Wednesday, May 23, 2018

തത്ര സ്ഥിതൌ യത്നോ/ഭ്യാസ

    അഭ്യാസവൈരാഗ്യങ്ങള്‍ വഴി മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താനുള്ള യത്നത്തെയാണ് അഭ്യാസമെന്നു പറയുന്നത്. ഒരു യോഗസാധനയെ വീണ്ടും വീണ്ടും നിഷ്ഠയോടെ ആവര്‍ത്തിക്കുന്നതിനെയാണ്  അഭ്യാസമെന്നു പറയുന്നത്. ഒരു വിഷയത്തിലും ആസക്തി അല്ലെങ്കില്‍ അടുപ്പം ഇല്ലാതിരിക്കലാണ് വിരക്തി അഥവാ വൈരാഗ്യം. വിഷയങ്ങള്‍ സുഖിപ്പിക്കുമെന്നുള്ള തെറ്റിദ്ധാരണ ഉള്ളത് കൊണ്ട് കാതു  ശബ്ദങ്ങളിലെക്കും ത്വക്ക് സ്പര്‍ശത്തിലെക്കും കണ്ണ് രൂപത്തിലേക്കും  നാക്ക് രസത്തിലേക്കും മൂക്ക് മണത്തിലെക്കും സദാ പോയ്ക്കൊണ്ടിരിക്കുന്നതു. വിഷയങ്ങളൊന്നും ആരെയും ഇതുവരെ സുഖിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല ദുഖിപ്പിച്ചിട്ടുള്ളതേയുള്ളതെന്ന  ദൃഢമായ ബോധത്തോട് ഇന്ദ്രിയങ്ങളെ അവയുടെ വിഷയങ്ങളില്‍ നിന്ന് നിവര്‍ത്തിപ്പിക്കാനുള്ള  അഭ്യാസമാണ് വൈരാഗ്യത്തിന്റെ അഭ്യാസം. കണ്ണിനു ഇഷ്ടമുള്ള ഒരു രൂപത്തെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നാല്‍ അത് കണ്ണിന്റെ കാഴ്ചശക്തിയെയും മനസ്സിന്‍റെ എകാഗ്രമാകാനുള്ള  ശക്തിയേയും ബാധിക്കും.

No comments:

Post a Comment