Monday, February 04, 2019

ആത്മതീര്ത്ഥം--12 (തുടര്‍ച്ച)
ഒരു നാള്‍ നര്‍മ്മദയില്‍ വെള്ളപ്പൊക്കമുണ്ടാകുകയും തീരത്തുള്ള ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങുകയും ചെയ്തു.
ഗ്രാമവാസികള്‍ ഗുരുവിനെ വിവരം അറിയിക്കാന്‍ ഓടിയെത്തിയപ്പോള്‍ അദ്ദേഹം യോഗസ്ഥിതനായി വര്‍ത്തിയ്ക്കുകയായിരുന്നു..
ഗ്രാമവാസികള്‍ വിഷാദത്തോടെ നിന്നപ്പോള്‍ ശങ്കരന്‍ ഉടനെ കുന്നിറങ്ങി നര്‍മദ ലക്ഷ്യമാക്കി നടന്നു. ഗ്രാമവാസികള്‍ ശങ്കരനെ അനുഗമിച്ചു.
ശങ്കരന്‍ തന്ടെ കമണ്ഡലു നദീതീരത്ത് വെച്ച് ഇങ്ങിനെ സ്തുതിച്ചു--
സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം
ദ്വിഷല്സു പാപജാതജാതകാരിവാരിസംയുതം
കൃതാന്തദൂതകാലഭൂതഭീതികാരിവര്മദേ
ത്വദീയപാദപങ്കജം നമാമി ദേവി നര്‍മദേ
...................................................................
..................................................................
----നര്‍മദാഷ്ടകം ---
ഗ്രാമവാസികളോട് ശങ്കരന്‍ പറഞ്ഞു--നദി ഇതിന്നപ്പുറം കയറി വരില്ല, നിങ്ങള്‍ ഭയപ്പെടാതിരിക്കൂ.
അധികം താമസിയാതെ നദി പൂര്‍വ സ്ഥിതിയിലായി.
ഗോവിന്ദഭഗവദ്പാദര്‍ സഹജസ്ഥിതിയില്‍ വന്നപ്പോള്‍ ശങ്കരന്ടെ സിദ്ധിവൈഭവത്തെക്കുറിച്ചു അറിഞ്ഞു. അദ്ദേഹം പറഞ്ഞു--' നര്‍മദാ ജലത്തിനെ കമണ്ഡലുവില്‍ അടക്കം ചെയ്ത പോലെ ഉപനിഷദ് സാരം മുഴുവന്‍ തന്റെ ഭാഷ്യങ്ങളില്‍ അടക്കം ചെയ്യും.'
ഗുരുസന്നിധിയില്‍ 3 വര്ഷം കഴിഞ്ഞപ്പോഴേക്കും ശങ്കരന്‍ യോഗശാസ്ത്രത്തിലും, ബ്രഹ്മവിദ്യയിലും പാരംഗതനായി.
ശങ്കരനില്‍ 'ഞാന്‍ ബ്രഹ്മമാണ്' എന്ന അനുഭവം, നിര്വികല്പ ബോധം അഘണ്ഡമായി നിലകൊണ്ടു. 'ലോകശങ്കരനായിത്തീര്‍ന്ന ആ യുവയോഗിയുടെ ബ്രഹ്മതേജസ്സ് സകലരെയും ആകര്‍ഷിച്ചു. സന്നിധാനമാത്രയില്‍ മനസ്സിനെ പ്രശാന്തമാക്കാനുള്ള ആത്മബലം ആ യുവയോഗിയില്‍ ഉണ്ടായിരുന്നു.
ഒരു നാള്‍ ഗുരു ശങ്കരനെ വിളിച്ചു, 'സ്വാമികള്‍ ഇനി ലോകമംഗളത്തിനായി സഞ്ചരിയ്ക്കണം. ......അങ്ങ് ഗ്രഹിച്ച പ്രസ്ഥാനത്രയസാരവും സ്വാനുഭൂതിയും സംസാരതപ്തരായി സത്യമാന്വേഷിച്ചു വരുന്ന മുമുക്ഷുക്കള്‍ക്കായി നല്‍കണം. അങ്ങയുടെ പാദരജസ്സ് ഏറ്റാല്‍ സംസാരിക്ളുടെ സംസാരതാപം തീരും. അഹങ്കാരം നശിച്ച് ആത്മാനുഭവം നേടിയ അങ്ങ് സ്വയം പരമേശ്വരന്‍ തന്നെയാണ്. ' എന്നൊക്കെ പറഞ്ഞു.
ഗുരുവചനം കേട്ട് ശങ്കരന്‍ ഇങ്ങിനെ സ്തുതിച്ചു നിന്നു.....
വിദ്യയാ താരിതാസ്മോയൈര്‍ ജന്മമൃത്യുമഹോദധീം
സര്‍വജ്ഞേഭ്യോ നമസ്തേഭ്യോ/ ഗുരുഭ്യോ ജ്ഞാന സംകുലം
(ഉപദേശസാഹസ്രി). അര്‍ത്ഥം :- യാതൊരു സര്‍വജ്ഞനായ ഗുരുവാണോ ബ്രഹ്മവിദ്യകൊണ്ട് ജനനമൃത്യുസമുദ്രം തരണം ചെയ്യിപ്പിച്ചത് അവിടത്തേയ്ക്ക് നമസ്ക്കാരം.
ശങ്കരന്‍ സ്തുതി തുടര്‍ന്നു. വീണ്ടും വീണ്ടും ഭക്തിയോടെ ഗുരുപാദങ്ങളില്‍ നമസ്ക്കരിച്ചു.
താന്‍ അറിഞ്ഞ സത്യം കാശിയില്‍പ്പോയി മുമുക്ഷുക്കളെ ഉപദേശിക്കണമെന്നു ശിഷ്യനോട്ക ല്പിച്ച് ഗുരു മഹാസമാധിയില്‍ ലീനനായി.
..................................................................................................തസ്മൈ പ്രസന്ന ബോധായ നൈശ്ചല്യസുഖദായിനേ
ഹൃദാരമവിഹാരായ വേദഹംസായ തേ നമ:
(ആനന്ദമകരന്ദം-ഗുരുതത്വ അഷ്ടകം).
uma namboodiri

No comments:

Post a Comment