Monday, May 27, 2019

ഭഗവല്‍ ഭക്തികൊണ്ട് മനസ്സുനിറയട്ടെ

Monday 27 May 2019 1:00 am IST
ദംഭായ വന്‍മരമതിന്നുള്ളില്‍നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നു ഗതി
നിന്‍പാദഭക്തി ഹരിനാരായണായ നമഃ
മനുഷ്യന്റെയുള്ളില്‍ അഹംഭാവം വര്‍ദ്ധിക്കുന്നതെങ്ങനെയെന്ന്്് പറയുന്നു. മോഹമാകുന്ന വലിയൊരു മരം മനസ്സില്‍ കിളിര്‍ക്കുന്നു.അതില്‍നിന്ന് ധാരാളം കൊമ്പുകളും ഇലകളും ഉണ്ടാവുന്നു.അസംഖ്യം കായ്കനികളും പഴങ്ങളും ഉല്‍പ്പന്നമാകുന്നു.അങ്ങനെ വന്‍വൃക്ഷമായി അത്്് വളര്‍ച്ച പ്രാപി
ക്കുന്നതിനുമുന്‍പേ, അതിനെ ഭഗവല്‍ഭക്തിയാകുന്ന കോടാലികൊണ്ട്്് വെട്ടി വേരറുക്കേണ്ടതുണ്ട്.വന്‍മരം എന്നാല്‍ ഇവിടെ സംസാരബന്ധം എന്നര്‍ത്ഥം. തടിച്ചകൊമ്പുകളെ പഞ്ചഭൂതങ്ങളായി വ്യാഖ്യാനിക്കാം.കായ്കള്‍ മനോബുദ്ധ്യഹങ്കാരങ്ങള്‍.പഴങ്ങളാവട്ടെ, കാമക്രോധലോഭമോഹമദമാത്സര്യഡംഭാഹങ്കാരാദികള്‍.പു
ത്രന്‍, ഭാര്യ,ബന്ധുക്കള്‍, ധനധാന്യങ്ങള്‍, വീട് മറ്റ് ഉപഭോഗവസ്തുക്കള്‍ ഇവയെല്ലാം ചേര്‍ന്ന വന്‍വൃക്ഷമാണ് ഉള്ളില്‍ വളരുന്നത്.ഇവയൊക്കെയും അഹന്തയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.ഇത്തരത്തില്‍ അഹംഭാവം മനസ്സിലുദിക്കുന്നതിനുമുന്‍പു
തന്നെ ഭഗവല്‍ഭക്തികൊണ്ട് മനസ്സുനിറയണം. അപ്പോള്‍ മേല്‍പ്പറഞ്ഞ ദോഷങ്ങളെല്ലാം നീങ്ങിക്കിട്ടും.അതിനായി, അവിടുത്തെ പാദാരവിന്ദങ്ങള്‍ ഞാന്‍ നമസ്‌കരിക്കുന്നു.
janmabhumi

No comments:

Post a Comment