Saturday, September 28, 2019

*ശ്രീമദ് ഭാഗവതം 288*

കിമിഹ ബഹുഷഡങ്ഘ്രേ ഗായസിത്വം ഹേ

ഹേ ആറുകാലീ, നീ എന്താ പാട്ട് പാടണത്?

കിമിഹ ബഹുഷഡങ്ഘ്രേ ഗായസിത്വം യദൂനാം
അധിപതിം അഗൃഹാണാം അഗ്രതോ ന: പുരാണം

ഞങ്ങളാരാ? അവനെ ചിന്തിച്ചു ചിന്തിച്ച് വീടും കുടുബോം ഇല്ലാതായി ഞങ്ങൾക്ക്😔. ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ടാ.
അവന്റെ  ഒരു പുരാണവും ഇവിടെ വെച്ച് പറയണ്ടാ. എന്തെങ്കിലുമുണ്ടെങ്കിൽ അവന്റെ അന്ത:പുരത്തിൽ ചെന്നു പറഞ്ഞോളാ.
ആ കപടരുചിരഹാസം കണ്ടു മയങ്ങി പോകാത്തവരാരുണ്ട്!

ഇടയ്ക്ക് ഭക്തിയോടുകൂടെ ചില വാക്കുകളും ഗോപികൾ പറയണു. ഇത്രയൊക്കെ പരിഭവം പറഞ്ഞിട്ടും ഗോപികൾ പറയാണ്.

ഇവന്റെ കഥകൾ കേട്ടാൽ എത്ര ആനന്ദമായിട്ടിരിക്കണു!!
കേൾക്കുമ്പോൾ മധുരം. പീയൂഷം പോലെ ണ്ട്🥰. പക്ഷേ കേൾക്കാൻ കൊള്ളില്യ. ഇവനാർക്കെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ? ശൂർപ്പണഖ എന്നൊരു സ്ത്രീ. അവളെന്തോ കണ്ട് ഒന്ന് ആശ വെച്ചു. അതിന് അവളുടെ മൂക്ക് മുറിച്ച് ചെവി മുറിച്ച് സകലതും മുറിച്ച്  വിട്ടു.

മഹാബലി എന്നൊരു രാജാവ്. അദ്ദേഹത്തിന് ഇന്ദ്രസേനൻ എന്നൊരു പേര് ണ്ട്. നാട്ടുകാര് ബലശാലി ആയതു കൊണ്ട് ബലി ബലി മഹാബലി എന്നൊക്കെ വിളിച്ചു.
ആ പേരിലുള്ള അപകടം മനസ്സിലാക്കിയില്യ അദ്ദേഹം. മൂന്നടി മണ്ണ് കൊടുത്താൽ കൊടുത്തത് വാങ്ങിക്കൊണ്ട് പോകരുതോ. കൊടുത്ത സമയത്ത് എന്താ പേര് ചോദിച്ചു. മഹാബലി എന്ന് പറഞ്ഞു.
അതുകൊണ്ട് അദ്ദേഹത്തിനെ ബലികഴിച്ചു🤭.

ബലിമപി ബലിമത്ത്വാവേഷ്ടയദ്ധാങ് ക്ഷവദ്യ:

കൊടുത്ത സാധനം വാങ്ങിച്ചു കൊണ്ട് പോയാൽ വേണ്ടില്ല്യ.  കൊടുക്കുന്നവനെ എടുത്ത് വിഴുങ്ങിയാലോ. നേദ്യം കൊടുത്താൽ സ്വാമി നേദ്യം കഴിക്കണം. നേദ്യം കൊടുക്കണ ആളെ കഴിച്ചാലോ, എടുത്തു വിഴുങ്ങിയാലോ. ഈ ബലി കൊടുത്ത സാധനത്തിനെ എടുത്തത് പോരാതെ ബലിയെ എടുത്ത് വിഴുങ്ങിയിരിക്കണു!.

മതി മതി മതി ഈ കണ്ണനുമായിട്ടുള്ള സഖ്യമേ ഞങ്ങൾക്ക് വേണ്ട. ഈ കറുപ്പായിട്ടുള്ളവരെ വിശ്വസിക്കാനേ പാടില്ല്യ.

അല അസിത സഖ്യൈ:
ഈ അസിതനുമായിട്ടുള്ള സഖ്യം ഞങ്ങൾക്ക് മതിയായി.

എന്നാലോ, അവന്റെ കഥ കേൾക്കാതിരിക്കാൻ പറ്റ്വോ.😚
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment