Wednesday, October 10, 2018

നാം എത്ര ശ്രമിച്ചാലും, തികച്ചും ശുദ്ധമോ തികച്ചും അശുദ്ധമോ ആയ ഒരു കര്‍മ്മവും – ശുദ്ധമെന്നാല്‍ അഹിംസാപരമെന്നും അശുദ്ധമെന്നാല്‍ ഹിംസാപരമെന്നും ഉള്ള അര്‍ത്ഥത്തില്‍ – ഉണ്ടാവാന്‍ നിവൃത്തിയില്ല. പരദ്രോഹം കൂടാതെ നമുക്കു ശ്വസിപ്പാനോ ജീവിക്കാനോ സാദ്ധ്യമല്ല. നാം ഭക്ഷിക്കുന്ന ഓരോ ഉരുളയും മറ്റൊരു ജീവിയുടെ വായില്‍നിന്നു തട്ടിപ്പറിച്ചതാണ്. നമ്മുടെ ജീവിതംതന്നെ അന്യജീവികളെ തള്ളിപ്പുറത്താക്കിക്കൊണ്ടുള്ളതാണ്. അത് മനുഷ്യരോ മൃഗങ്ങളോ അണുജീവികളോ ആയിരിക്കാം. ഇവയില്‍ ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെ തള്ളിപ്പുറത്താക്കാതെ നമുക്കു നിവൃത്തിയില്ല. കാര്യം ഇങ്ങനെയിരിക്കെ, കര്‍മ്മത്തില്‍ക്കൂടി പരിപൂര്‍ണ്ണത പ്രാപിക്കാന്‍ ഒരിക്കലും സാദ്ധ്യമല്ലെന്ന് അനായാസേന സിദ്ധിക്കുന്നു. അനന്തകാലം കര്‍മ്മം ചെയ്താലും ഈ നൂലാമാലയില്‍നിന്നു പുറത്തുകടക്കാന്‍ വഴിയുണ്ടാകയില്ല. നിങ്ങള്‍ക്ക് എത്ര കാലത്തേയ്‌ക്കോ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കാം. എന്നാല്‍ കര്‍മ്മഫലത്തിലുള്ള ഗുണദോഷങ്ങളുടെ അപരിഹാര്യമായ ഈ സാഹചര്യം ഒരു കാലത്തും അവസാനിക്കയില്ല.
swami vivekanandan

No comments:

Post a Comment