സോമയാഗവും ആധുനിക ലോകവും
***********
***********
മറ്റൊരു സോമയാഗത്തിനും കൂടി പെരുവനം ഗ്രാമം സാക്ഷ്യം വഹിക്കാൻ പോവുകയാണ്.
ലോകത്തിലെ ഏറ്റവും പുരാതനമായ ഒരു ചടങ്ങ് ആണിത്. അഗ്നി ആണ് ആരാധനാമൂർത്തി. ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ സൂര്യനെ ആണ് അഗ്നിയിലൂടെ ആരാധിക്കുന്നത്.
ലോഹങ്ങൾ കൊണ്ടുള്ള സംഗതികൾ ഉപയോഗിക്കായ്കയാൽ ഇത് ഇരുമ്പ് യുഗത്തിനും മുൻപാണ് രൂപം കൊണ്ടത് എന്ന് കരുതാം.
നാല് വേദങ്ങളുടേയും ഉപയോഗം യാഗത്തിൽ ഉണ്ട്. അവ സ്വരിച്ചു ചൊല്ലുകയും (പ്രത്യേക ഈണത്തിൽ) വേണം. ഇതറിയാവുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവരായി ചുരുങ്ങി. അതിനാൽ തന്നെ ഇതിനെ ലോകത്തിലെ മാനവരാശിയുടെ പൈതൃക പട്ടികയിൽ പെടുത്തി (Intangible World Heritage - UNESCO) സംരക്ഷിക്കാനുള്ള ശ്രമം 2003 മുതൽ ആരംഭിച്ചിരിക്കുന്നു.
ഭൂപരിഷ്കരണവും കമ്യൂണിസ്റ്റ്/നിരീശ്വര/യുക്തിവാദവും ഈ പാരമ്പര്യ ചടങ്ങിന്റെ നാശം പൂർണ്ണമാക്കുമായിരുന്നു. എന്നാൽ 1975ൽ പ്രൊ. ഫ്രിറ്‌സ് സ്റ്റാൾ (അമേരിക്ക) എന്ന നരവംശ ശാസ്ത്രജ്ഞന്റെ കൂടി ഉത്സാഹത്തിൽ ഒരു സോമയാഗം പാഞ്ഞാളിൽ നടക്കുകയും അത് ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തു. അങ്ങിനെ, മൃതപ്രായമായ ഈ ചടങ്ങുകൾ അടുത്ത തലമുറയിലേക്കും എത്തപ്പെട്ടു.
എന്നാൽ, ആധുനിക വിദ്യാഭ്യാസം നേടുന്നതിനും ഉപജീവനത്തിനായി ജോലിക്കും മറ്റും ശ്രമിക്കുന്നതിനിടയിലും വേദാധ്യായനം ഇല്ലാതാവുകയാണ്. ഇന്നുള്ള തലമുറയിലെ കുറച്ചു പേരെങ്കിലും മുന്നോട്ട് വന്നില്ലെങ്കിൽ സ്വരിച്ചുചൊല്ലുന്ന രീതിയും അതിന്റെ പഠനവും എന്നെന്നേക്കുമായി നഷ്ടപ്പെടും.
തൃശ്ശൂർ ബ്രഹ്മസ്വം മഠത്തില് ആണ് ഋഗ്വേദം ഇപ്പോൾ പഠിപ്പിക്കുന്നത്. ഇരിഞ്ഞാലകുടയിൽ യജുർവ്വേദവും പാഞ്ഞാളിൽ സാമവേദവും പേരിന് പഠിപ്പിക്കുന്നു. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതും ഉള്ളവർ മുഴുവനാക്കാത്തതും ഈ വാമൊഴി സമ്പ്രദായത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിന് ഒരു മാറ്റം വരണമെങ്കിൽ:
1. ഉണ്ണി നമ്പൂതിരിമാരുടെ രക്ഷകർത്താക്കൾ അവരെ ഇതിനായി ഉഴിഞ്ഞു വയ്‌ക്കേണ്ടി വരും. അതായത്, ക്രിസ്ത്യൻ വീടുകളിൽ അച്ചനാവാനും കന്യാസ്ത്രീയാവാനും "നേർച്ച"/"ദൈവവിളി" ഉണ്ടാവുന്ന പോലെ.
1. ഉണ്ണി നമ്പൂതിരിമാരുടെ രക്ഷകർത്താക്കൾ അവരെ ഇതിനായി ഉഴിഞ്ഞു വയ്‌ക്കേണ്ടി വരും. അതായത്, ക്രിസ്ത്യൻ വീടുകളിൽ അച്ചനാവാനും കന്യാസ്ത്രീയാവാനും "നേർച്ച"/"ദൈവവിളി" ഉണ്ടാവുന്ന പോലെ.
2. ഇത്തരം പഠശാലകൾക്ക് കൈയഴിച്ച് സഹായങ്ങൾ നൽകണം.
3. യാഗങ്ങളിൽ പങ്കെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും വേണം.
ആയതിന് ഇതും ഒരു തുടക്കമാവട്ടെ:
ഏപ്രിൽ 28/29 ന് അങ്ങോട്ട് ഒന്ന് പോവുകതന്നെ...
കൂടുതൽ വിവരങ്ങൾക്ക്
ചെറുവത്തൂർ വാസുദേവൻ 9447576174
ഏപ്രിൽ 28/29 ന് അങ്ങോട്ട് ഒന്ന് പോവുകതന്നെ...
കൂടുതൽ വിവരങ്ങൾക്ക്
ചെറുവത്തൂർ വാസുദേവൻ 9447576174
No comments:
Post a Comment