ഗുരുവായൂരപ്പാ ശരണം...
പ്രഭാതത്തിൽ കണ്ണൻ റോസ് കളർ പട്ടും പാവ് മുണ്ടും പട്ട് കോണകത്തിൻമുകളിൽ ചുറ്റി.. തൃക്കൈയ്യിൽ പൊന്നോടകുഴൽ പിടിച്ച്.. ചുറ്റും തെച്ചിയും തുളസിയും കലർന്ന ഉണ്ട മാല ധരിച്ച് ,... ആഭരണ ശോഭയാലും നെയ്യ് ദീപപ്രഭയാലും ശോഭിക്കുന്ന ഹൃദയമാകുന്ന ശ്രീലകത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന അതി മനോഹരമായ രൂപം ... ഹരേ ഹരേ......

കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം, ശ്ലോകം അഞ്ച്.....
" അഥാധ്യാത്മം, യദേതത് ഗച്ഛതീവ ച മനോf നേന ചൈതദുപസ്മരത്യഭീക്ഷ്ണം സങ്കൽപ: "
ബ്രഹ്മത്തിൽ മനസ്സ് കേന്ദ്രീകരിക്കുക, ബ്രഹ്മത്തെ അനുസ്മരിക്കുക, സങ്കല്പിക്കുക ഇത് അധ്യാത്മമായ ഉപദേശമത്രെ!
ബ്രഹ്മത്തിൽ മനസ്സ് കേന്ദ്രീകരിക്കുക, ബ്രഹ്മത്തെ അനുസ്മരിക്കുക, സങ്കല്പിക്കുക ഇത് അധ്യാത്മമായ ഉപദേശമത്രെ!
ഹരേ ഗുരുവായൂരപ്പാ വാക്യവാചക സ്വരൂപത്തിൽ ഭക്തന്മാരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു... വാചക രൂപത്തിൽ ശ്രീലകത്തിൽ വിഗ്രഹ രൂപത്തിൽ സർവ്വാലങ്കാര രൂപത്തിൽ വിളങ്ങുന്നു.വിവിധ പൂജാ വേളയിൽ വിവിധ അലങ്കരത്തിൽ അങ്ങയെ ദർശിക്കുന്ന ഭക്തരുടെ ഹൃദയത്തിൽ അങ്ങ് പ്രവേശിക്കുന്നു. വാക്യ സ്വരൂപിയായി നാമത്തിലുടെയും അങ്ങ് ഭക്തന്മാരുടെ മനസ്സ് ശുദ്ധികരിക്കുന്നു. ഭാഗവതാദിപുരണാ ങ്ങളിൽ ക്കൂടി വിവിധ അവതാരകഥകളിൽക്കൂടിയും ഭക്ത മനസ്സുകളെ ആനന്ദിപ്പിക്കുന്നു.... ഇതിൽ വാചക സ്വരൂപിയായ ഭഗവൽ സ്വരൂപത്തേക്കാട്ടിലും കാരുണ്യം വാക്യ സ്വരൂപിയായി ഭഗവാനാണ് എന്ന് മഹാത്മാക്കൾ പറയും. ഉദാഹരണമായി വാചക സ്വരൂപി ഗുരുവായൂരപ്പനെ ദർശിക്കുമ്പോൾ പലേ പിഴവും വന്നു എന്നിരിക്കാം. ഭക്തന്മാരെ ഉന്തിയും വേണ്ട വിധത്തിൽ ശ്രദ്ധ ഇല്ലാതെ ദർശിക്കുക, ശരീരശുദ്ധി, വിയർപ്പ്, അങ്ങനെ, പ്രദിക്ഷണാദികൾ വേണ്ട വിധത്തിൽ സാധിച്ചില്ല എന്നു വരാം.എന്നാൽ വാക്യ സ്വരൂപിയായ ഒരു തിരുനാമം എപ്പോൾ ജപിക്കുന്നുവോ, ഭാഗവതാദി പുരാണങ്ങൾ എപ്പോൾ ശ്രവിക്കുന്നുവോ നമ്മളെ ഭഗവാൻ ശുദ്ധികരിക്കുന്നു......
ഗുരുവായൂരപ്പാ.... ഹരേ ഹരേ.... നാമസങ്കീർത്തനം യസ്യ പ്രണാമോ ദു:ഖ ശമനം തം നമാമി ഹരിം പരം.... ഹരേ ഹരേ.
sudhir chulliyil
No comments:
Post a Comment