Monday, October 07, 2019

[07/10, 22:42] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 21 (07/10/2019) തിങ്കൾ_

*അധ്യായം 25,ഭാഗം 3 - കൃഷ്ണാവതാരം*'

⚜⚜⚜⚜⚜⚜⚜⚜⚜⚜'


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*പിന്നത്തെ സീൻ: ദേവകിയ്ക്ക് പിറന്ന ആദ്യത്തെ ഉണ്ണിയേയുംകൊണ്ട് വസുദേവർ കംസന്റെ കൊട്ടാരത്തിലേക്ക് ചെല്ലുകയാണ്. ഉണ്ണിയെ കണ്ടപ്പോൾ കംസന് വാത്സല്യം കണ്ണുകളിൽ നിന്നൊക്കെ ഒഴുകാൻ തുടങ്ങി. ആ കുട്ടിയെ കയ്യിലെടുത്ത്, കുഞ്ഞിക്കാലിലും, മൂർധാവിലുമൊക്കെ മാറിമാറി മുകർന്നു. അലമാരി തുറന്ന് പവൻ നാണയങ്ങൾ ആ കുട്ടന്റെ ചുരുണ്ടിരിക്കുന്ന കൈരലുകൾക്കിടയിൽ വെച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു; " ഈ കുഞ്ഞിനെ കൊണ്ടുപൊക്കോളൂ. എട്ടാമത്തെ ഉണ്ണിയെ മാത്രം ഇങ്ങോട്ടു കൊണ്ടു വന്നാൽ മതി." വസുദേവർ ഉണ്ണിയേയും കൊണ്ട് വാതിൽക്കലെത്തിയില്ല. അപ്പോഴേക്കും കംസൻ പിൻവിളി വിളിച്ചു. "ഞാനെന്ത് വിഡ്ഡിത്തമാണ് പറഞ്ഞത്! എന്തിനാണ് ഉണ്ണിയെ ഇവിടെനിന്ന് കൊണ്ടുപോകുന്നത്? ദേവകി ഇങ്ങോട്ട് പോന്നോട്ടെ. ഇവൻ എന്റെ മരുമകനല്ലേ? ഞാൻ ജീവിതത്തിൽ ആദ്യമായി അമ്മാമനാവുകയല്ലേ? ദേവകിയെ ഞാൻ തന്നെ വന്ന് കൂട്ടിക്കൊണ്ടുവരാം." കംസൻ വളരെ ശ്രദ്ധിച്ച് തേർ തെളിച്ചാണ് സഹോദരിയെ സ്വന്തം കൊട്ടാരത്തിലേക്ക് ആനയിച്ചത്.*


*കാലം കുറേ കഴിഞ്ഞു. കംസനിപ്പോൾ ആറ് മരുമക്കളുണ്ട്. അവർക്കൊക്കെ അച്ഛനേയും അമ്മയേയുക്കാളുമേറെ ഇഷ്ടം അമ്മാമനെയാണ്. എപ്പോഴും അമ്മാമന്റെ കൂടെയാണ്. അമ്മ വിളിച്ചാൽപോലും ചെല്ലില്ല. അച്ഛനും വേണ്ട. ഭക്ഷണം കൊടുക്കാൻ, കുളിപ്പിയ്ക്കാൻ ഒക്കെ മാമൻ വേണം. ഏറ്റവും ചെറിയ ഉണ്ണിക്ക് അത്രയൊന്നും പറയാറായിട്ടില്ല. എങ്കിലും ആ ഉണ്ണിയേയും എടുത്ത് ലാളിക്കുന്നു. മൂത്ത ആൾക്ക് സ്കൂളിൽ പോകേണ്ട പ്രായം. അങ്ങിനെ മിടുമിടുക്കന്മാരായ ആറ് ഉണ്ണികളുടെ മാമനായി കംസൻ സുഖമായി കഴിയുന്നു. ദേവകിയും വസുദേവനും അവിടെത്തന്നെ.*


*നാരദരാണല്ലോ പലപ്പോഴും സംവിധായകൻ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഡയറക്ടറുടെ സ്ക്രിപ്റ്റിനും ഡയലോഗിനുമൊക്കെ അതീതമായി പ്രവർത്തിച്ചുതുടങ്ങിയാൽ എന്തുചെയ്യും? എന്തെങ്കിലുമൊരു പോംവഴി ഉണ്ടാക്കണം! മഹർഷി നേരിട്ട് കംസന്റെ കൊട്ടാരത്തിൽ കയറിച്ചെന്നു. "കാലനേമീ" എന്നുവിളിച്ചുകൊണ്ട്. "കാലനേമിയോ?" "തന്നെത്തന്നെയാണ് വിളിച്ചത്. തന്റെ പേരാണ് കാലനേമി." "എന്റെ പേര് കംസൻ എന്നല്ലേ?" "അല്ലെടോ! ഞാൻ തന്റെ പഴയ പേരാണ് പറഞ്ഞത്. തനിക്കോർമയില്ലെങ്കിലും, എനിക്ക് പഴയ സംഭവങ്ങൾ പലതും ഓർമയുണ്ട്. മൃത്യുർ അത്യന്ത വിസ്മൃതി! താൻ കഴിഞ്ഞുപോയ കാര്യങ്ങൾ മറന്നാൽ.. ഞാനൊന്നും പറയുന്നില്ല. അന്ന് കേട്ട കാര്യം ഓർമയുണ്ടോ? ആ എട്ടാമത്തെ... " "ആ, ഉവ്വ്." "അതിനിടയ്ക്ക് ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. പണ്ട് ഭഗവാൻ പാലാഴി കടഞ്ഞ്, ധന്വന്തരീമൂർത്തി ഒരമൃതകലശവുംകൊണ്ട് വന്നപ്പോൾ, താനന്നത് തട്ടിയെടുത്ത് സ്വയം വായിലേക്ക് കമിഴ്ത്താൻ ശ്രമിച്ചില്ലേ? പക്ഷേ അപ്പോഴേക്കും നമുചി വന്ന് തന്റെ കയ്യിൽനിന്നത് തട്ടിയെടുത്തു. അയാൾക്കും കുടിക്കാൻ പറ്റിയില്ല. അപ്പോഴേക്കും ശംബരൻ, മധു, കൈടഭൻ... അങ്ങിനെ ഒരു തുള്ളി അമൃത് നിങ്ങൾക്ക് കിട്ട്യോ? നിങ്ങൾ നോക്കിനിൽക്കെ, നിങ്ങളുടെ കണ്ണിൽപൊടിയിട്ടുകൊണ്ട്, അവിടെ എന്തെല്ലാം ബഹളമാണ് ഉണ്ടായത്. എന്തെല്ലാം മറിമായങ്ങൾ അന്ന് നടന്നു. ഭഗവാൻ സ്ത്രീവേഷം കെട്ടിവന്നപ്പോൾ താൻ കണ്ടിട്ടറിഞ്ഞതേയില്ല.അതിനുമുൻപ് നിങ്ങളുടെ ഒപ്പം നിന്ന് ആ പാലാഴി കടഞ്ഞത് അവിടുന്നായിരുന്നു. ധന്വന്തരീമൂർത്തിയായും, മോഹിനിയായും അതേ ഗുരുവായൂരപ്പൻ വന്നു. തന്റെ മുന്നിൽ നിന്ന് ഏത് വേഷം കെട്ടി ആടിയാലും തനിക്കറിയില്ല. 'ഇങ്ങിനെയൊരു മണ്ടുസൻ' എന്ന് അന്നേ ഭഗവാന് തോന്നിയിട്ടുണ്ട്. "*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ  കൈതാരം*

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*
[07/10, 22:42] Narayana Swami Bhagavatam: *സനാതനം 43*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകൾ*

*ഒരു ബ്രഹ്മചാരിയുടെ ജീവിതശൈലി സ്വീകരിക്കുവാന്‍ എല്ലാവര്‍ക്കും സാധിച്ചുവെന്നുവരില്ല, എന്നാല്‍ മനസ്സുകൊണ്ട് ആര്‍ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണ്. അതൊരു ഗൃഹസ്ഥനും, വാനപ്രസ്ഥിക്കും, സംന്യാസിക്കുമൊക്കെ ഒരുപോലെ ബാധകമാണ്. ഈശ്വരേച്ഛയ്ക്ക് പൂര്‍ണമായും വിധേയമായികൊണ്ട് ജീവിതം നയിക്കുക.*

*പലരുടേയും വിചാരം, ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നതാണ് ബ്രഹ്മചര്യം എന്നാണ്. അത് തികച്ചും ശരിയല്ല. അത് ബ്രഹ്മചര്യനിഷ്ഠകളില്‍ ഒന്നു മാത്രമാണ്. "സ്വഭാവ" വുമായി ചേര്‍ന്നു ജീവിക്കുക. അവനവന്‍റെ ആന്തരാത്മാവുമായി മാത്രം അഭിരമിക്കുക. അതാണ് ബ്രഹ്മചര്യം. വിവാഹിതനായ ഒരാള്‍ക്കും ബ്രഹ്മചാരിയായി ജീവിക്കാം. അത് സാദ്ധ്യമാണൊ എന്ന് സംശയിക്കേണ്ട. സ്വന്തം ആത്മാവില്‍ എല്ലാ സുഖങ്ങളും കണ്ടെത്താനായാല്‍ അതും സാദ്ധ്യമാകും.*

*എന്താണ് ഒരു ബ്രഹ്മചാരിയുടെ ധർമ്മം? വിദ്യ സമ്പാദിക്കുന്നത് ഒരിക്കലും സ്വാർത്ഥചിന്തയോടെ ആവരുത്. പ്രാചീനഭാരതത്തിലെ ആരുംതന്നെ സ്വാർത്ഥത എന്തെന്ന് അറിഞ്ഞിരിക്കാൻ വഴിയില്ല. എല്ലാവരും പരോപകാരികളും ജനക്ഷേമതൽപ്പരരും ആയിരുന്നു. അന്ന് ആരും വിജ്ഞാനം വിൽക്കാറുണ്ടായിരുന്നില്ല. ഭക്ഷ്യവസ്തുക്കളും ആരും വിറ്റ് കാശുണ്ടാക്കിയില്ല. വൈദ്യന്മാർ രോഗികളോട് കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതുപോലെ ഒരു ബ്രഹ്മചാരി ഒരിക്കലും സാമൂഹ്യജീവിതത്തിന് ഹാനികരമായ രീതിയിലോ, സ്വാർത്ഥതാൽപ്പര്യത്തോടെയോ താൻ അഭ്യസിച്ച വിദ്യ ഉപയോഗിക്കരുത്.*

*ഇതൊന്നും ഇന്നത്തെ കാലഘട്ടത്തിൽ പൂർണ്ണമായും പ്രായോഗികമാവില്ല. കാരണം ഇത് കലിയുടെ യുഗമാണ്. ഇവിടെ എന്ത് സംഭവിക്കും എന്നതും നമ്മുടെ ആചാര്യന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. എങ്കിലും നമ്മുടെ സംസ്കൃതിയുടെ പ്രത്യേകതകൾ നാം അറിഞ്ഞിരിക്കണം.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191007
[07/10, 22:47] Narayana Swami Bhagavatam: *മൂകാംബിക ക്ഷേത്രവും  ആദി ശങ്കരാചാര്യരും*

🌷🌷🌷🦚🦚🦚
മൂകാംബിക ദേവിയുടെ ക്ഷേത്രോത്ഭവത്തിന് കാരണം ശങ്കരാചാര്യർ ആണ്. ആ കഥ ഇങ്ങനെയാണ്. :-
വേദജ്ഞരും പണ്ഡിതരും ഒരുപാടുള്ള കേരളത്തിൽ വിദ്യാദേവത ആയ സരസ്വതിക്ക് നല്ലൊരു ക്ഷേത്രം ഉണ്ടാവണം എന്ന ആഗ്രഹത്തിൽ ജഗദ്ഗുരു ആദി ശങ്കരൻ കുടജാദ്രി മലയിലെ ചിത്രമൂല ഗുഹയിൽ തപസിരുന്നു. തന്റെ ഭക്തന്റെ തപസിൽ പ്രസന്നയായ ദേവി ശങ്കരന്റെ ആവശ്യം സമ്മതിച്ച്  കേരളത്തിലേക്ക് വന്ന് കുടികൊള്ളുവാൻ സമ്മതിച്ചു. പക്ഷെ ദേവിക്ക് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. താൻ ശങ്കരന്റെ പിന്നാലെ നടന്ന് വന്നു കൊള്ളാമെന്നും ശങ്കരൻ ഒരിക്കലും പിൻ തിരിഞ്ഞ് നോക്കരുത് എന്നും നോക്കിയാൽ താൻ അവിടെ  കുടികൊള്ളും  എന്നുമായിരുന്നു വ്യവസ്ഥ . വ്യവസ്ഥ സമ്മതിച്ച ശങ്കരനൊപ്പം ദേവി അനുഗമിച്ചു. ദേവിയുടെ കാൽ ചിലമ്പൊലി കേട്ട് ശങ്കരനും നടന്നു. സ്വതവേ ജ്ഞാനികൾ എന്ന് ഭവിക്കുന്ന മലയാള നാട്ടിലേക്ക് താൻ കൂടി വന്നാൽ പാണ്ഡിത്യം കൂടി എന്ന് ഭാവിച്ച് ജനങ്ങൾ അഹങ്കാരികൾ ആവുകയും തമ്മിൽ തല്ലി നശിക്കുകയും ചെയ്യും എന്നറിയാമായിരുന്ന ദേവി ഇപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ തന്റെ നൂപുര സ്വരം കേൾപ്പിക്കാതെ അന്തരീക്ഷത്തിൽ കൂടി ശങ്കരനെ അനുഗമിച്ചു.
ദേവിയുടെ കാൽചിലമ്പൊലി കേൾക്കാതായപ്പോൾ ശങ്കരൻ തിരിഞ്ഞു നോക്കുകയും പിന്നാലെ വരുന്ന ദേവിയെ കണ്ട് തന്റെ തെറ്റിന് ആ കാൽക്കൽ വീണ് മാപ്പിരക്കുകയും ചെയ്തു. എന്നാൽ വ്യവസ്ഥ ലംഘിച്ചതിനാൽ താൻ ഇനി മുന്നോട്ട് വരികയില്ലെന്നും കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന കൊല്ലൂരിൽ അധിവസിച്ച് ഭക്തരെ അനുഗ്രഹിക്കുമെന്നും ദേവി അരുളി ചെയ്തു.
ഇത്ര ദൂരം വന്ന് ഭക്തർക്ക് അമ്മയെ ദർശിക്കുവാൻ സാധിക്കുകയില്ല എന്ന ശങ്കരന്റെ അപേക്ഷ കേട്ട ഭഗവതി എന്നാൽ എല്ലാ ദിവസവും രാവിലെ നിർമ്മാല്യം മുതൽ ശ്രീബലി പൂജ സമയം വരെ കേരളത്തിലെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ സാനിധ്യമുണ്ടാവുമെന്നും അറിയിച്ചു. അതിൻ പ്രകാരം ഇന്നും ചോറ്റാനിക്കര ക്ഷേത്രത്തിലെ ശ്രീബലി പൂജ സമയം കഴിഞ്ഞേ  കൊല്ലൂർ മൂകാംബികയിൽ നടതുറക്കൂ .

 *അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരയണ*


  • 🙏🙏🙏🙏🦚🦚🦚🦚

No comments:

Post a Comment