ചിത്രമോർത്താൽ മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാ ബ്ഭാതി ലാവണ്യപൂർണ്ണം.’ ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ടു്. എല്ലാത്തിന്റെയും രീതി ഇതു തന്നെ. തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ടു് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണു്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു: ‘പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയ കോണച്ചേട്ടാഭിധാനസ്യ അർദ്ധാർദ്ധം പ്രണതോസ്മ്യഹം.’ പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്തു്രണ്ടര ആറു്. ഗംഗ എന്നു താൽപര്യം. കോണു് = മുക്കു്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്നു് ആകപ്പാടെയുള്ള അർത്ഥം. തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ടു്. അതും താഴെ ചേർക്കുന്നു: ‘മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ യം പ്രാഹുരവ്യയം നിത്യം തന്തു്രിണേത്രം നമാമ്യഹം.’ കേവലം സംസ്കൃതഭാ‌ഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ടു്. ‘ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം’ എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്കു് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്നവരെ ആക്ഷേപിച്ചു് തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു: ഥപ്രഥനന്ദാനന്ദം പദദ്വയം നാത്ര ജനിതനന്ദാനന്ദം തനയം വന്ദേ വക്യാ നിരന്വയം ദലിതദാനവന്ദേവക്യാഃ ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു് മാത്രം ചേർത്തിട്ടുള്ളവയുമാണു് . ശേ‌ഷമുള്ള പദങ്ങൾകൊണ്ടു് മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത പദങ്ങളോടു് ചേർത്തുതന്നെ ‘പദദ്വയം നാത്ര’ എന്നും ‘നിരന്വയം’ എന്നും പ്രയോഗിച്ചു് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം: ‘ഉത്തി‌ഷ്ഠോത്തി‌ഷ്ഠ രാജേന്ദ്ര മുഖം പ്രക്ഷാളയസ്വ ടഃ ഏഷഖ ആഹ്വയതേ കുക്കു ച വൈ തു ഹി ച വൈ തു ഹി’ ഇവിടെ ‘കുക്കു’ എന്നുള്ളതിനോടു് ‘ടഃ’ എന്നുകൂടിച്ചേർത്തു് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണു്‌ തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ ‘ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു് ചേർത്തു് പ്രയോഗിക്കുന്നതെന്തിനു്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്തു് അന്വയിക്കാമല്ലോ’ എന്നു വിചാരിച്ചാണു് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തതു്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്കു് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ. അന്യരുടെ കൃതികൾക്കു് കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ടു്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു. ‘സ്വർജാലികാനിർജരനിർഝരിണ്യാം തദീയസൗധാഗ്രജു‌ഷാം വധൂനാം ആലോലനേത്രപ്രകരം നിരീക്ഷ്യ ഝ‌ഷഭ്രമാർജാലശതം ക്ഷിപന്തി.’ ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ ‘തോലൻ’ എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും ‘തോലകവി’ എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെയിരുന്ന കാലത്താണു് കുലശേഖരവർമ്മാവെന്നു് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു് തുടങ്ങിയതു്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു് ശാകുന്തളം നാടകമാണു്. അരങ്ങേറ്റത്തിനു സൂതന്റെ വേ‌ഷം ധരിച്ച ചാക്യാർ ‘രാജാനം മൃഗഞ്ചാവലോക്യ’ (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കണമെന്നു് നിശ്ചയിക്കുകയും ചെയ്തു. ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണു് പെരുമാൾക്കു് അധികം ബോധിച്ചതു്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്നു് അദ്ദേഹത്തിനു തോന്നി. ‘ആപരിതോ‌ഷാദ്വി ദു‌ഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം’ എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി. രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും ‘അയ്യോ, എനിക്കു സഹിക്കാൻ വയ്യേ’ എന്നു പറഞ്ഞുകൊണ്ടു് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെപ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ചു് എണീക്കുകയും ‘ആരാണു്? കാര്യമെന്താണു്?’ എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി ‘ഞാൻശാകുന്തളം നാടകമാണു്. എനിക്കുള്ള അർത്ഥകൽപ്പനകളും ഛായയുമെല്ലാമപഹരിച്ചു് സുഭദ്രാധനഞ്ജയത്തിനു് കൊടുത്തിരിക്കുന്നു. ഇതെനിക്കു് സഹിക്കാവുന്നതല്ല’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു് സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ടു് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു് എന്നുള്ളതു് പറയണമെന്നില്ലല്ലോ. അദ്ദേഹം ശേ‌ഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്നു് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്കു് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിനു് എന്താണു് വേണ്ടതെന്നു് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല. ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂഢമാമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂ‌ഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിനു് ആദ്യം തന്നെ വിദൂ‌ഷകവേ‌ഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരു‌ഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂ‌ഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണു് അവർ വ്യവസ്ഥപ്പെടുത്തിയതു്. ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിനു് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. Chap74pge601.png വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണു് . ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാരു് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ചു് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നതു് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി ‘ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി’ എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു് തൃതീയപുരു‌ഷാർത്ഥം സാധിക്കുകയാണു്. ഇതിനു് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നതു് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ചു് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണു്. അതിനു് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല. പിന്നെ അശനം എന്നതു് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു് എന്നുള്ളതാണു്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരു‌ഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിനു് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്തു് അയയ്ക്കുകയാണു്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞു് നാടകവുമായി സംബന്ധം വരുത്തണം. നാടകത്തിലെ വിദൂ‌ഷകനായിത്തീരുന്നതും അയാൾ തന്നെയാണു്. ഈ നാലാമത്തെ പുരു‌ഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർ‌ഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണു് . അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണു്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു് ചേർത്തിട്ടുമുണ്ടു്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണു്. മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോ‌ഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു് മുമ്പുണ്ടായ കുണ്ഠിതം നിശ്ശേ‌ഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു് വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു് സന്തോ‌ഷിപ്പിച്ചു് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു. അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു് കൂടി തോലകവിയെക്കൊണ്ടു് വിദൂ‌ഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേരു് ‘കൂടിയാട്ടം’ എന്നാണു് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിനു‘ ആകപ്പാടെയുള്ള പേരു് കൂത്തു് എന്നുമാണു്. രസവാസനയും നാട്യസാമർത്ഥ്യവും വേ‌ഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാഗ്മാധുര്യവുമുള്ള ചാക്യാന്മാർ വിദൂ‌ഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണു് . പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂ‌ഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു് പുർ‌ഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണു്. കൂത്തു് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണു് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളതു്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേ‌ഷം കെട്ടുന്നതിനു് വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണു് നിശ്ചയം. ‘കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു് കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേ‌ഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു് ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം’ എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്നു് ഒരു കേൾവിയുണ്ടു്. ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു് താമസിച്ചിരുന്നതു് തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസസ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. തോലകവി ഉണ്ടാക്കീട്ടുള്ള പുർ‌ഷാർത്ഥശ്ലോകങ്ങളുടെയും നാടകശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു് തോന്നുന്നുണ്ടു്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു: ‘ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം തത്രത്യവാരവനിതാമദനാഗ്നിശാന്തിം പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം കാലക്രമേണ പരമേശ്വരശക്തിശാന്തിം.’ ‘കുളിച്ചു കുറ്റിത്തലയും കുടഞ്ഞ- ങ്ങമന്തു്രകുംഭം ചൊരിയുന്ന നേരം ഭ്രമിച്ചു ദേവൻ ചുമരോടലച്ചു നീരോകിലൂടെ ഗമനം കരോതി.’ ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണു് . ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു: ‘പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽപ്പാ, നകം പൂകുവാൻ പത്താനക്കളഭാ, നകത്തൊരു പദം വെയ്പാൻ സുവർണ്ണാചലം മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ വിശ്വം തരേണം നമു- ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയു- ന്നോർക്കേ‌ഷ ബദ്ധാഞ്ജലിഃ’ അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു: വെണ്ണസ്മേരമുഖീം വറത്തു വരളും വാർത്താകദന്തച്ഛദാം ചെറ്റോമന്മധുരക്കറിസ്തനഭരാ മമ്ലാപദം ശോദരീം ചേണാർന്നോരെരുമത്തയിർക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?’ രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ടു്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല. കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്കു് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ലു്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേ‌ഷങ്ങളുണ്ടു്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണു് താഴെ പകർത്തുന്നതു്: ‘വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ, മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.’ ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു: ‘പത്തു പത്തനമൊത്തോണം ശുദ്ധശൂന്യം വരുത്തി ഞാൻ പത്താലൊന്നു മുടിച്ചീടാൻ മുഗ്ധേ! നീ മതിയാകുമോ?’ കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണു് പറയുന്നതു്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ടു് അവ മറ്റാരോ ഉണ്ടാക്കിയതാണെന്നു് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂ‌ഷകശ്ലോകങ്ങളിലും കാണുന്നുണ്ടു്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർക്കറിയാവുന്നതാണു് . അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്നു് ഉണ്ടാക്കിത്തീർത്തതു് തോലകവിതന്നെയാണെന്നു് വിശ്വസിക്കേണ്ടിയിരിക്കുന്നു. ‘പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ’ എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂ‌ഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള ‘സൌന്ദര്യം, സുകുമാരതാ’ ഇത്യാദി ശ്ലോകത്തിനു പകരം, ‘വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേ‌ഷചക്കീഗുണാൻ ഇച്ചക്കു്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം സൃഷ്ടിപ്പാനവ വേണമെങ്കിലിഹ- വന്നെല്ലാമിരന്നീടണം.’ ‘നാഴിഭിരുരിഭിരുഴഗ്ഭിഃ പാതി മണൽഭിസ്തഥൈവ ചവലരിഭിഃ യത്ര മനോരഥമുടനേ സിധ്യയി തസ്യൈ നമോ നമശ്ചക്കു്യൈ’ തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ടു് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു് സ്പഷ്ടമാകുന്നുണ്ടു്. മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു് പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയതു് തോലകവി തന്നെയാണെന്നാണു് തോന്നുന്നതു് . അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു: ‘താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേ‌ഷാഃ കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.’ തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ടു് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു് പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു് കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടുപോയി വാളിന്റെ ഉറയിലിട്ടു് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു് പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു് കൈ കഴുകിയപ്പോഴാണു്‌ മോതിരത്തെക്കുറിച്ചു് ഓർത്തതു് . ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്കു് അന്വേ‌ഷണം തുടങ്ങി. പലവിധത്തിൽ അന്വേ‌ഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു് പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ചു് അടുപ്പത്തുവെച്ചു് തിളപ്പിച്ചു് ചൂടോടുകൂടി വങ്ങിവെച്ചു് അതിൽ കൈ മുക്കുകയാണു്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിനു് അക്കാലത്തു് ഇങ്ങനെ ഒരു വിദ്യയാണു് ചെയ്തിരുന്നതു്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ചു് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു. ഉടനെ ചിലർകൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ചു്, അടുപ്പത്തു് വച്ചു് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ചു് അതു് വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി ‘ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു് വാങ്ങിവെച്ച ആളാണു് തിരുവാഴി മോഷ്ടിച്ചതു് . അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണു്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ’ എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു്. അപ്പോൾ തോലകവി ‘ഇതൊക്കെ വിഡ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണു്. ഇതൊന്നും എന്നോടു പറ്റുകയില്ല. ബുദ്ധിയുള്ളവർ ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ളവരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം’ എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു് തിരുമുമ്പിൽ വെച്ചുകൊടുത്തു. ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ടു് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചതു് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനു‌ഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു് മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോ‌ഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്കു് എറിയുകയും തൽക്ഷണം മുതലകൾ വന്നു് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്നു് ‘ആ പട്ടിക്കുട്ടികൾ ജനിച്ചിട്ടു് കണ്ണു് തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു് തോന്നുന്നില്ല. അവ ആരെയും പിടിച്ചു് തിന്നും. ഈ സ്ഥിതിക്കു ഞാൻ ചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻ സംശയിക്കുന്നു’ എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരു‌ഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.

Saturday, May 16, 2026

എന്താണ് പരബ്രഹ്മം, മോക്ഷം? പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്തലകാലങ്ങളും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങലളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. എല്ലാത്തിനും കാരണമായ പരബ്രഹ്മമാണു ഭാരതീയ ദശനമനുസരിച്ച് ഈശ്വരൻ. അതു അന്തര്യാമിയാണു. ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്. കലകളില്ല, ശരീരമില്ല എങ്കിലും ഉപാസകന്റെ ആഗ്രഹപ്രകാരം അതാത് രൂപങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ അതാത് രൂപങ്ങള്‍ ഉപാസകന്റെ മനസില്‍ മാത്രമെ ഉള്ളു. യാഥാര്‍ഥ്യത്തില്‍ അങ്ങനെ ഒന്നില്ല. പരബ്രഹ്മം തന്നെയാണ് വിവിധ ദേവതകളായി അവതാരം ധരിക്കുന്നത്. എന്നാല്‍ ഈശ്വരന്‍ അത് ഒന്ന് മാതം. '' സര്‍വ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗഛതി'' എന്നാണ് പറയുക. അതായത് ഏത് ദേവനെ/ ദേവതയെ സ്മരിച്ചാലും ആത്യന്തികമായി പരബ്രഹ്മത്തിലേക്ക് എത്തിച്ചേരും എന്നതാണ് ഈ വാചകത്തിന്റെ അര്‍ഥം. എല്ലാ സൃഷ്ടിയും ബ്രഹ്മമയമാണ്. എന്തെന്നാല്‍ ബ്രഹ്മം ഈ വസ്തുക്കളിലുമുണ്ട് പുറത്തുമുണ്ട് എന്നാല്‍ ഈ വസ്തുക്കള്‍ ബ്രഹ്മത്തിന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ബ്രഹ്മമയമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ബ്രഹ്മത്തിനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്. ബ്രഹ്മം ഒരുവന്റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്റെയും കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്റെ കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും അതിനാല്‍ സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്റെപോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ. എന്താണ് മോക്ഷം? എപ്പോഴാണോ എന്റെ, എന്റെ എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്‍ത്ത്യന്‍ അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഇതറിഞ്ഞ് തന്റെ സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം.
*_സത്സംഗം എന്തിന്? എങ്ങനെ?_* *വേദസാരം* സത്സംഗം എന്ന് നാം കേള്‍ക്കാറുണ്ട്. സത്സംഗം ചെയ്യണമെന്നും ദുസ്സംഗം ഒഴിവാക്കണമെന്നും പലരും നമ്മെ ഉപദേശിക്കാറുമുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സത്സംഗം? അതുകൊണ്ടെന്താണ് പ്രയോജനം? സത്സംഗത്തെക്കുറിച്ച് വേദം എന്ത് പറയുന്നു നമുക്ക് നോക്കാം. ഒരു യജുര്‍വേദം കാണൂ: ഓം പുനന്തു മാ ദേവജനാഃ പുനന്തു മനസാ ധിയഃ. പുനന്തു വിശ്വാ ഭൂതാനി ജാതവേദഃ പുനീഹി മാ. (യജുര്‍വേദം 19.39) അര്‍ഥം: (ദേവജനാഃ=) ദിവ്യവൃത്തികളോടുകൂടിയ ആളുകള്‍ (മാ=) എന്നെ (പുനന്തു=) പവിത്രനാക്കട്ടെ. (മനസാ=) വിചാരപൂര്‍വം ചെയ്യുന്ന (ധിയഃ=) കര്‍മം (പുനന്തു=) ജീവിതത്തെ പവിത്രമാക്കട്ടെ. (വിശ്വാ ഭൂതാനി=) പൃഥ്വി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ സര്‍വഭൂതങ്ങളും (പുനന്തു=) പവിത്രമാക്കട്ടെ. (ജാതവേദഃ=) അറിവിന്റെയും സത്യസങ്കല്പത്തിന്റെയും അധിപതിയായ ഹേ ഈശ്വരാ, (മാ പുനീഹി=) അവിടുന്ന് എന്റെ ജീവിതത്തെ പവിത്രമാക്കിയാലും. സാമാന്യേന പറഞ്ഞാല്‍ നല്ലത് ചിന്തിക്കുകയും നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് സത്സംഗം. എന്തിനാണ് സത്സംഗം? നോക്കൂ. നാം നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ആ നല്ല ചിന്തകളും പ്രവൃത്തികളും സ്ഥായിയായി നിലനില്‍ക്കുന്നതായിരിക്കുമോ? എന്നും ഇതേ വിചാരത്തോട നില്‍ക്കാന്‍ നമുക്ക് കഴിയുമോ? നമ്മുടെ ജീവിതയത്രയില്‍ ആരും ചീത്ത ചെയ്യണമെന്നോ, ചിന്തിക്കണമെന്നോ കരുതുന്നില്ല. എന്നാല്‍ ഓരോരുത്തരും ആര്‍ജിച്ച അറിവും കേട്ടുകള്‍വികളും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ചെയ്യുന്നതിനെ അനുകരിച്ചുമാെക്കയാണ് തന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. താന്‍ ബഹുമാനിക്കുന്ന വ്യക്തി സത്യ സന്ധനാണെങ്കില്‍ തന്റെ സംസ്‌കാരത്തിലും സത്യത്താടുള്ള പ്രതിപത്തി രൂപപ്പെട്ടുവരും. എന്നാല്‍ തന്റെ ഉള്ളില്‍ കാലങ്ങളായി ആര്‍ജിച്ച സംസ്‌കാരം സത്യത്തിന് എതിരാണെങ്കിലോ? അപ്പോള്‍ നമ്മുടെ ചിന്താധാരകളും കളവിനോടുള്ള പ്രേമം ഉദിച്ചുയരുന്നു. അപ്പോള്‍ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യരായ വ്യക്തികളെ നാം കൊത്തുന്നു. ചിത്രം വരയില്‍ താല്പര്യമുള്ളവരെല്ലാം ഒരുമിച്ച് ഒത്തുകൂടാറില്ല? ചിലരാകട്ടെ മദ്യപാനത്തില്‍ ഒത്തുചേരുന്നു. വേറെ ചിലര്‍ നൃത്ത-സംഗീതമേഖലകളിൽ ഒത്തുചേരുന്നു. അങ്ങനെ മുഖ്യമായ നമ്മുടെ വാസനയ്ക്ക് അനുഗുണമായ കൂട്ടുകെട്ടാണ് നാം സമ്പാദിച്ചെടുക്കുക. ഇവിടെയുമുണ്ട് ചതിക്കുഴികള്‍. ഒരേ വാസനകള്‍ ഉള്ളവരുടെ കൂട്ടായ്മയ്ക്കകത്തും കുടിലസംസ്‌കാരങ്ങള്‍ പെരുകുന്നതിന് ഇടയുണ്ട്. ചില നല്ല കവികളും നടന്മാരുമെല്ലാം സംഗീതമെന്ന പൊതുവാസനയുടെ അടിസ്ഥാനത്തില്‍ ഒത്തുചേരും. എങ്കിലും ഒത്തുചേരുന്നതില്‍ ചിലരുടെയെങ്കിലും വാസന പ്രബലമാകുന്നത് മദ്യത്തിലോ, മയക്കുമരുന്നിലോ, വ്യഭിചാരത്തിലോ ആണെങ്കില്‍ അവരുടെ മുഖ്യവാസനയായ കലകള്‍ മാറിനില്‍ക്കുകയും ആത്യന്തികമായി ചീത്ത സംസ്‌കാരത്തിേലക്ക് വഴുതിവീഴുകയും ചെയ്യും. ഒടുവില്‍ മുഖ്യവാസനെകാണ്ട് ജീവിതത്തിന്റ ഹിമാലയസദൃശമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു പകരം തികച്ചും പരാജയങ്ങളുടെ പടുകുഴിയിലേക്ക് മൂക്കുകുത്തി നിലംപതിക്കുന്നതും നാം നേരിട്ടു കണ്ടിട്ടുണ്ടാകുമല്ലോ! ഇങ്ങെന നോക്കുമ്പാള്‍ തെന്റ ജീവിതെത്ത വിജയപൂര്‍ണമായ സോപാനത്തിേലക്ക് നാം എത്തിക്കണെമന്നാഗ്രഹിക്കുന്നുവെങ്കില്‍ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, തന്നില്‍ പ്രബലമായ വാസന എന്താണ്? തന്നില്‍ ഉറങ്ങിക്കിടക്കുന്നതും ഉണര്‍ന്നാല്‍ വിനാശത്തിേലക്ക് നയിക്കുന്നതുമായ വാസന എന്താണ്? വിജയശക്തി പകര്‍ന്നു തരുന്ന തന്നിലെ പ്രബലവാസനെയ പോഷിപ്പിക്കുകയും വിനാശാത്മകമായ പ്രബലവാസനെയ പാേടെ ഉന്മൂലനം ചെയ്യുകയും വേണം. ഈശ്വരീയമായ ഗുണങ്ങളെ യാണ് നാം നമ്മോട് ചേര്‍ക്കുന്നത്. അതിനായി അത്തരം ഗുണങ്ങളുള്ള ധാര്‍മികരായ വ്യക്തികളോടൊത്ത് നാം കൂട്ടുകൂടേണം. അത് നമ്മുടെ ജീവിതത്തെ പവിത്രമാക്കും. മന്ത്രത്തില്‍ സത്സംഗത്തിന് മറ്റ് ചില മാനങ്ങള്‍കൂടി നല്‍കിയിരിക്കുന്നു. നമ്മുടെ കര്‍മങ്ങള്‍ക്ക് സുവിചാരത്തോട്, സത്സങ്കല്പത്തോട് സംഗം വേണം. ചിന്തിക്കാതെ കര്‍മങ്ങള്‍ ചെയ്യരുത്. ചിന്തിക്കാതെ ചെയ്യുന്ന കര്‍മങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപ്പോള്‍ വിചാരശീലവും സത്സംഗത്തിന്റെ ഭാഗമാണ്. നമ്മുടെ ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങള്‍ അസന്തുലിതമാകുമ്പോള്‍ രോഗങ്ങള്‍ വന്നുചേരുന്നു. അതിനാല്‍ ആരോഗ്യമുള്ള ശരീരത്തിനായി സാത്ത്വികമായ ഭക്ഷണത്തെ നാം ശരീരത്തോടു ചേര്‍ക്കണം. വൈദികമായ കാഴ്ചപ്പാടനുസരിച്ച് മനസ്സ് അന്നമയമാണ്. ഭക്ഷണത്തിന്റെ സൂക്ഷ്മാംശം മനസ്സായി പരിണമിക്കുന്നു. അതുകൊണ്ട് നല്ല മനസ്സും ശരീരവും വേണമെങ്കില്‍ ഭക്ഷണത്തോടും നമുക്ക് സത്സംഗമാകണം. ഏറ്റവും പ്രധാനമായി സര്‍വജ്ഞനും സത്യസങ്കല്പത്തിന്റെ ഉടയോനുമായ ഈശ്വരനെ ഉപാസിക്കണം. ഉപാസനയും സത്സംഗം തന്നെയാണ്. ഉപാസനയില്‍ വിട്ടുവീഴ്ച അരുത്. ഈശ്വരനെ മന്ത്രത്തില്‍ ജാതവേദന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടിയെക്കുറിച്ച് സമ്പൂര്‍ണമായും അറിയുന്നവനാണ് ജാതവേദന്‍. അതായത്, അറിവിനായിരിക്കണം ജീവിതത്തില്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്ന സന്ദേശവും ഈ മന്ത്രം നല്‍കുന്നു. ഈശ്വരോപാസനയോടൊപ്പം പ്രതിദിനം സ്വാധ്യായം ചെയ്യണം. എന്നാല്‍ കേവലം പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രം പോരാ. അറിവുള്ളവരെ സേവിച്ചും അറിവ് നേടാന്‍ ശ്രമിക്കണം. കേവലം നേരംപോക്കിനും തമാശകള്‍പറഞ്ഞു ചിരിക്കുന്നതിനും, അതേപോലെ സമാനമായ ദുര്‍ബലതകളെ മറച്ചുവെക്കുന്നതിനും, ദുര്‍വിചാരങ്ങളെ പങ്കുവെക്കുന്നതിനും കുസംസ്‌കാരങ്ങളെ പോഷിപ്പിക്കുന്നതിനും വേദിയാകരുത് കൂട്ടുകൂടല്‍. അറിവ് നേടുന്നതിനും ദിവ്യഗുണങ്ങള്‍ വളര്‍ത്തുന്നതിനും സാമൂഹ്യസേവ ചെയ്യുന്നതിനും വേദിയാകണം. ഒറ്റയ്ക്ക് ചെയ്യാനാകാത്തത് പലതും കൂട്ടായ്മകള്‍ കൊണ്ട് ചെയ്യാനും നേടാനും കഴിയും. അതിനുവേണ്ടി നമുക്ക് സത്സംഗം ചെയ്യാം.

Tuesday, May 12, 2026

നവകാഭിഷേകം ഒൻപത് കുടങ്ങളിൽ ജലം നിറച്ച് പൂജിച്ച് വിഗ്രഹത്തിൽ നടത്തുന്ന വിശേഷാൽ അഭിഷേകമാണ് നവകാഭിഷേകം. ഹൈന്ദവ ക്ഷേത്രങ്ങളിൽ വിശേഷ ദിവസങ്ങളിലും ശുദ്ധിക്രിയകളുടെ ഭാഗമായും ഇത് നടത്താറുണ്ട്. നവകാഭിഷേകത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: പൂജാ ക്രമം: ഒൻപത് കുടങ്ങളിൽ (കലശങ്ങളിൽ) വെള്ളം നിറച്ച് നമസ്കാര മണ്ഡപത്തിൽ പത്മമിട്ട് അതിൽ വച്ച് പൂജിച്ച ശേഷമാണ് അഭിഷേകം നടത്തുന്നത്. ഗുരുവായൂർ ക്ഷേത്രം: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവകാഭിഷേകം വളരെ പ്രസിദ്ധമാണ്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും ഇടയിലായാണ് സാധാരണയായി ഇത് നടക്കുന്നത്. ഫലങ്ങൾ: നവകാഭിഷേകം ദർശിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിക്കുമെന്നും പ്രത്യേകിച്ച് കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ശമനമുണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. മഹാദേവ ക്ഷേത്രങ്ങളിൽ: ശിവക്ഷേത്രങ്ങളിൽ മാസത്തിൽ തിരുവാതിര നക്ഷത്ര ദിവസം (ഭഗവാന്റെ തിരുനാൾ) നവകാഭിഷേകം നടത്താറുണ്ട്. മറ്റു പ്രത്യേകതകൾ: നവകാഭിഷേകത്തോടൊപ്പം പലപ്പോഴും പഞ്ചഗവ്യാഭിഷേകവും നടത്താറുണ്ട്.

Thursday, May 07, 2026

ബ്രഹ്മം. ഭൃഗു മഹർഷിയും പിതാവായ വരുണനും തമ്മിലുള്ള ആത്മീയ സംവാദം തൈത്തിരീയ ഉപനിഷത്തിലെ ഭൃഗുവല്ലി എന്ന ഭാഗത്താണ് വിവരിക്കുന്നത്. പരമമായ സത്യമായ "ബ്രഹ്മത്തെ" കുറിച്ചുള്ള ഭൃഗുവിന്റെ അന്വേഷണവും വരുണൻ നൽകുന്ന ഉത്തരങ്ങളുമാണ് ഈ സംവാദത്തിന്റെ സാരം. ഈ സംവാദത്തിലെ പ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്: ബ്രഹ്മജിജ്ഞാസ: തനിക്ക് ബ്രഹ്മത്തെ ഉപദേശിച്ചു തരണമെന്ന് ഭൃഗു പിതാവായ വരുണനോട് അപേക്ഷിക്കുന്നു. അന്നം, പ്രാണൻ, ചക്ഷുസ്സ് (കാഴ്ച), ശ്രോത്രം (കേൾവി), മനസ്സ്, വാക്ക് എന്നിവ ബ്രഹ്മത്തെ അറിയാനുള്ള വഴികളാണെന്ന് വരുണൻ മറുപടി നൽകുന്നു. അന്വേഷണ രീതി: സകല ഭൂതങ്ങളും എന്തിൽ നിന്ന് ജനിക്കുന്നുവോ, ജനിച്ചവ എന്തിൽ ജീവിക്കുന്നുവോ, അവസാനം എന്തിലേക്ക് മടങ്ങുന്നുവോ അതാണ് ബ്രഹ്മം എന്ന് വരുണൻ ഒരു സൂചന നൽകുന്നു. ഇത് സ്വയം തപസ്സിലൂടെ കണ്ടെത്താൻ അദ്ദേഹം മകനോട് ആവശ്യപ്പെടുന്നു. ഭൃഗുവിന്റെ അഞ്ചു ഘട്ടങ്ങളിലുള്ള തിരിച്ചറിവ്: അന്നം ബ്രഹ്മം: ആദ്യം അന്നമാണ് ബ്രഹ്മമെന്ന് ഭൃഗു കരുതുന്നു, കാരണം സകലതും അന്നത്തിൽ നിന്ന് ജനിക്കുന്നു. പ്രാണൻ ബ്രഹ്മം: കൂടുതൽ ചിന്തിച്ചപ്പോൾ പ്രാണനാണ് ബ്രഹ്മമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. മനസ്സ് ബ്രഹ്മം: അടുത്ത ഘട്ടത്തിൽ മനസ്സിനെ ബ്രഹ്മമായി തിരിച്ചറിയുന്നു. വിജ്ഞാനം ബ്രഹ്മം: പിന്നീട് വിജ്ഞാനമാണ് (ബുദ്ധി) ബ്രഹ്മമെന്ന് അദ്ദേഹം കണ്ടെത്തുന്നു. ആനന്ദം ബ്രഹ്മം: ഒടുവിൽ, പരമമായ സത്യം ആനന്ദമാണെന്ന് ഭൃഗു തിരിച്ചറിയുന്നു. സകല ചരാചരങ്ങളും ആനന്ദത്തിൽ നിന്ന് ഉണ്ടാവുകയും ആനന്ദത്തിൽ ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പൊരുൾ. ഈ സംവാദം ആത്മജ്ഞാനത്തിലേക്കുള്ള വഴി ലളിതമായ കാര്യങ്ങളിൽ തുടങ്ങി പരമമായ ആനന്ദത്തിൽ എത്തിച്ചേരുന്ന ഒന്നാണെന്ന് കാണിച്ചുതരുന്നു.

Wednesday, May 06, 2026

ഭാരതീയ തത്ത്വചിന്തയിലും വേദോപനിഷത്തുകളിലും 'ഹൃദയഗുഹ' എന്നത് വളരെ അർത്ഥവത്തായ ഒരു സങ്കൽപ്പമാണ്. ഇത് ശാരീരികമായ ഹൃദയത്തെയല്ല, മറിച്ച് നമ്മുടെ ഉള്ളിലെ പരമമായ ചൈതന്യം കുടികൊള്ളുന്ന അതീന്ദ്രിയമായ കേന്ദ്രത്തെയാണ് സൂചിപ്പിക്കുന്നത്. വേദഗ്രന്ഥങ്ങൾ പ്രകാരം ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്: ആത്മാവിന്റെ ഇരിപ്പിടം: ജീവാത്മാവും പരമാത്മാവും കുടികൊള്ളുന്ന രഹസ്യമായ ഇടമായാണ് ഉപനിഷത്തുകൾ ഹൃദയഗുഹയെ വിശേഷിപ്പിക്കുന്നത്. ദൈവിക ചൈതന്യം: ദൈവികമായ അറിവും പ്രകാശവും ഉദിക്കുന്നത് ഇവിടെ നിന്നാണ്. ധ്യാനത്തിലൂടെയും ആത്മവിചാരത്തിലൂടെയും ഒരാൾക്ക് ഈ ഹൃദയഗുഹയിലേക്ക് ഇറങ്ങിച്ചെന്ന് പരമ സത്യത്തെ കണ്ടെത്താൻ കഴിയുമെന്ന് ശ്രീ അരബിന്ദോയുടെ കൃതികൾ സൂചിപ്പിക്കുന്നു. ദഹരാകാശം: ഉപനിഷത്തുകളിൽ ഇതിനെ 'ദഹരാകാശം' എന്നും വിളിക്കുന്നു. അതായത് ഹൃദയത്തിനുള്ളിലെ സൂക്ഷ്മമായ ആകാശം എന്നർത്ഥം. പ്രപഞ്ചം മുഴുവൻ ഈ സൂക്ഷ്മ രൂപത്തിൽ നമ്മുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നു എന്നാണ് സങ്കല്പം. ധ്യാന കേന്ദ്രം: യോഗാഭ്യാസത്തിലും ഭക്തിമാർഗ്ഗത്തിലും ഈ ഹൃദയഗുഹയിലെ പ്രകാശത്തെ ധ്യാനിക്കുന്നത് പരമമായ ശാന്തിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചുരുക്കത്തിൽ, പുറംലോകത്തല്ല, മറിച്ച് നമ്മുടെ സ്വന്തം ഹൃദയത്തിനുള്ളിലെ ഗുഹയിലാണ് യഥാർത്ഥ ഈശ്വരചൈതന്യം ഇരിക്കുന്നതെന്നാണ് വേദങ്ങൾ നൽകുന്ന സന്ദേശം. ഉപനിഷത്തുകളിൽ 'ഹൃദയഗുഹ'യെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ ആഴമേറിയതാണ്. ഈ സങ്കൽപ്പത്തെ വ്യക്തമാക്കുന്ന പ്രധാന മന്ത്രങ്ങളും അവയുടെ അർത്ഥങ്ങളും താഴെ നൽകുന്നു: 1. മുണ്ഡകോപനിഷത്ത് (Mundaka Upanishad) ആത്മാവ് എവിടെയാണ് ഇരിക്കുന്നത് എന്ന് ഈ ഉപനിഷത്ത് വ്യക്തമായി പറയുന്നു: മന്ത്രം: ദൂരാത് സുദൂരേ തദിഹാന്തികേ ച പശ്യന്ത്വിഹൈവ നിഹിതം ഗുഹായാമ് (3.1.7) അർത്ഥം: സത്യം ഏറ്റവും ദൂരെയുള്ളതിനേക്കാൾ ദൂരെയും, എന്നാൽ ഏറ്റവും അടുത്തുള്ളതിനേക്കാൾ അടുത്തും ഇരിക്കുന്നു. അത് നമ്മുടെ ഉള്ളിലെ 'ഗുഹയിൽ' (ഹൃദയഗുഹയിൽ) നിഗൂഢമായി ഇരിക്കുന്നത് കാണാൻ സാധിക്കും. ദ്വാ സുപർണാ മന്ത്രം: രണ്ട് പക്ഷികൾ (ജീവനും ദൈവവും) ഒരു മരത്തിൽ (ശരീരം) ഇരിക്കുന്നു എന്ന പ്രസിദ്ധമായ മന്ത്രവും ഹൃദയഗുഹയിലെ ആത്മചൈതന്യത്തെയാണ് സൂചിപ്പിക്കുന്നത്. 2. കഠോപനിഷത്ത് (Kathopanishad) നചികേതസ്സിന് യമധർമ്മൻ നൽകുന്ന ഉപദേശങ്ങളിൽ ഹൃദയഗുഹയെ ഒരു സുരക്ഷിതമായ രഹസ്യ അറയായിട്ടാണ് വിശേഷിപ്പിക്കുന്നത്: ഗുഹാം പ്രവിഷ്ടൗ: പരമാത്മാവും ജീവാത്മാവും ഹൃദയമാകുന്ന ഗുഹയിൽ ഒരേപോലെ വസിക്കുന്നു. ബുദ്ധിമാന്മാരായ ആളുകൾ ഈ ഹൃദയഗുഹയിലെ സത്യത്തെ തിരിച്ചറിയുന്നു. അംഗുഷ്ഠമാത്ര പുരുഷൻ: തള്ളവിരലിനോളം വലിപ്പമുള്ള ചൈതന്യമായി ആത്മാവ് ഹൃദയത്തിന്റെ മധ്യത്തിൽ (ഹൃദയഗുഹയിൽ) സ്ഥിരമായി വസിക്കുന്നു. 3. ഛാന്ദോഗ്യോപനിഷത്ത് (Chandogya Upanishad) ഇവിടെ ഹൃദയഗുഹയെ 'ദഹരാകാശം' എന്ന് വിളിക്കുന്നു: വിവരണം: നമ്മുടെ ഹൃദയത്തിനുള്ളിലെ ചെറിയ ആകാശം (Space) പുറത്തുകാണുന്ന ഈ വലിയ ആകാശത്തേക്കാൾ വിശാലമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ആ ഹൃദയഗുഹയ്ക്കുള്ളിൽ സൂക്ഷ്മമായി അടങ്ങിയിരിക്കുന്നു. പ്രധാന വ്യാഖ്യാനങ്ങൾ: ഭഗവാൻ രമണമഹർഷി: രമണമഹർഷിയുടെ അഭിപ്രായത്തിൽ ഹൃദയഗുഹ എന്നത് നെഞ്ചിന്റെ വലതുഭാഗത്താണ്. നമ്മുടെ 'ഞാൻ' എന്ന ബോധം ഉദിക്കുന്നതും അടങ്ങുന്നതും ഈ കേന്ദ്രത്തിലാണ്. ഇതിനെ അദ്ദേഹം 'ഹൃത്-ഗുഹ' എന്ന് വിളിച്ചു. യോഗ ശാസ്ത്രം: യോഗികൾ ഹൃദയഗുഹയെ അനാഹത ചക്രവുമായി ബന്ധിപ്പിച്ചു കാണുന്നു. ഭൗതികമായ ആഗ്രഹങ്ങൾ മാറി ആത്മീയമായ ഉണർവ് ഉണ്ടാകുന്ന ഇടമാണിത്.
വേദങ്ങളിൽ അഗ്നി കേവലം ഒരു ഭൗതിക മൂലകമല്ല, മറിച്ച് ദൈവത്തെയും പ്രപഞ്ചത്തിലെ ചൈതന്യത്തെയും പ്രതിനിധീകരിക്കുന്ന ഉന്നതമായ തത്വമാണ്. ഋഗ്വേദത്തിലെ ഒന്നാം സൂക്തം തന്നെ ആരംഭിക്കുന്നത് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ("അഗ്നിമീളേ പുരോഹിതം"). വേദങ്ങൾ അനുസരിച്ചുള്ള അഗ്നി തത്വത്തിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്: 1. പ്രപഞ്ചത്തിന്റെ ചൈതന്യം സൃഷ്ടിയുടെ ഉറവിടം: പരമപുരുഷന്റെ മുഖത്തുനിന്നാണ് അഗ്നി ഉണ്ടായതെന്ന് ഋഗ്വേദം പറയുന്നു. എന്നാൽ വേദാന്ത സൂത്രങ്ങൾ പ്രകാരം വായുവിൽ നിന്നുമാണ് അഗ്നി ഉത്ഭവിച്ചത്. പഞ്ചഭൂതങ്ങൾ: പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്ന അഞ്ച് മൂലകങ്ങളിൽ (പഞ്ചഭൂതങ്ങൾ) ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഗ്നി തത്വം. 2. അഗ്നിയുടെ പ്രധാന രൂപങ്ങൾ വേദങ്ങളിൽ അഗ്നിയെ പ്രധാനമായും രണ്ട് രൂപങ്ങളിൽ കാണുന്നു: ജാതവേദസ്: യജ്ഞങ്ങളിൽ ദേവന്മാർക്ക് ഹവിസ്സ് എത്തിച്ചുകൊടുക്കുന്ന പവിത്രമായ അഗ്നി. ഇത് അറിവിന്റെയും ബ്രഹ്മത്തിന്റെയും പ്രതീകമാണ്. ക്രവ്യാദ: ശവസംസ്കാര ചിതയിലെ അഗ്നി. ഇത് ഭൗതിക ശരീരത്തെ ദഹിപ്പിച്ച് ആത്മാവിനെ സ്വതന്ത്രമാക്കുന്നു. 3. അഗ്നിയുടെ ധർമ്മങ്ങൾ ദൂതൻ: മനുഷ്യർ നൽകുന്ന അർപ്പണങ്ങൾ ദേവന്മാർക്ക് എത്തിക്കുന്ന സന്ദേശവാഹകനായി അഗ്നിയെ കണക്കാക്കുന്നു. പുരോഹിതൻ: യജ്ഞങ്ങൾ നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവനും (പുരോഹിതൻ) ദൈവങ്ങളെ യാഗശാലയിലേക്ക് ക്ഷണിച്ചു വരുത്തുന്നവനും അഗ്നിയാണ്. ശുദ്ധീകരണം: ശാരീരികവും മാനസികവുമായ അശുദ്ധികളെ നീക്കം ചെയ്യുന്ന പ്രതീകമായും അഗ്നിയെ ആരാധിക്കുന്നു. 4. ആന്തരിക അഗ്നി (ആത്മീയ തത്വം) വേദാനന്തര ഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലും അഗ്നി തത്വത്തിന് ആത്മീയമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്: ജ്ഞാനാഗ്നി: അറിവ് എന്ന അഗ്നി അജ്ഞാനത്തെ നശിപ്പിക്കുന്നു. ജഠരാഗ്നി: ശരീരത്തിനകത്ത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ഊർജ്ജമായി അഗ്നിയെ കാണുന്നു. ഭക്തിയുടെ അഗ്നി: ഹൃദയത്തെ ശുദ്ധീകരിക്കുന്ന ആന്തരികമായ ഭക്തിയെ അഗ്നിയോട് ഉപമിക്കുന്നു. ഋഗ്വേദത്തിൽ ഇന്ദ്രനും സോമനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്തുതിക്കപ്പെടുന്ന ദേവൻ അഗ്നിയാണ്. ലോകത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന അറിവായും ശക്തിയായും അഗ്നി തത്വം വേദങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.