Friday, December 22, 2017

ഉപനിഷത്തിലൂടെ
അഞ്ചാംവല്ലിബ്രഹ്മത്തെ അറിയാന്‍ വിഷമമേറെ ആയതിനാല്‍ മറ്റൊരു തരത്തില്‍ വിവരിക്കുകയാണ് ഇനി-പുരമേകാദശദ്വാരമജസ്യാവക്രചേതസഃഅനുഷ്ഠായ നശോപതി വിമുക്തശ്ച വിമുച്യതേഏതദ് വൈ തത്ജ്ഞാനസ്വരൂപനും ജന്മമില്ലാത്തവനുമായ ആത്മാവ് 11 ദ്വാരങ്ങളുള്ള ശരീരമാകുന്ന പുരത്തിലാണ് കുടികൊള്ളുന്നത്. ഈ പുരത്തിന്റെ അധിപനായ ആത്മാവിനെ ധ്യാനിച്ച് സാക്ഷാത്കരിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാകില്ല. അവിദ്യാകാമ കര്‍മ്മബന്ധനങ്ങളില്‍ നിന്നും ഇതിനാല്‍  മുക്തനാകും എന്നതുകൊണ്ട് ജനനമരണങ്ങളും ഇല്ലാതാകും.
ആ ശരീരപുരനാഥന്‍ തന്നെയാണ് ബ്രഹ്മം.പുരം എന്നാല്‍ പട്ടണം. നമ്മുടെ ശരീരം 11 പ്രവേശന കവാടങ്ങളുള്ള ഒരു പട്ടണമാണ്. രണ്ട് ചെവി, രണ്ട് കണ്ണ്, വായ, രണ്ട് നാസികദ്വാരം, ജനനേന്ദ്രിയം, വിസര്‍ജനേന്ദ്രിയം, നാഭി, നെറുക എന്നിങ്ങനെയാണ് 11 ദ്വാരങ്ങള്‍ ഉള്ളത്. ഇവ ഒരു പട്ടണത്തിന്റെ കോട്ടവാതിലുകളെപ്പോലെയാണ്. പുരത്തിന്റെ ഉടമസ്ഥന്റെ ഉപയോഗത്തിനാണ് ഇവയൊക്കെ. ഒരു രാജാവ് തന്റെ പട്ടണത്തെ ഉപയോഗിക്കുന്നതുപോലെ പുരനാഥനായ ആത്മാവ് ഈ ശരീരത്തെ ഉപയോഗിക്കുന്നു. ഈ ദേഹം ആത്മാവിന്റെ ഇരിപ്പിടം മാത്രമാണ്. അവിദ്യയില്‍ കുടുങ്ങിയ ജീവാത്മാവിന്റെ ഒരു ഉപാധി എന്ന പ്രാധാന്യമേ ദേഹത്തിനുള്ളൂ. പുരത്തിന്റെ അധിപനായ ആത്മാവിനെ വേണ്ടപോലെ അറിഞ്ഞ് ആരാധിച്ചാല്‍, ധ്യാനിച്ചാല്‍ പിന്നെ ദുഃഖമില്ല. സകല ബന്ധനങ്ങളില്‍ നിന്നും മുക്തനാകും.
പിന്നെ വീണ്ടും ശരീരമെടുക്കേണ്ടിവരില്ല. ദേഹമാണ് ആത്മാവ് എന്ന ഭൗതികവാദികളുടെ വാദത്തെ നിഷ്‌കരുണം തള്ളിക്കളയുകയാണ് ഇവിടെ. ദേഹത്തിന്റെ ധര്‍മ്മങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നവനും ദേഹത്തിന്റെ നാഥനുമായ ആത്മാവിനെ ധ്യാനംകൊണ്ട് സാക്ഷാത്കരിച്ചാല്‍ ആ ബ്രഹ്മജ്ഞാനത്തെ നേടലായി.ആത്മാവ് ശരീരമാകുന്ന പട്ടണത്തില്‍ മാത്രമല്ല എല്ലാ പട്ടണങ്ങളിലുമുണ്ട്. അടുത്ത മന്ത്രം പറയുന്നു.ഹംസഃ ശുചിഷദ് വസുരന്തരീക്ഷസദ്ഹോതാ വേദിഷദതിഥിര്‍ ദുരോണസത്നൃഷദ് വരസദൃതസദ് വ്യോമസ-ദബ്ജാ ഗോജാ ഋതജാ അദ്രിജാ ഋതം ബൃഹത്സൂര്യനായി ആകാശത്തില്‍ സഞ്ചരിക്കുന്നവനും വായുവായി അന്തരീക്ഷത്തില്‍ വസിക്കുന്നവനും അഗ്നിയായി ഭൂമിയില്‍ ഇരിക്കുന്നവനും സോമരസമായി കലശങ്ങളില്‍ ഉള്ളവനും മനുഷ്യരിലും ദേവന്മാരിലും യാഗത്തിലും ആകാശത്തിലും സ്ഥിതിചെയ്യുന്നവനും വെള്ളം, ഭൂമി, യാഗം, പര്‍വതം എന്നിവയില്‍നിന്നും ജനിച്ചവനും സത്യവും മഹത്തുമായ ഈ ബ്രഹ്മമാണ്.ആത്മാവിലും എല്ലാറ്റിലും നിറഞ്ഞ് കുടികൊള്ളുന്നതാണ് എന്ന് ചില ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ.
ഹംസ ശുചിഷത് എന്നാല്‍ ആകാശത്തില്‍ സഞ്ചരിക്കുന്ന സൂര്യന്‍അന്തരീക്ഷത് വസു എന്നാല്‍ അന്തരീക്ഷത്തില്‍ വര്‍ത്തിക്കുന്ന വായുഹോതാവേദിഷത്- അഗ്നിയായി വേദി എന്ന ഭൂമിയില്‍ ഇരിക്കുന്നത്അതിഥിഃ ദുരോണസത്-കലശങ്ങളില്‍ അതിഥിയായ ചന്ദ്രനായി അഥവാ സോമരസമായി ഇരിക്കുന്നത്.നൃഷത് – മനുഷ്യരില്‍ കുടികൊള്ളുന്നത്‌വരസത് – ശ്രേഷ്ഠരായ ദേവന്മാരിലിരിക്കുന്നത്ഋതപത് – സത്യമായ യാഗത്തിലുള്ളത്.വ്യോമപത് – ആകാശത്തിലുള്ളത്അസ്ജ്യാം – ജലജീവിയുടെ രൂപത്തില്‍ വെള്ളത്തില്‍ ജനിക്കുന്നത്ഗോജാഃ – ഭൂമിയില്‍ വൃക്ഷലതാദികളും ധാന്യച്ചെടികളുമായും ജനിക്കുന്നത്- ഗോ എന്നാല്‍ ഭൂമി.അദ്രിജാഃ – പര്‍വതങ്ങളില്‍ നിന്ന് നദി മുതലായവയായി ഉണ്ടാകുന്നത്.ഇപ്രകാരമുള്ള ആത്മാവ് സത്യസ്വഭാവത്തോടുകൂടിയതിനാല്‍ അതിനെ ഋതം എന്നു മഹത്തായതിനാല്‍ ബൃഹത് എന്നും വിശേഷിപ്പിച്ചിരിക്കുന്നു.ആത്മാവിന്റെ സര്‍വാത്മഭാവമാണ് ഇവിടെ ചിത്രീകരിക്കുന്നത്.
ഒരേ ആത്മാവ് തന്നെയാണ് സൂര്യനും വായുവും അഗ്നിയും സോമരസവും മനുഷ്യനും ദേവനും യജ്ഞാംഗമായതും ജലജീവിയായതും ഭൂമിയിലും പര്‍വതങ്ങളിലും ഉണ്ടായതും എന്ന് നമ്മെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ആത്മാവല്ലാതെ മറ്റൊന്നില്ല. ഇക്കാണുന്ന സര്‍വപ്രപഞ്ചവും ആത്മസ്വരൂപം തന്നെ. പക്ഷേ പ്രപഞ്ചംപോലെ മിഥ്യയല്ല. ആത്മാവ് എല്ലാറ്റിനും കാരണവും എന്നും നിലനില്‍ക്കുന്ന സത്യവും മഹത്തും ആകുന്നു. ജഗത്തിനെല്ലാം, സര്‍വവ്യാപിയായ ഇതുതന്നെയാണ് ആത്മാവ് എന്നും ആത്മാവിന് ഭേദമില്ലെന്നുമാണ് ഈ മന്ത്രത്തിന്റെ താല്‍പര്യം.


ജന്മഭൂമി: http://www.janmabhumidaily.com/news757385#ixzz522AivPgf

No comments:

Post a Comment