Tuesday, February 20, 2018

ഏഷ്യാമൈനറിലെ ക്ലാസോമെനേ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന യവനദാർശനികനായിരുന്നു അനക്സഗോറസ്(ബി.സി. 500 - 428). ബി.സി. 464 മുതൽ ഏതാണ്ട് 30 വർഷത്തോളം ഇദ്ദേഹം ആഥൻസിൽ അധ്യാപകനായിരുന്നു. ആഥൻസ് നിവാസികൾക്ക് തത്ത്വചിന്ത ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് ഇദ്ദേഹമാണ്. അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടം ഇദ്ദേഹം തയ്യാറാക്കിയതാണ് എന്നു കരുതപ്പെടുന്നു. പെരിക്ലിസ്, യൂറിപ്പിഡിസ്, സോക്രട്ടീസ് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു. അനക്സഗോറസ് തത്ത്വദർശനപഠനത്തിനായി പൌരസ്ത്യരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതായി യവനചരിത്രരേഖകളിൽ സൂചനയുണ്ട്.
അനക്സ് ഗോറസിന്റെ ഈ അനുമാനമായിരുന്നു.ഭൂമിയുടെ അതിവേഗത്തിലുള്ള ഭ്രമണഫലമായി വിദൂരതയിലേക്ക് തെറിച്ചുപോയ പാറക്കഷണങ്ങളാണ് നക്ഷത്രങ്ങളെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും കല്പിക്കപ്പെട്ടിരുന്ന ദിവ്യത്വത്തെ ചോദ്യം ചെയ്തതു നിമിത്തം കുറ്റാരോപണ വിധേയനായ ഇദ്ദേഹം ലംപ്സാക്കസിൽ അഭയം പ്രാപിച്ചു. പ്രപഞ്ചോദ്ഭവത്തെക്കുറിച്ചുള്ള അനക്സഗോറസിന്റെ സിദ്ധാന്തത്തിന് ആധുനിക സിദ്ധാന്തവുമായി ഏതാണ്ട് സാദൃശ്യമുണ്ട്.

No comments:

Post a Comment