Sunday, May 19, 2019

ഏകത്തിൽ അന്തമാകുന്നത് (ഒടുങ്ങിപ്പോകുന്നത്) ആണ് ഏകാന്തം. എല്ലാവരിൽനിന്നും ഓടിയൊളിച്ച് വല്ല കാട്ടിലോ ഗുഹയിലോ പർവതത്തിലോ പോയിരുന്നാലും വാസനാപടലമായ മനസ്സ് മുമ്പത്തെക്കാളും തീവ്രമായി ആ വ്യക്തിയെ ലോകത്തിലേക്കു തിരികെ കൊണ്ടുവരും. അതിനാൽ, ലോകത്തിൽനിന്നും ശാരീരികതലത്തിൽ ഓടിയൊളിക്കുന്നത് ഒരിക്കലും ഏകാന്തവാസമാകില്ല.

എന്നാൽ ഒരു ഗുഹയുണ്ട്, മറ്റാരുടെയും ശല്യമില്ലാത്ത, ഒരു ദേവനിരിക്കുന്ന അമ്പലം. അതിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞാൽപിന്നെ അതിനു പുറത്തുകടക്കാൻ പറ്റില്ല. മനസ്സ്, കുറ്റിയിൽ കെട്ടിയിടപ്പെട്ട പശുവിനെപ്പോലെ, മറ്റെങ്ങും അലഞ്ഞുതിരിയാതെ ആ ഗുഹയിൽതന്നെ കിടക്കും. ശിവക്ഷേത്രങ്ങളിൽ ഭഗവാനഭിമുഖമായി നന്ദികെശൻ കിടക്കുന്നതു കണ്ടിട്ടില്ലേ, അതേപോലെ, ഹൃദയാന്തരംഗത്തിലെ ദേവനെയും നോക്കി ഈ മനസ്സു കിടക്കും. നന്ദികേശനെ സംബന്ധിച്ച് അവിടെ ശിവപ്പെരുമാൾ മാത്രം, മറ്റൊന്നുമില്ല. മനസ്സ് ഏകമായ പൊരുളിൽ ബന്ധിക്കപ്പെട്ടങ്ങനെ കിടക്കും. അതിന് ഇന്ന ദേശമെന്നോ ഇന്ന കാലമെന്നോ ഒന്നുമില്ല, എവിടേക്കുപോയാലും ആ ശ്രീകോവിലിനുള്ളിലാണ് മനസ്സിന്റെ വാസം. 

ഇതിനെ ഏകാന്തം അഥവാ ഏകാന്തത എന്നു പറയുന്നു.
sudha bharat

No comments:

Post a Comment