Saturday, November 24, 2018

ഹരേ ഗുരുവായൂരപ്പാ ഇന്ന് അങ്ങയുടെ മാസപിറന്നാൾ ആയ രോഹിണി നക്ഷത്രത്തിൽ ശകടാസുരനെ വധിച്ച പോലെ ഉണ്ണിക്കണ്ണനായി ഒരു കാൽ അല്പം ഉയർത്തി പിടിച്ച് എന്ന് തോന്നിക്കുമാറ് എതാണ്ട് രണ്ടു മൂന്ന് മാസം പ്രായമായ ഭാവത്തിൽ പ്രശോഭിക്കുന്നു വല്ലോ... ഹരേ ഹരേ..... അതി മനോഹര ഭാവം തന്നെ.....
കേനോപനിഷത്തിലെ നാലാം ശ്ലോകമാണിത്
" യദ് വാചാനഭ്യുദിതം യേന വാഗഭ്യുദ്യതേ
തദേവ ബ്രഹ്മം ത്വം വിദ്ധി യദിദമുപാസതേ
യത് വാചാ അനഭ്യുദിതം "
വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതും എന്നാൽ വാക്കുകൾ കൊണ്ട് ഉച്ചരിക്കാൻ കാരണമായതും എതൊന്നാണോ അതാണ് ബ്രഹ്മം എന്ന് മനസിലാക്കുക .. സാധാരണക്കാർ ഉപാസിക്കുന്നതല്ല.
ഭഗവാനെ അനുഭവിച്ചറിയാൻ അല്ലാതെ ഭഗവാനെ കുറിച്ച് വിവരിക്കുക അസാധ്യമാണ്. ചിത്രകൂടത്തിൽ ജനിച്ച തുളസിദാസ് മാനസ ചരിതം എന്ന രാമായണം രചിച്ചു. അദ്ദേഹം തന്റെതായ ഭാവത്തിലുള്ള രാമനെയാണ് അതിൽ കാണിക്കുന്നത്. ഭക്തിരസ പ്രദാനമായ രാമൻ. എന്നും ഓരോ അദ്ധ്യായം മന്ദാകിനി തീരത്തിൽ ഇരുന്ന് ചൊല്ലി അവിടെ വരുന്ന ഓരോ ഭക്തന്മാരെ കുറി തൊട്ടു കൊടുക്കുക പതിവായിരുന്നു... അതിനിടയിൽ രാമചന്ദ്ര പ്രഭുവും തുളസിദാസരുടെ മുന്നിൽ എത്തി എന്നാൽ അറിഞ്ഞില്ല തുളസിദാസർ. അന്ന് രാത്രി സ്വപ്നദർശനത്തിൽ പ്രഭു പറഞ്ഞുവത്രെ രാമചരിതമാനസം അതിഗംഭീരമായി എന്ന്. ഇന്നും ആ ഘാട്ട് രാമ ഘാട്ട് എന്ന പേരിൽ പ്രസിദ്ധമാണ് ചിത്രകൂടത്തിൽ.
ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ട് ശകടാസുരന്റെ ഭാവത്തിൽ അനുദിനം മാറി വരുന്ന ചിത്തവൃത്തികളെ ശുദ്ധികരിച്ച് മനസ്സ് എന്നും ആ തൃപാദത്തിൽ സ്ഥിരമായിരിക്കാൻ പ്രാർത്ഥിക്കാം..... ഗോവിന്ദ ഗോവിന്ദ..sudhir chulliyil

No comments:

Post a Comment