Saturday, November 09, 2019

*ശ്രീമദ് ഭാഗവതം 330*

ഒരു ചെട്ടിയാര് വീട്ടിലൊരു ബൊമ്മയെ വാങ്ങിവെച്ചിരിക്കണു. അത് വന്നിട്ട് ഇങ്ങനെ തലയാട്ടിക്കൊണ്ടേ ഇരിക്കണു!
Yes yes yes ശരി.

രമണഭഗവാൻ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന വാക്ക്! ആരെങ്കിലുമൊക്ക  വളരെ മുഖ്യമായിട്ടുള്ള വാർത്ത വന്ന് പറഞ്ഞാലും, 
ശരി ശരി എന്നു പറയും. 
It doesn't mean right or wrong. Accepted.
നീ എന്തു പറഞ്ഞുവോ അത് സ്വീകരിച്ചിരിക്കണു! നീ എന്തുവേണമെങ്കിലും ചെയ്യൂ accepted!

ലോകത്തിൽ എന്തൊക്കെ തന്നെ നടക്കട്ടെ, ഉദാസീനവദാസീന: 
ഗുണാ ഗുണേഷു വർത്തന്തേ
ഇതി മത്വാ ന സജ്ജതേ 
ഉദാസീനഭാവം!

ത്വം തു സർവ്വം പരിത്യജ്യ.
ഉദ്ധവർക്ക് നൂറ്റിയിരുപത് വയസ്സിലധികം ആയിരിക്കണു.

ഹേ ഉദ്ധവർ,
യാതൊരു സംശയവും വേണ്ട.
ഉപേക്ഷിച്ചു കൊള്ളുക. ഇനിയും ഉപേക്ഷിച്ചിട്ടില്ലെങ്കിൽ അപകടം ആണ്.

സർവ്വം പരിത്യജ്യ സ്നേഹം സ്വജനബന്ധുഷു ഇതേ ഭഗവാനാണ് ഭഗവദ് ഗീതയിൽ അർജുനൻ ഞാൻ ഒക്കെ ഉപേക്ഷിക്കട്ടെ, ഭിക്ഷ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ അരുത് എന്ന് പറഞ്ഞത്.

ന ച സന്യസനാദേവ
സിദ്ധിം സമധിഗച്ഛതി 
ഉപേക്ഷിക്കുന്നത് കൊണ്ട് മാത്രം താൻ സിദ്ധനാവില്യ. കർമ്മത്തിനെ കർമ്മയോഗമായിട്ട് അനുഷ്ഠിക്കൂ എന്ന് പറഞ്ഞ അതേ ഭഗവാൻ ഉദ്ധവരോട് പറയുന്നു,

കർമ്മം ചെയ്യണം എന്നുള്ള സങ്കല്പത്തിനെ അടക്കം ഉപേക്ഷിച്ചു ഇറങ്ങി പുറപ്പെടാ.

എന്താ?
അധികാരി ഭേദം!
ഒരാള് സന്യാസത്തിനുള്ള അധികാരി
ഒരാൾക്ക് സന്യാസത്തിനുള്ള അധികാരം ഇല്ല്യ.

രമണഭഗവാൻ ഒരു കഥ പറയാറുണ്ട്.  ഒരാള് വന്നിട്ട് ഭാര്യയെ ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും. വീട്ടില്  എന്തെങ്കിലുമൊക്കെ ശണ്ഠ ണ്ടായാൽ കൂട്ടാനില് ഇത്തിരി ഉപ്പ് അധികായിട്ടുണ്ടെങ്കിൽ ഇയാൾക്ക് കോപം വരും.
ഞാൻ സന്യസിക്കാൻ പോവാണ് ഇങ്ങനെ പറഞ്ഞു ഭാര്യയെ പേടിപ്പിക്കും. ഈ അമ്മ വന്നു പാവം പതിവ്രത! അയാളുടെ കാല്ക്കൽ വീണു നമസ്ക്കരിച്ചു പറയും

നിങ്ങളാണെന്റെ ദൈവം. ഈ ഡ്രാമ ഇടയ്ക്കിടയ്ക്ക് നടക്കും. അപ്പോ അടുത്ത വീട്ടിലെ അമ്മ കണ്ടിട്ട് പറഞ്ഞു.
നീ ഇങ്ങനെ പേടിച്ചാൽ കാര്യം നടക്കില്ല്യ. ഇനി അദ്ദേഹം സന്യാസി ആയിട്ട് പുറപ്പെടാൻ പോവാണ് എന്ന് പറയുമ്പോ നിങ്ങൾ പൊയ്ക്കൊളൂ എന്ന് പറയാ.

അയ്യോ അദ്ദേഹം പോയാലോ.

അദ്ദേഹം പോവില്ല്യ. ഞാൻ ഗ്യാരണ്ടി.

അപ്പോ അടുത്ത ദിവസം ശണ്ഠ ണ്ടായപ്പോ ഇദ്ദേഹം പറഞ്ഞു
ഞാൻ ഇപ്പൊ സന്യാസി ആയിട്ട് പുറപ്പെട്ടു കാട്ടിലേക്ക് പോകും.

പൊയ്ക്കൊള്ളൂ.

സത്യമായിട്ടും ഞാൻ പോകും.

പോയിട്ട് വരൂ.

ഇത്രേം പറഞ്ഞപ്പോ എങ്ങനെ പോവാതിരിക്കും? അയാള് കുറച്ച് എവിടെയോ കാട്ടില് പോയി ഭാര്യ വിളിക്കാൻ വരും എന്ന്  വിചാരിച്ചിരുന്നിട്ട് ഭാര്യ  വരണേ ഇല്ല്യ. സന്ധ്യയായി. ഇദ്ദേഹത്തിന് വയറ്റില് തകിലടിക്കണൂ. വിശക്കണൂ. അവസാനം കാട്ടില്  പുല്ലു മേയാൻ വന്ന പശുവിന്റെ വാലിൽ പിടിച്ചിട്ട് വീട്ടിലേക്ക് വന്നു. എന്നിട്ട്ഭാര്യയോട് പറഞ്ഞു

എടിയേ, ഈ പശു എന്നെ വിടണേ ഇല്ല്യ.
ഈ വാസന ഉള്ളിലിരിക്കുന്നിടത്തോളം സന്യാസം, ത്യാഗം ഒന്നും വരില്യ. എവിടെയെങ്കിലുമൊക്കെ  പിടിച്ചു കൊണ്ട് ഈ ജീവൻ തിരിച്ചു വരും.
 *വാസനാത്യാഗം ആണ് സന്യാസം.* അതുകൊണ്ട് അർജുനന് ഭഗവാൻ സന്യാസം അനുവദിച്ചില്യ.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment