Friday, September 06, 2019



ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  169
അതെ പോലെ ലാഭം, നഷ്ടം .എന്തു ബിസിനസ് തുടങ്ങുംമ്പോഴും ആരും ഗണപതി ഹോമം കഴിച്ചിട്ട് വിഘ്നേശ്വരപ്രീത്യർത്ഥം മമ നഷ്ടസിദ്ധ്യർത്ഥം എന്നു പറഞ്ഞു സങ്കല്പം ആരും ചെയ്തു കണ്ടിട്ടില്ല ഇതുവരെ . ലാഭ സിദ്ധിർ ത്ഥം, ജയസിദ്ധിർ ത്ഥം, പരാജയസിദ്ധി       ർത്ഥം എന്നു പറഞ്ഞ് ഇതുവരെ ആരും സങ്കല്പിച്ചു കണ്ടിട്ടില്ല. എല്ലാവർക്കും ലാഭം വേണം ജയം വേണം സുഖം വേണം . നഷ്ടം, പരാജയം ഒക്കെ എല്ലാവർക്കും പേടിയാണ്. ഭഗവാൻ ഇവിടെ എന്തു പറയുണൂ എന്നു വച്ചാൽ ഒന്നുകൂടി ഡീപ്പ് ആയിട്ടു ഒന്നു വിചാരം ചെയ്തു നോക്കിയാൽ സുഖം എന്തുകൊണ്ടു വേണം? ദുഃഖം എന്തുകൊണ്ട് വരാൻ പാടില്ല? ലാഭം എന്തുകൊണ്ടു വേണം? നഷ്ടം എന്തുകൊണ്ട് വരാൻ പാടില്ല ? പരാജയം എന്തു കൊണ്ടുവരാൻ പാടില്ല? ജയം എന്തു കൊണ്ടു വേണം എന്ന ന്വേഷിച്ചാൽ എല്ലാവരുടെയും ഉത്തരം എന്താ, എനിക്ക് ഇഷ്ടപ്പെട്ടത് കിട്ടുമ്പോൾ എനിക്കു ഉള്ളിലൊരു തൃപ്തി .ചില കാര്യങ്ങൾ എനിക്കിഷ്ടപെടാത്തത് വരുമ്പോൾ എന്റെ ഉള്ളിലൊരു വിഷമം. അതു കൊണ്ട് ഉള്ളിലാണ് ഇൻഡിക്കേററ റ്. വിശന്ന് ഇരിക്കുമ്പോൾ ചോറുകഴിക്കുമ്പോൾ വിശപ്പു പോകുമ്പോൾ ഒരു സുഖം. അപ്പൊ ഇവിടെ വാസ്തവത്തില് വിശപ്പ് എന്ന ഒരു രോഗം ആ രോഗത്തിന് മരുന്നു കഴിച്ചപ്പോൾ വിശപ്പ് പോയപ്പോൾ വീണ്ടും ബാലൻസ് സ്റ്റേറ്റിലേക്ക് വന്നു. അപ്പൊ നമ്മള് എന്തു പറയുന്നു ഊണ് കഴിച്ചത് കൊണ്ട് സുഖം കിട്ടി എന്നു പറയുന്നു. ഊണ് കഴിച്ചതുകൊണ്ടല്ല സുഖം വിശപ്പ് പോയതു കൊണ്ടു സുഖം. അതേപോലെ ദു:ഖം എന്നുള്ളത് ഒരു നെഗറ്റീവ് സ്റ്റേറ്റ് . ആ നെഗറ്റീവ് സ്റ്റേറ്റ് പോകുന്നു ഏതോ ഒരു കാരണം കാരണം . ദു:ഖം എന്നു പറയുന്നത് പലപ്പോഴും ആഗ്രഹം ആണ് . എനിക്ക് പണം ധാരാളം വേണം എന്നുള്ള ആഗ്രഹം. ആ ആഗ്രഹം കാരണം ഞാൻ വല്ലാതെ വിഷമിക്കുണൂ. ആഗ്രഹം കാരണം ആണ് വിഷമിക്കുന്നത് .എന്നിട്ട് പണം കിട്ടിയപ്പോൾ ആ ആഗ്രഹം പോയി അപ്പൊ സുഖം. അപ്പൊ നമ്മള് എന്തു വിചാരിച്ചു പണത്തിൽ നിന്നു സുഖം കിട്ടി. ഈ ഒരു അജ്ഞാനത്തിനെ മാറ്റിയാൽ മതി. ഇത്രയേ ഭഗവാൻ പറയുണുള്ളൂ. ഈ ഒരു അജ്ഞാനത്തിനെ മാറ്റുക വെളിയിലുള്ളത് ഒന്നും മാറ്റിമറിക്കുക ഒന്നും വേണ്ട. ഒന്നും ഉപേക്ഷിക്കുകയോ ഒന്നും സ്വീകരിക്കാനോ ഒന്നും ഇല്ല. അതേപോലെ ലാഭം, നഷ്ടം, ജയം, പരാജയം എല്ലാത്തിലും . എന്തു തന്നെ പുറം ലോകത്തില് സംഭവിച്ചാലും ഉള്ളില് നിറഞ്ഞു നില്ക്കുന്ന ഒരു അവസ്ഥയുണ്ടെങ്കിൽ , അതായത് എത്രയൊക്കെ വിഷമിപ്പിക്കുന്ന സംഭവങ്ങൾ പുറത്തു ഉണ്ടാകട്ടെ ഉള്ളില് ചലിക്കിണില്ല. എത്രയൊക്കെ നമ്മളെ സുഖിപ്പിക്കുന്ന സന്ദർഭങ്ങൾ പുറത്തു ഉണ്ടാവട്ടെ ഉള്ളില് ചലിക്കിണില്ല. അവിടെ പൂർണ്ണമായിട്ട് നിൽക്കുണൂ. സമുദ്രത്തിൽ എത്ര വെള്ളം ഒഴിച്ചാലും സമുദ്രം കവിഞ്ഞ് പോവില്ല എത്ര വേനൽ വന്നാലും സമുദ്രം വററി പോവുകയും ഇല്ല. ഉള്ളില് പൂർണ്ണമായിട്ടു നിൽക്കുണൂ . സുഖം വന്നാലും ദുഃഖം വന്നാലും ഉള്ളില്  പൂർണ്ണം. ലാഭം വന്നാലും ശരി നഷ്ടം വന്നാലും ശരി, ജയം വന്നാലും ശരി പരാജയം വന്നാലും ശരി എന്താക്കെ വരുമ്പോഴും പൂർണ്ണമായിട്ടു നിൽക്കുന്നു എങ്കിൽ അതിനെ യോഗ സ്ഥിതി , സമസ്ഥിതി എന്നു പറയുന്നു.
( നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment