Saturday, March 31, 2018

കൊച്ചുനാളുകളിൽ വെണ്ണയും തൈരും പാലും കട്ടുതിന്നതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി. പക്ഷെ അതൊക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ കുസൃതിയായി മറന്നു. ആ കൊച്ചു കള്ളൻ വലുതായപ്പോൾ അടവ് പാടേ മാറ്റി. തൊണ്ടി സഹിതം പിടിക്കാൻ അവസരം നൽകാതെ ഫലപ്രദമായ രീതിയിൽ കളവു തുടർന്നു. ഇപ്പോഴും തുടരുന്നു. അതെങ്ങനെയെന്നല്ലേ? പറയാം.
നവനീതചോരൻ ഇളംപ്രായത്തു തന്നെ പാലുൽപ്പന്നങ്ങൾ അപഹരിക്കുന്നത്തിനോടൊപ്പം അവിടെയുള്ളവരുടെയെല്ലാം മനസ്സും കവർന്നിരുന്നു. പാലും വെണ്ണയും തൈരും കവർന്നിരുന്നത് കുറെയൊക്കെ അവർ അറിഞ്ഞിരുന്നു, പക്ഷെ അവരാരും ആ ചോരൻ അവരുടെ മനസ്സും തട്ടിയെടുത്തിരുന്നുവെന്നറിഞ്ഞില്ല്യ. അത് മനസ്സിലാക്കാൻ മനസ്സ് ഉണ്ടായിട്ടു വേണ്ടേ ?
നവനീതചോരൻ വളർന്നു. ഗൗരവം നടിച്ച് പാൽ, വെണ്ണ, തൈർ, കളവുകൾ തീരെ നിർത്തി. ഒരിക്കൽ കുറച്ചു നേരത്തേക്ക് ചില സ്ത്രീകളുടെ കുറെ തുണികൾ ഒളിപ്പിച്ചു വെച്ചു, അധികം താമസിയാതെ അവർക്കു തന്നെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ അവരുടെ കവർന്ന മനസ്സ് ഒരിക്കലും തിരിച്ചു നല്കിയില്യ, അതവർ അറിഞ്ഞതുമില്ല്യ. പാവം അവരുടെ മനസ്സ് സദാ ആ നവനീതചോരനെ തിരഞ്ഞു നടന്നു,
അങ്ങനെ സ്നേഹിക്കുന്നവരുടെ എല്ലാം മനസ്സുകൾ കവർന്ന് , സ്വമേധയാ അവ ഒരിക്കലും തിരിച്ചു കൊടുക്കുകയോ, സ്വയം തൊണ്ടിസഹിതം പിടിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യാത്ത ഒരു അനശ്വര മോഷ്ടാവാണ് നമ്മുടെ കണ്ണിലുണ്ണിയായ കണ്ണൻ. സൂക്ഷ്‌മരൂപത്തിലുള്ള മനസ്സും വിചാരങ്ങളും ഒക്കെ വെണ്ണയും പാലും പോലെയാണോ? കണ്ണൻ അവയും എടുത്ത് ഓടിമറയുന്നത് അറിയാനോ, കാണാനോ ഒന്നും നമുക്കൊട്ടു പറ്റുകയുമില്ല്യ. പിന്നെ തൊണ്ടിസഹിതം കള്ളനെ പിടിക്കേണ്ട കാര്യം പറയേണ്ടതില്ല്യല്ലോ?
മനസ്സ് കവർന്നു കഴിഞ്ഞാൽ ഒന്ന് മാത്രമറിയാൻ പറ്റും . എന്തോ ഒരു ശക്തി, എന്തോ അപാരശാന്തി പ്രദാനം ചെയ്യുന്ന ശക്തി, നമ്മളെ കൃഷ്ണനിലേക്കു സദാ ആകർഷിച്ചുകൊണ്ടിരിക്കുന്നു. "കർഷതി ഇതി കൃഷ്ണ " എന്ന കൃഷ്‌ണനാമത്തിന്റെ അർത്ഥത്തെ പൂർണമായും അർത്ഥവത്താക്കിക്കൊണ്ട് .കൃഷ്ണൻ നമ്മെ സദാ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു, അതോടൊപ്പം വിവിധ അനുഭവങ്ങൾ നൽകി നമ്മെ ഉഴുതു മറിക്കയും ചെയ്യുന്നു. മനസ്സ് കവർന്നെടുത്താൽ മാത്രമേ തന്നെ സ്നേഹിക്കുന്നവരെ കൂടെ കൊണ്ടുനടക്കാൻ പറ്റൂ എന്ന് ആ ചോരാഗ്രഗണ്യന് നല്ലവണ്ണം അറിയാം.
നാം പറയുന്നു കൃഷ്ണൻ നമ്മുടെ മനം കവരുന്നു എന്ന്. ഇനി കൃഷ്ണന് പറയാനുള്ളതെന്താണെന്നു നോക്കാം. എല്ലാറ്റിനും ഒരു മറുവശമുണ്ടല്ലോ? കൃഷ്ണൻ എന്താണെന്നോ കൃഷ്ണനെ സ്നേഹിക്കുന്നവരെപ്പറ്റി പറയുന്നത്? അത് മനസ്സിലാക്കാൻ കൃഷ്ണൻ ഒരിക്കൽ ദുർവാസസ്‌ മഹര്ഷിയോട് പറഞ്ഞ വാക്കുകൾ സഹായിക്കും. ഇതാ കൃഷ്‌ണന്റെ സ്വന്തം വാചകങ്ങൾ:
അഹം ഭക്തപാരാധീനോ ഹ്യസ്വാതന്ത്ര ഇവ ദ്വിജ
സാധുഭിർഗ്രസ്തഹൃദയോ ഭക്ത്തൈർ ഭക്തജനപ്രിയ:
ഹേ ബ്രാഹ്മണ! ഭക്തന്മാരുടെ അടിമയായുള്ള ഞാൻ തികച്ചും അസ്വതന്ത്രനാണ്. സജ്ജനങ്ങളായ ഭക്തന്മാരാൽ ഗ്രസിക്കപ്പെട്ട ഹൃദയത്തോടുകൂടിയവനും ഭക്തജനപ്രിയനുമാകുന്നു.
അതും പോരാ, ഭഗവാൻ തുടർന്നു :
" എൻറെ ഭക്തന്മാരിലുമുപരി ഞാൻ എന്നെത്തന്നെയും എന്നും വിട്ടുപിരിയാത്ത ലക്ഷ്മിയെത്തന്നെയും ആഗ്രഹിക്കുന്നില്ല്യ.ഭക്തന്മാർ എൻറെ ഹൃദയമാകുന്നു, ഞാനാകട്ടെ, ഭക്തന്മാരുടെ ഹൃദയവും ആകുന്നു. അവർ എന്നിൽ നിന്നും അന്യമായതിനെ അറിയുന്നില്ല്യ, ഞാൻ അവരിൽ നിന്ന് അന്യമായിട്ടെന്തെങ്കിലും അറിയുന്നില്ല്യ."
അതിൻറെ അർത്ഥം എന്താണ്? ഭഗവാൻ ഭഗവാനെ സ്നേഹിക്കുന്നവരുടെ മനസ്സു കവരുന്നു. അവരോ ? ഭഗവാനെ മുഴുവനായും കവർന്ന് അവരുടെ മനസ്സിൽ സ്നേഹപാശം കൊണ്ട് കെട്ടിമുറുക്കുകയും ചെയ്യുന്നു.
ഇപ്പോൾ നാം ശരിയായ ചിന്താക്കുഴപ്പത്തിലായി! ഭഗവാനോ ഭക്തനോ യാഥർത്ഥ ചോരൻ? ആർക്കറിയാം? നമുക്ക് കണ്ണനോട് തന്നെ ചോദിക്കാം. കൃഷ്ണാ, കുറച്ചു നേരത്തേക്കെങ്കിലും ആ മനസ്സ് ഒന്ന് തിരിച്ചു തന്നാൽ
മനസ്സിലാക്കാൻ ശ്രമിക്കാം. ഒക്കെ മായാമയം, അവ്യക്തം. കണ്ണാ, മായവും മാറിമായവും ഒക്കെ ഒന്നു നിർത്തി ഞങ്ങളെ ഈ മായാവലയത്തിൽ നിന്നും മോചിപ്പിക്കൂ
വ്രജേ വസന്തം നവനീതചോരം
വ്രജാമ്‌ഗനാനാം ച ദുകൂലചോരം
അനേകജൻമാർജിതപാപചോരം
ചോരാഗ്രഗണ്യം തമഹം ഭജാമി.
നവനീതചോരനും വ്രജസ്ത്രീകളുടെ വസ്ത്രം കക്കുന്നവനും ജന്മജന്മാന്തരങ്ങളിൽ ആർജിച്ച പാപങ്ങളെ കട്ടെടുക്കുന്നവനും ആയ ചോരന്മാരിൽ അഗ്രഗണ്യനായ അങ്ങയെ ഞാൻ ഭജിക്കുന്നു!
ആ ചോരാഗ്രഗണ്യന് അനന്തകോടി നമസ്കാരം!
എം.എന്‍. ശ്രീനിവാസന്‍ തന്റെ സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഹിന്ദുസമൂഹത്തിന്റെ മാനസികാവസ്ഥയുടെ രസകരവും ശ്രദ്ധേയവുമായ ഒരു വശത്തെ വിവരിക്കുന്നുണ്ട്- സാമൂഹ്യമായി താഴ്ന്ന തട്ടില്‍ എന്നു കരുതപ്പെടുന്ന, വനവാസി ഗോത്രം മുതലുള്ള ചെറുതും വലുതുമായ എല്ലാ സമുദായങ്ങളുടെയും ഉള്ളില്‍ തങ്ങള്‍ ദ്വിജന്മാരായിത്തീരണം, ബ്രാഹ്മണവര്‍ണ്ണമായിത്തീരണം, അത്തരത്തില്‍ അംഗീകരിക്കപ്പെടണം എന്ന ശക്തിയായ ഒരു മോഹം വെച്ചുപുലര്‍ത്തുന്നുണ്ട്; അതിലേക്കായി ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കാഴ്ചപ്പാടുകള്‍, ജീവിതരീതി എന്നിവയില്‍ അവശ്യം വേണ്ട മാറ്റം സ്വമേധയാ ക്രമേണ വരുത്തുകയും ചെയ്യുന്നു എന്നതാണത്. ഈ പ്രവണതയ്ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന സാങ്കേതികനാമം സംസ്‌കൃതവല്‍കരണം (സാന്‍സ്‌ക്രിറ്റൈസേഷന്‍) എന്നാണ്.
വൈദികത്തിന്റെ ഈ പ്രാമുഖ്യത്തിനു കാരണങ്ങള്‍ പലതുണ്ട്. എങ്കിലും അവയില്‍ എറ്റവും പ്രധാനപ്പെട്ടത്, ഇതര ഹിന്ദുവിശ്വാസപദ്ധതികളേക്കാള്‍, അതിനു കിട്ടിയ രാജകീയസംരക്ഷണം (റോയല്‍ പേറ്റ്രണേജ്) ആയിരുന്നു. ഋഗ്വേദം തൊട്ടുള്ള വൈദികവാങ്മയത്തിലെമ്പാടും രാജഭരണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും, രാജാവിനെ അവരോധിക്കലുമായി ബന്ധപ്പെട്ട ക്രിയാവിവരണങ്ങളും, രാജനീതിപരമായ നീതി നിയമ ചര്‍ച്ചകളും കാണാം. രാധാകുമുദ് മുക്കര്‍ജി തന്റെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ എന്ന വിഖ്യാതപുസ്തകത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
 ഋഗ്വേദം, അഥര്‍വവേദം, തൈത്തിരീയസംഹിത, മൈത്രായനീസംഹിത, കാഠകസംഹിത, തൈത്തിരീയബ്രാഹ്മണം, ശതപഥബ്രാഹ്മണം, നിരുക്തം, തൈത്തിരീയ ആരണ്യകം, വാജസനേയി സംഹിത, ബൃഹദാരണ്യക ഉപനിഷത്, ഐതരേയബ്രാഹ്മണം, പഞ്ചവിംശദ് ബ്രാഹ്മണം, ഛാന്ദോഗ്യോപനിഷത്, ജൈമിനീയ ഉപനിഷദ് ബ്രാഹ്മണം, കാത്യായന ശ്രൗതസൂത്രം, ആശ്വലായന ശ്രൗതസൂത്രം, സാംഖ്യായന ശ്രൗതസൂത്രം, ശുക്രനീതി, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, കാശീപ്രസാദ് ജയ്‌സ്വാളിന്റെ റിച്വല്‍സ് അറ്റ് ഹിന്ദു കോറൊണേഷന്‍- ഇറ്റ്‌സ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ആസ്‌പെക്റ്റ്‌സ് മുതലായ നിരവധി പ്രാമാണികരേഖകള്‍ മുക്കര്‍ജി ഉദ്ധരിക്കുന്നുമുണ്ട്.
അധിരാജാ. രാജാധിരാജാ, സമ്രാജ്, ഏകരാജാ, സാമന്ത, മാണ്ഡലിക, രാജാ, മഹാരാജാ, വിരാട്, സാര്‍വഭൗമ, രാജ്യ, സാമ്രാജ്യ, ഭൗജ്യ, സ്വാരാജ്യ, വൈരാജ്യ, പാരമേഷ്ഠ്യ, മാഹാരാജ്യ, ആധിപത്യ, വിശ്വരാട്, ചക്രവര്‍ത്തി തുടങ്ങിയ നിരവധി സാങ്കേതികപദങ്ങള്‍ ഓരോരോ തരം രാജപദവിയുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ പുസ്തകങ്ങളില്‍ വിവരിച്ചിരിക്കുന്നതു കാണാം. രാജനീതിയുമായി വൈദികം അത്രമേല്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് നമുക്ക് മനസ്സിലാക്കാം.
മാത്രമല്ല, ചക്രവര്‍ത്തിമാരുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നിരവധി വൈദികച്ചടങ്ങുകള്‍ ബ്രാഹ്മണങ്ങളിലും മറ്റുംവിവരിക്കുന്നുണ്ട്. രാജസൂയത്തേക്കാള്‍ ഉയര്‍ന്നതാണത്രേ വാജപേയം. രാജസൂയം കേവലം രാജാവിനെ സൂചിപ്പിക്കുമ്പോള്‍ വാജപേയം സമ്രാട്ടിനെ, ചക്രവര്‍ത്തിയെ, ആണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില ഗ്രന്ഥങ്ങള്‍ (ഉദാഹരണം ആശ്വലായന ശ്രൗതസൂത്രം) അനുസരിച്ച് വാജപേയം തുടക്കവും രാജസൂയം പരിസമാപ്തിയുമാണത്രേ.
വൈദികത്തില്‍ വിവരിക്കുന്ന രാജനീതിയനുസരിച്ച് രാജാവിന്റെ ഉപദേഷ്ടാക്കളില്‍ പ്രമുഖസ്ഥാനം രാജപുരോഹിതനുണ്ട്- ഉദാഹരണത്തിന് രാമായണത്തിലെ വസിഷ്ഠന്‍. മനുസ്മൃതിപ്രകാരം ആര്യാവര്‍ത്തം (വിന്ധ്യനും ഹിമവാനും ഇടയില്‍) ആണ് ബ്രാഹ്മണര്‍ക്കു വാസയോഗ്യമായ ശ്രേഷ്ഠഭൂപ്രദേശം. കാരണം ഇവിടെ ആണ് കൃഷ്ണമൃഗം പോലുള്ള യാഗവുമായും മറ്റു വൈദികകര്‍മ്മങ്ങളുമായും ബന്ധപ്പെട്ട സാമഗ്രികള്‍ സുലഭമായിട്ടുള്ളത്. മനുസ്മൃതിയിലെ ഈ സന്ദര്‍ഭത്തെ വ്യാഖ്യാനിക്കുമ്പോള്‍ കുല്ലൂകഭട്ടന്‍- ഇനി ഏതെങ്കിലും ക്ഷത്രിയരാജാവ് ഇതരഭൂപ്രദേശങ്ങള്‍ കീഴടക്കി വാസയോഗ്യം ആക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ക്ക് അവിടെയും പാര്‍ക്കാം- എന്നു പ്രസ്താവിക്കുന്നുണ്ട്.      
രാജാക്കന്മാരുടെ സവിശേഷമായ പിന്തുണ കൂടാതെ ജനങ്ങളെ വൈദികത്തിലേക്ക് ആകര്‍ഷിച്ച മറ്റൊന്ന് ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ട വൈദികവിശ്വാസങ്ങളും ചടങ്ങുകളുമാകണം. വിവാഹം, സന്താനജനനം, മരണം എന്നീ മൂന്നു കാര്യങ്ങളും ഇന്നും മനുഷ്യജീവിതത്തിലെ പ്രധാനസംഭവങ്ങള്‍ തന്നെയാണല്ലോ. ഈ മൂന്നും ആയി ബന്ധപ്പെട്ട ചടങ്ങുകള്‍ വൈദികത്തില്‍ പ്രാധാന്യത്തോടെ വിധിച്ചിരിക്കുന്നു. ഇന്നും വൈദികപദ്ധതിയുടെ നിലനില്‍പ്പ് ഈ ചടങ്ങുകള്‍ ഭൂരിഭാഗം ജനങ്ങളും അനുഷ്ഠിക്കുന്നതു കൊണ്ടാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 
യാഗങ്ങള്‍ നടന്നിരുന്ന കാലത്ത് അതിന്റെ സാമൂഹ്യമാനം ജനങ്ങളെ ആകര്‍ഷിച്ചിരിക്കണം. ആഴ്ച്ചകളോ, മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന യാഗങ്ങള്‍ ഒരു ഉത്സവപ്രതീതി പകര്‍ന്നിട്ടുണ്ടാവണം. കൂടാതെ അവയ്ക്ക് ഒരു ദൃശ്യ-ശ്രാവ്യമാനവും ഉണ്ടല്ലോ. അതുപോലെ യാഗത്തില്‍ പങ്കു കൊണ്ടാലുള്ള ലൗകികകാര്യസിദ്ധി, പുണ്യസമ്പാദനം എന്നിവയെക്കുറിച്ചുള്ള ധാരണകളും ജനങ്ങളുടെ കണ്ണില്‍ മതിപ്പുളവാക്കിക്കാണണം. പാഞ്ഞാളിലെ യാഗത്തിലും മറ്റും ഇത്തരത്തില്‍ ജനസഞ്ചയത്തിന്റെ പങ്കാളിത്തം നാം കണ്ടതാണ്. 
vamanan
''ഭക്താ ഏകാന്തിനോ മുഖ്യാഃ''
ഭക്തന്മാരില്‍ ഏകാന്തികള്‍ക്ക് പ്രധാന്യമുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ശീലിച്ചവരായതുകൊണ്ട് ഇവര്‍ക്ക് അധികമൊന്നും പറയാനില്ല. അങ്ങനെയവര്‍ മൗനികളായി.
ഇവര്‍ക്ക് ആകെ പറയാനുള്ളത് അവരുടെ ഉപാസനാ ദേവതയെക്കുറിച്ചാണ്. ആ ഉപസനാദേവതയുടെ മാഹാത്മ്യത്തെക്കുറിച്ചാണ്. അതുപറയുമ്പോള്‍ അവരുടെ മനസ്സു കുളിരുന്നു. ആ കുളിര്‍മ അവരറിയാതെ തന്നെ പ്രകടമായേക്കാം.
തന്റെ ഉപസനാ ദേവതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ അവര്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു. അതുകൊണ്ടുതന്നെ അത് അനുഭൂതിയായി മാറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന അവസ്ഥ.
ഇവര്‍ക്ക് ഉപാസനാ ദേവതയോട് എന്തെങ്കിലും ചോദിക്കാനോ ആവശ്യപ്പെടാനോ ഇല്ല. പ്രത്യേകം ആവശ്യങ്ങളുമില്ല. ഇവരുടെ കാര്യങ്ങള്‍ പ്രകൃതി സ്വയം നടത്തിക്കൊടുക്കുകയാണ്. ഇവര്‍ക്ക് ലഭിക്കുന്നതെല്ലാം ഉപസനാ ദേവത നേടിക്കൊടുക്കുന്നതാണ്.
ഇവരുടെതായി എന്തെങ്കിലും നേട്ടങ്ങള്‍ ഇവര്‍ അവകാശപ്പെടുന്നുമില്ല. തനിക്കായി ഒന്നുമില്ല, എന്ന് വിശ്വസിക്കുന്നതവരാണിവര്‍. എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് ഭഗവാന്റേതാണ്. കോട്ടങ്ങളെക്കുറിച്ച്  അവര്‍ ചിന്തിക്കുന്നതേയില്ല.
മറ്റാരോടും ഇവര്‍ക്ക് പ്രത്യേകിച്ച് മമതകളില്ല. അതുകൊണ്ടുതന്നെ ശത്രുതയുമില്ല. അതിനാലാണ് അവര്‍ ഏകാകികളായി നടക്കുന്നത്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ഉപദേശം നല്‍കാന്‍ മടിയുമില്ല. അതും ഭഗവത് പ്രസാദം മാത്രമായാണ് അവര്‍ കാണുന്നത്.
ദത്താത്രേയ മഹര്‍ഷിയെപ്പോലെയോ ഋഷഭദേവനെപ്പോലെയോ വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരക്കാരുണ്ടാവുക. എണ്ണത്തില്‍ കോടികളിലൊരാള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൂടുമ്പോള്‍ ഒരിക്കല്‍, വൃന്ദാവനത്തിലെ രാധയിലും നമ്മുടെ ചട്ടമ്പി സ്വാമികളിലും ഗുരുജി ഗോള്‍വല്‍ക്കറിലും മാധവ്ജിയിലുമെല്ലാം ഇത്തരക്കാരെ കാണാം. ഇവരാരും ഇവര്‍ക്കായി മാത്രം എന്തെങ്കിലും നേട്ടങ്ങള്‍ കൊയ്തിട്ടില്ല. അതിനു ശ്രമിച്ചിട്ടുമില്ല.ഭഗവാനെക്കുറിച്ച് മാത്രം ചിന്തിച്ച് ഭഗവാനിലൂടെ ഒഴുകി നടക്കുന്നവരാണിവര്‍.
janmabhumi
സുകൃതസ്യ കര്‍മ്മണഃ ഫലം 
സാത്ത്വികം, നിര്‍മ്മലം
സത്ത്വഗുണ പൂര്‍ണ്ണനായ മനുഷ്യനു മാത്രമേ, ലൗകികമോ വൈദികമോ ആദ്ധ്യാത്മികമോ ആയ ഏതു പ്രവൃത്തിയും ശാസ്ത്രങ്ങളുടെയോ ആചാര്യന്മാരുടെയോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം ചെയ്യാനുള്ള ജ്ഞാനം ഉണ്ടാവുകയുള്ളൂ. അങ്ങനെ സുകൃതസ്യ-ശരിയായ രീതിയില്‍ തന്നെ അനുഷ്ഠിക്കപ്പെട്ട-കര്‍മ്മങ്ങളുടെ-ഫലവും സത്ത്വഗുണ സമ്പൂര്‍ണമാണ്. മാത്രമല്ല, രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ മാലിന്യ സ്പര്‍ശം തീരെ ഇല്ലാത്തതുമായിരിക്കും. അല്‍പ സുഖമോ ദുഃഖമോ ഉണ്ടാവുകയില്ല-അതാണ്- 'നിര്‍മലം'-എന്ന് വിശേഷിപ്പിച്ചത്. കാരണം സാത്വിക ഗുണപൂര്‍ണ്ണന്‍, ഏതു കര്‍മ്മവും സ്വര്‍ഗാദിഫലം ആഗ്രഹിക്കാതെയും ഭഗവാനെ ആരാധിക്കുന്ന രീതിയിലും ആണ് ചെയ്യുന്നത്.
രജസഃ കര്‍മ്മണാഫലം ദുഃഖം. രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ എല്ലാത്തരം കര്‍മ്മങ്ങളുടെയും ഫലം ദുഃഖമാണ്; അല്‍പം സുഖവും കിട്ടിയേക്കാം. ഉദാഹരണം-ഒരാള്‍ അത്യാധുനിക സാമഗ്രികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഗൃഹം പണിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്ര മനുഷ്യര്‍ കഠിനമായി പ്രയത്‌നിക്കണം, എത്രമാത്രം ധനം വേണം? ഉപകരണങ്ങള്‍ വേണം. അവ സംഘടിപ്പിക്കാന്‍വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന വീട്ടുടമ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്കു കണക്കില്ല. ഒടുവില്‍ ഗൃഹപ്രവേശം കഴിയുമ്പോഴേക്കും അയാള്‍ ആസ്പത്രിയിലുമായി. ഈ വീട് എന്റെതാണ്- എന്ന് മാനസികാഹ്ലാദം മാത്രം കിട്ടിയേക്കാം. ഇതാണ് രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ പ്രവൃത്തികള്‍ തികച്ചും ദുഃഖപ്രദങ്ങളാണെന്ന് ഭഗവാന്‍ പറയുന്നതിന്റെ കാരണം.
തമ സഃ കര്‍മ്മണഃ ഫലം അജ്ഞാനം
തമോഗുണ പൂര്‍ണ്ണന്റെ പ്രവൃത്തിയുടെ ഫലവും തമോഗുണം നിറഞ്ഞതായിരിക്കും. അതായത് അധാര്‍മ്മികമായിരിക്കും. കാരണം,അയാള്‍ക്ക് ഒന്നിന്റെയും യഥാര്‍ത്ഥ ജ്ഞാനമില്ലല്ലോ. അയാള്‍ക്ക് കെട്ടിടം പണിയേണ്ടരീതിയെക്കുറിച്ചുപോലും അറിവ് ഇല്ലെന്ന് വന്നേക്കാം. അടുക്കള എവിടെ വേണം, കിണര്‍ എവിടെ വേണം എന്നും അറിയാതെ എന്തൊക്കെയോ ചെയ്യുന്നു. അതുകൊണ്ട് ജോലിക്കാര്‍ക്കും വിഷമമുണ്ടാകും; ദുഃഖമുണ്ടാകും. അവരുടെ സുഖം വെറും നിദ്രയില്‍-ഉറക്കത്തില്‍-മാത്രം ഒതുങ്ങുന്നു.
നാം രജസ്തമോഗുണങ്ങളുടെ വലയില്‍ 
കുടുങ്ങരുത് (14-17)
സത്ത്വാല്‍ ജ്ഞാനം സഞ്ജായതേ
മനസ്സില്‍ സത്ത്വഗുണം നിറഞ്ഞാല്‍ മാത്രമേ, നമുക്ക് ലൗകികമോ വൈദികമോ ആത്മീയമോ ആയ ഏതു ജ്ഞാനവും ലഭിക്കുകയുള്ളൂ. എങ്ങനെയാണ് സത്ത്വഗുണം വര്‍ധിപ്പിക്കേണ്ടത്. ശ്രീമദ് ഭാഗവതം ഏകാദശ സ്‌കന്ധം പതിമൂന്നാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ ഉദ്ധവരോട് വിശദീകരിക്കുന്നുണ്ട്.
പത്തുവിധം പരിശീലനം വേണം (14-14)
ആഗമോളപഃ പ്രജാദേശഃ
കാലഃ കര്‍മ്മ ച ജന്മച
ധ്യാനം മന്ത്രോ ള ഥ സംസ്‌കാരോ
ദശൈതേ ഗുണഹേതവഃ (ഭാഗ-11-6)
1) ആഗമഃ - നാം പഠിക്കുന്ന ആഗമങ്ങള്‍- ശാസ്ത്രങ്ങള്‍-നിവൃത്തി ധര്‍മ്മങ്ങള്‍- പരമപദ പ്രാപ്തിക്ക് സഹായിക്കുന്നവ മാത്രമായിരിക്കണം. അവയ്ക്ക് മാത്രമാണ് സത്ത്വഗുണം നമ്മില്‍ വളര്‍ത്താന്‍ കഴിവുള്ളത്. സ്വര്‍ഗ്ഗാദി ലോകങ്ങളിലെ സുഖത്തിനുവേണ്ടിയോ, ഈ ലോകത്തിനുവേണ്ടിയോ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ പ്രവൃത്തി ധര്‍മ്മങ്ങളാണ്. അവര്‍ രജോഗുണമാണ് നമ്മില്‍ വളര്‍ത്തുക. രജോഗുണം നമ്മില്‍ വളരുക, അതുകാരണം വീണ്ടും പ്രവൃത്തികള്‍ തുടരും. അത്തരം ശാസ്ത്രങ്ങള്‍ നാം പഠിക്കരുത്. അതാണ് ഈ 17-ാം ശ്ലോകത്തില്‍ രജസോ ലോഭ ഏവച-എന്ന് പറഞ്ഞത്.
വേദവിരുദ്ധമായ ധര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രങ്ങളും പഠിക്കരുത്. നിരീശ്വരവാദവും, കൊല, കാപട്യം മുതലായ ജനദ്രോഹകരമായ പ്രവൃത്തികളും നാം ചെയ്യാന്‍ തയ്യാറാവും. അത്തരം ശാസ്ത്രങ്ങള്‍ തമോഗുണം വളര്‍ത്തുന്നവയാണ്. ശരിയായ ജ്ഞാനം നേടാന്‍ നമ്മെ സഹായിക്കുകയേ ഇല്ല. ഈ 17-ാം ശ്ലോകത്തില്‍ - പ്രമാദമോഹൗഭവതഃ
തമസോളജ്ഞാനമേവച 
എന്ന ഭാഗത്തില്‍ അക്കാര്യമാണ് പറഞ്ഞത്.
(2) ആപഃ - ഗംഗ തുടങ്ങിയ പുണ്യനദികളിലെ ജലം സാത്ത്വിക ഗുണം വളര്‍ത്തുന്നതാണ്. നാം കുടിക്കാനും കുളിക്കാനും ആ ജലം ഉപയോഗിക്കണം. ഭഗവാന് അഭിഷേകം ചെയ്ത തീര്‍ത്ഥവും ഉപയോഗിക്കണം. സോഡ തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ രജോഗുണത്തെയും മദ്യം മുതലായവ തമോഗുണത്തെയുമാണ് വളര്‍ത്തുക. പശുവിന്‍ പാല്‍ സത്ത്വഗുണത്തെ മാത്രമേ വര്‍ധിപ്പിക്കുകയുള്ളൂ.
3) പ്രജാഃ- നാം ദിവസവും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളുകളും സത്ത്വഗുണം വളര്‍ന്നവരായിരിക്കണം, ഭക്തന്മാരോ, ജ്ഞാനികളോ ആയിരിക്കണം. യാഗാദികര്‍മ്മങ്ങളില്‍ നിഷ്ഠയുള്ളവരോടുള്ള സമ്പര്‍ക്കം രജോഗുണം വര്‍ധിപ്പിക്കും, ദുരാചാരന്മാരുമായി കൂട്ടുചേര്‍ന്നാല്‍ തമോഗുണമാണ് വളരുക.
4) ദേശഃ- നാം ഗൃഹം പണി ചെയ്ത്, താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം, പുണ്യനദികള്‍ സരസ്സ്, ഭഗവാന്റെക്ഷേത്രം, ഭക്തന്മാര്‍ എന്നിവയുള്ള സ്ഥലമായിരിക്കണം. അവസത്ത്വഗുണം വളര്‍ത്തും. പട്ടണങ്ങളില്‍, കച്ചവടസ്ഥലങ്ങളില്‍ ഇവയില്‍ താമസിക്കുന്നവരെ രജോഗുണം കീഴടക്കും. മദ്യശാലകളില്‍, വേശ്യാലയങ്ങളില്‍ ഭീകര പ്രവര്‍ത്തകരുടെ കൂടെ-പാര്‍ക്കുന്നവരെ തമോഗുണം കീഴ്‌പ്പെടുത്തും.
5) കാലഃ -സൂര്യോദയം മുതല്‍ സന്ധ്യാസമയം വരെ സാത്ത്വിക ഗുണം വര്‍ധിപ്പിക്കുന്ന കാലമാണ്, ഭഗവാനെ ധ്യാനിക്കാനും മന്ത്രം ജപിക്കാനും അനുയോജ്യമായ കാലമാണ്. സന്ധ്യാ സമയം മുതല്‍ 10 നാഴികവരെ രജോഗുണം വര്‍ധിപ്പിക്കുന്നകാലമാണ്. പിന്നീട് 10 നാഴിക തമോഗുണ വര്‍ധകമായ കാലമാണ്. 
kanapram
അതിഥി ദേവോ ഭവ'- അതിഥിയെ ദേവനായി കണ്ട് പൂജിക്കണം. നമ്മുടെ വീട്ടില്‍ വരുന്ന ഒരാളേയും നിരാശരാക്കി മടക്കിയയക്കരുത്. താമസവും ഭക്ഷണവും കൊടുക്കണം. അത് ഗൃഹസ്ഥന്റെ ധര്‍മമാണ്. അതിഥി പൂജനത്തിന് വേണ്ടി വളരെ ധനവും അന്നവും ഗൃഹസ്ഥന്‍ കരുതിവയ്ക്കണം.
തൈത്തീരിയോപനിഷത്ത്-34
അന്നത്തിന്റെ മാഹാത്മ്യം തുടരുന്നു-
ഏതദ് വൈ മുഖതോളന്നം 
രാദ്ധം മുഖതോളസ്മാ അന്നം രാധ്യതേ
ഏതദ് വൈ മധ്യതോളന്നം 
രാദ്ധയം മധ്യതോളസ്മാ അന്നം
രാധ്യതോ ഏതദ് വാ അന്നതോളന്നം 
രാദ്ധം അന്നതോളസ്മാ 
അന്നം രാധ്യതേ യ ഏവം വേദ.
നല്ല രീതിയില്‍ അതിഥിക്കും വിശക്കുന്നവനും മറ്റും ഭക്ഷണം കൊടുക്കുന്നയാള്‍ക്ക് അതുപോലെതന്നെ തിരിച്ചുകിട്ടുന്നു. മധ്യമമായ ഉപചാരത്തോടെയാണെങ്കില്‍ ആ നിലയിലും താഴ്ന്ന നിലവാരത്തിലാണെങ്കില്‍ അങ്ങനേയും തിരിച്ചുകിട്ടുന്നു. മുഖതഃ, മധ്യത, അന്തതഃ എന്നീ വാക്കുകളാണ് ഇവയെ സൂചിപ്പികാന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ആചാര്യസ്വാമികള്‍ മുഖതഃ എന്നതിന് ചെറുപ്പകാലത്ത് എന്നും മധ്യതഃ എന്നതിന് മധ്യവയസ്സിലെന്നും അന്തതഃ എന്നതിന് പ്രായംചെന്നിട്ടും എന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഓരോ കാലത്ത് ചെയ്യുന്നതിനും അതിനനുസരിച്ച് ഫലം ഉണ്ടാക്കുന്നു. ഇങ്ങനെ അന്നത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി ചെയ്യുന്നയാള്‍ക്ക് ഇത്തരത്തിലുള്ള ഫലത്തെ ലഭിക്കുന്നുവെന്ന് ഉപനിഷത്ത് ഉറപ്പിച്ച്പറയുന്നു.
ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ് അതിഥിയജ്ഞം. ഇതിന് ഹൃയജ്ഞം, മനുഷ്യയജ്ഞം എന്നും പേരുണ്ട്. 'അതിഥി ദേവോ ഭവ'- അതിഥിയെ ദേവനായി കണ്ട് പൂജിക്കണം. നമ്മുടെ വീട്ടില്‍ വരുന്ന ഒരാളേയും നിരാശരാക്കി മടക്കിയയക്കരുത്. താമസവും ഭക്ഷണവും കൊടുക്കണം. അത് ഗൃഹസ്ഥന്റെ ധര്‍മമാണ്. അതിഥി പൂജനത്തിന് വേണ്ടി വളരെ ധനവും അന്നവും ഗൃഹസ്ഥന്‍ കരുതിവയ്ക്കണം. അതിഥിയെ സത്കരിക്കുന്നതിനെപ്പറ്റിയും ഭക്ഷണം നല്‍കിയില്ലെങ്കിലുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും കഠോപനിഷത്തില്‍ നാം കണ്ടതാണ്. ഉത്തമമായ രീതിയിലും മധ്യമമായ തരത്തിലും അധമമായും ദാനം നല്‍കുന്നയാള്‍ക്ക് അതിനനുസരിച്ചാകും ഫലം ഉണ്ടാകുക. ഇതറിഞ്ഞ് ഏറ്റവും നല്ലപോലെ അന്നം നല്‍കാന്‍ നമുക്ക് കഴിയണം.
ഇനി ബ്രഹ്‌മോപാസനത്തിനെപ്പറ്റി പറയുന്നു-
ക്ഷേമ ഇതി വാചി യോഗക്ഷേമ 
ഇതി പ്രാണാപാനയോ
കര്‍മ്മേതി ഹസ്തയോഃ ഗതിരിതി 
പാദയോ വിമുക്തി രിതി
പായൗ ഇതി മാനുഷീ സമാജ്ഞാഃ
ഓരോ അവയവത്തിലും എങ്ങനെ ബ്രഹ്‌മോപാസന ചെയ്യാം- വാക്കില്‍ ക്ഷേമം എന്ന രൂപത്തിലും പ്രാണ അപാര വായുക്കളില്‍ യോഗക്ഷേമം എന്ന തരത്തിലും കൈകളില്‍ കര്‍മ്മമായും കാലുകളില്‍ ഗതി എന്നിങ്ങനേയും മലദ്വാരത്തില്‍ വിസര്‍ജമെന്ന മട്ടിലും ബ്രഹ്മത്തെ ഉപാസിക്കണം. ഇവയെല്ലാം മാനുഷികങ്ങളായ അഥവാ മനുഷ്യനെപ്പറ്റിയുള്ള ആധ്യാത്മിക ഉപാസനകളാണ്.
ബ്രഹ്മം വാക്കില്‍ ക്ഷേമരൂപത്തിലാണിരിക്കുന്നത്. അതിന്മേല്‍ അത്തരത്തില്‍ ഉപാസിക്കണം. ്രപാണാപനങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ യോഗക്ഷേമങ്ങള്‍ ഉണ്ടാകൂ. നേടാത്തത് നേടുന്നത് യോഗം. നേടിയതിനെ സംരക്ഷിക്കുന്നത് ക്ഷേമം. ബ്രഹ്മമാണ് യോഗക്ഷേമങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നത്. കര്‍മ്മം നടക്കുന്നതിനു കാരണം ബ്രഹ്മമാണ്. അതിനാല്‍ കര്‍മ്മം ചെയ്യുന്ന കൈകളെ ബ്രഹ്മരൂപത്തില്‍ ഉപാസിക്കണം. നടക്കാനും ചരിക്കാനും ബ്രഹ്മംതന്നെ നിമിത്തമായത്. അതിന് സഹായിക്കുന്ന കാലുകളെ ബ്രഹ്മമായി കണ്ട് ഉപാസിക്കണം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി നമ്മുടെ ആരോഗ്യത്തെ കാക്കുന്ന മലദ്വാരത്തേയും ഇങ്ങനെ നോക്കുമ്പോള്‍ ബ്രഹ്മമായി കാണണം. ബ്രഹ്മഭാവനയോടെ ഇവയെയൊക്കെ പരിപാലിക്കുന്നത് മനുഷ്യനെ സംബന്ധിച്ച ഉപാസനകളാണ്. അവനവനെ സംബന്ധിച്ചത് എന്ന അര്‍ത്ഥത്തില്‍ ഇവയെ ആധ്യാത്മിക ഉപാസനങ്ങള്‍ എന്നു പറയുന്നു.
ഇനി ആധി ദൈവീക ഉപാസനയെ പറയുന്നു.
അഥ ദൈവീ തൃപ്തിരിതി വൃഷ്ടാ 
ബലമിതി വിദ്യുതി
യശ ഇതി പശുഷു ജ്യോതിരിതി 
നക്ഷത്രശ്രേഷ്ഠ പ്രജാതിര-
മൃതമാനന്ദ ഇത്യുപസ്‌ഥേ 
സര്‍വ്വമിത്യാകാശേ തത് പ്രതിഷ്‌ഠേ-
ത്യുപാസീത പ്രതിഷ്ഠാവാന്‍ ഭവതി.
ഇനി ദേവന്‍മാരിലുള്ള ഉപാസനയെ പറയുന്നു. വൃഷ്ടിയില്‍ തൃപ്തി എന്നും വിദ്യുത്തില്‍ ബലമെന്നും പശുക്കളില്‍ യശസ്സെന്നും നക്ഷത്രങ്ങളില്‍ ജ്യോതിസ്സെന്നും ഉപസ്ഥത്തില്‍ പ്രജാപതിയെന്നും അമൃതമെന്നും ആനന്ദമെന്നും ആകാശത്തില്‍ സര്‍വമെന്നും അതിനെ പ്രതിഷ്ഠയെന്ന് ഉപാസിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ പ്രതിഷ്ഠാവാനായിത്തീരും.
വൃഷ്ടി അഥവാ മഴ അന്നത്തിന് കാരണമായി തൃപ്തിയെ നല്‍കുന്നതിനാല്‍ ബ്രഹ്മത്തെ തൃപ്തി രൂപത്തില്‍ ഉപാസിക്കണം. വിദ്യുത്തില്‍ അഥവാ ഇടിമിന്നലില്‍ ബലരൂപത്തിലാണ് ബ്രഹ്മം. പശുക്കളില്‍ യശസ്സ് എന്ന നിലയിലാണ് ബ്രഹ്മത്തെ കാണേണ്ടത്. നക്ഷത്രങ്ങളിലത് ജേ്യാതിസ്സാണ്. ഉപസ്ഥം അഥവാ ജനനേന്ദ്രിയത്തില്‍ സന്താനോല്‍പത്തിയായ പ്രജാപതിയും അമൃതത്വവും ആനന്ദവുമാണ്. ബ്രഹ്മം പുത്രനെക്കൊണ്ട് പിതൃകടം വീട്ടുമെന്നതിനാലാണ് അമൃതത്വപ്രാപ്തിയും ആനന്ദവും ഉപസ്ഥം വഴിയുണ്ടാകുന്നത്. എല്ലാം ആകാശത്തില്‍ പ്രതിഷ്ഠിതമായതിനാല്‍ സര്‍വ്വം ബ്രഹ്മമാണ്. ആകാശത്തെ എല്ലാറ്റിനും പ്രതിഷ്ഠയായി ഉപാസിക്കണം. അങ്ങനെയായാല്‍ പ്രതിഷ്ഠയുള്ളവനാകും. ബ്രഹ്മത്തില്‍ വേണ്ടത്ര ഉറപ്പിച്ചിരിക്കാനാവും. ഇതുപോലെ എല്ലാറ്റിലും ബ്രഹ്മത്തെ കണ്ട് ഉപാസിക്കുക എന്നതാണ് വേണ്ടത്.
ജനകന്‍ പറഞ്ഞു: അങ്ങ് പറഞ്ഞതില്‍ സത്യമുണ്ട്. എന്നാല്‍ ഗുരുവായ വ്യാസന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണമല്ലോ. പിതാവിനെ പിരിഞ്ഞു കാട്ടില്‍പ്പോകാന്‍ നീ ആഗ്രഹിക്കുന്നു. അതും ഒരുവിധത്തില്‍ സംഗം തന്നെ. മൃഗങ്ങളോട് ആണെന്ന് മാത്രം! പഞ്ചഭൂതങ്ങളുമായ സംഗം കൂടാതെ ആര്‍ക്കെങ്കിലും എവിടെയെങ്കിലും വാഴാന്‍ പറ്റുമോ? ഇന്നത്തെ ആഹാരം എവിടെനിന്നുകിട്ടും എന്ന ചിന്തയെങ്കിലും ഇല്ലാതെ പറ്റുമോ? ദണ്ഡും മാന്തോലും കൂടാതെ കഴിയില്ലല്ലോ? അതുപോലെയൊക്കെ മാത്രമേയുള്ളൂ എന്റെ രാജ്യകാര്യവും. രാജ്യചിന്ത എന്നിലുണ്ടായെന്നും ഉണ്ടായില്ലെന്നും വരാം. എന്നാല്‍ ഞാനതില്‍ ഒന്നിലും വ്യാകുലനല്ല. നിന്നില്‍ ശങ്കയും തെറ്റിദ്ധാരണയും നിറഞ്ഞിരിക്കുന്നു. അവ തീര്‍ക്കാനായി നീയിത്ര ദൂരം യാത്ര ചെയ്തു. എന്നാല്‍ എന്നില്‍ അവയില്ല. തീര്‍ത്തും സംശയരഹിതനായാണ് ഞാന്‍ വര്‍ത്തിക്കുന്നത്. ഞാന്‍ സുഖമായി ഉണ്ണുന്നു, ഉറങ്ങുന്നു, ബദ്ധനല്ലെന്ന ഉറപ്പില്‍ എപ്പോഴും സുഖിയായി കഴിയുന്നു. എന്നാല്‍ അങ്ങോ സ്വയം ബദ്ധനാണെന്നുള്ള ചിന്തയില്‍ ദുഖിതനായി കഴിയുന്നു. നിന്നില്‍ നിന്നും ആ ശങ്കയെ ദൂരെക്കളയൂ. ഈ ദേഹം എന്റേതാണ് എന്ന തോന്നലാണ് ബന്ധനം. ദേഹം, രാജ്യം, ധനം ഇവയൊന്നും എന്റേതല്ല എന്ന ഉറച്ച ബോധമാണ് മുക്തി.' സൂതന്‍ തുടര്‍ന്നു: ജനകന്റെ മറുപടി കേട്ട് സംപ്രീതനായ ശുകന്‍ വ്യാസന്റെ അടുത്തേയ്ക്ക് തിരിച്ചു പോയി. പിതാവ് ആലിംഗനത്തോടെ പുത്രനോടു കുശലം ചോദിച്ചു. ജനകരാജാവിന്റെ അവസ്ഥ കണ്ടു സംപ്രീതനായ ശ്രീശുകന്‍ വേദവിത്തായ അച്ഛനുമൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു. സുന്ദരിയും സുഭഗയുമായ പിബരിയെ ശുകന്‍ സഹധര്‍മ്മിണിയാക്കി. അവളില്‍ കൃഷ്ണന്‍, ഗൌരപ്രഭന്‍, ഭൂരി, ദേവശ്രുതന്‍ എന്നീ പുത്രന്മാരും കീര്‍ത്തി എന്നൊരു പുത്രിയും ഉണ്ടായി. കീര്‍ത്തിയെ വിഭ്രാജന്റെ പുത്രനായ അണുഹനു വിവാഹം ചെയ്തു നല്‍കി. അണുഹന്റെ മകന്‍ ബ്രഹ്മദത്തന്‍ ബ്രഹ്മജ്ഞാനിയും പ്രതാപവാനായ ഒരു രാജാവുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ നാരദനില്‍ നിന്നും ജ്ഞാനം നേടിയ ബ്രഹ്മദത്തന്‍ പുത്രനെ രാജ്യമേല്പ്പിച്ചു ബദരികാശ്രമത്തിലേക്ക് പോയി. സദാ ജ്ഞാനത്തിന്റെ നിറവില്‍ വിരാജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിതാവിനെ വിട്ടു ശ്രീശുകനും സംഗം ഉപേക്ഷിച്ചു കൈലാസത്തിനു മുകളിലേക്ക് പോയി. അവിടെ മഹാധ്യാനത്തില്‍ മുഴുകവേ ഉല്‍കൃഷ്ടമായ ഏതോ സിദ്ധിയില്‍ അദ്ദേഹം പര്‍വ്വതത്തിനു മുകളിലേയ്ക്ക് ഉയര്‍ന്നുപോയി. രണ്ടാമതൊരു സൂര്യന്‍ ഉദിച്ചപോലെ ആകാശത്ത് അദ്ദേഹം പ്രോജ്വലിച്ചു നിലകൊണ്ടു. ശുകന്റെ കുതിപ്പില്‍ ഗിരിശൃംഖം രണ്ടായി പിളര്‍ന്നുപോയി. രണ്ടാം സൂര്യനായി ആകാശത്ത് ജ്വലിച്ചു നിന്ന ശ്രീശുകനെ കാണാഞ്ഞ് വ്യാസന്‍ വാവിട്ടു കരഞ്ഞുകൊണ്ട് മകനെ വിളിച്ചുകൊണ്ട് ആ ഗിരി ശൃംഖത്തിലേയ്ക്ക്‌പോയി. സര്‍വ്വഭൂതഹൃദയനിവാസിയായ ശുകന്‍ സകല ജീവജാലങ്ങളിലിരുന്നുകൊണ്ടും ആ വിളി കേട്ടു.* 'മകനേ' എന്ന വിളിയവിടെ മാറ്റൊലി കൊണ്ടു. ഇന്നും അവിടെയത് മുഴങ്ങുന്നു. മകനെ വിളിച്ചു മാഴ്കുന്ന വ്യാസനെക്കണ്ട് പരമശിവന്‍ അദ്ദേഹത്തോട് 'ദുഖിക്കരുത്, അങ്ങയുടെ പുത്രന്‍ പരമമായ ഇടം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മജ്ഞാനമില്ലാത്തവര്‍ക്ക് അപ്രാപ്യമാണത്. പുത്രനിലൂടെ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിക്കുന്നു.' അപ്പോള്‍ വ്യാസന്‍ പറഞ്ഞു: 'മഹാദേവാ, എന്നിട്ടും എന്നിലെ ശോകം വിട്ടുപോകുന്നില്ല. പുത്രനെക്കണ്ട് എന്റെ കൊതി തീര്‍ന്നിട്ടില്ല ഇതുവരെ. അവനെ വീണ്ടും കാണാന്‍ എന്നില്‍ ആഗ്രഹം നിറയുകയാണ്.' മഹാദേവന്‍ പറഞ്ഞു: വ്യാസമുനേ, അങ്ങ് എന്റെ പാര്‍ശ്വഭാഗത്ത് പുത്രന്റെ രൂപത്തെ കണ്ടുകൊള്ളുക. അങ്ങിനെയെങ്കിലും അങ്ങിലെ ശോകമടങ്ങട്ടെ.' സൂതന്‍ തുടര്‍ന്നു: വ്യാസനെ അനുഗ്രഹിച്ച് പരമശിവന്‍ അന്തര്‍ധാനം ചെയ്തു. വ്യാസന്‍ അപ്പോഴും പുത്രവിരഹത്താല്‍ ദുഖിതനായിത്തന്നെ സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി. * വ്യഷ്ടിദേഹത്തെ സമഷ്ടിയില്‍ വിലയിപ്പിച്ചതിനാല്‍ ശ്രീശുകന്‍ വിളികേട്ടത് സര്‍വ്വവ്യാപകമായ പ്രകൃതിയായാണ് എന്ന് പറയാമെന്നു തോന്നുന്നു.
janmabhumi
അമര്‍നാഥ് ദര്‍ശനത്തിനുപോകുന്നുവോ; എങ്കില്‍ പഹല്‍ഗാംവഴി നടന്നുതന്നെ പോകണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കു കിട്ടുന്ന ദിവ്യമായ പല അനുഭൂതികളും കാഴ്ചകളും ലോകത്തില്‍ മറ്റെങ്ങും ഒരുകാലത്തും കിട്ടുകയില്ലെന്നു ധരിക്കുക. ഹിമവത്ശൃംഗ ഗുഹയില്‍ സ്വയംഭൂവാകുന്ന ഹൈമവതമഹാലിംഗത്തിന്റെ ദര്‍ശനത്തിനായി അനേകായിരങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് ഈ ജൂണ്‍ 29-ാം തീയതിമുതല്‍ പ്രയാണമാരംഭിച്ചു. ശ്രാവണ ഋതുവില്‍ സ്വയം പ്രത്യക്ഷപ്പെടുന്ന ഹിമലിംഗത്തിന് ചന്ദ്രകലയുടെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് രൂപമാറ്റംവന്നുകൊണ്ടിരിക്കും. രണ്ടുവഴിക്കാണ് അമര്‍നാഥിലേക്ക് പോകുന്നത്. ഒന്ന്, ശ്രീനഗര്‍വഴി ബാല്‍ത്താള്‍ എന്ന നഗരംവരെ ബസ്സ് യാത്രയായി എത്തിയിട്ട് അവിടെനിന്ന് 14 കി.മീ ദൂരം കാല്‍നടയായി അമര്‍നാഥ് ഗുഹയിലേക്ക് പോകാം. രണ്ട്, ജമ്മുവിലെ ഭഗവതി നഗറിലെ ബേസ്‌ക്യാമ്പില്‍ രാത്രി തങ്ങിയിട്ട് പിറ്റേന്ന് ഏഴുമണിയോടുകൂടി അണിനിരക്കുന്ന കാരവന്‍ ബസ്സുകളില്‍ അടുത്ത ക്യാമ്പായ പഹല്‍ഗാമിലെത്തി, ഏതെങ്കിലുമൊരു കൂടാരത്തില്‍ തങ്ങി, പിറ്റേന്ന് രാവിലെ അവിടെനിന്ന് ചെറുവണ്ടികളില്‍ 16 കി.മീ അകലെയുള്ള ചന്ദന്‍വാഡിയിലേക്ക് വനയാത്രചെയ്ത് തുടര്‍ന്ന് കാല്‍നടയായി 12 കി.മീ അകലെയുള്ള മൂന്നാം ക്യാമ്പായ ശേഷനാഗിലെത്തി രാത്രി അവിടെ കൂടാരങ്ങളില്‍ തങ്ങുക. പിറ്റേന്ന് രാവിലെ വീണ്ടും 11 കി.മീ അകലെയുള്ള പഞ്ചതരണി ക്യാമ്പിലെത്തി കൂടാരത്തില്‍ രാത്രി കഴിച്ചുകൂട്ടി, പിറ്റേന്ന് രാവിലെ യാത്രതിരിച്ചാല്‍ ആറ് കി.മീ അകലെയുള്ള അമര്‍നാഥ് ഗുഹയിലെത്താം. അമര്‍നാഥ്ജിയുടെ  കഥയിങ്ങനെ പുരാണങ്ങളിലെ അമര്‍നാഥ് ഗുഹയെക്കുറിച്ച് ചരിത്രം മറന്നുപോയിരുന്നു. പിന്നീട് ബൂട്ടാ മാലിക് (ഭൂതമാലിക്?) എന്ന ഒരു ആട്ടിടയന്‍ പഞ്ജാല്‍പര്‍വതത്തിന്റെ അടിവാരത്തു വച്ച് ഒരു സന്ന്യാസിയെ കണ്ടുമുട്ടി. അദ്ദേഹം ആ ഇടയന് സഞ്ചിനിറയെ കരിക്കട്ട സമ്മാനിച്ചു. അതുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ശേഷം തുറന്നുനോക്കിയപ്പോള്‍ ആ കരി മുഴുവന്‍ സ്വര്‍ണനാണയങ്ങളായി മാറിയിരിക്കുന്നു. സന്തോഷംകൊണ്ട് നന്ദി അറിയിക്കാന്‍ ആ ഇടയന്‍ അദ്ദേഹത്തെ കണ്ട സ്ഥലത്തേക്ക് പാഞ്ഞുചെന്നു; പക്ഷെ ആളെ കണ്ടെത്താനായില്ല. അദ്ദേഹത്തെ തേടി നടന്ന ഇടയന്‍ ആകസ്മികമായി ഒരു ഗുഹയും അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാലിംഗവും കണ്ട് അത്ഭുതപരതന്ത്രനായി. തിരിച്ചുവന്ന് ഗ്രാമത്തെ അറിയിക്കുകയും അനന്തരം ജനങ്ങള്‍ കൂട്ടമായി ഗുഹാലിംഗദര്‍ശനത്തിനായി യാത്ര ആരംഭിക്കുകയും ചെയ്തു. ആ ദര്‍ശനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉമയും മഹേശ്വരനും ഉമാദേവി മഹേശ്വരന്റെ അമരത്വത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അത് വളരെ നിഗൂഢമായ രഹസ്യമായതുകൊണ്ട് ദേവിക്ക് ആ തത്വം ഉപദേശിച്ചുകൊടുക്കാനായി വളരെ വിജനവും ജന്തുവര്‍ഗങ്ങളോ കൃമികീടങ്ങളോ പോലുമില്ലാത്ത ഒരിടംതേടി മഹാദേവന്‍ നടന്നുതുടങ്ങി. തന്നോടൊപ്പം വന്നുകൊണ്ടിരുന്ന സന്തതസഹചാരികളായവരെപ്പോലും അകറ്റി ദേവിയെ തീര്‍ത്തും ഏകാന്തയാക്കിയതിനുശേഷമേ തത്വോപദേശം ചെയ്യൂ എന്നുറച്ച മഹാദേവന്‍ പഹല്‍ഗാമിലെത്തിയപ്പോള്‍ നന്ദികേശ്വരനോട് അവിടെ തങ്ങാന്‍ കല്പിച്ചു. ചന്ദന്‍വാടിയിലെത്തിയപ്പോള്‍ ശിരസ്സിലെ ചന്ദ്രനെ അവിടെ ഇറക്കിവിട്ടു. ശേഷനാഗിലെത്തിയപ്പോള്‍ കഴുത്തില്‍ക്കിടന്ന നാഗങ്ങളെ അവിടെ ഇറക്കിവിട്ടു. മഹാഗണേഷ്‌ടോപ്പിലെത്തിയപ്പോള്‍ ഗണേശനെ അവിടെയിരുത്തി. അപ്രകാരം പാര്‍വതീദേവിയെ മാത്രം കൂട്ടത്തില്‍കൂട്ടി ഗുഹയിലെത്തി. കാലാഗ്നിയെക്കൊണ്ട് അവിടം മുഴുവനും തീപിടിപ്പിച്ച് സകലവിധ സൂക്ഷ്മജീവികളെപ്പോലും ദഹിപ്പിച്ചുകളഞ്ഞു. താന്‍ പറഞ്ഞുകൊടുക്കുന്ന പരമരഹസ്യം ഒരു അണുപോലും കേള്‍ക്കരുതെന്ന കഠിനതാല്‍പര്യം ഭഗവാനുണ്ടായിരുന്നു. മഹാദേവന്‍ പാര്‍വതീദേവിയോട് തന്റെ അമരത്വത്തിന്റെ പരമരഹസ്യം ആ ഗുഹയിലിരുന്ന് പറഞ്ഞുകൊടുത്തു. എങ്കിലും മഹാദേവന്റെ ഇരിപ്പിടത്തിനടിയില്‍ രണ്ടു പ്രാവിന്‍മുട്ടകള്‍ കാണപ്പെടാതെ കിടന്നിരുന്നു. അതിനുള്ളിലുണ്ടായിരുന്ന ഭ്രൂണങ്ങള്‍ ആ രഹസ്യം കേട്ടു. അവ കാലാനുസൃതം പിറന്നു. ഭഗവാന്റെ അമരവാണികേട്ട് നിത്യതനേടിയ ആ പ്രാവുകള്‍, അത്ഭുതമെന്നു പറയട്ടെ, കൃമികീടങ്ങള്‍ക്കുപോലും ജീവിക്കാനാകാത്ത ആ ഹിമശൈത്യത്തില്‍ കഴിഞ്ഞുകൂടുന്നു. അമരത്വം നേടി, കാലാന്തരങ്ങളെ അതിശയിച്ച, ആ കപോതങ്ങളെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഇന്നും കാണാം. യാത്ര ആരംഭിക്കാം ജമ്മുവിലെ ഭഗവതി നഗറില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അപ്പോള്‍ മുതല്‍ സിആര്‍പിഎഫ് എന്ന ഭാരതസേനയുടെ സംരക്ഷണയിലാണ്. നിങ്ങള്‍ ചെല്ലുന്ന ദിവസം ഭഗവതിനഗറില്‍ സൂര്യനസ്തമിക്കാന്‍ എട്ടുമണിവരെയെങ്കിലും കാക്കേണ്ടിവരും. യാത്രാവേളമുഴുവന്‍, തിരിച്ച് ഭഗവതിനഗറില്‍ എത്തുവോളം, നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണമത്രയും സൗജന്യമായി കിട്ടിക്കൊണ്ടിരിക്കും. ഓരോക്യാമ്പിലും മെഡിക്കല്‍ പോസ്റ്റുകളുമുണ്ട്. പിറ്റേന്നു രാവിലെ ഏഴുമണിയോടെ കാത്തുകിടക്കുന്ന യാത്രാവണ്ടികളില്‍ കയറി യാത്ര ആരംഭിക്കാം. നാഷണല്‍ ഹൈവേ 'ഒന്ന് എ' യില്‍ക്കൂടിയുള്ള യാത്രയില്‍ 110 കി.മീ. പിന്നിടുമ്പോള്‍ ചേതനാലാ എന്ന സ്ഥലത്ത് ചൈനീസ് യുദ്ധത്തോടെ ഇന്ത്യ പണികഴിപ്പിച്ച ഇരട്ടസമാന്തര ജവഹര്‍ ടണല്‍ (2.7 കി.മീ. ദൂരം) കടന്ന് മൊത്തം 280 കി.മീ. താണ്ടി പഹല്‍ഗാമില്‍ അടുത്ത സന്ധ്യയോടുകൂടി എത്തിച്ചേരും. ഹിമാലയന്‍ കുന്നുകളും മലനിരകളും അപൂര്‍വമായികാണപ്പെടുന്ന ഗ്രാമങ്ങളും കൃഷിയിടങ്ങളും കണ്ടുകണ്ടുള്ള യാത്ര അനുപമമായ അനുഭൂതി പകരുന്നതാണ്. പഹല്‍ഗാം പഹല്‍ഗാം ക്യാമ്പിനു സമീപത്തുകൂടിയാണ് ലിഡര്‍നദി ഒഴുകുന്നത്. പുരാണങ്ങളില്‍ ലംബോദരിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള അവള്‍ ആഹ്ലാദത്തിമിര്‍പ്പോടെ എടുത്തുചാടിയും തിളച്ചുമറിഞ്ഞും കോലാഹലമുണ്ടാക്കിക്കൊണ്ട് ഇരുകരകളിലുമുള്ള ചീടുമരങ്ങള്‍ക്ക് ഇടയില്‍ക്കൂടി ഒഴുകിപ്പോകുന്ന കാഴ്ച ഒന്നു വേറെ തന്നെ. രാവിലെതന്നെ തീര്‍ത്ഥാടകര്‍ക്ക് ചന്ദന്‍വാടിയിലേക്ക് യാത്ര ചെയ്യാനുള്ള ചെറുവണ്ടികള്‍ എത്തും. അവയിലേതെങ്കിലും ഒന്നില്‍ കയറി 16 കി.മീ. വനത്തില്‍ക്കൂടി സഞ്ചരിച്ച് നാം ചന്ദന്‍വാടിയിലെത്തിയിട്ട് കാല്‍നടയാത്ര ആരംഭിക്കുകയായി. പിഷു ടോപ് എന്നു പറയപ്പെടുന്ന മല, ദേവന്മാരും രാക്ഷസന്മാരുമായി നടന്ന ഒരു ഘോരയുജദ്ധത്തിന്റെ ഫലമായി വധിക്കപ്പെട്ട രാക്ഷസന്മാരുടെ ശവശരീരങ്ങള്‍ കൂട്ടിയിട്ടുണ്ടായ മലയാണത്രെ. ഈ മലയ്ക്ക് മൂന്നു കി.മീ. ഉയരംവരും. ഈ മലകയറി ഏതാണ്ട് സമതലമെന്നു പറയാവുന്ന നാഗകോടിയെന്ന സ്ഥലത്തെത്താന്‍ രണ്ടരമണിക്കൂറെങ്കിലും വേണ്ടിവരും. നാഗകോടിയില്‍ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാണ്. പിന്നീട് പത്തുകിലോമീറ്ററോളം ചെറുതായ കയറ്റവും ഇറക്കവുമുള്ള തെളിഞ്ഞ വഴിത്താരയാണ്. നാഗകോടിയിലെത്തുമ്പോള്‍ ചന്തന്‍വാടിയില്‍കണ്ട ചീടുമരക്കാടുകള്‍ കാണുകയില്ല. അവിടെയുള്ള ചീടുമരങ്ങള്‍ ബോള്‍സായിമരങ്ങളെപ്പോലെ കുള്ളന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. നാഗകോടികഴിഞ്ഞാല്‍ ഇരുവശങ്ങളിലുംകാണുന്ന മഞ്ഞുമലകള്‍ക്കിടയിലെ താഴ്‌വരയില്‍ ചെറു പുല്ലുകള്‍ മാത്രമേ കാണൂ. ശേഷ്‌നാഗ് സന്ധ്യയോടടുക്കുമ്പോള്‍ ശേഷ്‌നാഗ് എന്ന സ്ഥലത്തെത്താം. മൂന്നാമത്തെ ക്യാമ്പാകുന്ന അവിടെ ധാരാളം ടെന്റുകള്‍ കാണാം. ശേഷസര്‍പ്പത്തിന്റെ തലപോലെ ഏഴുകൊടുമുടികളുടെ താഴ്‌വാരത്തിലായി കടും പച്ചപ്പുകലര്‍ന്ന അഗാധമായതടാകം നിശ്ചലമായി പരന്നുകിടക്കുന്നു. അതിലേക്ക് നോക്കിയാല്‍ ഏതോ നിഗൂഢത അതിന്റെ ഗര്‍ഭത്തിലുണ്ടെന്നു പേടിപ്പെടുത്തുന്ന കാഴ്ച! പൗര്‍ണമിനാളില്‍ അര്‍ദ്ധരാത്രിക്ക് മഹാതേജസ്സോടുകൂടി ശേഷനാഗ് ആ തടാകത്തില്‍ക്കൂടി സഞ്ചരിക്കുമെത്ര. അപ്പോള്‍ അത്ഭുതകരവും സ്വര്‍ണമയവുമായ ദീപപ്രഭയുണ്ടാകും. മണിനാദങ്ങളാല്‍ ആ താഴ്‌വര മുഴുവന്‍ മുഖരിതമാകും. അത്ഭുതകരമായ ആ പ്രഭാസഞ്ചാരത്തെക്കുറിച്ച് കാശ്മീരിലെ മുസ്ലീമുകള്‍പോലും വിശ്വാസഭയഭക്തികളോടെയാണ് സംസാരിക്കുക.മഹാഗണേഷ് ടോപ്പ് പിറ്റേന്ന് രാവിലെതന്നെ മഹാഗണേഷ് ടോപ്പ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുകയാണ്. പിഷുടോപ്പ് കഴിഞ്ഞാല്‍ അതിക്ലേശകരമായ കയറ്റമാണത്. 14,600 അടി ഉയരമുള്ള അവിടെയെത്തുമ്പോള്‍ ചിലപ്പോള്‍ പ്രാണവായുവിന്റെ ലഭ്യത കുറവായിരിക്കും. അതികഠിനമായ യാത്രകഴിഞ്ഞ് പ്രാണവായുവിന്റെ കുറവുമൂലം തളര്‍ന്ന് ഒരു പാറയില്‍ക്കയറി ഇരുന്നുവിശ്രമിക്കവേ അങ്ങ് അകലെ മഹാദേവന്‍ ഒരു അത്ഭുതകരമായ കാഴ്ചയൊരുക്കി അനുഗ്രഹിച്ചു. അകലെക്കണ്ട മൂന്നുകൊടുമുടികളുടെ മദ്ധ്യത്തായി മഞ്ഞുപാളികളില്ലാത്തതുകൊണ്ട് കറുപ്പുനിറംകലര്‍ന്ന പ്രതലത്തില്‍ അതിമനോഹരമായ വടിവില്‍ ഭഗവാന്‍ പ്രണവം എഴുതിക്കാണിച്ചു. അത്ഭുതംകൊണ്ടും അത്യാഹ്ലാദംകൊണ്ടും ഞാന്‍ എല്ലാവരെയും (അപ്പോള്‍ അവിടെ ഏഴോ എട്ടോ തീര്‍ത്ഥാടകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു) വിളിച്ചുകാണിച്ചു; ഞങ്ങള്‍ ഉച്ചത്തില്‍ മഹാദേവനെ സ്തുതിച്ചുകൊണ്ടുനില്‍ക്കെ പത്തിരുപത്‌സെക്കന്റുകള്‍ക്കെകാണ്ട് അതപ്രത്യക്ഷമായി. തീര്‍ത്ഥാടകര്‍ എപ്പോഴും ഓര്‍ക്കുക- ഹിമവന്നിരകള്‍ മുഴുവനും ദേവഭൂമിയാണ്. പാബിബാള്‍, പഞ്ചതരണി ഗണേഷ്‌ടോപ് കഴിഞ്ഞാല്‍ കയറ്റങ്ങളില്ല. മഹാഗണേഷ് ടോപ്പിനു ശേഷം പാബിബാല്‍ എന്ന പ്രദേശത്തെത്തുന്നു. അതിനുശേഷമാണ് ഇറക്കം ആരംഭിക്കുന്നത്. 14,600 അടിയില്‍നിന്ന് 12,769 അടിയിലേക്ക് നാം ഇനി ഇറങ്ങുകയാണ്. വൈദ്യസഹായങ്ങള്‍ ലഭിക്കാന്‍ മെഡിക്കല്‍ പോസ്റ്റുകള്‍ ഗണേഷ്‌ടോപ്പിനു തൊട്ടുമുമ്പും പഞ്ചതരണിയിലുമുണ്ട്. പഞ്ചതരണിയിലേക്കുള്ള നടത്തത്തില്‍ ആയാസവും സുഖവും തോന്നും. 4.6 കി.മീ. ദൂരം പിന്നിടുമ്പോള്‍ പഞ്ചതരണിയിലെ അതിവിശാലമായ ഒരു പീഠഭൂമിയിലേക്കാണ് നാം എത്തിച്ചേരുക. പീഠഭൂമിക്കക്കരെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള കൂടാരങ്ങള്‍ കാണാം. ഭൈരവപര്‍വതത്തിന്റെ ചുവട്ടിലാണ് ഈ പീഠഭൂമി. അതിനുസമീപത്തുകൂടി അഞ്ചു നദികള്‍ ഒഴുകിപ്പോകുന്നതുകൊണ്ട് പഞ്ചതരണി എന്ന പേരുണ്ടായി. മഹാദേവന്റെ ജടയാണ് ഈ അഞ്ചു നദികളെന്ന് സങ്കല്‍പിക്കപ്പെടുന്നു. മൂന്നു കി. മീ. ദൂരം നടന്നാല്‍ പീഠഭൂമി കടന്ന് കൂടാരങ്ങളില്‍ വിശ്രമിക്കാം. ജമ്മു വിട്ടാല്‍ ടെലിഫോണ്‍ ടവറുകളില്ലാത്തതുകൊണ്ട് മൊബൈല്‍ ഫോണുകള്‍ ജമ്മുവില്‍ തിരിച്ചെത്തുവോളം (ആറുദിവസത്തേക്കെങ്കിലും) ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ പഞ്ചതരണിക്യാമ്പില്‍ സിആര്‍പിഎഫ്കാരുടെ കൂടാരത്തില്‍ ഒരുക്കിയിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ യാത്രകളുടെ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കും. സംഗംടോപ്പ് പാബിബാളില്‍നിന്ന് ആറ് കി.മീ കൂടി പിന്നിടുമ്പോള്‍ സംഗം ടോപ്പിലെത്തുന്നു. അമരാവതീനദിയും പഞ്ചതരണീനദിയും കൂടിച്ചേരുന്ന സ്ഥലമായതുകൊണ്ട് സംഗം എന്ന് ഈ ദേശത്തിനു പേരുണ്ടായി. ബാല്‍താള്‍വഴിവരുന്ന യാത്രികരും പഹല്‍ഗാംവഴി വരുന്നവരും കൂടിച്ചേരുന്ന ഇടമായതുകൊണ്ടും സംഗം എന്ന പേര് അന്വര്‍ത്ഥമായിവരുന്നു. സംഗംടോപ്പില്‍നിന്ന് നോക്കിയാല്‍ മൂന്നു കിമീ അകലെയായി അമര്‍നാഥ് ഭഗവാന്റെ ഗുഹ ദൃശ്യമാകും. അമരാവതീനദി കുറുകെക്കടന്ന് ഗുഹയിലേക്ക് അടുക്കാം. അമര്‍നാഥ് ഗുഹ അമരാവതീനദിയില്‍നിന്ന് കുത്തനെ കയറ്റം കയറിയാണ് ഗുഹയിലെത്തുക. പഞ്ജാല്‍ പര്‍വതശൃംഖലയിലാണ് ഗുഹ സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞൊരുക്കിയ മഹാഹിമവല്ലിംഗത്തിന്റെ ദര്‍ശനം അവാച്യമായ ഒരു ദിവ്യാനുഭൂതിയാണ്. അവിടെനിന്ന് മതിയാകുവോളം ദര്‍ശനം നടത്താം. തൊട്ടടുത്തായി ഉരുകിയൊലിക്കുന്ന മെഴുകുപോലെ ജലമയമായിക്കൊണ്ടിരിക്കുന്ന രണ്ടു ഹിമലിംഗങ്ങളും കാണാം. അതിലൊന്ന് പാര്‍വതീദേവിയും മറ്റൊന്ന് ഗണേശനുമാണ്. ലോകത്തിന്റെ നെറുകയില്‍, മഹാകൈലാസശൃംഗം പോലെതന്നെ ഈ മഹാശൃംഗഗുഹയില്‍ ജഗല്‍പിതാക്കളായ പാര്‍വതീപരമേശ്വരന്മാര്‍ തങ്ങളുടെ അരുമക്കിടാവുമൊത്ത് ലോകാനുഗ്രഹാര്‍ത്ഥം കുടികൊള്ളുന്നു. ജീവജാലങ്ങള്‍ പോലുമില്ലാത്തിടത്ത്, ശീതപ്രകൃതിയൊരുക്കിയ മഹാശൃംഗത്തിന്റെ ഗഹ്വരപീഠത്തില്‍ ഹിമംകൊണ്ടു രൂപീകൃതമാകുന്ന ഭഗവല്ലിംഗം ആസേതുഹിമാചലം വ്യാപിച്ചുകിടക്കുന്ന തന്റെ പരകോടി ജനങ്ങള്‍ക്കായി ഭഗവാന്‍ കനിഞ്ഞുനല്‍കിയ ദിവ്യാനുഗ്രഹമായ ദര്‍ശനപുണ്യമല്ലാതെ മറ്റെന്താണ്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ sri amarnathji എന്ന സൈറ്റില്‍ പ്രവേശിച്ച് യാത്രയെസംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച് അതേപടി ഒരുക്കങ്ങള്‍ ചെയ്യുക. യാത്രക്കുമുമ്പ് കുറെനാളത്തേക്ക് ദിവസവും നാലഞ്ചു കി.മീ നടത്തം ശീലിച്ചിരിക്കണം. ശ്വസനവ്യായാമങ്ങളും പ്രാണായാമം, യോഗ മുതലായവകളും ശീലിച്ചിരിക്കണം. കുത്തനെയുള്ള മലകള്‍ കയറി ശീലിക്കണം. ആവശ്യമുള്ള മരുന്നുകള്‍, കമ്പിളികൊണ്ടുള്ള പാന്റ്‌സ്, സോക്‌സ്, കൈയുറ, മങ്കിക്യാപ്, ഗ്ലേസിയറില്‍ക്കൂടി നടക്കുമ്പോള്‍ ഉള്ളിലേക്ക് വെള്ളം ഇറങ്ങിച്ചെല്ലാതിരിക്കാനുള്ള പ്രത്യേകതരം ഷൂസ്, ആകസ്മികമായ് ഉണ്ടാകാറുള്ള മഴ നനയാതിരിക്കാന്‍ ഭാരംകുറഞ്ഞ റെയിന്‍കോട്ട്, അത്യാവശ്യംവരുമ്പോള്‍ മാറാനുള്ള ഒരുജോടി ഡ്രസ്, ക്ഷീണിക്കുമ്പോള്‍ ഭക്ഷിക്കാന്‍ ഉണങ്ങിയ ഫലങ്ങള്‍, കേടുവരാതെ സൂക്ഷിക്കാവുന്ന ലഘുഭക്ഷണസാധനങ്ങള്‍, ചോക്കൊലേറ്റുകള്‍, കടലപോലുള്ള ഭക്ഷണസാധനങ്ങള്‍, ടോര്‍ച്ച്, കുടിക്കാനുള്ള വെള്ളക്കുപ്പി എന്നിവ കരുതിയിരിക്കണം. വാസ്ലേയിന്‍, വേദനസംഹാരിയായ ഓയിന്‍മെന്‌റുകള്‍എന്നിവയും ആവശ്യാനുസരണം കരുതിയിരിക്കണം. പുണ്യകരമായ അമര്‍നാഥ്ജീദര്‍ശനം കഴിഞ്ഞ് മനസ്സുനിറയെ ആനന്ദക്കുളിര്‍മയോടെ നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എത്രനാള്‍കഴിഞ്ഞാലും ആ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഉന്മേഷം പകര്‍ന്നുകൊണ്ടും മനസ്സിന്റെ മംഗളതലങ്ങളില്‍ ശിവചൈതന്യം നിറച്ചുകൊണ്ടും നിലനില്‍ക്കും.    

പണ്ഡിതന്മാരെന്നു നടിക്കുന്നവര്‍

പണ്ഡിതന്മാരെന്നു നടിക്കുന്നവര്‍.
ഇത്തരക്കാരെ കുറിച്ച് ഭഗവാന്‍ പറയുന്നത് നാം ശ്രദ്ധിക്കണം. കാരണം ഈ കലിയുഗത്തില്‍ അത്തരക്കാര്‍ ധാരാളം ഉണ്ട്. ''അവിപശ്ചിതഃ '' അവര്‍ ജ്ഞാനമില്ലാത്തവരാണ്. അടിമുതല്‍മുടിവരെ പുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരുമരം. ആ പുഷ്പങ്ങളില്‍നിന്നും നറുമണം വീശുന്നു. ചുവപ്പ്, വെളുപ്പ് മഞ്ഞ, നീല, കറുപ്പ് തുടങ്ങി എല്ലാനിറങ്ങളും. ആപുഷ്പം അവാച്യമായ ഭംഗിയില്‍ നില്‍ക്കുന്നു. മരത്തിനു ചുറ്റും കൊച്ചു കുട്ടികള്‍ സന്തോഷംകൊണ്ട് ഓടിച്ചാടിക്കളിയ്ക്കുന്നു.ഈകുട്ടികളുടെ മാനസികാവസ്ഥയിലാണ് ഈ വേദ പണ്ഡിതന്മാര്‍. സ്വര്‍ഗ്ഗമാണവരുടെ ലക്ഷ്യം. അവിടെ ചെല്ലാന്‍ കഴിഞ്ഞാല്‍ ദിവ്യ വിമാനങ്ങളില്‍ കയറി അപ്‌സരസ്ത്രീകളോടുകൂടി രമിക്കാം. എന്നും വാടാത്ത പാരിജാത പുഷ്പങ്ങള്‍ കോര്‍ത്തുണ്ടാക്കിയ മാലകള്‍ചൂടാം ദിവ്യമായ ചന്ദനം മാറില്‍ പൂശാം. അമൃതുകുടിക്കാം. എന്നൊക്കയാണ് ആവൈദികന്മാര്‍ ജനങ്ങളെ പറഞ്ഞു വശീകരിക്കുന്നത്. അനേകം മന്ത്രങ്ങളും വിവിധ ചടങ്ങുകളും ഹോമങ്ങളും പൂജകളും വിവിധതരം അനുഷ്ഠാനക്രമങ്ങളും നടത്തി, ധാരാളം സമ്പത്തുനേടാം; ഉന്നതജോലികിട്ടും; വിവിധ നിലകളുള്ള മനോഹരങ്ങളായ ഗൃഹങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. എന്നൊക്കയാണ് ആധുനികരായ വെദികാചാര്യന്മാര്‍ പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ബോധവന്മാരാക്കുന്നത്.
മനുഷ്യന്റെ ശരീരം മേടം മുതല്‍ മീനം രാശി വരെയാക്കി അതിര് വച്ചാല്‍ തല, മുഖം, കണ്ണ് മുതലായവ മേടം രാശി - കാരകഗ്രഹം സൂര്യന്‍ - കണ്ണിനാണ് കാരകത്വം. സൂര്യന്‍ പിഴച്ചാല്‍ കണ്ണിന് കേടുണ്ടാകാം. വാതത്തിന്റെ കാരകന്‍ ശനി. എന്നാല്‍ മീനം രാശി കാലിനെ സൂചിപ്പിക്കുന്നു. അപ്പോള്‍ മീനം രാശിയിലോ പന്ത്രണ്ടാം ഭാവസ്ഥാനത്തോ ശനി നിന്നാല്‍ നന്നായി നടക്കാന്‍ കഴിയാത്തവനാവാമെന്നും മുടന്തുള്ളവനാവാമെന്നും കാലുകള്‍ക്ക് രോഗമുള്ളവനാകാമെന്നും പ്രവചിക്കാം. ശുക്രനെക്കൊണ്ടും ഏഴാം ഭാവത്തെക്കൊണ്ടും മൂത്രാശയം, ഗര്‍ഭാശയം, പ്രത്യുല്‍‌പാദനസ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കേണ്ടതാണ്. ശുക്രന്റെ ദോഷങ്ങള്‍ ആ ഭാഗത്തെ സൂചിപ്പിക്കാം. കഫത്തിന് വ്യാഴവും കഫവാതത്തിന് ശുക്രനും വായുവിന് ശനിയും പിത്തത്തിന് ചൊവ്വയും കാരക ഗ്രഹങ്ങളാണ്. “കുജേന്ദു ഹേതു പ്രതിമാസമാര്‍ത്തവം” എന്നതിനാല്‍ ചന്ദ്രനും ചൊവ്വയുമാണ് സ്ത്രീകളുടെ ആര്‍ത്തവം നിയന്ത്രിക്കുന്നത്. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നത് ഈ കുജേന്ദുക്കളത്രെ. ചൊവ്വാദോഷത്തിന് ആര്‍.എച്ച് നെഗറ്റീവുമായി ബന്ധമുണ്ടത്രെ. ചന്ദ്രകുജയോഗം ഹീമോഫീലിയയ്ക്ക് സാധ്യതയേറുന്നു. കര്‍ക്കിടകം രശിക്കാരില്‍ അര്‍ബുദ രോഗം വരാനുള്ള സാധ്യത ഏറെയാണ്. കേതു പിഴച്ചാല്‍ അപസ്മാരരോഗം പ്രതീക്ഷിക്കാം. ചന്ദ്രദശയില്‍ വാതരോഗങ്ങളും ചൊവ്വ മൂലം ദുഷിച്ച രക്തസംബന്ധമായ രോഗങ്ങളുണ്ടാകുമെന്നും രാഹു പിഴച്ചാല്‍ ത്വക് രോഗമുണ്ടാകാനുള്ള സാധ്യതയും കാണുന്നു. ഓരോ ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനായി ഓരോരോ സ്ത്രോത്രങ്ങളുണ്ട്. നവഗ്രഹ സ്ത്രോത്രം എന്നാത് അറിയപ്പെടുന്നത്. ഓരോരോ ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനായി ഓരോരോ സ്ത്രോത്രങ്ങളുണ്ട്. നവഗ്രഹ സ്ത്രോത്രം എന്നാണത് അറിയപ്പെടുന്നത്. ഓരോരോ നക്ഷത്രത്തിന് വിധിച്ച മരങ്ങളുടെ പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ രോഗം കുറയുമെന്ന് പറയുന്നുണ്ട്. ഉദാഹരണമായി ചോതിക്ക് നീര്‍മരുതാണ് വൃക്ഷം. അശ്വതിക്ക് കാഞ്ഞിരവും ഭരണിക്ക് നെല്ലിയും കാര്‍ത്തികയ്ക്ക് അത്തി, രോഹിണിക്ക് ഞാവല്‍ തുടങ്ങി ഉത്രട്ടാതിക്ക് കരിമ്പനയും രേവതിക്ക് ഇരിപ്പയുമാണ് നക്ഷത്ര വൃക്ഷങ്ങള്‍. കൂടാതെ സൂര്യന്‍ പിഴച്ചാല്‍ മാണിക്യവും ചന്ദ്രന്‍ പിഴച്ചാല്‍ മുത്തും ചൊവ്വ പിഴച്ചാല്‍ പവിഴവും ബുധന്‍ പിഴച്ചാല്‍ മരതകവും വ്യാഴം പിഴച്ചാല്‍ പുഷ്യരാഗവും ശുക്രന്‍ പിഴച്ചാല്‍ വൈരവും ശനി പിഴച്ചാല്‍ ഇന്ദ്രനീലവും രാഹു പിഴച്ചാല്‍ ഗോമേദകവും കേതു പിഴച്ചാല്‍ വൈഡൂര്യവും ധരിക്കുന്നത് രോഗശാന്തിക്ക് നല്ലതത്രെ. വൃക്ക രോഗത്തിന് കിഡ്നി സ്റ്റോണും അമിത് കോപ പരിഹാരത്തിന് ചന്ദ്രകാന്തവും നല്ലതത്രെ. ശിവകോപരോഗങ്ങള്‍ക്ക് കൂവളവും ഭസ്മവും വിഷ്ണുകോപരോഗങ്ങള്‍ക്ക് തുളസിയും ചന്ദനവും ശാക്തേയ രോഗങ്ങള്‍ക്ക് വേപ്പും തെച്ചിയും മഞ്ഞളും നല്ലതത്രെ. രോഗശമനത്തിനായി ഓരോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്. മേടക്കൂറുകാര്‍ ചുവപ്പും മഞ്ഞയും ഇടവക്കൂറുകാര്‍ കറുപ്പും പച്ചയും നീലയും വെള്ളയും മിഥുനക്കൂറുകാര്‍ പച്ചയും വെള്ളയും കര്‍ക്കിടക കൂറുകാര്‍ ചുവപ്പ്, മഞ്ഞ, വെളുപ്പ്, ആനക്കൊമ്പ് നിറങ്ങളും ചിങ്ങക്കൂറുകാര്‍ ചുവപ്പ്, ഓറഞ്ച്, കാവി നിറങ്ങളും കന്നിക്കൂറുകാര്‍ പച്ചയും വെള്ളയും നിറങ്ങളും തുലാക്കൂറുകാര്‍ കറുപ്പ്, നീല, പച്ച, വെള്ള നിറങ്ങളും വൃശ്ചിക കൂറുകാര്‍ മഞ്ഞ, ചുവപ്പ്, ആനക്കൊമ്പ് നിറങ്ങളും ധനുക്കൂറുകാര്‍ ചുവപ്പ്, മഞ്ഞ നിറങ്ങളും മകരക്കൂറുകാര്‍ക്ക് നീല, വെള്ള, കറുപ്പ് നിറങ്ങളും കുംഭക്കൂറുകാര്‍ക്ക് നീല, വെള്ള, കറുപ്പ് നിറങ്ങളും മീനക്കൂറുകാര്‍ക്ക് മഞ്ഞയും ചുവപ്പും ആനക്കൊമ്പും നിറവും വസ്ത്രങ്ങളാണ് നല്ലത്. ഏഴരശ്ശനി, കണ്ടകശനി, ജന്മശനിയിലുള്ളവര്‍ക്ക് കറുപ്പും നീലയും വസ്ത്രങ്ങള്‍ ധരിക്കുന്നത് ദോഷപരിഹാരമാണ്. (പെരിങ്ങോട്ട് ശങ്കരനാരായണന്‍)
ജ്യോതിഷത്തില്‍ ഓരോ രോഗത്തിനുമുള്ള പ്രതിവിധികളും പരിഹാരങ്ങളുമുണ്ട്. കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കിയാല്‍ വാതരോഗിയാവും. കഴിഞ്ഞ ജന്മങ്ങളില്‍ അന്യരുടെ ധനം അപഹരിച്ചതുകൊണ്ടും പിശുക്കനായതുകൊണ്ടും വേണ്ടാത്ത പ്രവൃത്തികള്‍ ചെയ്കയാലും വാതരോഗിയായി ജനിക്കുന്നു. ശനീശ്വരനെ ഭജിക്കുകയും ജപഹോമദാനാദികള്‍ ചെയ്കയാണ് ഇതിന് പരിഹാരമായി ജ്യോതിഷം നിഷ്ക്കര്‍ഷിക്കുന്നത്. ശനിയുടെ മധ്യത്തില്‍ കേതു വന്നാലും ചൊവ്വ ശനിയെ നോക്കിയാലും വാതരോഗിയായി തീരും. ദേവസ്വം ബ്രഹ്മസ്വം സ്വത്ത് അപഹരിച്ചാലും വാതരോഗം പിടിപെടും. പ്രതിമാദാനം, കുട്ടിയോടു കൂടിയ കൃഷ്ണ മഹിഷിദാനം തുടങ്ങിയവയും വാതരോഗ ശാന്തിക്ക് ഉത്തമമാണ്. ശനി പ്രീതിക്കായി വിധിപ്രകാരം ജപഹോമദാനാദികള്‍ ചെയ്താല്‍ മൂത്രകൃച്ഛറ രോഗത്തിന് ശമനമുണ്ടാകും. ഏഴില്‍ നില്‍ക്കുന്ന ശനിയെ രാഹു നോക്കുമ്പോഴാ‍ണ് മൂത്രകൃച്ഛറം രോഗം പിടിപെടുന്നത്. ഗുരുനാഥനോട് മത്സരിക്കുകയും പകല്‍ സമയം മൈഥുനം ചെയ്യുകയും കള്ളു കുടിക്കുകയും ഈ രോഗത്തിന് കാരണമത്രെ. അഷ്ടമത്തില്‍ രാഹുവും സൂര്യനും നില്‍ക്കുകയോ അഷ്ടമത്തില്‍ രാഹുവും സൂര്യനും ചൊവ്വയും കൂടി നില്‍ക്കുകയോ ശുക്രനും ശനിയും ഒരു രാശിയില്‍ നില്‍ക്കുകയോ ചൊവ്വാക്ഷേത്രത്തില്‍ ശുക്രന്‍ നില്‍ക്കുകയോ ചിങ്ങത്തിലെ ശുക്രനെ സൂര്യന്‍ നോക്കി നില്‍ക്കുകയോ ചെയ്താലും കുഷ്ഠ രോഗം വരാം. സൂര്യപ്രീതിക്കായുള്ള ജപഹോമാദികള്‍ ചെയ്യുകയാണ് ഈ രോഗത്തിന് പരിഹാരം. സൂര്യ പ്രീതിക്കായുള്ള ജപഹോമദാനാദികള്‍ ചെയ്യുന്നത് ഭഗന്ദരത്തിന് പരിഹാരമാണ്. കര്‍ക്കിടകത്തില്‍ സൂര്യന്‍ നില്‍ക്കുകയും ശനിയെ കര്‍ക്കിടകസ്ഥനായ ചൊവ്വ നോക്കുകയും ചെയ്താല്‍ ഭഗന്ദര രോഗിയായി തീരും. ശിവ സങ്കല്പ സൂത്രം ജപം അഷ്ടോത്തര സഹസ്രജപം എന്നിവ നടത്തി സ്വര്‍ണ്ണദാനം ചെയ്യുന്നത് ഗ്രഹണി രോഗത്തിന് പരിഹാരമായി ജ്യോതിഷം പറയുന്നു. ആറാം ഭാവത്തില്‍ ചന്ദ്രന്‍ രോഗാധിപനായി വന്നാലാണ് ഗ്രഹണിരോഗമുണ്ടാകുന്നത്. മൂന്നുമാസം പയോവ്രതം അനുഷ്ടിച്ചാല്‍ ഉദരരോഗത്തിന് ശമനമുണ്ടാകും. നൂറ് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കലും ശിവന് സഹസ്രകലശാഭിഷേകം നടത്തുന്നതും ഈ രോഗത്തിന് ഫലപ്രദമത്രെ. ചിങ്ങത്തില്‍ ക്ഷീണ ചന്ദ്രന്‍ നില്‍ക്കുകയും ആ ചന്ദ്രന്റെ ദശ തുടങ്ങുകയും ചെയ്താലാണ് ഉദര രോഗിയായി തീരുക. ത്രിമൂര്‍ത്തികളില്‍ ഉത്തമഭാവേന ഭേദത്വം കല്‍പ്പിച്ച് ഭജിക്കുന്നവരും ഉദരരോഗികളായി തീരാറുണ്ട്. സഹസ്രനാമജപവും ഗായത്രീ ജപവും ബ്രാഹ്മണ ഭോജനവും പ്രമേഹ രോഗത്തിന് പരിഹാരങ്ങളാണ്. വ്യാഴ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ബുധനെ സൂര്യന്‍ നോക്കുമ്പോഴാണ് പ്രമേഹരോഗം ഉണ്ടാവുക. ബുധപ്രീതിക്ക് വേണ്ടിയുള്ള ജപഹോമദാനാദികള്‍ ചെയ്യുന്നതും ഈ രോഗത്തിന് ഫലപ്രദമത്രെ. സൂര്യപ്രീതിക്ക് വേണ്ടി ജപഹോമാദാനാദികള്‍ വിധിപ്രകാരം ചെയ്യുകയും പുരുഷസൂക്തവും ആദിത്യ ഹൃദയമന്ത്രവും ജപിക്കുകയും ചെയ്താല്‍ അര്‍ശോരോഗത്തിന് ശമനമാകും. കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കുമ്പോഴാണ് അര്‍ശോരോഗം ഉണ്ടാവുക. പെരിങ്ങോട്ട് ശങ്കരനാരായണന്‍ -
ഗ്രഹസ്ഥാനവും ഗൃഹസ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. ഗൃഹസ്ഥാനം അതില്‍ വസിക്കുന്നവരെ മാത്രം ബാധിക്കുമ്പോള്‍ ഗ്രഹസ്ഥാനം ഭൂമിയിലെ ജീവജാലങ്ങളെയാകമാനം ബാധിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസവും ശാസ്ത്രവും തമ്മില്‍ ചില സംഘര്‍ഷങ്ങളൊക്കെ ഉണ്ടെങ്കിലും ജ്യോതിര്‍ഗോള ശാസ്ത്രത്തിന് പൊതുവേ അംഗീകാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജന്മഭൂമി ഒരു പുതിയ പംക്തി ആരംഭിക്കുന്നു. നവഗ്രഹനിലയും ഫലവും ഓരോ മാസത്തിലെ ഗ്രഹങ്ങളുടെ സ്ഥാനവും അത് പ്രപഞ്ചത്തില്‍ ഉണ്ടാക്കാനിടയുള്ള സ്വാധീനവും വിശകലനം ചെയ്യുന്നത് ജ്യോതിശാസ്ത്ര ഗവേഷകനായ വി.സജീവ് ശാസ്താരമാണ്. മുടങ്ങാതെ വായിക്കുക, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. നവഗ്രഹങ്ങള്‍ 2013 സെപ്റ്റംബറില്‍ ഗ്രഹപ്പകര്‍ച്ചകള്‍ വളരെ കുറവായ മാസമാണ് 2013 സെപ്റ്റംബര്‍. 1189 ചിങ്ങമാസം 16ന് തുടങ്ങി കന്നി 14ന് അവസാനിക്കുന്ന ഈ മാസത്തില്‍ ആദിത്യനെ കൂടാതെ ബുധ ശുക്രന്മാര്‍ മാത്രമേ രാശി മാറുന്നുള്ളൂ. പൊതുവെ ശീഘ്രഗാമിയായ ബുധന്‍ ഈ മാസം രണ്ടു തവണ രാശി മാറും. അഞ്ചാം തീയതി രാത്രി 12:35 മണിക്ക് ചിങ്ങത്തില്‍ നിന്ന് തന്റെ ഉച്ചരാശിയായ കന്നിയിലേക്കും അവിടെ നിന്ന് ഇരുപത്തിയഞ്ചാം തീയതി കാലത്ത് 6:20 മണിക്ക് തുലാം രാശിയിലേക്കും പകരും. ശുക്രന് ഈ മാസം ഒരു രാശിപ്പകര്‍ച്ചയേയുള്ളൂ. ആറാം തീയതി കാലത്ത് ശുക്രന്‍ നീചം വെടിഞ്ഞ് ആരോഹിയായി തന്റെ സ്വക്ഷേത്രമായ തുലാത്തിലേയ്ക്ക് പ്രവേശിക്കും. ആദിത്യന്‍ മാസ മധ്യത്തില്‍ അതായത് പതിനാറാം തീയതി രാത്രി 12:17 മണിക്ക് സ്വക്ഷേത്രമായ ചിങ്ങം വെടിഞ്ഞ് സൂര്യന്‍ കന്നിയില്‍ കടക്കും. മറ്റു ഗ്രഹങ്ങള്‍ക്കൊന്നും ഈ മാസം രാശി മാറ്റമില്ല. (ഓരോ രണ്ടു ദിവസത്തിലും തൊട്ടടുത്ത രാശികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.) മാസം മുഴുവനും ചൊവ്വ കര്‍ക്കിടകത്തിലും വ്യാഴം മിഥുനത്തിലും ശനി തുലാത്തിലും രാഹു തുലാത്തിലും കേതു മേടത്തിലും യുറാനസ് മീനം രാശിയിലും നെപ്ട്യൂണ്‍ കുംഭത്തിലും പ്ലൂ‍ട്ടോ ധനുവിലും തുടരും. നക്ഷത്ര സ്ഥിതി ഗ്രഹങ്ങളുടെ രാശി സ്ഥിതി പോലെ തന്നെ പ്രധാനമാണ് അവയുടെ നക്ഷത്ര സ്ഥിതിയും. ഫലദാന ശേഷിയിലും ഫലപ്രവചനത്തിലും ഗ്രഹങ്ങളുടെ നക്ഷത്രസ്ഥിതി കുറെക്കൂടി കൃത്യതയാര്‍ന്നതായിരിക്കും. സൂര്യന്‍ ഓരോ പതിമൂന്നാം ദിവസത്തിലും ചന്ദ്രന്‍ ഓരോ രണ്ടേകാല്‍ ദിവസത്തിലും തന്റെ നക്ഷത്ര സ്ഥിതി മാറിക്കൊണ്ടിരിക്കും. സൂര്യന്റെ നക്ഷത്രങ്ങളില്‍ നിന്നും നക്ഷത്രങ്ങളിലേക്കുള്ള സഞ്ചാരത്തെയാണ് ഞാറ്റുവേല എന്നു പറയുന്നത്. മാസാന്ത്യത്തില്‍ ആദിത്യന്‍ പൂരം നക്ഷത്രത്തിലും 13ന് പകല്‍ രണ്ടു മൂന്ന് മിനിട്ടിന് ഉത്രം നക്ഷത്രത്തിലും 27 മുതല്‍ അത്തം നക്ഷത്രത്തിലുമായിരിക്കും സഞ്ചരിക്കുക. കുജന്‍(ചൊവ്വ) മാസത്തിന്റെ തുടക്കത്തില്‍ പുയത്തിലും 14 മുതല്‍ ആയില്യത്തിലും സഞ്ചരിക്കും. മസാന്ത്യത്തില്‍ ബുധന്‍ പൂരത്തിലും മൂന്നാം തീയതി മുതല്‍ ഉത്രത്തിലും 11 മുതല്‍ അത്തത്തിലും 20 മുതല്‍ ചിത്തിരയിലും സഞ്ചരിക്കുന്ന കാലമാണ്. മാസത്തിന്റെ തുടക്കത്തില്‍ തിരുവാതിരയില്‍ നില്‍ക്കുന്ന വ്യാഴം ഏഴിന് പുണര്‍തത്തില്‍ പ്രവേശിക്കും. മാസം മുഴുവന്‍ വ്യാഴം തനിക്ക് ആധിപത്യമുള്ള പുണര്‍തത്തില്‍ തന്നെ തുടരും. 13 വരെ ശുക്രന്‍ ചിത്തിരയിലും 24 വരെ ചോതിയിലും തുടര്‍ന്ന് വിശാഖത്തിലുമായിരിക്കും. സ്വതവേ മന്ദചാരനായ ശനി മാസം മുഴുവന്‍ ചോതി നക്ഷത്രത്തിലും ഒപ്പം തന്നെ രാഹുവും ചോതിയില്‍ തുടരും. കേതു ഈ മാസം മുഴുവന്‍ ഭരണി നക്ഷത്രത്തിലും യുറാനസ് രേവതിയിലും നെപ്ട്യുണ്‍ ചതയത്തിലും പ്ലൂട്ടോ മൂലം നക്ഷത്ര സമൂഹത്തിലും തുടരുന്ന സ്ഥിതിയാണ് 2013 സെപ്റ്റംബറിലുള്ളത്. ഗ്രഹങ്ങളുടെ രാശി, സ്ഥിതി, നക്ഷത്ര സ്ഥിതി എന്നിവ കൂടാതെ ചില പ്രത്യേക അവസ്ഥകളിലൂടെയും ഗ്രഹങ്ങള്‍ കടന്നു പോകാറുണ്ട്. അവയില്‍ പ്രധാനമാണ് ഗ്രഹമൌഢ്യം, വക്രചാരം, ഗ്രഹയുദ്ധം എന്നിവ. സൂര്യ സാമിപ്യത്താല്‍ ഗ്രഹങ്ങള്‍ക്കു വരുന്ന തേജോഭംഗമാണ് ഗ്രഹമൌഢ്യം. മാസത്തിന്റെ ആദ്യത്തെ മൂന്നിലൊന്നു ഭാഗം ബുധന് ക്രമ മൌഢ്യമാണ്. പത്താം തീയതി വൈകിട്ട് 3:56 വരെയുണ്ട് ബുധന്റെ ഈ മൌഢ്യം. പത്തൊമ്പതാം തീയതി തുലാം രാശിയില്‍ വച്ച് ചോതി നക്ഷത്രത്തില്‍ ശുക്ര-ശനി യുദ്ധമുണ്ട്. ഈ യുദ്ധത്തില്‍ ശനി പരാജയപ്പെടുന്നു. അന്നേദിവസം ഇരു ഗ്രഹങ്ങളും രാശി ചക്രത്തില്‍ അടുത്തടുത്ത് ഒരു ഡിഗ്രിയില്‍ താഴെയുള്ള വ്യത്യാസത്തില്‍ അടുത്തടുത്ത് എത്തും. ഇത്തരം ഗ്രഹസാമീപ്യമാണ് ഗ്രഹയുദ്ധമെന്ന പേരില്‍ വിവരിക്കപ്പെടുന്നത്. ഇരു ഗ്രഹങ്ങളും തമ്മിലുള്ള ആകര്‍ഷണ ബലം അന്ന് വളരെ കൂടുതല്‍ ആയിരിക്കും. ഫലം ഇങ്ങനെ മേല്‍ വിവരിച്ച ഗ്രഹസ്ഥിതി വിശകലനം ചെയ്യുമ്പോള്‍ ചിങ്ങക്കൂറില്‍ ഇനിച്ച പൂരം, ഉത്രം നക്ഷത്രക്കാര്‍ കര്‍ക്കിടക കൂറിലെ പൂയം ആയില്യക്കാര്‍, മിഥുനക്കൂറില്‍പ്പെട്ട തിരുവാതിര, പുണര്‍തക്കാര്‍ തുലാക്കൂറിലെ ചോതിക്കാര്‍ തുടങ്ങിയവര്‍ക്ക് സെപ്റ്റംബര്‍ മാസം അനുകൂലമല്ല. പലവിധ ആനാരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കാര്യതടസ്സം ഇവ അനുഭവത്തില്‍ വരും. അടുത്ത ബന്ധുക്കള്‍ക്ക് അരിഷ്ടത, അവര്‍ക്കു വേണ്ടി പണച്ചെലവ് എന്നിവയും ഇവര്‍ക്കുണ്ടാവുന്ന അനുഭവങ്ങളാ‍ണ്. ശ്രദ്ധയോടെയുള്ള ഈശ്വരഭജനം, പരദേവതാക്ഷേത്ര ദര്‍ശനം, യഥാശക്തി സാധുജന സേവനം എന്നിവ വഴി ദോഷശാന്തി കൈവരിക്കാം. ഭാരതത്തിനാകമാനവും പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചും മാസത്തിലെ ആദ്യത്തെ പത്തു ദിവസം പ്രതികൂലമാണ്. സാധനവിലകള്‍ അനിയന്ത്രിതമായി കുതിച്ചുയരും. അതിര്‍ത്തികളില്‍ സംഘര്‍ഷം, രാഷ്ട്രീയ അസ്ഥിരത എന്നിവയുണ്ടാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, ഉത്തര കേരള ജില്ലകള്‍ ഇവിടങ്ങളില്‍ അപകടമരണങ്ങള്‍ വര്‍ദ്ധിക്കും. ഇക്കാലത്ത് അതായത് സെപ്റ്റംബറിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ദേഹവിയോഗം സംഭവിക്കുവാനും യോഗം കാണുന്നു. മാസ മധ്യത്തോടെ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങും. സെപ്റ്റംബര്‍ 16ന് രാത്രി 12:04നാണ് കന്നി രവി സംക്രമം. സംക്രമകാലത്ത് ഭാഗ്യതാരക സ്ഥിതി ചോതി നക്ഷത്രത്തിലാണ്. കന്നിരവി സക്രമം തിരുവാതിര, ചോതി, ചതയക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുമ്പോള്‍ മകയിരം, ചിത്തിര, അവിട്ടക്കാര്‍ക്ക് സംക്രമം പ്രതികൂലമാണ്. ആകാശം കാണുമ്പോള്‍ ഈ മാസത്തിലെ ആകാശക്കാഴ്ചകള്‍ കൂടി പരിശോധിക്കാം. മാസാദ്യത്തില്‍ സൂര്യനുമായി വളരെ ചേര്‍ന്നു സഞ്ചരിക്കുന്ന ബുധന്‍ സൂര്യന്‍ അസ്തമിച്ച് 30 മിനിട്ടിനു ശേഷമായിരിക്കും ബുധന്‍ അസ്തമിക്കുക. അതിനാല്‍ സൂര്യന്റെ അസ്തമയ പ്രഭയില്‍ ബുധന നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല. എട്ടാം തീയതിയോടെ സൂര്യാസ്തമയത്തിനു 40 മിനിട്ടു കഴിഞ്ഞ് ചക്രവാളത്തില്‍ നിന്ന് മൂന്ന് ഡിഗ്രി ഉയരത്തില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ബുധനെത്തും. പതിനഞ്ചാം തീയതി ബുധന്‍ ഏഴ് ഡിഗ്രി ഉയരത്തിലെത്തുമ്പോള്‍ മിന്നിത്തിളങ്ങുന്ന ദര്‍ശനം നമുക്ക് ലഭിക്കും. ഇരുപത്തിരണ്ടാം തീയതി 10.5 ഡിഗ്രിയും ഇരുപത്തിയെട്ടാം തീയതി 17 ഡിഗ്രിയും ഉയരത്തിലെത്തുമ്പോള്‍ ബുധന്‍ വ്യക്തമായി ദര്‍ശനം നഗ്നനേത്രങ്ങള്‍ക്ക് നല്‍കും. ഇരുപത്തിയഞ്ചാം തീയതി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ തുലാം രാശിയില്‍ “സ്പൈക്ക” നക്ഷത്രത്തിനു തൊട്ടടുത്തായി ഒരു ഡിഗ്രി അകലത്തില്‍ ബുധനെ കാണാനാകും. ഈ മാസം കാണാന്‍ കഴിയുന്ന മറ്റൊരു ഗ്രഹം ശുക്രനാണ്. രാത്രി ഏകദേശം ഒമ്പതര മണിക്കു മാത്രമേ ശുക്രന്‍ അസ്തമിക്കുകയുള്ളൂ. എട്ടാം തീയതി സന്ധ്യാകാശത്തില്‍ തുലാം രാശിയില്‍ അതിമനോഹരമായ ഒരു ഗ്രഹയോഗം കാണാനാകും. സ്പൈക്ക നക്ഷത്രവും ത്രിതീയ ചന്ദ്രക്കലയും ശുക്രനും ശനിയും ചിത്തിര, ചോതി നക്ഷത്ര സമൂഹമധ്യത്തില്‍ അത്യപൂര്‍വ്വമായ ദര്‍ശനം നല്‍കും. മാസം മുഴുവനും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അല്‍പ്പം തെക്കുമാറി ഇന്ദ്രനീലശോഭയില്‍ ശനിയെ ദര്‍ശിക്കാം. ചൊവ്വയും വ്യാഴവും സെപ്റ്റംബറില്‍ കാണാന്‍ കഴിയുന്ന മറ്റു ഗ്രഹങ്ങള്‍ ചൊവ്വയും വ്യാഴവുമാണ്. യഥാ‍ക്രമം കര്‍ക്കിടകം മിഥുനം രാശികളില്‍ നില്‍ക്കുന്ന ഇവരെ സുര്യോദയത്തിനു മുമ്പ് കിഴക്കന്‍ ചക്രവാളത്തിലാണ് കാണാന്‍ കഴിയുക. സൂര്യോദയത്തിനു രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിട്ട് മുമ്പ് വ്യാഴത്തിനെ കിഴക്കന്‍ ചക്രവാളത്തില്‍ കാ‍ണാന്‍ സാധിക്കും. ഒന്നാം തീയതി 20 ശതമാനം മാത്രം പ്രഭയുള്ള ചന്ദ്രക്കലയ്ക്ക് നാല് ഡിഗ്രി ഇടത്തു താഴെയായി വ്യാഴത്തിനെ കാണാം. ചന്ദ്രക്കലയ്ക്ക് ഏഴര ഡിഗ്രി താഴെയായി ചുവന്നു തിളങ്ങുന്നതാണ് ചൊവ്വ. ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിയോടെ യുറാനസിനെ ചന്ദ്രന്റെ മൂന്നര ഡിഗ്രി താഴെയായും പതിനേഴിന് ചന്ദ്രന്റെ ഏഴര ഡിഗ്രി വലതു മുകളിലായി നെപ്ട്യൂണിനെയും കാണാന്‍ സാധിക്കും. സെപ്റ്റംബര്‍ 15ന് ചന്ദ്രന്‍ ഭൂമിയോട് വളരെയടുത്തും 27ന് പരമാവധി അകലത്തിലുമായിരിക്കും. സെപ്റ്റംബര്‍ 22 സായന രീതിയിലെ ദക്ഷിണായന വിഷുവാണ്. ഈ ദിവസം ദിനരാത്രങ്ങള്‍ തുല്യമായിരിക്കും. നിരയത സമ്പ്രദായത്തില്‍ ദക്ഷിണായന വിഷു തുലാം ഒന്നിനാണ്. ഈ മാസത്തെ അമാവാസി നാലിന് വൈകിട്ട് 4:22 മുതല്‍ അഞ്ചിന് വൈകിട്ട് 5:06 വരെയും പൌര്‍ണമി 18ന് സന്ധ്യയ്ക്ക് 6:40 മുതല്‍ 19ന് വൈകിട്ട് 4:43 വരെയുമാണ്. 15ന് രാത്രി 12:19 മുതല്‍ 16ന് രാത്രി 10:27 വരെയും 17ന് രാത്രി 8:40 മുതല്‍ 18ന് രാത്രി 7:07 വരെയും മൃത്യു നക്ഷത്ര ബന്ധമുള്ളതിനാല്‍ ശുഭകാര്യങ്ങള്‍ക്കു ചേര്‍ന്നതല്ല. വി.സജീവ് ശാസ്താരം 9447661233
അശ്വതി : ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം, സാമര്‍ത്ഥ്യം എന്നവ ഉണ്ടായിരിക്കും. ഓര്‍മ്മശക്തി, അറിവ്‌ സമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിന്‌ വഴങ്ങാത്ത സ്വഭാവം, നിശ്ചദാര്‍ഢ്യം, ചിലപ്പോള്‍ മദ്യാപാനാസക്തി, സേവന സന്നദ്ധത, പരിശ്രമശീലം തുടങ്ങിയ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. അശ്വതി ജാതകരില്‍ നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്‌. സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്തുന്നത്‌ ഫലപ്രദമാണ്‌. ഭരണി: ഈ നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം പലപ്പോഴും ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്ക്‌ പാത്രമാവുകയും ചെയ്യും. ഒരു ലക്ഷ്യത്തിന്‌ വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ കാഠിന്യമനസ്സുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്ക്‌ താല്‍പര്യമുണ്ടായിരിക്കും. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിക്കും.രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികുലനക്ഷത്രങ്ങളാണ്‌. ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ അവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരി ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നത്‌ ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്ക്‌ വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മ്മങ്ങളാണ്‌. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.ഡോ.കെ. ബാലകൃഷ്ണവാര്യര്‍
ജാതകത്തില്‍ ചൊവ്വ, യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം,മകരം, മീനം എന്നീ രാശികളിലേതിലെങ്കിലും നിന്നാല്‍ ചൊവ്വയുടെ ദശാകാലത്തും ചൊവ്വാപ്രീതിക്കായും ഭദ്രകാളിയെ ഭജിക്കേണ്ടതാണ്‌. ഈ ജാതകര്‍ ചൊവ്വാഴ്ച തോറും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. മകരമാസത്തിലെ ചൊവ്വാഴ്ചകളിലും ചൊവ്വ മകരംരാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ചൊവ്വാഴ്ചകളിലും ഭദ്രകാളീ ക്ഷേത്രദര്‍ശനം നടത്തുന്നത്‌ കുജദോഷശാന്തിക്ക്‌ പ്രത്യേകം ഫലപ്രദമാണ്‌. ഭദ്രകാളിക്കുതന്നെ അനവധി ധ്യാനസങ്കല്‍പങ്ങളുണ്ട്‌. ജാതകത്തില്‍ ചൊവ്വ സാത്ത്വികഭാവങ്ങളായ ഒന്ന്‌, നാല്‌, അഞ്ച്‌, ഒന്‍പത്‌ എന്നിവയിലേതെങ്കിലുമൊന്നില്‍ നിന്നാല്‍ ജാതകന്‍ ശാന്തഭാവത്തിലുള്ള ഭദ്രകാളിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. രാജസ്വഭാവങ്ങളായ രണ്ട്‌, ഏഴ്‌, പത്ത്‌ ,പതിനൊന്ന്‌ ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ സുമുഖികാളിയെയോ ,ഭദ്രകാളിയെയോ ഭജിക്കുക. തമോഭാവങ്ങളായ മുന്ന്‌, ആറ്‌, എട്ട്‌, പന്ത്രണ്ട്‌ തുടങ്ങിയ ഭാവങ്ങളില്‍ കുജസ്ഥിതി വന്നാല്‍ കൊടുങ്കാളി, കരിങ്കാളി തുടങ്ങി പൂര്‍ണ തമോഭാവത്തിലുള്ള കാളിയെ ഭജിക്കാം. ഭാവവിഭജനമനുസരിച്ചുള്ള ഭദ്രകാളീപ്രതിഷ്ഠകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട്‌ വരാവുന്ന സാധാരണ ഭക്തന്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. ഭക്തിവിശ്വാസങ്ങളോടുകൂടിയ ദേവതാഭജനത്തിനാണ്‌ പ്രാധാന്യം. തമോഗുണപ്രധാനികളായ ഗ്രഹങ്ങളുടെ ദേവതാനിര്‍ണയത്തില്‍ ഭാവാധിപത്യം ഭാവസ്ഥിതി എന്നിവകൂടി കണക്കിലെടുക്കുന്നതാണ്‌ ഉത്തമം. മനസ്സിലും പ്രവൃത്തിയിലും തമോഗുണം അധികരിക്കാനിടയുള്ള ഗ്രഹങ്ങളുടെ ദശാകാലത്ത്‌ മനസ്സും പ്രവൃത്തിയും കൂടുതല്‍ സാത്ത്വവികോന്മുഖമാക്കേണ്ടതുണ്ട്‌. തമോഗുണാധിക്യമുള്ള മനോഘടനയ്ക്ക്‌ അനുയോജ്യമായ തമോഗുണമൂര്‍ത്തികളെ സാത്ത്വികമാര്‍ഗങ്ങളിലൂടെ ഭജിക്കുകയും അങ്ങനെ ഉള്ളില്‍ തമോഗുണം അധികരിക്കുന്നതു തടയുകയുമാണ്‌ വേണ്ടത്‌. മദ്യം, മത്സ്യം, മാംസം, മുദ്ര എന്നിവയോടുകൂടിയതും അവൈദികവും തമോഗുണപ്രധാനവുമായ വാമ മാര്‍ഗത്തേക്കാള്‍ സാത്ത്വികകര്‍മങ്ങള്‍ക്ക്‌ ഇവിടെ പ്രചാരം സിദ്ധിച്ചതും അതുകൊണ്ടാണ്‌. മനസ്സ്‌ സാത്ത്വികമാക്കാന്‍ സാത്ത്വിക കര്‍മങ്ങളെത്തന്നെ ആശ്രയിക്കുകയാണ്‌ വേണ്ടത്‌. സൂക്ഷ്മവിചിന്തനത്തില്‍ ജാതകത്തിലെ ഭാവിവിഭജനം അതിന്‌ നമ്മെ സഹായിക്കുന്നുമുണ്ട്‌. എങ്കിലും അത്തരം സങ്കീര്‍ണതകളിലേക്ക്‌ പോകാന്‍ കഴിയാത്ത ഒരു സാധാരണ ഭക്തന്‌ തമോഗുണഗ്രഹങ്ങളെയും മൂര്‍ത്തികളെയും സാത്ത്വികമായി ഭക്തിവിശ്വാസങ്ങളോടെ ആരാധിക്കാവുന്നതാണ്‌. യുഗ്മരാശിസ്ഥിതനായ കുജനെപ്പോലെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ മൂലമുള്ള ദോഷങ്ങളെ പരിഹരിക്കുന്നതിനും ഭദ്രകാളീഭജനം ഉത്തമമാണ്‌. പക്ഷബലമില്ലാത്ത ചന്ദ്രന്റെ ദശാകാലങ്ങളിലും ചന്ദ്രദോഷപരിഹാരത്തിനായും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ ജാതകന്റെ ജന്മനക്ഷത്രദിവസം, തിങ്കളാഴ്ചകള്‍ , ജനിച്ച തിഥി എന്നീ ദിനങ്ങളിലാവുന്നത്‌ ഫലപ്രദം, അമാവാസി ദിനത്തിലും ഭദ്രകാളീഭജമാവാം. ഇവയില്‍ ഒന്നിലധികം ദിനങ്ങള്‍ ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുക. പക്ഷബലരഹിതനായ ചന്ദ്രന്റ ദശാകാലം മനോദുരിതങ്ങള്‍ക്ക്‌ കാരണമാവാം. ആയത്‌ പരിഹരിക്കുന്നതിന്‌ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ തിങ്കളാഴ്ചകള്‍,ജന്മനക്ഷത്രം എന്നിവയില്‍ ഉപവാസം, വ്രതം എന്നിവയനുഷ്ഠിക്കുന്നതും ചന്ദ്രദശാകാലത്ത്‌ സാത്ത്വികാഹാരം ശീലിക്കുന്നതും ഉത്തമമാണ്‌. ഇക്കാലത്ത്‌ നിത്യേന ഭദ്രകാളീസ്തോത്രങ്ങള്‍ ജപിക്കുന്നതും മനോബലമുണ്ടാകുന്നതിന്‌ അത്യധികം ഫലപ്രദമാണ്‌. ഇവര്‍ ഭദ്രകാളീയന്ത്രം ധരിക്കുന്നതും നന്നായിരിക്കും. മീനം രാശി ലഗ്നമായി ജനിച്ചവര്‍ ,ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍ , ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്നത്തില്‍ ജനിച്ചവര്‍ എന്നിവരൊക്കെ പതിവായി ഭദ്രകാളിയെ ഭജിക്കുന്നതുമൂലം അവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക്‌ കുജദശാകാലം അശുഭമായിരിക്കും. ജാതകത്തില്‍ കുജന്‍ യുഗ്മരാശിസ്ഥിതനാണെങ്കില്‍ ഇവര്‍ അക്കാലത്ത്‌ ഭദ്രകാളീഭജനം നടത്തുന്നത്‌ ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. ഭരണി, പുരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണര്‍തം, വിശാഖം, പുരുട്ടാതി നക്ഷത്രക്കാര്‍ ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ ജനിച്ചവരാണെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത്‌ പതിവായി ഭദ്രകാളീ ഭജനം നടത്തേണ്ടതാണ്‌.ഡോ.കെ.ബാലകൃഷ്ണവാര്യര്‍
ജ്യോതിഷത്തില്‍ പന്ത്രണ്ടു ഭാവങ്ങളെകുറിച്ചും ഓരോ ഭാവംകൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അഞ്ചാംഭാവം ഒന്‍പതാം ഭാവം ലഗ്നം എന്നിവയ്ക്ക് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ സവിശേഷമായ പങ്കുണ്ട്. ഇതില്‍ത്തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതയെ നിര്‍ണ്ണയിക്കുന്നതിനെയാണ് ബി. വി. രാമനെപ്പോലുള്ളവര്‍ അംഗീകരിച്ചിട്ടുള്ളത്. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട് വെളിപ്പെടുന്നു. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം അഞ്ചില്‍ നോക്കുന്ന ഗൃഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആവ്യക്തിയുടെ ഇഷ്ടദേവതയെകുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ് ബലമെന്ന് സൂക്ഷ്മപ്പെടുത്തി അതിന്റെ അഞ്ചാം ഭാവംകൊണ്ട് ചിന്തചിക്കുന്നതാണ് ഉത്തമം. അതുപോലെ ഒന്‍പതാം ഭാവത്തേയും ലഗ്നത്തേയും കൂടി പരിശോധിക്കേണ്ടതാണ്. ഒരുവ്യക്തിയുടെ ആത്മീയതയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്നു ഭാവങ്ങളേയും സ്വാധീനിക്കുന്ന ഗ്രഹങ്ങളേയും ഏറ്റവും ബലമുള്ള ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന് ആ ഗ്രഹവുമായി യോഗമോ പരസ്പര ദൃഷിടിയോ മറ്റുതരത്തിലുള്ള പരസ്പര ബന്ധമോ വന്നാല്‍ ഇഷ്ടദേവത അതുതന്നെയെന്ന് തീര്‍ച്ചപ്പെടുത്താവുന്നതാണ്. ലഗ്നാധിപന്‍ അഞ്ചിലും അഞ്ചാം ഭാവാധിപനോടോപ്പം നില്‍ക്കുന്നവെന്നുകരുതുക. ഒന്‍പതാം ഭാവാധിപന്‍ ഒന്‍പതില്‍നില്‍ക്കുന്നഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‍ വിധിച്ചിട്ടുള്ളദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത. മനസ്, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ടു ചിന്തിച്ചുകഴിഞ്ഞാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ ഇഷ്ടദേവതയ്ക്ക് നമ്മുടെ മാനസിക ഭാവങ്ങളുമായി എപ്പോഴും ഒരുചേര്‍ച്ചയുണ്ടാവണമല്ലോ? ചിലപണ്ഡിതര്‍ ജാതകം മുഴുവന്‍ പരിശോധിച്ച് അതില്‍ ഏറ്റവും പ്രബലനായ ഗ്രഹത്തിന്റെ ദേവതയെ ഇഷ്ടദേവതയായി സങ്കല്‍പ്പിക്കാറുണ്ട്. ജാതകത്തില്‍ ഏറ്റവും പ്രബലനായ ഗ്രഹം ആവ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നത് സത്യമാണ്. എങ്കിലും വ്യക്തിയുടെ അടിസ്ഥാനംതന്നെ മനസ്സായിരിക്കെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബല ഗ്രഹത്തിന്റെ ദേവതയെത്തന്നെ ഇഷ്ടദേവതയായി തെരഞ്ഞടുക്കുന്നതാണ് ഉത്തമം എന്ന് വരുന്നു. ഉത്തമനായ ഒരു ജ്യോത്സ്യന്‍ ജാതകം മുഴുവന്‍ പഠന വിധേയമാക്കിയശേഷം ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതാണ് അഭികാമ്യം. ഒരുവ്യക്തിയുടെ ജാതകത്തില്‍ ശനിയാണ് ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹമെങ്കില്‍ ആവ്യക്തിയില്‍ താമസഗുണത്തിന് മുന്‍തൂക്കമുണ്ടായിരിക്കും എന്നതാണ് വസ്തുത. ഇതുപൊരുത്തപ്പെടാതെ വന്നാല്‍ അത് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ പറ്റിയ പാളിച്ചയായി കണക്കാക്കേണ്ടതാണ്. കഴിഞ്ഞജന്മങ്ങളില്‍ ഒരുവ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പ്പങ്ങളില്‍ സംസ്‌കാര രൂപത്തില്‍ നമ്മുടെ അബേധ മനസ്സില്‍ ഉണ്ടാവുമെന്ന ഒരു സിദ്ധാന്തമുണ്ട്. ആദേവതാ സങ്കല്‍പത്തോട് ഈ ജന്മത്തില്‍ ഒരു ചായ്‌വും. ഉണ്ടാവും കഴിഞ്ഞ ജന്മത്തില്‍ ശിവോപാസകനായി കഴിഞ്ഞ ഒരാള്‍ ഈജന്മത്തിലും ശിവ സങ്കല്‍പ്പത്തോട് ആഭിമുഖ്യമുണ്ടായേക്കാം. ജീവിതത്തില്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ നാം അറിയാതെ വിളിച്ചുപോവുന്ന ചില ദേവതാ നാമങ്ങളുണ്ട്. പെട്ടന്ന് ഒരപകടമുണ്ടാവുമ്പോള്‍ 'എന്റെ കൃഷ്ണാ' എന്നായിരിക്കും ചിലര്‍വിളിക്കുക. ചിലര്‍ എന്റെ ദേവീ എന്നു വിളിക്കും. ഇത് ആവ്യക്തിയുടെ ഉപാസനാമൂര്‍ത്തിയായി കഴിഞ്ഞ ജന്മത്തില്‍ ആരാധിച്ചുവന്നതിന്റെ ലക്ഷണം തന്നെയാണ്. സ്വാമിശിവാനന്ദ ഇങ്ങനെ അഭിപ്രായപ്പെടാറുണ്ട്..ഇഷ്ടദേവതയെ നിര്‍ണ്ണയിച്ചടുക്കുന്ന വേളയില്‍ ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുക്കണം.
janmabhumi
കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ.... എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക. അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌. കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും.
janmabhumi
 മൂന്നുവിധ അവസ്ഥകളില്‍ മൂന്നുവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സ്ഥൂലശരീരത്തില്‍ ആത്മാവിരിക്കുന്നു.ജാഗ്രദവസ്ഥയില്‍ വിശ്വന്‍ എന്ന പേരോടുകൂടി സ്ഥൂലശരീരത്തില്‍ അഭിമാനം കൊണ്ടും, അതില്‍ നടക്കുന്ന വ്യാപാരങ്ങളെല്ലാം താന്‍ ചെയ്യുന്നതാണെന്ന് അഭിമാനിച്ചും അനുഭവിച്ചും ആത്മാവിരിക്കുന്നു. സ്വപ്നാവസ്ഥയില്‍ തൈജസന്‍ എന്ന പേരോടുകൂടി അതേജീവാത്മാവുതന്നെ സൂക്ഷ്മശരീരത്തിലിരുന്ന് അനുഭവിക്കുന്നു. സ്വപ്നാനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അതുള്ളതായി ഭ്രമിക്കുന്നു. സുഷുപ്ത്യവസ്ഥയില്‍ പ്രാജ്ഞന്‍ എന്ന പേരോടുകൂടി കാരണശരീരത്തിലിരുന്ന് അഭിമാനിക്കുന്നു. അവിടെ ആനന്ദപ്രാപ്തി മാത്രമേയുള്ളു. ആദ്യത്തെ രണ്ടവസ്ഥയിലും അജ്ഞാനം കൊണ്ട് ജീവാത്മാവ് സാക്ഷിമാത്രമാണെന്നറിയാതെ ഭ്രമിക്കുമ്പോള്‍ സുഷുപ്ത്യവസ്ഥയില്‍ കരണങ്ങളൊന്നുമില്ലാത്തതിനാല്‍ ആനന്ദം അനുഭവിക്കുന്നു. ഇങ്ങനെ ഏകനായ ആത്മാവ് മൂന്നു പേരുകളില്‍ മൂന്നവസ്ഥകളില്‍ സാക്ഷിരൂപേണ, മധ്യസ്ഥനായി, ചൈതന്യസ്വരൂപനായി സ്ഥിതിചെയ്യുന്നു എന്നു മനസ്സിലാക്കുക. താന്‍ ഒന്നും അനുഭവിക്കുന്നില്ലായെന്നും എല്ലാറ്റിനും സാക്ഷിമാത്രമാണെന്നും ജീവന് എപ്പോള്‍ ജ്ഞാനം ഉണ്ടാകുന്നുവോ അപ്പോള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ ആത്മാനന്ദം അനുഭവിക്കാം.
ഗജകേസരിയോഗത്തിൽ (കേസരി യോഗത്തിൽ) ജനിക്കുന്നവൻ
കിം കുർവ്വന്തി ഗ്രഹാസ്സർവ്വേ ചന്ദ്രകേന്ദ്രേ ബൃഹസ്പതൌ
ഗജയൂഥസഹസ്രാണി നിഹന്ത്യേകോപി കേസരി.
സാരം :-
ചന്ദ്രന്റെ കേന്ദ്രരാശികളിൽ വ്യാഴം നിന്നാൽ ഗജകേസരിയോഗമുണ്ട്.
ഇതിനെ കേസരിയോഗം എന്നും പറയുന്നുണ്ട്.
അനേകഗജങ്ങളെ (ആനകളെ) ഒരു സിംഹം നിഗ്രഹിക്കുന്നപോലെ ഈ കേസരിയോഗം മറ്റെല്ലാ അരിഷ്ടയോഗങ്ങളെയും അനിഷ്ടഫലങ്ങളെയും ദൂരികരിക്കുന്നതാണ്.
കേസരി യോഗത്തിൽ ജനിക്കുന്നവൻ സകല ശത്രുക്കളേയും നശിപ്പിക്കുന്നവനായും സദസ്സിൽ നല്ലവണ്ണം സംസാരിക്കുന്നവനായും നല്ല പ്രവൃത്തികളും പ്രസിദ്ധിയും പ്രശസ്തിയും ദീർഘായുസ്സും സമ്പത്തും പരാക്രമവും ഉള്ളവനായും ഭവിക്കുകയും ചെയ്യും.
SL 5 (Lord as Pashupathi )
സ്മൃതൗ ശാസ്ത്രേ വൈദ്യേ ശകുന-കവിതാ-ഗാന-ഫണിതൗ
പുരാണേ മന്ത്രേ വാ സ്തുതി-നടന-ഹാസ്യേശു-അചതുരഃ
കഥം രാജ്നാം പ്രീതിര്-ഭവതി മയി കോ(അ)ഹം പശു-പതേ
പശും മാം സര്വജ്ന പ്രഥിത-കൃപയാ പാലയ വിഭോ ||5||
स्मृतौ शास्त्रे वैद्ये शकुनकवितागानफणितौ
पुराणे मंत्रे वा स्तुतिनटनहास्येष्वचतुरः ।
कथं राज्ञां प्रीतिर्भवति मयि कोऽहं पशुपते
पशुं मां सर्वज्ञ! प्रथितकृपया पालय विभो॥||५॥
smṛtau śāstre vaidye śakuna-kavitā-gāna-phaṇitau
purāṇe mantre vā stuti-naṭana-hāsyeśu-acaturaḥ
kathaṃ rājnāṃ prītir-bhavati mayi ko(a)haṃ paśu-pate
paśuṃ māṃ sarvajna prathita-kṛpayā pālaya vibho ||5||
O Pashupathy, Lord of all beings! I am not proficient in Smritis, Sastras, in the art and science of healing, science of Omens, Poetry, music, Puranic lore in the science and art of mantras or in the flattery, dance or in witticiims. Therefore how can I please kings or nobles? O Lord of all beings, you are knowing, all pervading and your greatness is known far and wide, please have pity on me and protect me because I am ignorant being and do not know who I am.
Pashupathy Lord is the lord of all pashus. Pashu means the soul and the supreme sprit within. Here Adi Sankara is not appealing to the Lord for physical protection but appeals to Lord to lead the individual soul to the Supreme. Lord’s quality is His great compassion, no learning or other worldly qualifications of success are necessary to approach the Lord. What is necessary is only humility, a desire to know Him and steadfast devotion.
It is believed in Shiva Purana that any living being including humans that is in the clutches of his ego, desires, and ignorance is a considered an animal (pashu) and only Pashpathinath can relieve liberate them.
Pashupathi temple of Nepal
Pashupatinath temple situated on the banks of Bagmati river in Nepal dates back to 400 A.D.
It is believed that Shiva and Parvati once visited Earth and roamed around in a forest near Bagmati River. Amazed by the beauty of the site they decided to change themselves into deers and sport unknown in the surrounding forests. . The Gods and the sages later caught up with them and requested them to return to their celestial abode. Shiva protested and picked up a fight with them and in the fight Shiva lost one of his antlers, which later became the first lingam worshipped in Pashupatinath. Later this relic was lost. It is said that the wish-fulfilling cow Kamadhenu took shelter in a cave on the Chandravan mountain and everyday went down to the place where the lingam was sunken in the soil and poured her milk on top of the soil. After thousands of years a cowherd saw a cow pouring milk on that same spot every day, and out of curiosity removed the soil and found a beautiful shining lingam.
The linga has five faces depicting various avatars of Shiva each representing 5 primary elements, Sadyojata facing West, Vamadeva facing North, Tatpurusha facing East and Agori facing South and Ishan facing up
*മഹാഭാരതം കഥാരൂപത്തിൽ - 18*
ബാലനായ ദുര്യോധനൻ യുധിഷ്ഠിരനെ നമസ്കരിക്കാൻ തയ്യാറായില്ല. എന്നാൽ യുധിഷ്ഠിരൻ തന്റെ അനുജനായ ദുര്യോധനനെ ആലിംഗനം ചെയ്തു. ദുര്യോധനൻ വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവൻ എതിർത്തില്ല....ഭീമനും ദുര്യോധനും സമപ്രായക്കാരായിരുന്നു.പക്ഷേ അവർ തമ്മിൽ എപ്പോഴും വഴക്കും മത്സരവുമായിരുന്നു.
വനത്തിൽ ഇരുന്നു തപസ്സു ചെയ്തിരുന്ന വേദവ്യാസന് ഹസ്തിനപുരിയുടെ ഭാവി മനകണ്ണിൽ കാണാൻ സാധിച്ചു. അത് നല്ലതായിരുന്നില്ല. വരാൻ പോകുന്ന അവസ്ഥ സത്യവതിക്ക് സഹിക്കാനാവുന്നതല്ല എന്ന് തിരിച്ചറിഞ്ഞ വേദവ്യാസൻ ഉടനെ തന്നെ ഹസ്തിനപുരിയിൽ തന്റെ മാതാവായ സത്യവതിയുടെ അടുത്തെത്തി.
വ്യാസൻ : അമ്മേ, ഞാൻ ഹസ്തനപുരിയുടെ ഭാവി കണ്ടു. അത് ഒരിക്കലും അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതല്ല. അത് കൊണ്ട് അമ്മ എന്റെ കൂടെ വനത്തിലേക്ക് വരണം. അംബികയെയും അംബാലികയെയും കൂടി വിളിച്ചോളൂ.
എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത് എന്ന് സത്യവതി എത്ര ചോദിച്ചിട്ടും വേദവ്യാസൻ പറയാൻ തയ്യാറായില്ല. അത് സത്യവതിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന് മാത്രം വീണ്ടും പറഞ്ഞു. ഹസ്തിനപുരിയിൽ സത്യവതിക്കും അംബികയ്ക്കും അംബാലികയ്ക്കും ഇനി ഒന്നും ചെയ്യാനില്ല എന്നും അതുകൊണ്ട് ഇനി സന്യസിക്കാനായി അവർ വ്യാസനോടൊപ്പം വനത്തിലേക്ക് വരണം എന്നും വ്യാസൻ പറഞ്ഞു. സത്യവതി ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും പറഞ്ഞു,
പാണ്ഡവരെ നോക്കിക്കോണം.അവർ അനാഥരാണ് എന്ന് അവർക്ക് ഒരിക്കലും തോന്നരുത്......
വളർന്നു വലുതാകുമ്പോൾ അവരുടെ അവകാശങ്ങൾ അവർ ചോദിക്കാതെ തന്നെ കൊടുക്കണം. കുന്തിയെയും പ്രത്യേകം ശ്രദ്ധിക്കണം....
അവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയ ധൃതരാഷ്ട്രരെ തടഞ്ഞുകൊണ്ട്‌ വ്യാസൻ പറഞ്ഞു... പ്രശ്നങ്ങളിൽ നിന്നും ഒളിച്ചു ഓടുന്നതിനുള്ളതല്ല സന്യാസം, കഴിയുമെങ്കിൽ ധൃതരാഷ്ട്രർ ഗ്രഹസ്ഥാശ്രമത്തിൽ ഇനിയുള്ള കാലം ജീവിക്കുക എന്നും അറിയിച്ചു. *എന്താണോ തന്റേതല്ലാത്തത്, അത് അതിന്റെ യഥാർത്ഥ അവകാശികൾക്ക് കൊടുക്കുക* എന്നും പോകുന്നതിനു മുൻപ് വേദവ്യാസൻ ധൃതരാഷ്ട്രരെ ഓർമിപ്പിച്ചു. കുരുവംശത്തിലെ ഏറ്റവും മൂത്ത പുത്രൻ യുധിഷ്ഠിരൻ ആണ്, അതുകൊണ്ട് അവനാണ് രാജാവാകാനുള്ള അവകാശം. എന്നു പറഞ്ഞിട്ട് അവർ യാത്രയായി.
ആസാമിലെ ഒരു ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു.*
*അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ.*
*ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ്*
*"കാമാഖ്യാദേവി". ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷേത്രം പരിഗണിക്കപ്പെടുന്നു.*
*ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.*
*ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ കാമാതുരയും, ശക്തിസ്വരൂപിണിയും, രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ശ്രീ പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.*
*അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.*
*വളരെ ഏറെ നിഗൂഢതകൾ ഉള്ള ഒരു ക്ഷേത്രമാണ് കാമാഖ്യ. അതിനാൽ തന്നെ യഥാർത്ഥ ഭാവം എന്താണന്നു പലപ്പോഴും അവ്യക്തം തന്നെ ചില ആൾക്കാർക്കു അവിടെ കാളിയാണ് എന്ന് പറയുന്നു ചില ആൾകാർ താര ആണെന്നും അതല്ല ഷോഡശി ആണെന്നും വാദം ഉണ്ട്.*
*രുദ്രയാമാള പൂർവ ഭാഗം. കാമാഖ്യ തന്ത്ര .. വൈഷ്ണവി തന്ത്ര എന്നിവ . ഇതിൽ അഞ്ചു ഭാവങ്ങളിൽ (ഗുപതമായ ഒരു മുഖം കൂടെ ഉണ്ട്) ആണ് കാമാഖ്യ ദേവി നില കൊള്ളുന്നത് അത് പഞ്ച രുദ്രന്മാർ സമേതമായി. കാമാഖ്യ, കാമേശ്വരി, ത്രിപുര, ശാരദ, മഹോത്സാഹ എന്നിങ്ങനെ ഉള്ള ഭാവങ്ങൾ അഞ്ചു രുദ്രന്മാരോട് കൂടി നില കൊള്ളുന്നു. വാമദേവൻ, സദ്യോജാതൻ, തത്പുരുഷൻ, അഘോരൻ, ഈശാനൻ എന്നിങ്ങനെ ആകുന്നു.* *ഈ അഞ്ചു ദേവി ഭാവവും ശ്രീ വിദ്യാ അധിഷ്ഠനാ ദേവതയാകുന്നു. കാരണം അവിടുത്തെ മൂല മന്ത്രത്തിലെ ബീജം അഞ്ചു കാമേശ്വരി ബീജം ചേർന്നാണ് ഉണ്ടായത്അതാകുന്നു അഞ്ചു ദേവി ഭാവം മാത്രമല്ല കാമാഖ്യ ഗായത്രി ഒന്ന് നോക്കാം.*
*"കാമാഖ്യായൈ വിദ്‌മഹേ കാമേശ്വര്യയ് ധീമഹി തന്നോ മഹാ ദേവി പ്രചോദയാത് എന്നാണ്. (രുദ്രയാമാള പൂർവ ഭാഗ സർവ്വ ദേവത ഉല്ലാസ )*
*ഇനി മറ്റൊരു പ്രമാണം നോക്കാം ..*
*"സിംഹോപരി സ്ഥിതം പദ്മം*
*രക്തം തസ്യോർധ്വക: ശിവ:*
*തസ്യോപരി മഹാ മായ*
*വരദാഭയ ദായിനി "*
*(വൈഷ്ണവി തന്ത്ര )*
*സിംഹത്തിനു മുകളിൽ കിടക്കുന്ന ശിവനുടെ നാഭിയിൽനിന്ന് ഒരു താമര വളർന്നു ആ താമരയുടെ നടുവിൽ വിരാജിക്കുന്ന ദേവി വരാഭയമുദ്ര പിടിച്ചിരിക്കുന്നു.*
*ഇനി അടുത്ത പ്രമാണം*
*കാമാഖ്യ സ്തോത്രം*
*"ജയ കാമേശി ചാമുണ്ഡേ ജയ ഭൂതപഹാരിണി*
*ജയാ സർവ്വഗത ദേവി കാമേശ്വരി നമസ്തുതേ ..*
*(യോനി തന്ത്രം ..)*
*എന്ന് കാമേശ്വരിയെ പ്രകീർത്തിക്കുന്നു*
*മറ്റൊന്ന് ബ്രിഹസ്പതി ഋഷി ആയി വരുന്ന കാമാഖ്യ കാമേശ്വരി മന്ത്രം രുദ്രയാമാളത്തിൽ പറയുന്നുണ്ട്*
*കൂടാതെ തന്ത്രത്തിൽ അതി നിഗൂഢമായി കൊടുക്കാറുള്ള സൗഭാഗ്യ അർച്ചന കാമാഖ്യ ദേവിക്കു ഷോഡശി മന്ത്രത്താൽ ആകുന്നു പൊതുവെ ബലിയും മറ്റും കാണുന്നത് കൊണ്ട് കാളിയെന്ന ഭാവത്തിലായിരുന്നു കണ്ടു പോന്നത്. എന്നാൽ പൂർണ്ണമായും കാമേശ്വരി ആകുന്ന ഷോഡശി ആകുന്നു കാമാഖ്യയിൽ...*
*ശബരിമല ഉൾപ്പെടെയുള്ള ദേവാലയങ്ങളിലെ സ്ത്രീപ്രവേശനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാലത്താണ് ഒരു ദേവതയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നത് എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ആഘോഷങ്ങളിലൊന്നായി കാമാഖ്യയും മാറേണ്ടതുണ്ട്. എണ്ണിയാലൊടുങ്ങാത്ത സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്ന ഇന്ത്യയുടെ മറ്റൊരു അരികിൽ അവൾ അതേ ശരീരത്തിന്റെ, ശക്തിയുടെ അടയാളമായി ആരാധിക്കപ്പെടുന്നു.*
*മുസ്ലിം അധിനിവേശത്തെത്തുടര്‍ന്ന് ശിഥിലമാക്കപ്പെട്ടതായി പറയപ്പെടുന്ന കാമാഖ്യക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിപ്പണിതത് എ.ഡി. 1665-ല്‍ കച്ച് ബീഹാര്‍രാജവംശത്തില്‍പ്പെട്ട നരനാരായണനാണ്.*
*ദേവിയുടെ ആര്‍ത്തവദിനത്തിലാണ് പ്രശസ്തമായ അംബൂബാച്ചി മേള. സന്ധ്യാപൂജയുടെ കാലത്ത് അടച്ചിട്ട മന്ദിരത്തിനകത്ത് കാമാഖ്യ നഗ്നയായി നൃത്തം ചവിട്ടുമെന്നാണ് നിനവ്.*
*ഇതേ രാജവംശത്തില്‍പ്പെട്ട ഒരു രാജാവിന് ദേവിയുടെ നഗ്നനൃത്തം കാണുവാന്‍ മോഹം തോന്നി. കെന്തുകാലായി എന്ന പുരോഹിതന്‍ ക്ഷേത്രഭിത്തിയിലെ ഒരു ദ്വാരത്തില്‍ക്കൂടി ഒളിഞ്ഞുനോക്കിക്കൊള്ളുവാന്‍ രാജാവിനെ ഉപദേശിച്ചു. രാജാവിന്‍റെ മിഴികള്‍ നൃത്തംചെയ്യുന്ന കാമാഖ്യയുടെ കണ്ണുകളുമായിടഞ്ഞു.*
*ഗൂഢാലോചനയറിഞ്ഞ ദേവി കുപിതയായി പുരോഹിതന്‍റെ തല പിച്ചിച്ചീന്തി. രാജാവും സന്തതിപരമ്പരകളും തന്റെ കുന്നിനുനേരെപോലും നോക്കാന്‍ പാടില്ലെന്നു കല്പിച്ചു. ഈ കല്പന ഇപ്പോഴും അനുസരിക്കപ്പെടുന്നു. കച്ച്-ബീഹാര്‍ രാജവംശത്തില്‍പ്പെട്ടവരാരെങ്കിലും നീലാചലത്തിനരികെക്കൂടി കടന്നുപോവുമ്പോള്‍ ഇന്നും കുടകൊണ്ട് സ്വയം മറച്ചുപിടിക്കുന്നു.*
*കാമാഖ്യയിലെത്താൻ ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.*
*ഈയൊരു ലേഖനം വായികുമ്പോൾ പലർക്കും മനസ്സിൽ തോന്നുന്നത് ഇങ്ങനെയും ഒരു ദൈവ സങ്കല്പമോ? പരിഷ്കൃത ജനവിഭാഗം എന്ന് സ്വയം പറഞ്ഞുനടക്കുന്ന നമ്മെ ആരൊക്കെയോ കാലങ്ങളായി പറഞ്ഞു പഠിപ്പിച്ചത് സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങൾ അശ്ലീലതയുടെ മൂർത്തീഭാവം എന്നാണ്.*
*അതുകൊണ്ടുതന്നെയാണ് പലരും ദേഷ്യം വരുമ്പോൾ മാതാപിതാക്കൻമാരുടെ ഈ അവയവങ്ങളെ തന്നെ തെറി ആയി ഉപയോഗിക്കുന്നത്. നാമെല്ലാം മനഃപൂർവം മറക്കുന്നു ഒരു കാര്യം, ഈ ഭൂമിയിൽ സ്വാഭാവിക രീതിയിൽ ജനിക്കുന്ന ഓരോ കുഞ്ഞു ആദ്യം സ്പർശിക്കുന്നത് സ്വമാതാവിന്റെ യോനിയും ആദ്യമായി നുണയുന്നത് മാതാവിൻറെ മാറിടവും ആണ്... ഒരു കുഞ്ഞിന് ജന്മം നൽകുമ്പോള്ളും മുലയൂട്ടുമ്പോള്ളും മാത്രം മഹത്വവൽക്കരിക്കപ്പെടുകയും അല്ലാത്ത സമയങ്ങളിൽ അതൊരു ഭോഗവസ്തു മാത്രമായി കാണുന്ന ഇന്നത്തെ പരിഷ്കൃത ജനവിഭാഗം എത്ര അതപതിച്ചതാണ്...*
*ഒരു സ്ത്രിയുടെ ലൈംഗിക അവയവം കാമ പൂർത്തീകരണത്തിൽ ഉപരി ഭക്തിയുടെയും ദൈവികതയുടെയും കീഴിൽ കൊണ്ടു വരുമ്പോൾ എല്ലാ സ്ത്രീകളെയും നാം അറിയാതെ തന്നെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കും. നമ്മുടെ സംസ്കാരം തന്നെ നമ്മെ പഠിപ്പിക്കുന്നത് ഭാര്യ ഒഴിച്ചു മറ്റെല്ലാ സ്ത്രീകളെയും മാതൃസ്ഥാനത്ത് കാണാനാണ്. ഭാര്യ ഒഴിച്ചു മറ്റെല്ലാ സ്ത്രീകളെയും വിളിക്കുമ്പോൾ നാം അവരുടെ സ്ഥാനത്തിന്റെ കൂടെ അമ്മയുടെ സ്ഥാനം കൂടി നൽകുന്നത്.*
*ഉദ:- വലിയമ്മ, ചെറിയമ്മ, ജ്യേഷ്ഠത്തിഅമ്മ, ഇളയഅമ്മ, മൂത്തഅമ്മ, അച്ഛമ്മ, അമ്മമ്മ... ഇങ്ങനെ വിളിക്കുമ്പോൾ നാം നമ്മുടെ മാതാവിൻറെ ഒരംശം അവരിലും കാണുന്നു...* *ഇതുമാറി ചേച്ചിയും Auntyയും ആയപ്പോൾ വാക്കിലെ സ്ഥാനം നഷ്ടപ്പെടുകയും മനസ്സ് അകലുകയും ചെയ്തു..