Wednesday, May 23, 2018

നടരാജനൃത്തം

ഭാരതീയര്‍ക്കു ദൈവം നടരാജനാണ്. അവന്റെ നൃത്തം ആണ് പ്രപഞ്ചമായി വിരിഞ്ഞു നില്‍ക്കുന്നത്. ഭരതന്റെ 'നാട്യശാസ്ത്രംതുടങ്ങുന്നത് തന്നെ ശിവനെ സ്തുതിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടുമാണ്. ശിവന്‍ നൃത്തത്തിന്റെ അധിദേവനാണ്. ശിവന്റെ നൃത്തങ്ങളാണ് സന്ധ്യാതാണ്ഡവംഉദ്യാനതാണ്ഡവംആനന്ദതാണ്ഡവംശ്മശാനതാണ്ഡവംഎന്നിവ.

    ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച നടരാജനൃത്തതിനെ ആനന്ദതാണ്ഡവം എന്ന് വിശേഷിപ്പിക്കുന്നു. നടരാജനൃത്തം പ്രപഞ്ചനൃത്തം ആണ്. പഞ്ചകൃത്യനൃത്തമാണ്. അത് സൃഷ്ടി-സ്ഥിതി-സംഹാര-അനുഗ്രഹ-തിരോഭാവനൃത്തമാണ്. ശിവന്‍ ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും  പ്രതീകമാണ്. ആനന്ദതാണ്ഡവം ആരംഭിക്കുന്നതോടെ പ്രകൃതിഗുണങ്ങളായ സത്വംരജസ്സ്,തമസ്സ്എന്നിവയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അവ ചലനാത്മകമാവുകയും ചെയ്യുംപ്രകൃതിഗുണങ്ങളുടെ  വ്യത്യസ്ത സംയോഗത്തിലൂടെ പ്രപഞ്ചം പ്രത്യയീഭവിക്കുന്നു. നൃത്തത്തിലൂടെ അതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു;
ganga

No comments:

Post a Comment