Wednesday, November 27, 2019

കൃഷ്ണോപദേശം
~~~~~~~~~~~~
കൃഷ്ണോപദേശത്തിന്റെ ഒഴുക്ക് നോക്കൂ... ഗീതവായിച്ചവർക്കറിയാം അനാശക്തി അദ്യന്തം വ്യാപിച്ചുകിടക്കുന്ന ആശയമെന്ന്. സംഗമില്ലാതിരിക്കുക. ഹൃദയപ്രേമം ഒരുവനോടുമാത്രമേ പാടുള്ളൂ ആരോട്? ഒരിക്കലും മാറാത്തവനോട്, ആരാണവൻ? ഈശ്വരൻ.മാറിമറയുന്നതിലേതിലെങ്കിലും ഹൃദയമർപ്പിക്കുക എന്ന തെറ്റുചെയ്തുപോകരുത്; കാരണം അതു ദുഃഖമാണ്. നിങ്ങളത് ഒരു മനുഷ്യനു നൽകിയെന്നു വരാം ; പക്ഷേ അയാൾ മരിച്ചാൽ ശോകമാണ് ഫലം നിങ്ങൾ നിങ്ങളുടെ ഭർത്താവിനു കൊടുത്തെന്നുവരാം ; ഒരു നാൾ നിങ്ങൾ പിണങ്ങിയെന്നുവാരാം, നിങ്ങളതു നിങ്ങളുടെ ഭാര്യക്കുകൊടുത്തെർന്നു വരാം ഒരു നാൾ അവൾ മരിച്ചെന്നും വരാം അപ്പോളെല്ലാം ദുഃഖം തന്നെ ഫലം ഇങ്ങനെയാണ് ഉലകത്തിന്റെ പോക്ക് അതുകൊണ്ട് കൃഷ്ണൻ ഗീതയിൽ പറയുന്നു. ഒരിക്കലും മാറാത്തത് ഭഗവാൻ മാത്രമേയുള്ളു, അവിടുത്തെ വാത്സ്യല്യം നമ്മെ ഒരിക്കലും കൈവെടിയുകില്ല. നാം എവിടെയുമാകട്ടെ നാമെന്തും ചെയ്യട്ടെ, അവിടുന്ന് എന്നുമെന്നും കരുണാനിധിയാണ്, വാത്സലിവാരിതിയാണ്, നാമെന്തു ചെയ്താലും അവിടെത്തെക്കു ക്രോധമില്ല, മറ്റമില്ല, ഈശ്വരൻ നമ്മോടെങ്ങനെ കോപിക്കും, നിങ്ങളുടെ ഓമനപൈതൽ പല കുറുമ്പുകളും കാണിക്കുന്നു. നിങ്ങൾക്കാ കുഞ്ഞിനോട് ദേഷ്യമുണ്ടോ? നാമെന്തായിത്തീരാനാണു പോകുന്നതെന്ന് ഈശ്വരന്നറുഞ്ഞുകൂടെ? ഇന്നോ നാളയോ , എന്നേങ്കിലും നാമേവരും പൂർണരാവാൻ പോകുകയാണെന്ന് അവിടെക്കറിയാം, അവിടെക്ക് ക്ഷമയുണ്ട്. അപാരമായ ക്ഷമ. നാം അവിടെത്തെ സ്നേഹിക്കണം, - ബാക്കി ജീവികളെയും സ്നേഹിക്കണം - പക്ഷേ ഈശ്വരനുവേണ്ടിയും , ഈശ്വരനിൽ കൂടിയും മാത്രം അതാണിതിലെ മുഖ്യസാരം. നിങ്ങൾ ഭര്യയെ സ്നേഹിക്കണം എന്നാൽ ഭാര്യക്കുവേണ്ടിയല്ല (ന വാ അരേ പത്യു കാമായ പതിഃ പ്രിയോ ഭവന്തി, ആത്മനസ്തു കാമായ പതിഃ പ്രിയോ ഭവന്തി - ബൃഹദാരണ്യകോപനിഷത്) - ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രണയത്തിലും താൻ ഭർത്താവിനെ പരമേശ്വരനാണു പ്രേമാസ്പദമെന്നു വേദാന്ത ദർശനം സിദ്ധിക്കുന്നു. അവിടുന്നാണ് ഭർത്താവ് വേറെയരുമല്ല. വസ്തമങ്ങനെയാണെന്നു പലപ്പോഴും അവളറിയുന്നില്ല; എന്നിരുന്നാലും അറിയാതെ അവൾ ശരിയായതു തന്നെ ചെയ്യുന്നു. അതായത് ആത്മനാഥനെ സ്നേഹിക്കുക. ഒന്നുമാത്രം അറിയാതെ ചെയ്യുമ്പോൾ, അതു ദുഃഖത്തിനു കാരണമാകും. അറിഞ്ഞുകൊണ്ടചരിച്ചാൽ, അതു മോക്ഷമാകും അതാണു നമ്മുടെ ശാസ്ത്രങ്ങൾ അനുശാസിക്കുന്നത് പ്രേമമുള്ളിടത്ത് ആനന്ദത്തിന്റെ കണിക കാണുന്നിടത്ത്, അതവിടുത്തെ സാന്നിദ്ധ്യമാണെന്നറിയുക; എന്തെന്നാൽ അവിടുന്ന് സന്തോഷമാണ് ആശിസ്സാണ്, ആനന്ദംതന്നെയാണ്, അതിലെങ്കിൽ സ്നേഹമില്ല... കൃഷ്ണോപദേശത്തിന്റെ ഒഴുക്ക് എപ്പോഴും ഈ വഴിക്കാണ്.....
കൃഷ്ണന്റെ മറ്റൊരു സന്ദേശമെന്തന്നോ ? ലോകമദ്ധ്യത്തിൽ വസിച്ചാലും കർമ്മങ്ങൾ അനുഷ്ഠിച്ചാലും കർമ്മഫലങ്ങളെല്ലാം ഭഗവാനു സമർപ്പിച്ചാൽ , അവനെ കർമ്മദോഷങ്ങളൊന്നും ബാധിക്കില്ല. ... ചളിയിൽ പിറന്ന താമര ജലത്തിൽ കൂടി ഉയർന്നുപൊങ്ങി മീതേ തലയുയർത്തി വികസിച്ചു വിലസുന്നതുപോലെ കർമ്മഫലങ്ങളെല്ലാം ഈശ്വരന് സമർപ്പിച്ച് ലോകവ്യാപരങ്ങളിൽ ഏർപ്പെടുന്നവനും വിരാജിക്കും...
rajeev kunnekkatt

No comments:

Post a Comment