Sunday, July 01, 2018

രണ്ടു രീതിയിലാണ് പണമിടപാടുകള്‍ നടത്തുന്നത്. ഒന്ന് കറന്‍സിയായും മറ്റൊന്ന് കറന്‍സി ഇതര ഇടപാടുകള്‍ അഥവാ പ്രധാനമായും ബാങ്ക് മുഖേന. കറന്‍സി ഇടപാടുകള്‍ക്ക് രേഖപെടുത്തലുകള്‍ ഇല്ലായ്കയാല്‍ കറന്‍സി ഇടപാടുകളാണ് വിവിധ വകുപ്പുകളിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.
2,00,000 രൂപയോ അതിലധികമോ ഉള്ള പണമിടപാടുകള്‍ 
a) ഒരു ദിവസം ഒരാളില്‍ നിന്നോ 
b)ഒരു ഇടപാടുമായി ബന്ധപ്പെട്ട 
c)ഒരു സംഭവം അല്ലെങ്കില്‍ സാഹചര്യമായി ബന്ധപ്പെട്ട ഒരാള്‍ 2,00,000 രൂപയില്‍ കൂടിയ തുക മറ്റൊരാളില്‍ നിന്നും കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
 സാധാരണഗതിയില്‍ ഉണ്ടാകുന്ന ഏതു വലിയ പണമിടപാടുകളെയും ഈ വ്യവസ്ഥ നേരിട്ട് ബാധിക്കുന്നതാണ്. ഈ വ്യവസ്ഥ പ്രകാരം പണം കൈപറ്റുന്നതിനാണ് നിരോധനം ഉള്ളത്. അതിനാല്‍ വലിയ തുക കൈപറ്റുമ്പോള്‍ ഈ വ്യവസ്ഥ ശ്രദ്ധയോടെ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. ഉദാഹരണത്തിന് പറമ്പില്‍ നില്‍ക്കുന്ന മരം വെട്ടിവില്‍ക്കുമ്പോള്‍ 2,00,000ത്തില്‍ അധികം തുക കൈപ്പറ്റുക ആണെങ്കില്‍ അത് ഈ വ്യവസ്ഥയുടെ പരിധിയില്‍ വരുന്നത് ആണ്. 
 മറ്റൊന്ന് ഏതെങ്കിലും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പലപ്പോഴുമായി 2,00,000 രൂപ കൈപറ്റിയാലും ഇതിന്റെ പരിധിയില്‍ വരാം. ഒരു പരിപാടി നടത്തുന്നതിന് പല ഇനങ്ങളിലോ പലപ്പോഴയോ ഒരു ഇവന്റ് മാനേജര്‍ക്ക് രണ്ടു ലക്ഷത്തില്‍ അധികം പണമായി നല്‍കിയാല്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരും.  എന്നാല്‍ പണം കൈപറ്റുന്നതിനു ഈ വ്യവസ്ഥയില്‍ നിന്ന ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സര്‍ക്കാര്‍ എന്നിവയെ പ്രത്യകം ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ 269 ടഠ  പ്രകാരം ഉള്ള ഈ വ്യവസ്ഥകള്‍ 1/4/2017 മുതല്‍ പ്രാബല്യം ഉള്ളതാണ്. 
 ഈ വ്യവസ്ഥ ലംഘിക്കപെട്ടാല്‍  ഇടപാടിന് തതുല്യമായ തുക പിഴ ആയി ഈടാക്കാന്‍ ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്നു.
കടമായോ നിക്ഷേപമായോ മറ്റിനത്തിലോ പണം സ്വീകരിക്കല്‍
11/7/1981 മുതല്‍ നിലവില്‍ ഉള്ള 269 ടട എന്നുള്ള വകുപ്പ് പണം കൈപറ്റുന്നതിലുള്ള നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നു. ഈ വകുപ്പ് പ്രകാരം 20,000 മോ അതിലോ കൂടിയ തുക ബാങ്ക് ഇടപാട്account payee cheque, account payee bank draft, electronic clearing system)മുഖേന അല്ലാതെ നടത്താന്‍ പാടില്ലാത്തതാകുന്നു. ഒരു വ്യക്തിയില്‍ നിന്ന് കടമായോ നിക്ഷേപമായോ പണം സ്വീകരിക്കുന്ന സമയത്ത് അതേ വ്യക്തിയില്‍ നിന്ന് മുന്‍ കാലങ്ങളില്‍ കടമായോ നിക്ഷേപമായോ ലഭിച്ച തുകയില്‍ ഇനിയും തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക 20,000 എന്ന പരിധി നിശ്ചയിക്കാന്‍ കണക്കാകുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം 2015 ഏപ്രില്‍ ഒന്ന് മുതല്‍ ഭൂമി ഇടപാടില്‍ കിട്ടുന്ന തുകയും ഈ വകുപ്പിന്റെ പരിധിയില്‍ വരും എന്നുള്ളതാണ്. അതായത് ഭൂമി വിറ്റുകിട്ടുന്ന തുക പണമായി 20,000 രൂപയില്‍ കൂടുതല്‍ കൈപറ്റാന്‍ പാടില്ല. ദൗര്‍ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ ഇന്നും നടന്നു കൊണ്ടിരിക്കുന്ന ആധാരങ്ങളില്‍ ഈ വകുപ്പിന്റെ നഗ്‌നമായ ലംഘനങ്ങള്‍ ഉള്ളതും ധാരാളം പേര്‍ കുടുങ്ങുന്നതുമായി കാണാവുന്നതാണ്.
കടത്തിന്റെയോ, നിക്ഷേപത്തിന്റെയോ തിരിച്ചടവ്
269ഠ വകുപ്പ് പ്രകാരം കടമായോ നിക്ഷേപമായോ സ്വീകരിച്ച തുകയുടെ തിരിച്ചടവ് 20,000 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ബാങ്ക് ഇടപാട്account payee cheque, account Payee draft , Electronic clearing system) aമുഖേനയല്ലാതെ ഒരു വ്യക്തിയും തിരിച്ചടവ് നടത്താന്‍ പാടുള്ളതല്ല. കൂടാതെ വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് തുക നല്‍കുമ്പോഴും 269 ഠ വകുപ്പ് ബാധകമാകും.
മേല്‍ പറഞ്ഞ എല്ലാ വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍, ബാങ്കുകള്‍, തപാല്‍ ഓഫീസുകള്‍, സഹകരണബാങ്കുകള്‍, കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കാര്‍ഷിക വരുമാനം മാത്രമുള്ളവര്‍ക്ക് 269 ടട വകുപ്പ് ബാധകമല്ല.
മേല്‍ പറഞ്ഞ വകുപ്പുകളുടെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ഇടപാട് തുകയ്ക്ക് തത്തുല്യമായ പിഴ 271 ഉ, 271 D, 271 DA, 271 E വകുപ്പുകള്‍ പ്രകാരം ആദായ നികുതി വകുപ്പിന് ഈടാക്കാവുന്നതാണ്.
ചെലവുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍
ബാങ്ക് ഇടപാട്( Account Payee cheque, Account Payee Bank draft,electronic clearing System) മുഖേന അല്ലാതെ നടത്തുന്ന ചെലവുകള്‍ക്കും ആദായ നികുതി നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ 40 a(3) വകുപ്പ് പ്രകാരം ഒരു ദിവസം ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ധനമിടപാടില്‍ 10,000 രൂപയില്‍ കൂടിയ തുക ബാങ്ക് ഇടപാട് മുഖേനയല്ലാതെ ചെലവാക്കിയാല്‍ ആ തുക വരുമാനത്തില്‍ നിന്ന് ചെലവായി കുറയ്ക്കാന്‍ പാടുള്ളതല്ല.
269 SS ,269 ST,269 T  എന്നീ വകുപ്പകളില്‍ നിന്നും വ്യത്യസ്തമായി 40 a(3) വകുപ്പ് ബിസിനസ്സുകാര്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. എന്നാല്‍ ബാങ്ക്, ഘകഇ, സര്‍ക്കാരുകള്‍ എന്നിവയിലേക്ക് നടത്തുന്ന പേമെന്റുകള്‍, കര്‍ഷിക ഉത്പനങ്ങള്‍, മത്സ്യം, മത്സ്യ ഉത്പന്നങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുന്നതുമായി ബന്ധപ്പെട്ടവ, ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങളില്‍ നടത്തുന്ന കൊടുക്കലുകള്‍ എന്നിവയ്ക്ക് ഈ വകുപ്പ് ബാധകമാകില്ല.
ഏതെങ്കിലും വര്‍ഷം ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഇടപാടില്‍ ചെലവായി അനുവദിച്ച തുകയുടെ പെയ്‌മെന്റ് വരും വര്‍ഷങ്ങളില്‍ ബാങ്ക് ഇടപാട്Account Payee cheque, Account Payee draft, electronic clearing system)  മുഖേനയല്ലാതെ  നടത്തുകയാണെങ്കില്‍ അങ്ങനെ നടത്തുന്ന പെയ്‌മെന്റ് ഒരു ദിവസം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആ തുക പെയ്‌മെന്റ് നടത്തിയ വര്‍ഷത്തെ വരുമാനമായി കണക്കാകാന്‍ ആദായ നികുതി നിയമത്തിലെ 40 A(3A) വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
80 DD മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം
കൂടാതെ മൊത്ത വരുമാനത്തില്‍ നിന്ന് 80 ഉ വകുപ്പ് പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുകയുടെ ഇളവ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബാങ്ക് ഇടപാട്Account Payee cheque, Account Payee draft, electronic clearing System)  മുഖേന അടയ്‌ക്കേണ്ടതാകുന്നു.
 ബി. വിധുകുമാര്‍. 
(ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്)

No comments:

Post a Comment