Monday, August 27, 2018

*മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ*

ഇ​ത് റ​സ​ൽ​ ജോയി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോസിയുടെയും ഏകമകൻ. ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്. താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ശാ​ന്ത​ത​യാ​ണ് ആ​ലു​വ ന​സ്ര​ത്തി​ലെ റ​സ​ൽ​ജോ​യി​യു​ടെ മു​ഖ​മു​ദ്ര.

ഒ​രു അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ള​ല്ല.. എ​ന്നാ​ൽ ഇതര​സം​സ്ഥാ​ന ലോ​ട്ട​റി​യാ​യ സൂ​പ്പ​ർ​ലോ​ട്ടോ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു വി​ധി സ​ന്പാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ജി​ക്കാ​ര​നാ​ണെ​ന്ന പ​രി​വേ​ഷ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി *മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്ന ഡെ​മോക്ലീസിന്‍റെ വാ​ൾ കേ​ര​ള​ത്തി​ന്‍റെ ശി​ര​സിന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​നു സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ഹ​രം കൊ​ടു​ത്ത മ​ല​യാ​ളി* എ​ന്ന പ​രി​വേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സ​ക്തം.

സ​ർ​ക്കാ​രു​ക​ളും അ​ഭി​ഭാ​ഷ​ക​രും മാ​റി മാ​റി തോ​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​ലു​വ​സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യു​ടെ വി​ജ​യ​മാ​ണ് റ​സ​ൽ​ജോ​യി​യി​ലൂ​ടെ കേ​ര​ളം ദ​ർ​ശി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച് ഈപ്ര​ള​യ​കാ​ല​ത്ത് അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കേ​ൾ​ക്കാം.

*മു​ല്ല​പ്പെ​രി​യാ​റി​ലേ​ക്കു​ള്ള ​വ​ഴി*

142 അ​ടി​യി​ൽ ഒ​ര​ടി പോ​ലും കു​റ​യ്ക്കി​ല്ലെ​ന്നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി അ​പ​മാ​നി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് അ​വ​ർ അ​പ​മാ​നി​ച്ച​ത്. അ​യ​ൽ​സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജ​നം വ​ല​യു​ന്പോ​ൾ ഒ​രു മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ എ​ഴു​താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ന​മ്മ​ൾ സ​ഹി​ച്ചു. കേ​ര​ള​ത്തി​നു​ണ്ടാ​യ വേ​ദ​ന കോ​ട​തി​വി​ധി​യി​ലൂ​ടെ നാം ​തീ​ർ​ത്തു. ഞാ​ൻ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​ത​ന്നെ ചെ​യ്യും.

ഞാ​നൊ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നി​ല്ല. ആ​കെ​യു​ള്ള ബ​ലം ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രാ​യി​രു​ന്നു. നി​യ​മ പ​ഠ​നം ക​ഴി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ കൂ​ടി. അ​ദ്ദേ​ഹ​മാ​യി​രു​ന്നു ശ​ക്തി. പ​ല കേ​സു​ക​ൾ പ​ഠി​ക്കാ​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും സാ​ധി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു.

മു​ല്ല​പ്പെ​രി​യാ​റി​ൽ കേ​ര​ളം പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ ചോ​ദ്യം​ചെ​യ്തു ത​മി​ഴ്നാ​ട് കൊ​ടു​ത്ത ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു, പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തുകൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പം? ഞാ​ൻ വി​ചാ​രി​ച്ചു സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ വി​ധി ഉ​ണ്ടാ​കു​മെ​ന്ന്. എ​ന്നാ​ൽ വി​ധി വ​ന്ന​പ്പോ​ൾ ത​മി​ഴ്നാ​ടി​നു നേ​ട്ട​മു​ണ്ടാ​യി. ഒ​രു അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ന്നാ​ണ് ഈ ​കേ​സൊ​ന്നു പ​ഠി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്. കൊ​ച്ചി​യൂ​ണി​വേ​ഴ്സി​റ്റി ലോ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും വി​ദ്യാ​ർ​ഥി​ക​ളും പ​ഴ​യ​കേ​സു​ക​ൾ ഓരൊ​ന്നാ​യി എ​ടു​ത്തു സ​ഹാ​യി​ച്ചു.

അ​തി​നു ക​രാ​റി​നെ കു​റി​ച്ച് അ​റി​യ​ണം. അ​തു​ള്ള​തു തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ ഒ​ന്നു ത​ര​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കി​യി​ല്ല. നി​ങ്ങ​ൾ​ക്ക് ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന​മാ​യ മ​റു​പ​ടി. വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും ന​ൽ​കി​യി​ല്ല. പൊ​തു​ജ​നം അ​റി​യേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്തു. ജ​ന​ങ്ങ​ൾ ഈ ​ക​രാ​ർ അ​റി​യേണ്ടേ? എ​ന്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്നു മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്.? അ​പ്പോ​ഴാ​ണ് എ​ങ്ങ​നെ​യും ഈ ​ക​രാ​ർ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്. ഇ​തി​നാ​യി പ​ല​പ്രാ​വ​ശ്യം ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി. ഒ​രി​ക്ക​ൽ ക​രാ​റി​ന്‍റെ കോ​പ്പി ന​ൽ​കി​ല്ലെ​ന്ന ക​ർ​ശ​ന മ​റു​പ​ടി​യി​ൽ നി​രാ​ശ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ന്നി​ൽ നി​ന്നു വി​ളി​ച്ചു. സാ​ർ, സാ​റി​തു കൊ​ണ്ടു പൊയ്ക്കോ. ഇ​തു ക​രാ​റി​ന്‍റെ കോ​പ്പി​യാ​ണ്. സാ​റെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. ഞെ​ട്ടി​പ്പോ​യി. അ​തി​ലേ​റെ അദ്ഭു​ത​മാ​യി​രു​ന്നു. ഞാ​ൻ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്പോ​ഴൊ​ന്നും ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖം. അ​ദ്ദേ​ഹം പേ​രൊ​ന്നും പ​റ​ഞ്ഞി​ല്ല. ആ​രെ​ന്ന് ഇ​ന്നും അ​റി​യി​ല്ല. കോ​പ്പി ത​ന്നി​ട്ട് ഓ​ഫീ​സി​നു​ള്ളി​ലേ​ക്കു ന​ട​ന്നു മ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രി​ക്ക​ൽ പോ​ലും ഈ ​മ​നു​ഷ്യ​നെ ക​ണ്ടി​ട്ടി​ല്ല. ഇ​ത് എ​ന്‍റെ നി​യോ​ഗ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക​രാ​ർ വാ​യി​ച്ചു. വാ​യി​ക്കും​തോ​റും ഒ​രു സ​ത്യം മ​ന​സി​ലാ​യി. ന​മ്മ​ൾ അ​റി​ഞ്ഞ​തും ന​മ്മ​ളെ അ​റി​യി​ക്കു​ന്ന​തും തെ​റ്റാ​ണ്. പി​ന്നീ​ട് മൂ​ന്നു വ​ർ​ഷ​ക്കാ​ലം പ​ഠ​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട കേ​സു​ക​ളെ​ല്ലാം പ​ഠി​ച്ചു. 2017ൽ ​സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി (റി​ട്ട് പെ​റ്റീ​ഷ​ൻ(​സി​വി​ൽ) 878/17). ഒ​രു കാ​ര്യം മ​ന​സി​ലാ​യി. മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കോ​ട​തി​ക്കു മു​ന്നി​ൽ വേ​ണ്ട​തു തെ​ളി​വു​ക​ളാ​ണ്. കോ​ട​തി ഒ​രി​ക്ക​ലും കേ​ര​ള​ത്തി​നെ​തി​രാ​യി നി​ൽ​ക്കു​ന്നി​ല്ല.

*ഞെ​ട്ടി​ക്കു​ന്ന ക​രാ​ർ*

ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലു​ള്ള ജ​ന​ങ്ങ​ൾ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും കൃ​ഷി ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്താ​ൽ ചെ​യ്ത പു​ണ്യ​പ്ര​വൃ​ത്തി ഒ​ന്നും അ​ല്ല മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ. ക​രാ​റി​ന്‍റെ ആ​ദ്യ​പേ​ജി​ൽ എ​ണ്ണാ​യി​രം ഏ​ക്ക​ർ ഭൂ​മി​യി​ലെ വ​ന​സ​ന്പ​ത്തി​നു​ള്ള ക​രാ​ർ. വ​ന​ഭൂ​മി​യി​ലു​ള്ള തേ​ക്കും ഈ​ട്ടി​യും മ​ഹാ​ഗ​ണി​യും ഇ​രു​പൂ​ളം ത​ന്പ​ക​വും മ​രു​തും മ​ണി​മ​രു​തും ഉ​ൾ​പ്പെ​ടെ പേ​ര​റി​യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ, ന​മു​ക്ക് ഉൗ​ഹി​ക്കാ​ൻ പോ​ലും അ​സാ​ധ്യ​മാ​യ അ​ത്ര വ​ണ്ണ​വും പൊ​ക്ക​വും കാ​ത​ലും ഉ​ള്ള മ​ര​ങ്ങ​ളാ​ണ് എ​ണ്ണാ​യി​രം ഏ​ക്ക​റി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ര​ണ്ടാം പേ​ജി​ൽ ര​ത്ന​ങ്ങ​ളും ധാ​തു​ക്ക​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​കാ​ശം. വ​ന​സ​ന്പ​ത്തും ര​ത്ന​ങ്ങ​ളും മൃ​ഗ​സ​ന്പ​ത്തും മാ​ത്ര​മാ​യി​രു​ന്നു ബ്രിട്ടീഷുകാരുടെ ല​ക്ഷ്യം. ത​ന്‍റെ ഹൃ​ദ​യ​ര​ക്തം കൊ​ണ്ട് ഒ​പ്പി​ടു​ന്നു​വെ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ടു​കൊ​ണ്ടു തി​രു​വി​താം​കൂ​ർ രാ​ജാ​വ് പ​റ​ഞ്ഞ​ത്. ക​പ്പം കൊ​ടു​ക്കു​ന്ന രാ​ജാ​വി​ന് ഒ​പ്പി​ടു​ക മാ​ത്ര​മേ ര​ക്ഷ​യു​ണ്ടാ​യി​രു​ന്നു​ള്ളു. പ​ക്ഷേ, 1947 ഓ​ഗ​സ്റ്റ് 15നു ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച പു​ല​രി​യി​ൽ രാ​ജാ​വ് ത​ന്നെ ഈ ​ക​രാ​ർ റ​ദ്ദാ​ക്കി. ഇ​തി​നു രേ​ഖ​യു​ണ്ടോ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. ഇ​തൊ​രു​ച​രി​ത്ര​മാ​ണ്. രാ​ജാ​വി​ന്‍റെ വി​ളം​ബ​രം രാ​ജ​ശാ​സ​ന​യാ​ണ്. ഇ​തി​നു രേ​ഖ വേ​ണ്ടെ​ന്നു കോ​ട​തി​യി​ൽ പ​റ​യ​ണ​മാ​യി​രു​ന്നു.

*അ​സ്വാ​ഭാ​വി​ക​മാ​യ കേ​സ്*

999 വ​ർ​ഷ​ത്തെ ക​രാ​ർ എ​ന്ന​തു കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. ​ബ്രി​ട്ടീ​ഷു​കാ​ർ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളെ​ല്ലാം 99 വ​ർ​ഷ​ത്തേ​ക്കാ​ണ്. മ​റ്റൊ​രു അ​സ്വാ​ഭാ​വി​ക​ത ബ്രീ​ട്ടി​ഷു​കാ​ർ ഇ​ന്ത്യ വി​ട്ടു പോ​യ​പ്പോ​ൾ എ​ല്ലാ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി​യെ​ന്ന​താ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ മാ​ത്രം നി​ല​നി​ൽ​ക്കു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. 1970ൽ ​പു​തു​ക്കി കൊ​ടു​ത്ത​താ​ണ് അ​വി​ശ്വ​സ​നീ​യം. കേ​ര​ള​ത്തി​ന് ഒ​രു വ​ർ​ഷം 10 ല​ക്ഷം രൂ​പ ക​രാ​ർ തു​ക ല​ഭി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണോ? അ​തേ സ​മ​യം വൈ​ദ്യു​തി, കു​ടി​വെ​ള്ളം, കൃ​ഷി തു​ട​ങ്ങി​യ രീ​തി​യി​ൽ ത​മി​ഴ്നാ​ട് സ​ന്പാ​ദി​ക്കു​ന്ന​തു 7250 ദ​ശ​ല​ക്ഷ​മാ​ണ്. പ​കു​തി​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി മാ​റു​മാ​യി​രു​ന്നു. അ​വ​ർ​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​മ​തി ന​ല്കി​യ​പ്പോ​ൾ ന​മു​ക്ക് മ​ത്സ്യം പി​ടി​ക്കാ​ൻ അ​വ​കാ​ശം കി​ട്ടി. ഈ ​അ​വ​കാ​ശം കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ആ​ദി​വാ​സി​ജ​ന​വി​ഭാ​ഗം മ​ത്സ്യം പി​ടി​ക്കു​ന്നു​ണ്ട്.

*തോറ്റ കേ​സി​ന്‍റെ പി​ന്നാ​ലെ​യി​ല്ല*

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ളം തോ​റ്റ കേ​സി​ന്‍റെ പി​ന്നാ​ലെ ഞാ​നി​ല്ല. ഇ​വ​ർ വാ​ദി​ച്ച​തി​നു പി​ന്നാ​ലെ പോ​യാ​ലും കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല​വി​ധി ല​ഭി​ക്കി​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ ഇ​തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ൽ 142 അ​ടി എ​ന്ന ക​ണ​ക്കു വി​ധി​ച്ച​പ്പോ​ൾ അ​തി​നെ ച​ല​ഞ്ച് ചെ​യ്യാ​തെ കേ​ര​ള നി​യ​മ​സ​ഭ ഡാം ​സു​ര​ക്ഷാ നി​യ​മം ഉ​ണ്ടാ​ക്കി. 136 അ​ടി നി​ജ​​പ്പെ​ടു​ത്തി​യ​വ​രാ​ണ് ന​മ്മ​ൾ. അ​തി​നെ ത​മി​ഴ്നാ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കേ​ര​ളം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. അ​ങ്ങ​നെ 142 അ​ടി​യാ​ക്കി. അ​തു കൊ​ണ്ട് കേ​ര​ളം വാ​ദി​ച്ച ഒ​രു കേ​സി​ന്‍റെ പി​ന്നാ​ലെ പോ​കി​ല്ല. അ​തു കൊ​ണ്ടു ന​മു​ക്ക് ര​ക്ഷ​യി​ല്ല. വെ​റു​തെ തോ​ൽ​ക്കാ​മെ​ന്നു​മാ​ത്രം.

തോ​റ്റു പോ​യ കേ​സി​ന്‍റെ പി​ന്നാ​ലെ പോ​യാ​ൽ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടും. ഒ​ന്നാ​മ​ത്തെ കാ​ര​ണം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​മു​ക്ക് പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു​റ​പ്പി​ല്ല. ഒ​രു രേ​ഖ പോ​ലും ത​രി​ല്ല. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ പോ​ലും ത​രാ​ത്ത​വ​ർ ഏ​തു രേ​ഖ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തു കൊ​ണ്ട് ഇ​വി​ടം കൊ​ണ്ടു നി​ർ​ത്തു​ന്നു​വെ​ന്നു തോ​ന്ന​രു​ത്. ഞാ​ൻ ഇ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്.

ഫെ​ഡ​റ​ൽ ഗൈ​ഡ്‌ലൈൻ

ലോ​ക​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര​യേ​റെ പ​ഴ​ക്ക​മു​ള്ള ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യാ​തി​രു​ന്നി​ട്ടി​ല്ല. ഡാം ​ഇ​പ്പോ​ൾ സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മേ​യ​ല്ല. ഡാം ​സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കു​റ്റ​മ​റ്റ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ന്ത്യ​യി​ൽ നി​ല​വി​ലി​ല്ല. ഡാ​മു​ക​ൾ എ​വി​ടെ​യെ​ല്ലാം പൊ​ട്ടി​യി​ട്ടു​ണ്ടോ അ​വി​ടെ ജ​നം എ​ന്ത് ചെ​യ്തു?. അ​മേ​രി​ക്ക​യി​ൽ കു​റെ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കോ​ടി​ക്ക​ണ​ക്കി​നു പ​ണ​മാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. അ​തുകൊ​ണ്ട് അ​മേ​രി​ക്ക തീരു​മാ​നി​ച്ചു, ഡാം ​പൊ​ട്ടി​ക്കൂ​ടാ. അ​മേ​രി​ക്ക​യി​ൽ വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചു മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കി. ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ ഫോ​ർ സേ​ഫ്റ്റി ഡാം​സ്.

ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ പ്ര​കാ​രം ഒ​രു അ​ണ​ക്കെ​ട്ടി​ന്‍റെ ആ​യു​സ് ക​ഴി​ഞ്ഞാ​ൽ എ​ന്ന് ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധ​സ​മി​തി വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വി​ടെ മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഡീ​ക​മ്മീ​ഷ​ൻ തീ​യ​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ ത​ള്ളും. അ​ന്താ​രാഷ്‌ട്ര ​വി​ദ​ഗ്ധ​സ​മിതി പ​രി​ശോ​ധി​ച്ചി​ട്ട് ആ​യു​സ് ക​ഴി​ഞ്ഞ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യ​ട്ടെ. ഇ​ന്ത്യ​യി​ൽ ഡാം ​വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ സ​മി​തി​യി​ല്ല. എല്ലാവരും എ​ൻ​ജിനി​യ​ർ​മാ​രും ജ​ഡ്ജി​മാ​രു​മാ​ണ്. അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധസ​മി​തി​യെ സു​പ്രീം​ കോടതിയോ കേന്ദ്രസർക്കാരോ വി​ളി​ക്ക​ട്ടെ. അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​സ​മി​തി വ​ന്നാ​ൽ ഈ ​ഡാം സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യി​ല്ല. അ​വ​ർ ഇ​ത് 999 വ​ർ​ഷം​നി​ല​നി​ൽ​ക്കു​മെ​ന്നു പറഞ്ഞാൽ നി​ൽ​ക്ക​ട്ടെ. പ്ര​ശ്ന​മി​ല്ല, കോടതിക്ക് ത​ള്ളാ​ൻ ക​ഴി​യാ​ത്ത കേ​സാ​ണ് ഞാ​ൻ  കൊടുത്തിരിയ്‌ക്കുന്നത്.

ഇ​തു മാ​ത്ര​മ​ല്ല വാദംം. അ​ണ​ക്കെ​ട്ട് പൊട്ടിപ്പോയാൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കേ​ര​ള​ത്തി​നും കേ​ര​ള​ത്തി​ലെ ജ​ന​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ത​മി​ഴ്നാ​ട് മു​ഴു​വ​ൻ വി​റ്റാ​ൽ പോലും അ​തി​നു സാ​ധി​ക്കി​ല്ല. ജീ​വ​നും സ്വ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. മ​ല​യും നാ​ടും കെ​ട്ടി​ട​ങ്ങ​ളും സ്വാഭാ​വി​ക പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ന​ഷ്ട​പ​രി​ഹാ​രം വേ​ണം. ത​മി​ഴ്നാ​ടി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്ക​ണം. എ​ന്‍റെ ഹ​ർ​ജി​യി​ൽ ഒ​ന്നാം ക​ക്ഷി പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. കേ​ന്ദ്രം ഇ​തി​നു ത​യാ​റാ​കു​മെ​ന്നു തോന്നുന്നില്ല.​ അപ്പോൾ ത​മി​ഴ്നാ​ട് ച​ർ​ച്ച​യ്ക്ക് വ​രും.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഡാം

1964​ൽ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ, അ​ന്പ​തു വ​ർ​ഷം ക​ഴി​ഞ്ഞ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി. ഡാം ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​നി​ലെ ഡോ. ​കെ.​സി.​ തോമസ് റി​പ്പോർട്ട് ചെ​യ്തു. ജ​ല​വി​താ​നം 136 അ​ടി​യാ​ക്കു​ക, ഡാം ​ബ​ല​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള ഡാ​മി​നു താ​ഴെ പു​തി​യ ഡാം ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​വും വ​ച്ചു. ഏ​ഷ്യ​ൻ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ത​ല​വ​ൻ ഹി​മാം​ശു താ​ക്കൂ​ർ ഡാം ​സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോർട്ടു ചെ​യ്തു. റൂ​ർ​ക്കി ഐ​ഐ​ടി​യും ഡാ​മി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി. ഭൂ​ക​ന്പ​സാ​ധ്യ​ത​യും വെ​ളി​പ്പെ​ടു​ത്തി. ഇ​താന്നും കോ​ട​തി​യെ ബേതന്നെയാണ്ാധ്യപ്പെടുത്താൻ സാ​ധി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ മു​ല്ല​പ്പെ​രി​യാ​ർ​പൊ​ട്ടി​യാ​ലും അ​ധി​ക​ജ​ലം താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ടു​ക്കി ഡാ​മി​നു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​തും ഇ​തു മാ​ത്ര​മാ​ണ്. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യോ ഉ​ട​ന്പ​ടി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്തേ പ​റ്റൂ, അ​ക്കാ​ര്യം സ​ർ​ക്കാ​ർ​കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​ല്ല. ഗാഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​ൽ​ ( ഒ​ന്നാം ഭാ​ഗം 46ാം പേ​ജ്) പ​റ​യു​ന്നു: മ​നു​ഷ്യ​നി​ർ​മി​ത അ​ണ​ക്കെ​ട്ടു​ക​ളും താ​പ​പ​ദ്ധ​തി​ക​ളും പ്രാ​യ​പ​രി​ധി ക​ഴി​യു​ന്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്ക​ണം. ഡാ​മു​ക​ൾ​ക്ക് 30 മു​ത​ൽ 50 വ​ർ​ഷം വ​രെ​യാ​ണ് പ്രാ​യ​പ​രി​ധി അ​ദ്ദേ​ഹം ക​ല്പി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ത​ക​രു​ന്പോ​ൾ ത​ക​രു​ന്ന​ത് 50 ല​ക്ഷം മ​ല​യാ​ളി​ക​ളു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെയും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും സ​ർ​വ​നാ​ശ​മാ​ണ്. അ​തു കേ​ര​ള​ത്തി​ന്‍റെ സ​ർ​വ​നാ​ശ​മാ​ണ്.

പി​ന്തു​ണ​യ്ക്കാ​ത്ത എം​എ​ൽ​എ​മാ​ർ

ആ​റു​മാ​സം മു​ന്പ് എ​ന്‍റെ കേ​സി​ൽ അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി കേ​ര​ള​ത്തോ​ടും ത​മി​ഴ്നാ​ടി​നോ​ടും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും ക​ല്പി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​താ​ണ്. മൂ​ന്നു സ​മി​തി​ക​ളും ഏ​കോ​പി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ ജീ​വ​നു വേ​ണ്ടി നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത്. ആ​രാ​ണ് ശ​ത്രു​ക്ക​ൾ എ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. ഈ ​വി​ധി​യു​ടെ കോ​പ്പി കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്തു. ഏ​താ​നും എം​എ​ൽ​എ​മാ​രെ നേ​രി​ട്ടും ഫോ​ണി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​ന്നു​വ​രെ ആ​രും ഇ​തി​നെക്കു​റി​ച്ചു നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന സം​ശ​യ​മെ​നി​ക്കു​ണ്ട്.

നാം ​മ​റ​ന്നു പോ​കു​ന്ന​ത്

കേ​ര​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഭാ​ഗ്യ​ന​ദി​യാ​യി​രു​ന്നു മു​ല്ല​പ്പെ​രി​യാ​ർ. കേ​ര​ള​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ലൂ​ടെ ഒ​ഴു​കിക്കൊ​ണ്ടി​രു​ന്ന ന​ദി. കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ൾ​ക്കും ശ​ക്തി​പ​ക​ർ​ന്ന ന​ദി. നി​ര​വ​ധി ചെ​റു​ന​ദി​ക​ൾ ഇ​തി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും മു​ല്ല​പ്പെ​രി​യാ​റി​ലി​ല്ല. ഒ​രു ന​ദി​യെ ഡാം ​കെ​ട്ടി പു​റ​കോ​ട്ട് തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ന​ദി​യു​ടെ സ്വാഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​ഞ്ഞു വ​ഴിതി​രി​ച്ചു പു​റ​കോ​ട്ട് ഒ​ഴു​ക്കി​വി​ടു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. അ​ത് മു​ല്ല​പ്പെ​രി​യാ​റാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കേ​ണ്ട ന​ദി ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തി​രി​ച്ചി​രി​ക്കു​ന്നു. ഇ​തു മാ​ത്രം മ​തി ന​മു​ക്ക്നീ​തി ല​ഭി​ക്കാ​ൻ.

പെ​രി​യാ​ർ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​യി കേ​ര​ളം എ​ഴു​തി വ​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഉ​ത്ഭ​വി​ച്ച് കേ​ര​ള​ത്തി​ലൂ​ടെ മാ​ത്രം ഒ​ഴു​കു​ന്ന ഒ​രു ന​ദി എ​ങ്ങ​നെ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​കും. കോ​ട​തി​യി​ൽ ഈ ​പ്ര​ശ്നം തീ​രു​ന്ന​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു താ​ൽ​പ​ര്യം. ഈ ​അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ൾ വ​ര​ണ്ടു മ​രു​ഭൂ​മി​യാ​കും. ജ​ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തു പ​ട്ടി​ണി കി​ട​ന്നാ​യി​രി​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം അ​വ​ർ​ക്കും നാ​ശ​മാ​ണ്. അ​ത് അ​വി​ടെ​യു​ള്ള ജ​ന​ത്തി​ന​റി​യാം. ഇ​രുസം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ല. എ​ന്നാ​ൽ എ​തി​ര് നി​ൽ​ക്കു​ന്ന​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. എ​ത്ര ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യാ​ലും നേ​രി​ടും. ഇ​തി​നു വേ​ണ്ടി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​നാ​ണ് ഞാ​ൻ. ഒ​ത്തി​രി പേ​രു​ടെ പ്രാ​ർ​ഥ​ന​യു​ണ്ട്. അ​താ​ണ് എ​ന്‍റെ ശ​ക്തി.

No comments:

Post a Comment