Wednesday, May 23, 2018

പരിണാമം

ഞാന്‍ എന്തിനെ എതിര്‍ക്കുന്നുവോ അതായിത്തീ രും. അധര്‍മ്മം എതിര്‍പ്പുകൊണ്ട് മാറില്ല.....
ലോകത്തിന്റെ പരിണാമങ്ങളെല്ലാം കാരുണ്യവും സ്നേഹവും കൊണ്ട് മാത്രമാണ്. ലോകത്തിന്നോളം ഒരു ഇലയെപ്പോലും ചലിപ്പിക്കുവാന്‍ ദ്വേഷത്തിനും, വെറുപ്പിനും, വിദ്വേഷത്തിനും, യുദ്ധത്തിനും, ശകാരത്തിനും കഴിഞ്ഞിട്ടില്ല..
ലോകത്തിലുള്ള എല്ലാ ചലനാത്മകതയും എല്ലാ പരിണാമവും നിസ്തൂലവും, നിര്‍മ്മലവുമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അന്തസ്സതലങ്ങളില്‍ ഉളവാകുന്ന നിശബ്ദതയില്‍ നിന്ന് മാത്രമാണ്. നിശബ്ദത ഉണ്ടാക്കാതെ ഒരു പരിണാമവും സാധ്യമല്ല. നിശബ്ദത ഉണ്ടാക്കുവാന്‍ ഒരു യുദ്ധത്തിനും കോലാഹലത്തിനും ആവില്ല.

 

സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്.

No comments:

Post a Comment