Saturday, October 12, 2019

*ശ്രീമദ് ഭാഗവതം 302*

രമണമഹർഷി പതിനേഴാമതതെ വയസ്സിൽ അരുണാചലത്തിലേയ്ക്ക് വന്നു. ഞാൻ എന്റെ അച്ഛനെ കാണാനായിട്ട് പോകുന്നു എന്ന് പറഞ്ഞു വന്ന് അരുണാചലേശ്വരനെ ആലിംഗനം ചെയ്തു..💔 സർവ്വവും ഉപേക്ഷിച്ചു. കൗപീനധാരിയായി. അമ്പത്തിനാല് വർഷം തിരുവണ്ണാമലയിൽ തന്നെ ണ്ടായിരുന്നു. പുറത്ത് എവിടെയും പോയിട്ടില്ല്യ. ജീവിതത്തിൽ യാതൊരു മാറ്റവും ഇല്ല്യ. രണ്ടാമതൊരു പ്രാവശ്യം അരുണാചലക്ഷേത്രത്തിൽ ദർശനത്തിന് പോയിട്ടില്ല്യ. അങ്ങനെ ഒരു ഭക്തി!

കാണേണ്ട രീതിയിൽ ഒരിക്കൽ കണ്ടു എന്ന് വെച്ചാൽ പൂർണമാണെന്നാണ്. ഭേദമുണ്ടെന്ന് തോന്നണില്യാ. കാണണമെന്നുള്ള ഭാവം പോലുമില്യ. 'അത്' വിട്ടുപോയി എന്ന് തോന്നമ്പോഴാണേ പോകണമെന്ന് തോന്നുന്നത്. എപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു!!

ഇവിടെ സുദാമാവിന് ഭഗവാനെ പോയി കാണണം ന്ന് തോന്നണില്യ. ഒരു ദിവസം പത്നി പതുക്കെ ചെന്നു പറഞ്ഞു. ഹേ ഭഗവൻ, അങ്ങനെയാണ് സുദാമാവിനെ  വിളിക്കുന്നത്

നനു ബ്രഹ്മൻ ഭഗവത: സഖാ സാക്ഷാദ്  ശ്രിയ പതി :

കൃഷ്ണന് കൊടുത്ത വിശേഷം, _ശ്രിയപതി_ :
 *ഭഗവാനായ അവിടുത്തെ ഈശ്വരത്വം അവൾ സുദാമാവിൽ കാണുന്നു!*

സാധാരണ കുടുംബത്തിൽ വിഷമം ആയാൽ ഭാര്യയ്ക്ക് ഭർത്താവിനോടുള്ള ബഹുമാനം ഒക്കെ പൊയ്പോകും. ല്ലേ? ഇവിടെ മുഴു പട്ടിണി ആണ്. വീട്ടില് വെറുതെ നാമം ജപിച്ചു കൊണ്ടിരിക്കണു. എന്റെ തലയിലെഴുത്ത് ന്ന് പറയും ല്ലേ?

ഇത്രയും വിഷമം ണ്ടായിട്ടും യാതൊരു വിഷമവും അവർക്കില്യ. എങ്കിലും ഇപ്പൊൾ ഭഗവാൻ അടുത്ത് വന്നിരിക്കണുല്ലോ. ഒന്ന് ചെന്നു കാണാല്ലോ.

സഖാ സാക്ഷാദ് ശ്രിയപതി:
ബ്രാഹ്മണരോട് അപാരഭക്തിയുള്ളവനാണ് ഭഗവാൻ.

ശരണ്യശ്ച ഭഗവാൻ
ശരണാഗതവത്സലനാണ്.
ഒന്ന് ചെന്നു കണ്ടൂടെ.

ഇങ്ങനെ ഒരു ദിവസല്ല, പലവട്ടം വളരെ ബഹുമാനത്തോടു കൂടെ,
വേപമാനാ അഭിഗമ്യ ച
പരമഭാഗവതരായ ഒരാളോട് ലൗകികാഭ്യർത്ഥനയ്ക്ക് ഞാൻ പോകണുവല്ലോ എന്നുള്ള ഭയത്തോടുകൂടെ അടുത്ത് ചെന്ന് പലവട്ടം പറഞ്ഞു.

അങ്ങനെ പലവട്ടം പത്നി വന്നു പറഞ്ഞപ്പോ ഒരു ദിവസം സുദാമാ ഒന്ന് ആലോചിച്ചൂത്രേ.

എന്നാലൊന്ന് പുറപ്പെടാം.

എന്തിനാ പുറപ്പെടുന്നതെന്നു വെച്ചാൽ പോയിട്ട് പണം വല്ലതും തരുമെന്ന് കരുതീട്ടല്ല.
പിന്നെയോ?

അയം ഹി പരമോ ലാഭ: ഉത്തമശ്ലോകദർശനം
ഭഗവാന്റെ ദർശനം ഇന്നെനിക്ക് കിട്ടൂല്ലോ💕 അതുതന്നെ വലിയ ലാഭം.

അപ്പോ ചോദിച്ചു.
എന്നാ നമ്മളിപ്പോ എന്താ ഭഗവാനു വേണ്ടി  കൊണ്ടുപോകേണ്ടത്? പുറമേക്ക് ദാരിദ്യമാണെങ്കിലും സമൃദ്ധമായി എന്തെങ്കിലും ഭഗവാന് കൊണ്ടുപോയി കൊടുത്താൽ വേണ്ടില്യാന്നുണ്ട് സുദാമാവിന്.
ഭക്തന്മാരങ്ങനെയാ. അവരുടെ ഹൃദയം സമൃദ്ധമായതുകൊണ്ട് വീട്ടിലെ ദാരിദ്ര്യം ഒന്നും അവർക്കറിയില്യാ.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment