Tuesday, March 26, 2019

ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണന്റെ അലങ്കാരം അതി മനോഹരമായിരിക്കുന്നു. മുട്ടുകുത്തി തൃക്കൈയ്യിൽ പൊന്നോടക്കുഴലും അരയിൽ കെട്ടിയ പട്ട് വസ്ത്രം പാറി പറന്ന്... ചുറ്റും തെച്ചി, തുളസി, മന്ദാര പൂക്കൾ ചേർന്ന് കെട്ടിയ ഉണ്ട മാലയാൽ അലങ്കരിച്ച്, അമ്പാടിയിൽ ഓടിക്കളിക്കുന്ന കണ്ണന്റെ ഭാവം.... ഹരേ ഹരേ......
" നമോ വിജ്ഞാന രൂപായ പരമാനന്ദരൂപിണേ
കൃഷ്ണായ ഗോപീനാഥായ
ഗോവിന്ദായ നമോ നമ: "
വിജ്ഞാന രൂപനും പരമാനന്ദ സ്വരൂപിയും ഗോപിനാഥനുമായ കൃഷ്ണാ..ഗോവിന്ദനു നമസ്ക്കാരം. ഭഗവാന്റെ അലങ്കാര സ്മരണ പരമപ്രധാനമാണ്. ഭീഷ്മർ ശരശയ്യയിൽ കിടക്കുമ്പോൾ പാർത്ഥസാരധിരൂപത്തിലാണ് കൃഷ്ണനെ സ്മരിച്ചത്. അവസാനം ഭീഷ്മരുടെ ദേഹ ത്യാഗ സമയത്തും ഭഗവാനെ സ്തുതിക്കുമ്പോൾ ക്ഷത്രിയ സ്വഭാവം കാരണം പാർത്ഥസാരഥിയെയാണ് മനസ്സിൽ കാണുന്നതും .എന്നാൽ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഗോപികമാരുടെ ചിത്തത്തിൽ സന്നിഹിതനായ പോലെ എന്നും ഭഗവൽ അനുഗ്രഹം ഉണ്ടാവണേ എന്നാണ് പ്രാർത്ഥിക്കുന്നത്.ഗോപികമാർ അവർക്ക് തപസ്സോ യോഗി ഭാവമോ ദാനമോ ഒന്നും അവകാശപ്പെടാനില്ല.വെറും കാമരൂപേണ കൃഷ്ണനിൽ മനസ്സുറപ്പിച്ച് ഭഗവൽ സാമിപ്യം കൊണ്ട് പരമഹംസ പദത്തിൽ എത്തി. എന്നാൽ ജ്ഞാനത്തിന്റെ പരമത്തിൽ എത്തിയ ഭീഷ്മർക്ക് ഗോപികമാരെപ്പോലെ ഭഗവാനിൽ സമർപ്പിക്കാൻ സാധിച്ചില്ല.എന്നാൽ ആ പശ്ചാത്താപം ഭീഷ്മരുടെ മനോ മാലിന്യം മാറ്റി ഭഗവൽസ്വരൂപത്തെ അന്ത്യക്കാലത്തിലും സ്മരിക്കാൻ സാധിപ്പിച്ചു.
ഗുരുവായൂരപ്പനിൽ നമ്മൾക്കും ഭക്തി വർദ്ധിച്ച് ഭഗവൽ കാരുണ്യം നമ്മുടെ മനസ്സിലും അലയടിക്കട്ടെ..... ഗുരുവായൂരപ്പാ ശരണം.
sudhir chulliyil

No comments:

Post a Comment