Friday, March 02, 2018

ശ്രീമദ്ഭഗവദ്‌ഗീത അധ്യായം 1 ശ്ലോകം 31
നിമിത്താനി ച പശ്യാമി 
വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി
ഹത്വാ സ്വജനമാഹവേ
കേശവ! = ഹേ കൃഷ്ണ!
വിപരീതാനി നിമിത്താനി ച = വിപരീതങ്ങളായ നിമിത്തങ്ങളും
പശ്യാമി = ഞാൻ കാണുന്നു
ആഹവേ സ്വജനം ഹത്‌വാ = യുദ്ധത്തിൽ സ്വജനത്തെ കൊന്നിട്ട്
ശ്രേയ: ച ന അനുപശ്യാമി = ശ്രേയസ്സുണ്ടാകുമെന്നും തോന്നുന്നില്ല.
അല്ലയോ കൃഷ്ണാ! പല ദു‍ര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല. 

No comments:

Post a Comment