Thursday, October 11, 2018

സര്‍വ്വതിലും സ്വാമിയെ ദര്‍ശിയ്ക്കുന്ന മനോഭാവമാണ് സ്വാമി ഭക്തര്‍ക്ക്. ശബരിഗരീശനെ ദര്‍ശിക്കുവാന്‍ വ്രതാനുഷ്ഠാനത്തോടെ യാണ് ഏവരുംഒരുങ്ങുക മനസുനിറയെ അയ്യപ്പന്‍. പരസ്പ്പരം സംബോധന തന്നെ അയ്യപ്പാഎന്നാണ്. ഭക്തിയാല്‍ കുളിരുന്ന പ്രഭാതത്തില്‍ എവിടെ നിന്നും ഉയരുന്നത് ശരണ മന്ത്രങ്ങള്‍തന്നെ. കുഞ്ഞുങ്ങള്‍മുതല്‍ വയോവൃദ്ധന്മാര്‍ വരെ സ്വാമിദര്‍ശനത്തിന് വ്രതം നോറ്റുവരുന്നു. കുഞ്ഞുങ്ങളെ മണികണഠന്‍ എന്നും സ്ത്രീകളെ മാളികപ്പുറങ്ങള്‍ എന്നുമാണ് സംബോധനചെയ്യുക. വീടുകളില്‍ വിശുദ്ധിയുടെ ഒരുക്കങ്ങള്‍ നേരത്തേ ആരംഭിയ്ക്കുന്നു. ഒരുനേരം ഭക്ഷണം, രണ്ടുനേരം മുങ്ങിക്കുളി, ക്ഷേത്രദര്‍ശനം, ഭജനകള്‍, കൂട്ടശരണം വിളികള്‍, കൂടാതെ നാട്ടില്‍ നടക്കുന്ന അയ്യപ്പന്‍ പൂജാവിളക്കുകള്‍ എന്നിവിടങ്ങളിലെല്ലാം സ്വാമിമാര്‍ പങ്കുചേരണം. ലളിതമായ ജീവിതചര്യ നയിച്ച് 41 ദിവസത്തെ വൃതം നോറ്റ്‌കൊണ്ടാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നത്. വീടുകളില്‍നിന്നും കെട്ടുനിറച്ച് നടന്നു പോകുന്നവരും ഉണ്ട്. വഴിവക്കിലെ ക്ഷേത്രങ്ങളില്‍ വിശ്രമിച്ച് ഭക്ഷം വച്ചുകഴിച്ച്‌കൊണ്ടാണ് യാത്ര. എരുമേലിമുതല്‍ വനം വഴി യാത്രചെയ്യുന്നവരും ഉണ്ട്. കാളകെട്ടി, അഴുതാനദി, അഴുതാമേട്, കല്ലിടാം കുന്ന്, മുക്കുഴി, കരിമല എന്നീവനമേഖലകള്‍ കടന്ന് പമ്പയില്‍ചെല്ലും അവിടെ ദര്‍ശനം, പമ്പയില്‍ കുളിച്ച് ബലികര്‍മ്മംനടത്തി, സദ്യ കഴിച്ചുകൊണ്ടാണ് നീലിമല ചവുട്ടി സന്നിധാനത്തില്‍ എത്തിച്ചേരുക. ഭഗവല്‍ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്ന വൃശ്ചികംമുതല്‍ ധനു 11 വരെ നാല്‍പ്പത്തൊന്നു ദിവസത്തെയാണ് മണ്ഡലക്കാലമെന്നുവിളിയ്ക്കുക. മകര വിളക്കുവരെ ഭക്തന്മാരുടെ അണമുറിയാത്ത തിരക്കുതന്നെയാണ്. നിലയ്ക്കാത്ത ശരണം വിളികളാണ് ആ സന്നിധിയിലെ ശക്തിതന്നെ. വലിയ കാനനത്തിനുമുകളില്‍ സ്വര്‍ണ്ണ ശ്രീകോവിലില്‍ ആപല്‍ബാന്ധവന്‍ കുടികൊള്ളുന്നു. നെയ്യഭിഷേകപ്രിയനായ സ്വാമിയുടെ ദിവ്യസന്നിധിയില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാവുന്നനിര്‍വൃതി അനുഭവിച്ചുതന്നെ അറിയണം.
janmabhumi

No comments:

Post a Comment