Friday, October 26, 2018

ഞാന്‍' പോയിക്കഴിഞ്ഞാലും ബാക്കി എന്തു നിലനില്‍ക്കുന്നുവോ അതു ജ്ഞാനം. ഞാനുള്ളപ്പോള്‍ അതുദിക്കുന്നില്ല.
ഞാനിനെ ഒരു മഹാസന്നിധിയില്‍ അടക്കുന്നതുതന്നെ പരമമായ ജ്ഞാനം. ഉദാത്തമായ ഭക്തിയുടെ പ്രഭാവം ജീവന് അതു സാധ്യമാക്കുന്നു.


2. 'മോക്ഷപ്രാപ്തി കൈവരിയ്ക്കുന്നതോടുകൂടി, പിന്നെ ആഗ്രഹങ്ങളില്ല, അനുമാനങ്ങളുമില്ല . സഫലീകരിച്ച ഒരു ജന്മത്തിന്റെ സമാപ്തി ''
'മരണസമയത്തു ആരെന്നെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നുവോ, അപ്പോഴൊക്കെ ഞാനവിടെയെത്തി മുക്തി പ്രദാനം ചെയ്യുന്നതായിരിക്കും.'
. അതൊരു ആന്തരികസത്യമാണ്, പരമാത്മാവിനെ പ്രാപിക്കുവാനുള്ള യോഗതത്വത്തെക്കുറിച്ചാണ് ഭഗവാന്‍ സംസാരിക്കുന്നത്. ശരിയായവിധമാണ് നിങ്ങള്‍ ചെയ്യുന്ന കര്‍മങ്ങള്‍ എങ്കില്‍, അത് പരമാത്മാവില്‍ വലയം പ്രാപിക്കുവാന്‍ നൂറു ശതമാനവും സഹായകരമായിരിയ്ക്കും. കാരണം ആ പ്രക്രിയ നിങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. വേറൊരു ഘടകത്തിനും അവിടെ സ്ഥാനമില്ല. അതുകൊണ്ടാണ് ഒരു നിശ്ചിതരൂപത്തില്‍ ശ്രീകൃഷ്ണന് പറയാന്‍ കഴിഞ്ഞത്, ''ഇത്രയും ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍, ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കികൊള്ളാം''എന്ന്. ബാഹ്യമായ യാഥാര്‍ഥ്യങ്ങളുടെ കാര്യമായിരുന്നെങ്കില്‍, അദ്ദേഹം ഒരിയ്ക്കലും അങ്ങിനെ പറയുമായിരുന്നില്ല, കാരണം ബാഹ്യമായ യാഥാര്‍ഥ്യങ്ങളെല്ലാം വേറെ എത്രയോ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഭഗവാന് നന്നായറിയം. ഭൌതികതലത്തില്‍നിന്ന് വളരെ ഉയര്‍ന്ന മറ്റൊരുതലത്തിലേയ്ക്ക് മാറുന്ന നിമിഷത്തില്‍, പൂര്‍ണബോധം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, മോക്ഷപ്രാപ്തി ഉണ്ടാകും.
അതുകൊണ്ടാണ് ആത്മസാക്ഷാത്കാരം ഉണ്ടാകുന്ന നിമിഷവും ഭൗതികശരീരം ഇവിടെ ഉപേക്ഷിക്കുന്ന നിമിഷവും രണ്ടും ഒന്നായിത്തീരുന്നത്. മരണസമയത്തു തന്നെയാണ് ബോധോദയം ഉണ്ടാകുന്നതെങ്കിലും, ശരീരം ഉപേക്ഷിക്കുകതന്നെ വേണം. അതുപോലെ തന്നെ, ശരീരം ഉപേക്ഷിക്കുവാനുള്ള ഘട്ടം എത്തിക്കഴിഞ്ഞാല്‍, നിങ്ങളെയും നിങ്ങളുടെ ശരീരത്തെയും വേര്‍തിരിക്കാന്‍ വേണ്ടവിധം, ബോധതലം ഔന്ന്യത്വംത്തിലേയ്ക്ക് ഉണര്‍ന്ന് ശരീരത്തോട് ഒട്ടിപ്പിടിച്ചുകിടക്കാന്‍ തോന്നുന്ന ആ ആസക്തിയെ ഇല്ലാതാക്കികൊള്ളും. ജീവന്‍ ശരീരത്തില്‍നിന്നും വഴുതിപ്പോകാതിരിയ്ക്കണമെങ്കില്‍ നിയന്ത്രണാത്മകമായ ആന്തരികമായ യാന്ത്രോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള ജ്ഞാനം ഉണ്ടായിരിക്കണം. അതിനു മുന്തിയ തരത്തിലുള്ള യോഗസാധനകള്‍ അഭ്യസിച്ചിരിക്കണം.

No comments:

Post a Comment