[11/10, 20:30] +91 95443 01433: *ബൃഹദാരണ്യകോപനിഷത്ത്*
പുരാതനഭാരതത്തിലെ ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൃഹദാരണ്യകോപനിഷത്ത്. ബൃഹദ് എന്ന വിശേഷണത്തിനൊത്തുപോകും വിധം, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യം ഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രാധാകൃഷ്ണനെപ്പോലുള്ളവ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നു വിശേഷിപ്പിച്ചു. അരോബിന്ദോ ഇതിനെ ഏറ്റവും ദുർഗ്രഹവും അർത്ഥഗംഭീരവുമായ ഉപനിഷത്തായി വിലയിരുത്തി.
പേരിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്.
ആറദ്ധ്യായങ്ങളായാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തേയും ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. എല്ലാ അദ്ധ്യായങ്ങളിലുമായി 47 ബ്രാഹ്മണങ്ങളാണുള്ളത്. ഇങ്ങനെയല്ലാതെ, ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തി, ഈ ഉപനിഷത്തിനെ മൊത്തം മൂന്നു കാണ്ഡങ്ങളായി തിരിക്കുകയും പതിവുണ്ട്. ഈ വിഭജനത്തിൽ, ഓരോ കാണ്ഡത്തിലും ഈരണ്ടദ്ധ്യായങ്ങൾ വീതമാണുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡം എന്നും, മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, ഒടുവിലത്തെ രണ്ടദ്ധ്യായങ്ങളെ ഖിലകാണ്ഡം എന്നും വിളിക്കുന്നു.
ഉപനിഷൽലോകത്തിലെ തത്ത്വാന്വേഷണത്തിന്റെ പ്രസിദ്ധമായ നാടകീയ മുഹൂർത്തങ്ങളിൽ പലതും ബൃഹദാരണ്യകത്തിലാണ്. ഭാരതീയചിന്തയിലെ മേധാശക്തികളിൽ ഒരാളായ യാജ്ഞവൽക്യൻ ഈ ഉപനിഷത്തിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രനീതിയിലും തത്ത്വാന്വേഷണത്തിലും ഒരുപോലെ വ്യാപരിച്ചിരുന്ന ജനകമഹാരാജാവ് ഇതിൽ സത്യാന്വേഷിയെന്നതിനൊപ്പം തത്ത്വാന്വേഷണസംഗമങ്ങളുടെ സംഘാടകനും അദ്ധ്യക്ഷനും കൂടി ആയി പ്രത്യക്ഷപ്പെടുന്നു. യാജ്ഞവൽക്യന്റെ പത്നി മൈത്രേയി, വാചഹ്നുവിന്റെ പുത്രി ഗാർഗ്ഗി തുടങ്ങിയ മഹിളകളേയും ഈ ഉപനിഷത്തിലെ ആത്മവിദ്യാപ്രേമികൾക്കിടയിൽ കാണാം.
യാഗാശ്വം
സൃഷ്ടപ്രപഞ്ചത്തെ ഒരു കൂറ്റൻ യാഗാശ്വമായി സങ്കല്പ്പിക്കുന്ന ഗംഭീരവർണ്ണനയോടെയാണ് ബൃഹദാരണ്യകോപനിഷത്തിന്റെ തുടക്കം. ആ വർണ്ണന ഇങ്ങനെയാണ്:-
“പ്രഭാതമാണ് യാഗാശ്വത്തിന്റെ ശിരസ്സ്. സൂര്യൻ അതിന്റെ കണ്ണും കാറ്റ് ശ്വാസവും അഗ്നി വക്ത്രഗഹ്വരവുമാണ്. കാലം അതിന്റെ അത്മാവാണ്. ആകാശം പൃഷ്ഠവും, അന്തരീക്ഷം ഉദരവും, ഭൂമി കുളമ്പുകളും, ദിക്കുകൾ പാർശ്വങ്ങളും, ഉപദിക്കുകൾ വാരിയെല്ലുകളും ഋതുക്കൾ അവയവങ്ങളും, മാസങ്ങളും മാസപ്പകുതികളും സന്ധികളും, ദിനരാത്രങ്ങൾ കാലുകളും നക്ഷത്രങ്ങൾ അസ്ഥികളും, മേഘങ്ങൾ മാംസവുമാണ്. മണൽത്തിട്ടകൾ അശ്വത്തിന്റെ ഉദരത്തിലെ ഭക്ഷണവും, നദികൾ രക്തധമനികളും, പർവതങ്ങൾ കരളും ശ്വാസകോശങ്ങളും, വൃക്ഷലതാദികൾ രോമങ്ങളും, ഉദയം മുൻഭാഗവും അസ്തമയം പിൻഭാഗവുമാണ്. അശ്വം മൂരിനിവർക്കുകയും ശരീരം കുടയുകയും ചെയ്യുമ്പോൾ മിന്നനും ഇടിയും ഉണ്ടാകുന്നു. അതിന്റെ മൂത്രം മഴയാകുന്നു. അശ്വത്തിന്റെ സ്വരമാണ് ശബ്ദം”
യാഗാശ്വത്തിന്റെ വർണ്ണന പ്രത്യക്ഷപ്പെടുന്ന ഒന്നാം അദ്ധ്യായത്തിൽ തന്നെയാണ് അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ പ്രാർത്ഥനയും ഉള്ളത്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യവും ഈ അദ്ധ്യായത്തിൽ തന്നെയാണ്.
മൈത്രേയി
ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കാൻ തീരുമാനിച്ച യാജ്ഞവൽക്യ മഹർഷി സമ്പത്തെല്ലാം പത്നിമാരായ മൈത്രേയിക്കും കാത്യായനിക്കുമിടയിൽ വിഭജിച്ചു നൽകാൻ തീരുമാനിക്കുന്നത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ കാണാം. അമർത്ത്യത നൽകാത്ത ഭൗതികസമ്പത്തിനെ കാര്യമാക്കാതിരുന്ന മൈത്രേയി യാജ്ഞവൽക്യനിൽ നിന്ന് നേടാനാഗ്രഹിച്ചത് സമ്പത്തിനു പകരം ആത്മജ്ഞാനമാണ്. പത്നിയുടെ തെരഞ്ഞെടുപ്പിൽ പ്രീതനായ അദ്ദേഹം അവർക്ക് പ്രേമപൂർവം പകർന്നുകൊടുക്കുന്ന ജ്ഞാനോപദേശമാണ് തുടർന്ന്.
ഏറ്റവും വലിയ ജ്ഞാനി
മൂന്നാം അദ്ധ്യായത്തിന്റെ പശ്ചാത്തലം വിദേഹരാജാവായ ജനകൻ ഏറെ ദാനധർമ്മങ്ങളോടെ നടത്തിയ ഒരു യാഗമാണ്. കുരു-പാഞ്ചാലദേശങ്ങളിലെ അനേകം ജ്ഞാനികൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജാവ്, കൊമ്പുകൾക്കു നടുവിൽ പത്തു സ്വർണ്ണനാണയങ്ങൾ വീതം കെട്ടിത്തൂക്കിയിരുന്ന ആയിരം പശുക്കളെ കൊണ്ടുവന്നിട്ട്, അവിടെ കൂടിയിരുന്നവരിൽ ഏറ്റവും വലിയ ജ്ഞാനിക്ക് അവകാശപ്പെട്ടവയാണ് അവയെന്നറിയിച്ചു. ഇതുകേട്ട് മറ്റുള്ളവർ നിശ്ശബ്ദരായിരുന്നപ്പോൾ, യാജ്ഞവൽക്യൻ ശിഷ്യൻ സാമശ്രവനോട്, പശുക്കളെ തന്റെ വീട്ടിലേയ്ക്ക് തെളിക്കാൻ ആവശ്യപ്പെട്ടു. ഗുരുവിനെ പുകഴ്ത്തിയശേഷം ശിഷ്യൻ പശുക്കളെ തെളിച്ചുനടന്നപ്പോൾ, മറ്റു വിദ്വാന്മാരുടെ രോഷം ജ്വലിച്ചു. "ഏറ്റവും വലിയ ജ്ഞാനിയായി സ്വയം കരുതുന്നോ?" എന്ന് രാജപുരോഹിതനായ അശ്വലൻ ചോദിച്ചപ്പോൾ യാജ്ഞവൽക്യൻ കൊടുത്ത മറുപടി ഇതായിരുന്നു:
“ഏറ്റവും ജ്ഞാനിയായവനെ ഞാൻ വണങ്ങുന്നു; പക്ഷേ ആ പശുക്കൾ എനിക്കുവേണം.”
പിന്നെ സദസ്സിലെ വിദ്വാന്മാർ ഓരോരുത്തരായി യാജ്ഞവൽക്യനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വാചഹ്നുവിന്റെ മകൾ ഗാർഗ്ഗി എന്ന വിദുഷി ഉൾപ്പെടെ ഏറെപ്പേരുടെ ചോദ്യങ്ങൾക്കു യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ഒടുവിൽ രണ്ടു ചോദ്യങ്ങൾ കൂടി മാത്രം തനിക്കു ചോദിക്കാനുണ്ടെന്നു പറഞ്ഞ് ഗാർഗ്ഗി എഴുന്നേറ്റു. അവയ്ക്ക് മറുപടി കിട്ടിയാൽ പിന്നെ യാജ്ഞവൽക്യനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. മുകളിലും താഴെയും ഭൂതത്തിലും ഭാവിയിലും ഉള്ളതിനെല്ലാം ഊടും പാവുമായിരിക്കുന്നത് എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ആകാശം' (space) എന്ന് യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ആകാശം നിലകൊള്ളുന്നതെന്തിൽ എന്നായി അടുത്ത ചോദ്യം. അതിനു മറുപടിയായി യാജ്ഞവൽക്യൻ അക്ഷരബ്രഹ്മത്തെക്കുറിച്ചു പറഞ്ഞു. അതോടെ ഗാർഗ്ഗി യാജ്ഞവൽക്യന്റെ മേധാവിത്വം അംഗീകരിച്ചു കൊടുത്തു.
ദൈവങ്ങളുടെ എണ്ണം
യാജ്ഞവൽക്യനോട് രസകരമായ മറ്റൊരു ചോദ്യം ചോദിച്ചത് ശകലന്റെ മകനായ വിദഗ്ദ്ധനാണ്. എത്ര ദൈവങ്ങളുണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം. ആ സംഭാഷണം ഇങ്ങനെ പോയി:-
ആകെ എത്ര ദൈവങ്ങളുണ്ട്?
സർവദൈവങ്ങൾക്കുമുള്ള സ്തോത്രത്തിൽ പറഞ്ഞിരിക്കുന്ന അത്രയും, 303-നോട് 3003 ചേർത്താലുള്ള സംഖ്യ
ശരി, പക്ഷേ എത്ര ദൈവങ്ങളാണ് ഉള്ളത്?
മുപ്പത്തിമൂന്ന്.
സമ്മതിച്ചു, പക്ഷേ ദൈവങ്ങൾ എത്രയാണുള്ളത്?
ആറ്
ശരി, പക്ഷേ എത്ര ദൈവങ്ങളാണുള്ളത്?
രണ്ട്
ഉവ്വ്, പക്ഷേ ആകെ എത്ര ദൈവങ്ങളുണ്ട്?
ഒന്നര
ശരി, പക്ഷേ എത്ര ദൈവങ്ങളുണ്ട്?
ഒന്ന്.
യാജ്ഞവൽക്യനും ജനകനും
ഇന്ന് ഒന്നും ഉരിയാടുകയില്ലെന്ന തീരുമാനവുമായി യാജ്ഞവൽക്യൻ ഒരു ദിവസം ജനകന്റെ അടുത്തെത്തുന്നതോടെയാണ് നാലാമദ്ധ്യായം തുടങ്ങുന്നത്. എന്നാൽ രാജാവ് ഋഷിയെ മൗനമായിരിക്കാൻ അനുവദിച്ചില്ല. പഴയ ഒരു പ്രതിജ്ഞ അനുസമരിപ്പിച്ച്, തനിക്ക് സംശയനിവാരണം വരുത്താൻ അദ്ദേഹം യാജ്ഞവൽക്യനെ നിർബ്ബന്ധിച്ചപ്പോൾ ഋഷി വഴങ്ങി. സംഭാഷണം മുന്നോട്ടുപോയത് ഇങ്ങനെയാണ്:-
മനുഷ്യന്റെ വെളിച്ചമെന്താണ്?
സൂര്യന്‍. നാം ഇരിക്കുന്നതും, ജോലിചെയ്യുന്നതും പോകുന്നതും വരുന്നതുമെല്ലാം അതിന്റെ വെളിച്ചത്തിലാണ്.
സൂര്യൻ അസ്തമിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചമെന്താണ്?
ചന്ദ്രന്‍. സൂര്യൻ അസ്തമിക്കുമ്പോൾ, ചന്ദ്രന്റെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചം എന്താണ്?
അഗ്നി. അപ്പോൾ അഗ്നിയുടെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യന്റെ വെളിച്ചം എന്താണ്?
വാക്ക്. അപ്പോൾ വാക്കിന്റെ വെളിച്ചത്തിൽ നാം ഇരിക്കുകയും ജോലിചെയ്യുകയും പോവുകയും വരുകയും ചെയ്യുന്നു. ഇരുട്ടിൽ കാണാനാവില്ലെങ്കിലും നമുക്ക് കേൾക്കാൻ കഴിയും.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ, എന്താണ് നമ്മുടെ വെളിച്ചം?
ആത്മാവ്
"ആത്മാവ് എന്താണ്" എന്നാണ് ജനകൻ പിന്നെ ചോദിച്ചത്. മറുപടിയായി, ആത്മതത്ത്വത്തെക്കുറിച്ച് ഋഷി രാജാവിനു നൽകുന്ന ദീർഘമായ ഉപദേശമാണ് നാലാമദ്ധ്യായത്തിൽ തുടർന്നുള്ളത്.
ഇടിനാദം പറയുന്നത്
ബൃഹദാരണ്യകത്തിന്റെ ആറദ്ധ്യായങ്ങളിൽ ഒടുവിലത്തെ രണ്ടദ്ധ്യായങ്ങൾ ഖിലകാണ്ഡം എന്നറിയപ്പെടുന്നു. ഖിലം എന്നതിന് അനുബന്ധമായുള്ളത്, കൂട്ടിച്ചേർക്കപ്പെട്ടത് എന്നൊക്കെയാണർത്ഥം. ഉപനിഷത്തുകളുടെ പൊതുചൈത്യന്യവുമായി ഇണങ്ങിപ്പോകാത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഖിലകാണ്ഡം ബൃഹദാരണ്യകത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വാദമുണ്ട്. എങ്കിലും വളരെ വിലമതിക്കപ്പെടുന്ന ചില ഖണ്ഡങ്ങൾ ഈ അദ്ധ്യായങ്ങളിലും ഉണ്ട്. ദേവന്മാരും അസുരന്മാരുംമനുഷ്യരും അവരുടെ സ്രഷ്ടാവായ പ്രജാപതിയുടെ അടുത്ത് വിദ്യ അഭ്യസിച്ച് കഴിഞ്ഞപ്പോൾ അന്തിമ ഉപദേശം ആവശ്യപ്പെട്ട കഥ രസകരമാണ്:-
ദേവന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."
അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"
ഉവ്വ്, അങ്ങ് പറഞ്ഞത് ദമ്യത - "ആത്മനിയന്ത്രണം ശീലിക്കുക" എന്നാണ്.
അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."
പിന്നെ, മനുഷ്യർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."

ഉവ്വ്, അങ്ങ് പറഞ്ഞത് ദത്ത - "ദാനം ശീലിക്കുക" എന്നാണ്.

ഒടുവിൽ, അസുരന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."

ഉവ്വ്, അങ്ങ് പറഞ്ഞത് ദയധ്വം - "ദയ ശീലിക്കുക" എന്നാണ്.

ആകാശത്തിലെ ഇടിനാദത്തിൽ കേൾക്കുന്നത്,
പ്രജാപതിയുടെ ഈ ഉപദേശത്തിന്റെ ആവർത്തനമാണ്: ദ! ദ!ദ!
ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഇംഗ്ലീഷ് കവി ടി.എസ്. ഇലിയറ്റിന്റെ "തരിശുഭൂമി" (Waste Land) എന്ന കവിതയുടെ "ഇടിവെട്ട് പറഞ്ഞത്"(What the thunder said) എന്ന അന്തിമഖണ്ഡത്തിന്റെ സമാപ്തി, ഈ ഉപനിഷൽഭാഗത്തെ ആശ്രയിച്ചാണ്.
[11/10, 20:30] +91 95443 01433: *അനാദിയായ അറിവ്*
ഭാരതീയ ദര്‍ശനങ്ങള്‍ ലോകത്ത് ഇന്നും വളരെ ശ്രേഷ്ഠമായി നിലകൊള്ളുന്നു. ആറ് ആസ്തിക ദര്‍ശനങ്ങളാണ് ഇവയില്‍ ഏറ്റവും കേമം. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വ്വമീമാംസ. ഉത്തരമീമാംസ എന്നിവയാണവ. ഇതില്‍ നാം ഓരോരുത്തരെക്കുറിച്ചും നമുക്കുള്ള യഥാര്‍ത്ഥ അറിവാണ് ഉത്തരമീമാംസ അഥവാ വേദാന്തം. ഈ വേദാന്തജ്ഞാനത്തെ ഉപനിഷത്ത് എന്നും പറയുന്നു. അറിവിന്റെ ഏറ്റവും ഉയര്‍ന്നതലമാണ് ഉപനിഷത്തുകള്‍. നമ്മുടെ സംസ്‌കാരത്തിന്റെ പ്രമാണ ഗ്രന്ഥമായ വേദത്തിന്റെ ഏറ്റവും പ്രധാനവും ശ്രദ്ധേയവുമായ ഭാഗം. വേദം എന്നാല്‍ അറിവ് എന്നര്‍ത്ഥം. ആ അറിവിന്റെ അറ്റം അതാണ് വേദാന്തം. മനുഷ്യന് എത്തിപ്പിടിക്കാന്‍ സാധിച്ചതായ ഏറ്റവും വലിയ അറിവ്-ആദ്ധ്യാത്മികജ്ഞാനം. അവനവനെക്കുറിച്ച് അറിഞ്ഞാലേ മറ്റ് അറിവുകള്‍ക്കൊണ്ട് വാസ്തവത്തില്‍ പ്രയോജനമുള്ളൂ. വേദത്തെ പ്രമാണമാക്കുന്നവയാണ് ആസ്തികദര്‍ശനങ്ങള്‍. ഇവയില്‍ വേദാന്തത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്. വേദത്തിന് നാല് വിഭാഗങ്ങളാണ് ഉള്ളത്. സംഹിത (മന്ത്രം), ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്. മനുഷ്യായുസ്സ് 100 വയസ്സ് എന്ന കണക്കനുസരിച്ച് 25 വയസ്സ് വീതമുള്ള നാല് ആശ്രമങ്ങളാക്കി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം. ബ്രഹ്മചര്യാശ്രമത്തില്‍ മന്ത്രഭാഗമായ സംഹിതയെ സ്വായത്തമാക്കി ഗൃഹസ്ഥാശ്രമത്തില്‍ കര്‍മ്മപരമായ ബ്രാഹ്മണത്തെ അനുഷ്ഠിച്ച് വാനപ്രസ്ഥത്തില്‍ ഉപാസനാ പ്രധാനമായ ആരണ്യകത്തിലൂടെ സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ച് ജ്ഞാനരൂപമായ ഉപനിഷത്തിലെത്തി മുക്തിയെ നേടുന്നു. യാഗാദികള്‍ക്കുമന്ത്രങ്ങളും സ്തുതികളുമാണ് സംഹിത. യാഗരീതി, നിയമങ്ങള്‍, യാഗസാമഗ്രികള്‍ തുടങ്ങിയവ ബ്രാഹ്മണം. വാനപ്രസ്ഥത്തില്‍ ചെയ്യേണ്ട ഉപാസനാ സമ്പ്രദായമാണ് ആരണ്യകം. ആദ്ധ്യാത്മിക ജ്ഞാനമാണ് ഉപനിഷത്ത്. ഈ ലോകത്തും പരലോകത്തും ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ പരിഹരിക്കാനും അലൗകികമായതുള്‍പ്പെടെ നേടാനുള്ളതുമായ ഉപായങ്ങളെയാണ് വേദഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത്. വിദ്യതേ അനേന ഇതി വേദഃ- ഇതിനാല്‍ അറിയപ്പെടുന്നതുകൊണ്ട് വേദം. വേദോ ഖിലം ധര്‍മ്മമൂലം- വേദമാണ് എല്ലാ അറിവിന്റെയും ധര്‍മത്തിന്റെയും മൂലമായിരിക്കുന്നത്. വേദം (വേദാന്തം)അപൗരുഷേയമാണ്; എന്ന് പറഞ്ഞാല്‍ അത് മനുഷ്യനിര്‍മിതമല്ല എന്നര്‍ത്ഥം. മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലൂടെ വെളിപ്പെട്ടവയാണ്. വേദ-വേദാന്ത മന്ത്രങ്ങളെ ആരും തന്റേത് എന്ന് അവകാശപ്പെട്ടിട്ടില്ല. അറിവ് അവരിലൂടെ വെളിപ്പെട്ടുവെന്ന് മാത്രം. ആ പരമമായ അന്തവും അനാദിയുമായ അറിവാണ് ഉപനിഷത്തിന്റെ വിഷയം. ചരിത്രകാരന്മാര്‍ പറയുംപോലെ അതിന്റെ ഒരു നിശ്ചിതകാലഘട്ടത്തിലേത് എന്ന് പറഞ്ഞ് ഒതുക്കാനാകാത്തതാണ്. അറിവിനെ നേടുന്നതിനു പകരം കാലംതിരിച്ച് ആരുടെതെന്നു ചോദിച്ച് കുറ്റിയടിച്ച് കെട്ടാനാണ് കുറച്ചുകാലങ്ങളായി ചിലരുടെ ശ്രമം. ഉപനിഷത്ത് ഋഷിമാരെല്ലാം ഈ അറിവിനെ സാക്ഷാത്കരിച്ചവരാണ്. വേദത്തിന് കര്‍മ്മകാണ്ഡം, ഉപാസനാ കാണ്ഡം, ജ്ഞാനകാണ്ഡം എന്നിങ്ങനെ തരംതിരിവുണ്ട്. ഉപനിഷത്ത് ജ്ഞാനകാണ്ഡത്തില്‍ വരുന്നതാണ്. വേദത്തിന്റെ സിംഹഭാഗവും കര്‍മ്മ, ഉപാസന കാണ്ഡങ്ങളെക്കൊണ്ട് നിറഞ്ഞതാണ്. എന്നാല്‍ വേദാന്ത ജ്ഞാനവും ഉപനിഷത്തും മന്ത്ര-ബ്രാഹ്മണ, ആരണ്യക ഭാഗങ്ങളിലും കാണാം. വേദ ഗ്രന്ഥങ്ങളുടെ അവസാന താളുകളില്‍ വരുന്നതുകൊണ്ടല്ല മറിച്ച് അറിവിന്റെ ഉന്നതിയില്‍ നില്‍ക്കുന്നതിനാലാണ് ഉപനിഷത്തിനെ വേദാന്തം എന്നുവിളിക്കുന്നത്. ഉപനിഷത് ജ്ഞാനത്തിലൂടെ നമുക്ക് ലഭിക്കുന്നത് ആത്യന്തികമായ ദുഃഖനിവൃത്തിയും പരമാനന്ദ പദപ്രാപ്തിയുമാണ്. അറിവ് ആര്‍ജ്ജിക്കുന്നതിലൂടെ അത് അനുഭവമാകുന്നതിലൂടെ എല്ലാ ദുഃഖങ്ങള്‍ക്കും അവസാനമാകും ഒപ്പം തന്നെ പരമമായ ആനന്ദത്തെ നേടാനും കഴിയുന്നു. ഋക്, യജുസ്, സാമ, അഥര്‍വം എന്നീ നാലുവേദങ്ങളിലുമായി 1180 ഉപനിഷത്തുകളുണ്ട്. ഇത്രയും വേദശാഖകളിലായി ഓരോന്നിലും ഓരോ ഉപനിഷത് എന്ന കണക്കില്‍. മുക്തികോപനിഷത്താണ് ഈ കണക്കിന് ആധാരം. 200 ല്‍പ്പരം ഉപനിഷത്തുകള്‍ പ്രചാരത്തിലുണ്ട്. 108 ഉപനിഷത്തുകള്‍ ഉള്‍പ്പെടുത്തിയ മലയാള പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പത്ത് ഉപനിഷദ് ഗ്രന്ഥങ്ങളാണ് വളരെയധികം പ്രചാരം നേടിയിട്ടുള്ളത്. ഇവയെ ദശോപനിഷത്തുകള്‍ എന്ന് വിളിക്കുന്നു. ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ ഇവയ്ക്ക് ഭാഷ്യം (സംസ്‌കൃതത്തിലുള്ള ആശയ വിശദീകരണം) രചിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇവയ്ക്ക് പ്രാധാന്യം കൈവരാന്‍ കാരണം. ''ഈശ കേന കഠ പ്രശ്‌നമുണ്ഡ മാണ്ഡൂക്യ തിത്തരിഃ ഐതരേയംച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ'' ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത് (കാഠകോപനിഷത്ത്, കഥോപനിഷത്ത്), പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, ഐതരേയ ഉപനിഷത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് പത്ത് ഉപനിഷത്തുക്കള്‍. ഉപനിഷദ് എന്ന വാക്കിന്റെ അര്‍ത്ഥം ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കുക എന്നാണ്. വളരെ വിനയത്തോടെ താഴ്മയോടെ ഗുരുവില്‍നിന്നും നേടിയെടുക്കേണ്ടതാണ് ഈ അറിവ്. 'ഉപ' എന്നാല്‍ അടുത്ത് നിഷദ് എന്നാല്‍ ഇരിക്കുക എന്നുമാണ് താല്‍പ്പര്യം. ഉപ+നി+സദ് ഇവ ചേരുമ്പോള്‍ ഉപനിഷത്തായി. 'സദ്' എന്ന ധാതുവിന് വിശരണം (നശിപ്പിക്കുക), ഗതി (പ്രാപിക്കുക), അവസാദനം(ക്ഷീണിപ്പിക്കുക) എന്നാണ് അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ളത്. ഉപനിഷത്ത് പഠനത്തിലൂടെ അറിവില്ലായ്മ (അജ്ഞാനം)നീങ്ങുന്നു അല്ലെങ്കില്‍ നശിക്കുന്നു. ബ്രഹ്മപദ പ്രാപ്തിയെ നല്‍കുന്നു. ജന്മം, ജര എന്നിവയെ ശിഥിലമാക്കി ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമായ അര്‍ത്ഥത്തില്‍ ഉപനിഷത്ത് എന്നത് അറിവിനേയും മറ്റൊര്‍ത്ഥത്തില്‍ ഗ്രന്ഥങ്ങളേയും സൂചിപ്പിക്കുന്നു. അവനവനെക്കുറിച്ചുള്ള അറിവാണ് ഉപനിഷത്തില്‍ പറയുന്നത്. ഇതുതന്നെ പരമാത്മാവിനെക്കുറിച്ചുള്ളതും. ഞാന്‍ ആര്? എന്തിന് വന്നു? എവിടെ നിന്ന്? എവിടേക്ക് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഉപനിഷത്ത് തരുന്നു. എങ്ങും നിറഞ്ഞ ഏകമായ പരമാത്മാവിനെക്കുറിച്ചറിയാനും അതുതന്നെയാണ് നമ്മളോരോരുത്തരും എന്ന് അറിയാനും അനുഭവമാകാനും ഉപനിഷത്ത് പഠനംകൊണ്ട് സാധിക്കുന്നു. ഏതൊന്നറിഞ്ഞാലാണോ പിന്നെ മറ്റൊന്നും അറിയേണ്ടാത്തത് ആ അറിവാണ് ഉപനിഷത്തില്‍. തിരിച്ചുവരവില്ലാത്ത പരമപദത്തെയാണ് വേദാന്തവിദ്യയിലൂടെ നാം നേടുന്നത്. ഗുരു-ശിഷ്യ പരമ്പരയായാണ് ഈ അറിവിനെ പകര്‍ന്നുവന്നിട്ടുള്ളത്.
[11/10, 20:30] +91 95443 01433: *പുരാണങ്ങൾ*
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്. വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.
വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.
അഷ്ടാദശപുരാണങ്ങൾ
1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം
അഷ്ടാദശപുരാണങ്ങൾ
പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ് .
ബ്രഹ്മപുരാണം
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.
വിഷ്ണുപുരാണം
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.
ശിവപുരാണം
പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.
ഭാഗവതപുരാണം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
പദ്മപുരാണം
പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.
നാരദപുരാണം
ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ, നരകയാതനകൾ എന്നിവ വിവരിക്കുന്നു.
മാർക്കണ്ഡേയപുരാണം
ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.
ഭവിഷ്യപുരാണം
അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ലിംഗപുരാണം
അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.
വരാഹപുരാണം
ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
ബ്രഹ്മവൈവർത്തപുരാണം
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.
സ്കന്ദപുരാണം
സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.
വാമനപുരാണം
വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.
മത്സ്യപുരാണം
മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.
കൂർമ്മപുരാണം
കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.
ഗരുഡപുരാണം
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
ബ്രഹ്മാണ്ഡപുരാണം
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.
അഗ്നിപുരാണം
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.
മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച് വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്. ഈ അഞ്ച് വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ് അറിയപ്പെടുന്നത്. അവ ചുവടേ ചേർക്കുന്നു
1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി
2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.
3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.
4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.
5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.
മതം, ചരിത്രം എന്നിവയാണ് മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്..;
ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ് ചിത്രീകരിക്കാറുള്ളത്. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.
പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്. ഇത് സാധ്യമാവുന്നത് പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്).
ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
ബ്രഹ്മപുരാണം,
ബ്രഹ്മാണ്ഡപുരാണം
ബ്രഹ്മവൈവർത്തപുരാണം
മാർക്കണ്ഡേയപുരാണം ഭവിഷ്യപുരാണം
വാമനപുരാണം.
വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വിഷ്ണുപുരാണം
ഭാഗവതപുരാണം
ഗരുഡപുരാണം
പത്മപുരാണം
വരാഹപുരാണം
നാരദീയപുരാണം.
ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വായുപുരാണം
ലിംഗപുരാണം
സ്കന്ദപുരാണം
അഗ്നിപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം.
ഉപപുരാണങ്ങൾ
സനൽക്കുമാരം
നാരസിംഹം
നാരദീയം
ശിവം
ദുർവ്വസസ്സ്
കാപിലം
മാനവം
ഉശനസ്സ്
വാരുണം
കാളികം
സാംബം
സൌരം
ആദിത്യം
മാഹേശ്വരം
ദേവിഭാഗവതം
വാസിഷ്ഠം
വിഷ്ണുധർമ്മോത്തരം
നീലമറപുരാണം.

No comments:
Post a Comment