Saturday, December 23, 2017

ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകളില്‍ ആദ്യത്തേത് ശമവും ദമവും ആകുന്നു. ഇവ രണ്ടും ഒന്നിച്ചുപോകും. ഇന്ദ്രിയങ്ങളെ പുറത്തു പോയി അ ലഞ്ഞുതിരിയാതെ സ്വകേന്ദ്രങ്ങളില്‍ നിര്‍ത്തുന്നതാണ് ഈ സാധന.
ഇന്ദ്രിയം’ എന്നാല്‍ എന്താണെന്ന് ആദ്യം വിവരിക്കാം. ഇതു നമ്മുടെ കണ്ണുകള്‍, ഈ കണ്ണുകളല്ല ദര്‍ശനേന്ദ്രിയങ്ങള്‍: ഇവ ബാഹ്യകരണങ്ങള്‍മാത്രം. എനിക്ക് ഈ കണ്ണുകളുണ്ടായാലും നേത്രേന്ദ്രിയമില്ലെങ്കില്‍ കാണാന്‍ കഴിയില്ല. എന്നല്ല
ഇന്ദ്രിയങ്ങളും കരണങ്ങളും ഉണ്ടായാലും മനസ്സുകൂടി സംബന്ധിച്ചില്ലെങ്കില്‍ ദര്‍ ശനമുണ്ടാവില്ല. അതുകൊണ്ട് ഓരോ പ്രത്യക്ഷത്തിലും മൂന്നു സാധനങ്ങള്‍ വേ ണം; ആദ്യം ബാഹ്യകരണങ്ങള്‍, പിന്നെ അന്തരിന്ദ്രിയങ്ങള്‍, അവസാനം മന സ്സ്. ഇതിലേതെങ്കിലും ഒന്നില്ലാഞ്ഞാല്‍ പ്രത്യക്ഷമുണ്ടാവില്ല. മനസ്സ് ഇപ്രകാരം ബാഹ്യവും ആന്തരവുമായ രണ്ടു കരണങ്ങളില്‍ക്കൂടി വ്യാപരിക്കുന്നു. ഞാന്‍ വി ഷയങ്ങളെ ദര്‍ശിക്കുമ്പോള്‍ മനസ്സ് പുറത്തുപോകുന്നു. ഇനി ഞാന്‍ കണ്ണടച്ച് എന്തെങ്കിലും ചിന്തിക്കുന്നുവെന്നിരിക്കട്ടെ: മനസ്സ് പുറത്തു പോകുന്നില്ലെങ്കിലും ആന്തരമായി വ്യാപരിക്കുന്നുണ്ട്. ഇങ്ങനെ, രണ്ടു സന്ദര്‍ഭങ്ങളിലും ഇന്ദ്രിയവ്യാ പാരമുണ്ട്. ഞാന്‍ നിങ്ങളെ നോക്കി സംസാരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളും കരണ ങ്ങളും പ്രവര്‍ത്തിക്കുന്നു. കണ്ണടച്ചു ചിന്തിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കു ന്നെങ്കിലും കരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ദ്രിയങ്ങളുടെ പ്രവൃത്തി കൂടാതെ യാതൊരു മനോവ്യാപാരവുമില്ല. വല്ലൊരാലംബനവുമില്ലാതെ നിങ്ങള്‍ക്കൊന്നും സങ്കല്പിക്കാന്‍ കഴിയില്ലെന്നു കാണാം.
കണ്ണുപൊട്ടനുപോലും, ഒരാലംബനത്തില്‍ക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നേത്ര വും ശ്രോത്രവും പ്രായേണ കര്‍മ്മനിരതങ്ങളാണ്. ഇന്ദ്രിയങ്ങള്‍ എന്നു പറയുന്ന ത് മസ്തിഷ്‌കത്തിലെ നാഡീകേന്ദ്രങ്ങളാണെന്നു പ്രത്യേകം ഓര്‍ക്കണം.
ഈ കണ്ണും ചെവിയും കാണാനും കേള്‍ക്കാനുമുള്ള കരണങ്ങള്‍മാത്രം: ഇന്ദ്രിയ ങ്ങള്‍ ഉള്ളിലാണ്. വല്ല കാരണത്താലും ഇന്ദ്രിയങ്ങള്‍ നശിച്ചാല്‍, ഈ കണ്ണും ചെവിയുമുണ്ടായാലും, കാണാനോ കേള്‍ക്കാനോ സാധിക്കില്ല. അതുകൊണ്ടു
മനഃസ്വാധീനതയ്ക്ക് ആദ്യം ഈ ഇന്ദ്രിയങ്ങളെ സ്വാധീനമാക്കാന്‍ കഴിയണം. മനസ്സിനെ ബാഹ്യമോ ആന്തരമോ ആയ വിഷയങ്ങളില്‍ വ്യാപരിക്കാത്തവിധം നിയന്ത്രിച്ച്, ഇന്ദ്രിയങ്ങളെ അതാതിന്റെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിനെയാണ്
ഇവിടെ ശമദമങ്ങളെന്നു പറഞ്ഞത്. മനസ്സിനെ ബാഹ്യമുഖമാകാന്‍ വിടാത്തതു ശമം: ബാഹ്യകരണങ്ങളെ നിരോധിക്കുന്നതു ദമം.

No comments:

Post a Comment