Monday, October 07, 2019

ചതുശ്ലോകീ ഭാഗവതം :34

കസ്ത്വം ശിശോ :

പന്ത്രണ്ടു വയസ്സായി കുട്ടിക്ക്... കുട്ടിയെ കണ്ട ആചാര്യസ്വാമികൾക്ക് മനസ്സിലായി, ഇത് മൂകനും ജഢനും ഒന്നും അല്ലാ.. !!

നീ ആരാണ്?

നീ എവിടെ പോകുന്നു?

ഹേ ആഗന്തുക :

നിന്റെ ലക്ഷ്യം എന്താ?

നിനക്ക് വല്ലതും ഓർമ്മയുണ്ടോ? നിന്റെ സ്വരൂപം എന്താണ്?
കസ്ത്വം ശിശോ :
കസ്യ കുതോസി ഗന്താ:
കിം നാമ തേ ത്വം

എന്താ നിന്റെ പേര്?

കുത ആഗതോസി:

എവിടെനിന്നും വരുന്നു? 

ഏതന്മയോക്തം വദ         ചാർ ഭഗത്വം
മത് പ്രീതയേ പ്രീതി വിവർദ്ധനോസി

നിന്നെ കാണുമ്പോൾ എനിക്ക് നല്ല സന്തോഷം തോന്നുണു. !!!

നീ ആരാ കുട്ടീ പറയൂ..

ഇത്രേം നേരം മിണ്ടാതിരുന്ന കുട്ടി പതുക്കെ ഒന്ന് ശങ്കരനെ നോക്കിയത്രേ... !!!

തീക്ഷ്ണമായിട്ട്.....

എന്നിട്ട് ഗംഭീരമായിട്ട് ആ കുഞ്ഞ്,  ആ പയ്യൻ പ്രഘ്യാ പിക്കയാണ്....

ശ്രീ നൊച്ചൂർ ജി......
Parvati 

No comments:

Post a Comment