Thursday, September 26, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *പത്താം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_ബ്രഹ്മാവ് ഭഗവദാജ്ഞയെ ശിരസാവഹിച്ചു. തപസ്സു ചെയ്തു. യോഗ ശക്തി കൊണ്ട് ജലത്തോടു കൂടി പ്രളയവായുവിനെ പാനം ചെയ്തു. തന്റെ അധിഷ്ഠാനമായ പത്മത്തെക്കൊണ്ടുതന്നെ മൂന്നു ലോകങ്ങളെയും കല്പിച്ചു. അനന്തരം ഭഗവദ്രൂപാന്തരമായ കാലശക്തികൊണ്ട് പത്തു വിധത്തിലുള്ള സൃഷ്ടി ചെയ്തു. 1) മഹത്തത്ത്വം, 2) അഹംങ്കാരം ,3) സൂക്ഷ്മഭൂതങ്ങൾ ,4) ഇന്ദ്രിയങ്ങൾ ,5) ദേവതാവർഗ്ഗവും അന്ത: കരണവും ,6) വിക്ഷേപവരണ സ്വരൂപമായ അവിദ്യ ,7) സ്ഥാവരങ്ങൾ ,8) തിര്യക്കുകൾ ,9) മനുഷ്യൻ ,10 ) ദേവാദികൾ. ഇപ്രകാരം ബ്രഹ്മാവിനാൽ പത്തു വിധത്തിലുള്ള സൃഷ്ടികൾ ചെയ്യപ്പെട്ടു._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
  • 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment