Tuesday, May 07, 2019

ശ്രീമദ് ഭാഗവതം 143*
ഹിരണ്യകശിപു ശണ്ഡാമർക്കന്മാരെ വിളിപ്പിച്ചു.
കുട്ടിക്ക് ഈ അസത്ത് കാര്യങ്ങളൊക്കെ ആരാ പഠിപ്പിച്ചു കൊടുത്തത്? പിന്നെ പ്രഹ്ലാദന് നേരേ തിരിഞ്ഞു ചോദിച്ചു.
വത്സ പ്രഹ്ലാദ ഭദ്രം തേ സത്യം കഥയ മാ മൃഷാ
പ്രഹ്ലാദാ, സത്യം പറയൂ. കള്ളം പറയരുത്.
ബുദ്ധിഭേദ: പരകൃത ഉതാഹോ തേ സ്വതോഽഭവത്
തനിക്ക് ഈ ചീത്ത ബുദ്ധി എവിടെ നിന്ന് കിട്ടി? വിഷ്ണു, ഭജനം, ഭക്തി ഒക്കെ?
നമ്മളുടെ ഇടയിൽ എത്ര ഹിരണ്യകശിപു കൾ ഉണ്ടെന്നറിയോ. ഭക്തിയും ഭജനവും ഭാഗവതവും ഒക്കെ വരും. പക്ഷേ അവരവരുടെ മക്കൾ ഈ വഴിയിൽ തിരിഞ്ഞാലോ, അവരുടെ സ്വഭാവം മാറും. ഇതൊക്കെ ഇപ്പൊ വേണ്ട. അതിനൊക്കെ ഒരു വയസ്സ് ണ്ട്. ഇപ്പൊ പഠിക്കൂ.
ശണ്ഡാമർക്കന്മാര് ചോദിക്കാണ്. തനിക്കീ ചീത്ത ബുദ്ധി എവിടെ നിന്ന് കിട്ടി. പറയൂ. സ്വയം കിട്ടിയോ മറ്റുള്ളവര് തന്നുവോ.
അപ്പോ പ്രഹ്ലാദൻ പറഞ്ഞു. ഈ ഞാൻ അവൻ എന്നൊക്കെയുള്ള ഭേദബുദ്ധി ഭഗവാന്റെ മഹാമായാവൈഭവം കൊണ്ട് ഉണ്ടാകുന്നു. ആ ഭഗവാനെ ഞാൻ നമസ്ക്കരിക്കുന്നു. 🙏
സ്വ: പരശ്ചേതി അസദ്ഗ്രാഹ: പുംസാം യന്മായയാ കൃത:
വിമോഹിതധിയാം ദൃഷ്ട: തസ്മൈ ഭഗവതേ നമ:
എല്ലാവരുടെ ശരീരത്തിലും ഇരിക്കുന്നത് ഒരേ ഒരു ആത്മാവ് തന്നെ ആണ്.
സ ഏഷ ആത്മാ സ്വപരേത്യബുദ്ധിഭി:
ദുരത്യയാ അനുക്രമണോ നിരുപ്യതേ.
ഒരേ ആത്മവസ്തു, അറിവില്ലാത്ത ആളുകൾ അവൻ വേറെ ഇവൻ വേറെ അത് സ്ത്രീ പുരുഷൻ അസുരൻ ദേവൻ നല്ല ആള് ചീത്ത ആള് എന്തൊക്കെ ഭാവ ഭേദം വരണു ആത്മാവിൽ. ഇതൊക്കെ കല്പനയാണ്. വാസ്തവത്തിൽ ആതാവിന് ഭേദബുദ്ധികളില്ല്യ.
ആത്മസ്വരൂപി ആയിരിക്കുന്ന ഭഗവാന്റെ അടുത്ത് ഞാൻ എങ്ങനെ പോയി
എന്ന് ചോദിച്ചാൽ കാന്തത്തിനോട് ഇരുമ്പിനെ എന്തിനാ ആകർഷിക്കുന്നു എന്ന് ചോദിച്ചാൽ കാന്തത്തിന് അറിയില്ല്യ. അത് കാന്തത്തിന്റെ സ്വഭാവം ആണ്. ഇരുമ്പിനോട് കാന്തത്തിന്റെ അടുത്ത് എന്തിന് പോയി എന്ന് ചോദിച്ചാൽ ഇരുമ്പിനും അറിയില്ല്യ. അതുപോലെ ഭഗവാൻ എന്നെ ആകർഷിക്കുന്നു.
ശണ്ഡാമർക്കന്മാര് പറഞ്ഞു
"ചൂരല് കൊണ്ടുവാടാ."
ആനീയതാം അരേ നേത്രം
നല്ല ചൂരൽവടി കൊണ്ട് വരൂ.
ദൈതേയചന്ദനവനേ ജാതോഽയം കണ്ടകദ്രുമ:
ഈ രാക്ഷസന്മാരാകുന്ന ചന്ദനക്കാട്ടിൽ ഒരു മുൾച്ചെടിയോ? അങ്ങനെയാണേ എല്ലാവർക്കും. അവരവരുടെ നാറ്റം മണം ആയിട്ടും മറ്റുള്ളവരുടെ മണം നാറ്റം ആയിട്ടും തോന്നും. അസുരന്മാർ അവർക്ക് ചന്ദനക്കാടും പ്രഹ്ലാദൻ മുൾച്ചെടിയും.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad

No comments:

Post a Comment