Monday, October 07, 2019

ഭൗതികമായ അധഃപതനങ്ങൾ ക്ക് നാം കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്ന വസ്തുതയും നാം ഓർക്കേണ്ടതുണ്ട്. വാർദ്ധക്യം, രോഗം, കോപതാപാദികൾ, ആസക്തികൾ തുടങ്ങിയ ഭൗതിക കാര്യങ്ങൾക്കു നാം കൂടുതൽ പ്രാധാന്യം നൽകുന്നു. അവ നിസ്സാരസംഗതികളാണ്. "നിങ്ങൾ പാപം ചെയ്യാത്തവർ ആദ്യത്തെ കല്ലെറിയട്ടെ" എന്ന് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ക്രിസ്തു പറഞ്ഞു. എല്ലാവരും പാപം ചെയ്യുന്നുണ്ട് എന്നാണ് ക്രിസ്തു വ്യംഗ്യമായി പറഞ്ഞത്. ക്രിസ്തുവിന് ആയിരത്തഞ്ഞൂറു വർഷം മുൻപ് ബുദ്ധൻ പറഞ്ഞതും ഇതുതന്നെയായിരുന്നു. 
      
   ഇവിടെ സഹജമാർഗത്തിൽ പാപം ഇല്ല. പുണ്യവുമില്ല. നാം പാപം എന്ന് ചിന്തിക്കുന്നതെന്തോ അത്‌ പാപമായി മാറുന്നു. പാപത്തിൽ നിന്നും മുക്തനാകാൻ ഒരേയൊരു മാർഗം പശ്ചാത്തപിക്കുകയാണ്. "ഞാനിത് ആവർത്തിക്കില്ല" എന്ന് പ്രതിജ്ഞ ചെയ്യുക. മാപ്പു നൽകുന്നതിൽ പ്രസക്തി ഇല്ല.കാരണം ഞാൻ തന്നെയാണ് എനിക്ക് മാപ്പുനൽകേണ്ടത്.എന്നോട് പ്രതികാരം തോന്നേണ്ട കാര്യവും ഇല്ല.കാരണം ഞാൻതന്നെയാണ് എന്നെ ശിക്ഷിക്കേണ്ടതും. എന്നെ ശിക്ഷിക്കുന്ന ദൈവമേത്, എന്നെ രക്ഷിക്കുന്ന ദൈവമേത്? ഞാൻ തന്നെയാണ് എന്നെ രക്ഷിക്കുന്നത്.ഞാൻ തന്നെയാണ് എന്നെ ശിക്ഷിക്കുന്നത്.ഞാൻ തന്നെയാണ് എന്നെ  നശിപ്പിക്കുന്നതും. എനിക്കു മാത്രമേ എന്നെ പുന:സൃഷ്ടിക്കാൻ കഴിയൂ. പക്ഷെ അത്‌ എങ്ങിനെ ചെയ്യണമെന്നു കാണിച്ചുതരാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമാകുന്നു. അതിനാണ് മാസ്റ്റർ. അതുകൊണ്ടാണ് അദ്ദേഹം മാസ്റ്റർ.  നന്ദി. 

ശ്രീ പാർത്ഥസാരഥി രാജഗോപാലാചാരി✍🏻
(സിംഹഹൃദയം pg 117-118)

No comments:

Post a Comment