Sunday, October 15, 2017

നമ്മുടെ എല്ലാ വേദങ്ങളുടെയും പുരാണങ്ങളിലേയും ഇതിഹാസങ്ങളുടെ ലക്ഷ്യം പരമമായ സത്യത്തെ അറിയുക, ഈ സത്യത്തെ നമ്മൾ ഈശ്വരൻ എന്ന് വിളിക്കുന്നു .പിന്നെ നമ്മൾ എന്ത് ചെയ്തു ഈ അറിഞ്ഞ ഈശ്വരന് ഓരോ ഓരോ രൂപം , പേര് അല്ലെങ്കിൽ നാമം നൽകി . അങ്ങിനെ നിർഗുണാകരനായ ഈ സത്യം അല്ലെങ്കിൽ ബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ് നമ്മുടെ പ്രിയപ്പെട്ട സഗുണാകാരാനായ ശ്രീരാമനും ,ഉണ്ണികൃഷ്ണനും , ബലരാമനും , മുരുകനും , അയ്യപ്പനും , മഹാദേവനും , പാർവ്വതി ദേവിയും ആയി. 
പിന്നെ ഈ ചൈതന്യത്തെ അറിയാനായി പല മാർഗ്ഗങ്ങളിലൂടെ തിരച്ചിൽ ആരംഭിച്ചു. അതിന് ഋഷീശ്വരന്മാർ പ്രധാനമായും മൂന്ന് വഴികൾ തിരഞ്ഞെടുത്തു് .ഒന്ന് കർമ്മമാർഗ്ഗം ഇതിന്റെ സമ്പ്രദായം ചുരുക്കി പറഞ്ഞാൽ ഭഗവത് പ്രീതിക്കായി നല്ല നല്ല യാഗങ്ങൾ , യജ്ഞങ്ങൾ മുതലായ ചെയ്യാൻ പറയുന്നു.അടുത്തതായി ജ്ഞാനമാർഗ്ഗം ഇതിനെ സമ്പ്രദായം മനസ്സിനെ നിയന്ത്രിച്ച് തപസ്സ് , യോഗ ,ധ്യാനം മുതലായ മാർഗ്ഗത്തിലൂടെ ഈശ്വരനെ അറിയാൻ പറയുന്നു. മൂന്നാമത്തേതാണ് ഇന്ന് അധികം പ്രചാരത്തിലുള്ള ഭക്തിമാർഗ്ഗം . ഇതിൽ സഗുണാകരനായ ഭഗവാന്റെ നാമങ്ങൾ ജപിച്ച് ജപിച്ച് മനോ നിയന്ത്രണം വരുത്തി ഈശ്വരനെ അറിയുക. മറ്റ് രണ്ട് മാർഗ്ഗങ്ങളേക്കാളും ഭഗവൽ കൃപ ലഭിക്കാൻ കലികാലമായ ഈ കാലത്ത് ഭക്തിമാർഗ്ഗത്തിലൂടെ ഉള്ള യാത്രയാണ് എളുപ്പം. ഇതു പറയാൻ കാരണം കർമ്മമാർഗ്ഗ ത്തിനും ജ്ഞാനമാർഗ്ഗത്തിനും അധികാരി ഭേദമുണ്ട്. അധികാരിഭേദം എന്നാൽ യാഗം ചെയ്യാൻ ചില വിഭാഗങ്ങൾക്കേ അർഹത ഉള്ളൂ പിന്നെ യാഗങ്ങൾ ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ പിന്നെ ശുദ്ധമായ വസ്തുക്കൾ ആയിരിക്കണം യാഗത്തിന് ഉപയോഗിക്കാൻ . ഇതെല്ലാം നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതേപോലെ തന്നെ ജ്ഞാന മാർഗ്ഗത്തിലും അതിനുമുണ്ട് ചില വിഷമങ്ങൾ ആസന ജയം, മുതലായവ ശീലിച്ച് ധ്യാനം അഭ്യസിക്കണം. ഇതും എല്ലാവർക്കും സാധ്യമായിരിക്കില്ല. പക്ഷെ ഭക്തിമാർഗ്ഗത്തിന് അധികാരി ഭേദമില്ല. ഏതു സമയത്തും ഏതു തരത്തിൽ ഉള്ളവർക്കും ഭഗവാന്റെ നാമങ്ങൾ, സ്ത്രോത്രങ്ങൾ , ജപിക്കാം. അതു വഴി നമ്മൾക്ക് ഭഗവാനിൽ ശരണാഗതി ചെയ്യാൻ കഴിയും.. ഈ മുന്ന് മാർഗ്ഗത്തിൽ ഏതു മാർഗ്ഗം സ്വീകരിച്ചാലും ഭക്തി ഇല്ലാ എങ്കിൽ ഒരു പ്രയോജനവും ഇല്ല എന്ന് ഭഗവാൻ പല പല സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോ ഭക്തി വളരാൻ ആദ്യമായി ഭഗവത് കഥകൾ കേൾക്കണം. അതില് ഒരു രുചിവരണം അത് വരുത്താൻ വേണ്ടിയാണ് പതിനെട്ട് പുരാണങ്ങളും. ഇതിൽ ശ്രീമദ് ഭാഗവതം ഒന്ന് മുന്നോട്ട് നിൽക്കും. ഇതിൽ ഭഗവാന്റെ ധാരാളം കഥകൾ പറഞ്ഞ് ഭക്തി വളർത്തി മുക്തി നൽക്കുന്ന പ്രത്യേകമായ കഴിവ് ഭാഗവതത്തിനെ മറ്റു ഗ്രന്ഥങ്ങളുടെ മുന്നിൽ നിർത്തുന്നു

No comments:

Post a Comment