Sunday, December 08, 2019

[09/12, 07:53] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-28

  വസ്തുതത്ത്വം തെളിഞ്ഞനുഭവിക്കാൻ ഇടയാകുന്നതുവരെ ജീവന്
മായയുടെ പ്രവർത്തനപരിധിക്കുള്ളിൽ കഴിഞ്ഞുകൂടേണ്ടിവരും. മായാഭ്രമത്തിൽ കുടുങ്ങിക്കഴിഞ്ഞാലുള്ള സ്ഥിതി എന്താണ്? അതിൽ നിന്നും
പുറത്തുചാടാനുള്ള എളുപ്പവഴി എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഏഴാപദ്യം:

   ഗർഭസ്ഥനായ് ഭുവി ജനിച്ചും
   മരിച്ചുമുദ-
   കപ്പോളപോലെ ജനനാന്ത്യേന
   നിത്യഗതി   
   ത്വദ്ഭക്തിവർധനമുദിക്കേണ
   മെന്മനസി
   നിത്യം തൊഴായ് വരിക   
   നാരായണായ നമഃ.               (7)

   മായാമറ നീങ്ങാത്തിടത്തോളം മാതൃഗർഭത്തിൽ കുറേക്കാലം കഴിച്ചുകൂട്ടീട്ട് ഭൂമിയിൽ വെള്ളത്തിലെ കുമിളപോലെ പിറന്നും ചത്തും സംസാരഗതി തുടരണം. മരണവേളയിൽ മോക്ഷം ലഭിക്കുന്നതേയില്ല. അതുകൊണ്ട് എന്റെ മനസ്സിൽ അങ്ങയോടുള്ള ഭക്തി വർദ്ധിച്ചുകൊണ്ടേയിരിക്കണം. അതിനായി സദാ അങ്ങയെ പ്രണമിക്കാൻ ഇടവരട്ടെ. അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

ഗർഭസ്ഥനായ്

   ഗർഭദുഃഖം, ജനനദുഃഖം, മരണദുഃഖം ഇവയാണ് സംസാരഗതിയിലെ മഹാദുഃഖങ്ങൾ. അന്തഃകരണമാണ് ജീവന്റെ സൂക്ഷ്മശരീരം. സൂക്ഷ്മശരീരത്തോടുകൂടി ജീവൻ പ്രാണനെ ആശ്രയിച്ചു മാംസാസ്ഥിമയമായ സ്ഥൂല
ശരീരം വിട്ടിറങ്ങിപ്പോകുന്നതാണ് മരണം. ഇങ്ങനെ ഇറങ്ങിപ്പോകുന്ന സൂക്ഷ്മശരീരം പ്രാണനിയന്ത്രണത്തിനു വിധേയമായി ക്രമത്തിൽ സങ്കൽപ്പസാമ്യംകൊണ്ടു കർമബന്ധമുള്ള ഒരു പിതാവിന്റെ സൂക്ഷ്മശരീരത്തിൽ കടന്നു
കൂടുന്നു. അങ്ങനെ പിതൃബീജം വഴിയായി മാതാവിന്റെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നു. തുടർന്നു ദിനംപ്രതി ആ ജീവന്റെ സങ്കൽപ്പത്തിനനുരൂപമായ ശരീരം രൂപപ്പെട്ടുവരുന്നു. അഞ്ചാം മാസത്തിൽ ജീവചൈതന്യം സ്പഷ്ടമായി സ്ഫുരിക്കും. തുടർന്ന് ഒരു ഘട്ടത്തിൽ തന്റെ കഴിഞ്ഞകാലജീവിതഗതി
മുഴുവൻ സ്മരണമണ്ഡലത്തിൽ കാണാറാകും. സമ്പാതിയോടുള്ള
നിശാകരതാപസന്റെ സംഭാഷണത്തിലൂടെ കിഷ്കിന്ധാകാണ്ഡത്തിൽ എഴുത്തച്ഛൻ ഇക്കാര്യങ്ങൾ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്.

    പൂർവജന്മങ്ങളും
    കർമങ്ങളും നിജ-
    സർവകാലം
    നിരൂപിച്ചു നിരൂപിച്ചു
    ദുഃഖിച്ചു ജാഠരവഹ്നി 
    പ്രതപ്തനായ്
    തൽകാരണങ്ങൾ 
    പറഞ്ഞുതുടങ്ങിനാൻ

   'അനേകം യോനികളിൽ വിവിധരൂപത്തിൽ പിറന്ന് എന്തെന്തു കർമ്മങ്ങളാണ് ഞാൻ ചെയ്തുതീർത്തത്. പുത്രദാരാദിബന്ധുക്കളുമായുള്ള ബന്ധങ്ങൾ എത്ര കോടിയാണ് കഴിച്ചുകൂട്ടിയത്. കുടുംബഭരണത്തിൽ
ആസക്തചിത്തനായി എന്തുമാത്രം ധനം ഞാൻ അന്യായമായി ആർജ്ജിച്ചു. എന്നാൽ അന്നൊന്നും വേണ്ടപോലെ ഭഗവാനെ സ്മരിക്കുകയോ നാമം
ജപിക്കുകയോ ചെയ്തില്ല. അതിന്റെയൊക്കെ ഫലമാണ് ഞാൻ ഈ ഗർഭപാത്രത്തിൽ കിടന്നനുഭവിക്കുന്നത്. എന്നാണു ഞാനിനി പുറത്തുവരിക? ഇനി ഞാൻ സത്കർമ്മങ്ങളേ ചെയ്യൂ; ദുഷ്കർമ്മമൊന്നും ചെയ്യുകയില്ല. സദാ ഭഗവാനെ സ്മരിക്കുന്നതാണ്.' ഇങ്ങനെയൊക്കെ ചിന്തിച്ചു കഴിയവേ

  പത്തുമാസം തികയും
  വിധൗ ഭൂതലേ
  ചിത്തതാപേന പിറക്കും
  വിധിവശാൽ
  സൂതിവാതത്തിൻ
  ബലത്തിനാൽ ജീവനും
  ജാതനാം യോനിരന്ധ്രേണ 
  പീഡാന്വിതം.

   ഇതൊക്കെയാണ് ഗർഭവാസകഥ. ഈ ഗർഭദുഃഖത്തിനു കർമ്മമല്ലാതെ
മറ്റെന്താണ് കാരണം? ഈ ഗർഭദുഃഖത്തെ മനസ്സിലോർത്തുകൊണ്ടാണ്
ആചാര്യൻ 'ഗർഭസ്ഥനായ്' എന്നു പദ്യത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[09/12, 07:53] +91 94955 57148: വിവേകചൂഡാമണി- 108

13. സ്വപ്രയത്നത്തിന്റെ മഹിമ (51-55)

  ഋണമോചനകർത്താരഃ
  പിതുഃസന്തി സുതാദയഃ
  ബന്ധമോചനകർത്താ തു
  സ്വസ്മാദന്യോ ന കശ്ചന.   (51)
 
   പിതാവിനെ കടത്തിൽനിന്ന് മോചിപ്പിക്കാൻ പുത്രന്മാരും മറ്റുമുണ്ട്. എന്നാൽ, അവിദ്യാബന്ധനത്തിൽനിന്ന് തന്നെ മോചിപ്പിക്കാൻ താനല്ലാതെ മറ്റാരുമില്ല.

    മസ്തകന്യസ്തഭാരാദേഃ 
    ദുഃഖമന്യൈർനിവാര്യതേ
    ക്ഷുധാദികൃതദുഃഖം തു
    വിനാ സ്വേന ന കേനചിത് (52)
   
     തലയിലേറ്റിയിരിക്കുന്ന ഭാരം മൂലമുള്ള ക്ഷീണവും തളർച്ചയും മറ്റുള്ളവർക്ക് തീർക്കാൻ കഴിയും. എന്നാൽ വിശപ്പും ദാഹവും കൊണ്ടുള്ള വിഷമം താൻതന്നെ തീർക്കണം - മറ്റാർക്കും അതു നീക്കാവുന്നതല്ല.

   പഥ്യമൗഷധസേവാ ച ക്രിയതേ   
   യേന രോഗിണാ
   ആരോഗ്യസിദ്ധിർദൃഷ്ടാऽസ്യ   
   നാന്യാനുഷ്ഠിതകർമ്മണാ  (53)
   
    പഥ്യം ആചരിക്കുകയും ഔഷധം സേവിക്കുകയും ചെയ്യുന്ന രോഗി, രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കുന്നതു കാണാം. മറ്റൊരാൾ ചികിൽസയ്ക്ക് വിധേയനായതുകൊണ്ട് താൻ
രോഗത്തിൽനിന്ന് മുക്തനാവില്ലല്ലോ.

    ഈ മൂന്നു ശ്ലോകങ്ങളിലൂടെ സ്വപ്രയത്നത്തിന്റെ പ്രാധാന്യം
ഊന്നിപ്പറയുകയാണ് ശ്രീശങ്കരൻ, എത്രയെങ്കിലും ശ്രവണമോ, സ്വാദ്ധ്യായമോ, വിവേകവിചാരമോ ചെയ്തതുകൊണ്ടു മാത്രം
അജ്ഞാനവിഭ്രാന്തികൾ നീങ്ങാൻ പോകുന്നില്ല. അജ്ഞാനപ്പിശാചിന്റെ ബാധ ഒഴിപ്പിക്കാനുള്ള 'മാന്ത്രികശക്തിയോ തകിടോ അല്ല മത-ശാസ്ത്രഗ്രന്ഥങ്ങൾ. ഈ ആശയം ശിഷ്യനെ ധരിപ്പിക്കാൻ വേണ്ടി മൂന്നു വ്യത്യസ്ത ഉദാഹരണങ്ങൾ ഇവിടെ നല്കുന്നു.
ആത്മസാക്ഷാത്കാരോപായത്തെക്കുറിച്ച് ശിഷ്യനുണ്ടായേക്കാവുന്ന തെറ്റിദ്ധാരണകളെ ഇല്ലായ്മ ചെയ്യാൻ ഈ ദൃഷ്ടാന്തങ്ങൾ
ഉപകരിക്കും.
 
    ആർക്കും തന്നെ, ഭൗതികശാസ്ത്രങ്ങൾ പഠിച്ച് അവയിൽ പ്രാവീണ്യം നേടാൻ കഴിയും. നിയമം പഠിച്ച് നിയമജ്ഞനാവാം, രോഗലക്ഷണങ്ങളും, നിവാരണമാർഗ്ഗങ്ങളും പഠിച്ച് ഡോക്ടറാവാം. ക്രിമിനൽ നിയമം പഠിച്ച വക്കീൽ ഒരു കുറ്റവാളിആകണമെന്നില്ല. രോഗത്തെക്കുറിച്ചറിയാൻ ഡോക്ടർ സ്വയം ഒരു രോഗിയാവണമെന്നില്ല. എന്നാൽ ആത്മവിദ്യയുടെ കാര്യത്തിൽ ഒരു സവിശേഷതയുണ്ട് - അദ്ധ്യയനം ചെയ്ത് അനുഷ്ഠിക്കുന്ന വ്യക്തിയിൽ സമൂലമായി പരിവർത്തനം വരുത്തിക്കൊണ്ടാണ് ആത്മവിദ്യ അയാളിൽ പ്രകാശിക്കുക. വസ്തുനിഷ്ഠമായ - ബുദ്ധിവിഷയകമായ - അറിവുകൾക്കുതന്നെ രണ്ടു വശങ്ങളുണ്ട്. ആദ്യമായി, അറിയപ്പെട്ട വിഷയത്തെക്കുറിച്ച് മുമ്പുണ്ടായിരുന്ന അജ്ഞാനം നീങ്ങുന്നു. തുടർന്ന് ആ അറിവ് തന്റെ ഭാഗമായിത്തീർന്ന്, ആ വ്യക്തിയെ അതിൽ പ്രാവീണനാക്കുന്നു. നിങ്ങൾ വീണ വായിക്കാൻ പഠിക്കുകയാണ് - തെറ്റാതെ വായിക്കാൻ പഠിച്ചു. എങ്കിലും, ആ കലയിൽ നൈപുണ്യം കൈവരിക്കുന്നത് ആന്തിരക്രപ്രചോദനം നേടിയാൽ
മാത്രമാണ്. നിങ്ങൾ വരച്ച ചിത്രം ഫോട്ടോഗ്രാഫിയിൽനിന്ന് ഒട്ടും
വ്യത്യസ്തമല്ലായിരിക്കാം. എങ്കിലും, ആ ചിത്രം നല്കുന്ന സന്ദേശം ഗ്രഹിച്ച്, പ്രചോദിതനായി അത് പകർത്താൻ കഴിയുന്നില്ലെങ്കിൽ
നിങ്ങളുടെ ചിത്രം വെറുമൊരു കൈവേല മാത്രമായിരിക്കും - കലാ സൃഷ്ടിയാവില്ല.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[09/12, 07:53] +91 94955 57148: *🎼ശ്രദ്ധയും ആനന്ദവും*                   

എന്തൊക്കെ കർമ്മങ്ങൾ നാം ചെയ്യുമ്പോഴും
വളരെ സ്വരലയത്തോടെ നമുക്കതിൽ യോജിച്ചിരിക്കുവാൻ കഴിയുകയാണങ്കിൽ നമ്മില്‍ ആനന്ദം ജനിക്കുന്നു. ഉടനെതന്നെ നമുക്ക് ബോധ്യമാകും, ധ്യാനം അതിൽനിന്നും അനുഭവിക്കുന്നു എന്ന്. നാം ചെയ്യുന്ന പ്രവൃത്തികളെ മറ്റുള്ളവര്‍ക്ക് വേദനയുണ്ടാകാത്ത
വിധം നാം സ്നേഹിക്കുകയാണെങ്കിൽ നാം ധ്യാനാത്മകമാണ്. ഒന്നുംതന്നെ നമ്മെ അപ്പോൾ അലോസരപ്പെടുത്തുന്നില്ല. എന്തെങ്കിലും നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അത് കാണിക്കുന്നത് നാം  യാതൊരു താൽപര്യവുമില്ലെന്നാണ്.

അധ്യാപകൻ കുട്ടികളോട് പറയുന്നു. ഞാൻ പറയുന്നത് ശ്രദ്ധിക്കുക. ഇവിടെ ശ്രദ്ധിക്കുക. കുട്ടികൾ ശ്രദ്ധാലുക്കളാണ്. എന്നാൽ കുട്ടികളുടെ ശ്രദ്ധ വേറേ എന്തിലെങ്കിലും ആയിരിക്കുമെന്നു മാത്രം. വിദ്യാലയത്തിനു പുറത്തുള്ള മാവിൻ കൊമ്പിലിരുന്ന് ഹൃദയം തുറന്നു കൂവുന്ന കുയിലിന്റെ കൂജനത്തിലായിരിക്കും കുഞ്ഞിന്റെ ശ്രദ്ധ. കുഞ്ഞ് ശ്രദ്ധിക്കുന്നില്ല എന്ന് ആർക്കും പറയാൻ കഴിയുകയില്ല. അവൻ ധ്യാനാത്മകമല്ല എന്ന് ആർക്കും പറയാൻ കഴിയുകയില്ല. അവന് ഏകാഗ്രത ഇല്ലെന്ന്  പറയാൻ കഴിയുകയില്ല. വാസ്തവത്തിൽ അവൻ അധ്യാപകനെയും ക്ലാസ് മുറിയെയും കണക്കും എല്ലാം മറന്നുകഴിഞ്ഞു. കുയിലിന്റെ കൂജനം അവന്റെ ശ്രദ്ധയെ പൂർണമായി അപഹരിച്ചുകഴിഞ്ഞു. അപ്പോഴും അധ്യാപകൻ പറയുന്നു. ശ്രദ്ധിക്കൂ. എന്താണ് നീ ചെയ്യുന്നത്? അശ്രദ്ധമാകാൻ പാടില്ല.

വാസ്തവത്തിൽ അധ്യാപകനാണ് ശ്രദ്ധയില്ലാത്തത്.
കുട്ടി വളരെ ശ്രദ്ധയോടു കൂടിയാണ് ഇരിക്കുന്നത്. കുട്ടിക്ക് കുയിലിനെ ശ്രദ്ധിക്കുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. അധ്യാപകന് ശ്രദ്ധയില്ലാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും ശ്രദ്ധിക്കൂ ശ്രദ്ധിക്കൂ  എന്നു പറയുന്നത്. കുഞ്ഞിനു കുയിലിനെ ശ്രദ്ധിക്കുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നത്.

No comments:

Post a Comment