Friday, December 22, 2017

ഒരു കഥ : നല്ല ചിന്തയും നല്ല പ്രവർത്തിയും
ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം
ചോദിച്ചു ....
"ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു.
എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ
മരണ ഭയം കാരണം എനിക്ക് ജീവിതം
ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട്
എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം
തരുമോ?
ദൈവം പറഞ്ഞു: "കുഞ്ഞേ എല്ലാ
ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത്
പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്.
മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ
സാധിക്കുന്നതല്ല ..."
അയാൾ ദൈവത്തോട് പറഞ്ഞു എങ്കിൽ
ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക്
മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ
ഭയമില്ലാതെ കഴിഞ്ഞോട്ടെ..."
ദൈവം പറഞ്ഞു: "ശരി നിനക്ക്
ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ്
നൽകാം ..."
അയാൾക്ക് സന്തോഷമായി. ഇനി
മരണമടുക്കുമ്പോൾ ദൈവം നാലു തവണ
പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ...
മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ്
നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത്
സ്വർഗ്ഗം നേടാം ...
അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി
നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു ;
മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു:
ദൈവം മരിക്കുന്നതിനു മുൻപ് മുന്നറിപ്പ്
തന്നില്ലല്ലോ, ദൈവത്തോട് ചോദിച്ചിട്ടു
തന്നെ കാര്യം ....
അയാൾ ദൈവത്തിന്റെ അടുത്ത് എത്തി ...
ദൈവത്തോടു ചോദിച്ചു ; "ദൈവമേ
മരിക്കുന്നതിനു മുൻപ് മുന്നറിപ്പ് നൽകാമെന്ന്
അങ്ങ് പറഞ്ഞു, പക്ഷേ ഒരു മുന്നറിപ്പും
നൽകാതെ ഞാൻ മരിച്ചു, എനിക്ക്
സൽകർമ്മങ്ങൾ ഒന്നും ചെയ്യാൻ
കഴിഞ്ഞില്ല, എനിക്ക് എങ്ങനെ സ്വർഗ്ഗം
കിട്ടും?
ദൈവം പറഞ്ഞു: എടാ വിഡ്ഡ്ഡി
ഞാൻ നിനക്ക് നാലു തവണ മുന്നറിപ്പ് നൽകി,
ആദ്യം ഞാൻ നിന്റെ കറുത്ത മുടി
വെളുപ്പിച്ചു, നിയത് ചായം തേച്ചു കറുപ്പിച്ചു
..
പിന്നെ നിന്റെ കണ്ണിന്റെ കാഴ്ച കുറച്ചു,
നീ കണ്ണാടിയും ലെൻസും ഉപയോഗിച്ച്
നിന്റെ മനസ്സിനു സുഖം തരുന്ന കാഴ്ച കണ്ടു ...
പിന്നെ നിന്റെ പല്ലുകൾ എല്ലാം ഞാൻ
പൊഴിച്ചു, നീ വെപ്പു പല്ലുവെച്ച് എല്ലാം
ഭക്ഷിച്ചു..
പിന്നെ ഞാൻ നിന്റെ തൊലിപ്പുറത്ത്
ചുളുവുകൾ നൽകി, നീ സൗന്ദര്യ വസ്തുക്കൾ
പുരട്ടി അതിനെയും മറച്ചു... ..
ഇതൊന്നും മനസ്സിലാക്കാൻ നിന്റെ
അത്യാർത്തി കാരണം കഴിഞ്ഞില്ല,
നിനക്ക് ശാരീരിക സുഖം കണ്ടെത്തുന്നതിലായിരുന്നു താൽപര്യം, കടന്നു പോകു ...
അയാൾ ഇളഭ്യനായി തിരിച്ചുപോയി
നാം ജീവിക്കുന്ന ഓരോ ദിവസവും
ഈശ്വരന്റെ മുന്നറിപ്പുണ്ട് , അതു
മനസ്സിലാക്കാൻ സ്വയം ശ്രദ്ധിക്കുക.
കഴിഞ്ഞു പോകുന്ന ഓരോ ദിവസവും നാം
മരണവുമായി അടുക്കുകയാണ്....
"നല്ല ചിന്തയ്ക്കും നല്ല പ്രവർത്തിക്കും" ഇനി
താമസം വേണ്ട അതാവാം നമ്മുടെ
മരണത്തെയും മരണാനന്തര ജീവിതത്തേയും
സഹായിക്കുന്നത് .

No comments:

Post a Comment