Monday, September 16, 2019

ഓം നമഃ ശിവായ

കാര്യവും കാരണവും തമ്മിലുള്ള ബന്ധം ആണ്
ഏതു പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നിൽ നിലകൊള്ളുന്നത്.
കാരണമെന്താണെന്ന് ബോധ്യപ്പെട്ടാൽ കാര്യത്തെ പരിഹരിക്കാൻ
പിന്നെ പ്രയാസമുണ്ടാവില്ല .
പലരും കാരണമെന്താണെ
ന്നന്വേഷിക്കാതെ കാര്യത്തെ പരിഹരിക്കാൻ വൃഥാ ശ്രമിക്കുന്നു.

അമ്മ പറയുന്നതുപോലെ
കിണറ്റിലെ വെള്ളം ചീഞ്ഞുനാറുന്നു. ആ നാറ്റം മാറ്റാനായി ക്ലോറിനുൾപ്പെടെയുള്ള അങ്ങാടിയിൽ ലഭ്യമായ പദാർത്ഥങ്ങളെല്ലാം കിണറ്റിലിട്ടു നോക്കി. നാറ്റത്തിന് യാതൊരു മാറ്റവുമില്ല. ഒടുവിൽ ക്ഷേത്രത്തിൽ പോയി തീർത്ഥം മേടിച്ചു കൊണ്ടു വന്നു അതിൽ തളിച്ചു. നാറ്റം കൂടി വന്നതല്ലാതെ പ്രയോജനമുണ്ടായില്ല. ഒടുവിൽ ഒരാൾ വന്ന് പറഞ്ഞു, നമുക്ക് കിണറു
തേകി വറ്റിക്കാമെന്ന്..
അപ്പോഴാണ് നാറ്റത്തിന്റെ
കാരണം ഒരു നായ ചത്തു
അതിൽ കിടന്നതാണെന്നു
മനസ്സിലായത്. അത് നീക്കം ചെയ്തു ശുദ്ധീകരിച്ചപ്പോൾ ആ വെള്ളം ശുദ്ധമായി. നാറ്റവും പോയി.
ഇതു പോലെ മനുഷ്യ മനസ്സിന്റെ അടിത്തട്ടിൽ
കാമ ക്രോധങ്ങളാകുന്ന
നായ ചത്തു കിടക്കുന്നു.

മനസ്സിൽ നിന്നും ഈ ചണ്ടികളെല്ലാം നീക്കം ചെയ്താൽ ലോകം സുന്ദരമായി അനുഭവപ്പെടും.
അവനവന്റെ മനസ്സിന്റെ
ആഴങ്ങളിലേയ്ക്ക് ഊളിയിട്ടറങ്ങിയാൽ പ്രശ്ന കാരണം കണ്ടെത്താൻ എളുപ്പമാണ്. അപ്പോൾ
എങ്ങിനെയാണ് ഒരുവന്
സ്വന്തം മനസ്സിന്റെ ആഴങ്ങ
ളിൽ ഇറങ്ങി ചെല്ലാൻ കഴി
യുക? ധ്യാനമാണ് വഴി.
അതിനാലാണ് അമ്മ പറ
യുന്നത് ധ്യാനം സ്വർണ്ണം
പോലെ മൂല്യമുള്ളതാണെന്ന്.
വിജയത്തിന്റെ പാതയിൽ
മുന്നേറാൻ ധ്യാനത്തിന്റെ
വഴികളിലൂടെയാണ് സാധ്യമാവുക.

ഓം നമഃ ശിവായ
ഈ ദിനം - ശുഭദിനം

No comments:

Post a Comment