Sunday, December 08, 2019

*ശ്രീമദ് ഭാഗവതം359*

ഇനിയിപ്പോ ഒരു ആശ്രമം കെട്ടിയാലോ എന്ന് അവധൂതന് ഒരു ആഗ്രഹം.
വേണോ, വേണ്ടയോ?🤔
ഇങ്ങനെ കുറേ ആയി സഞ്ചരിക്കണു.
എത്ര ദിവസം അവിടേം ഇവിടേം ഇരിക്കും? നമ്മൾക്കായിട്ട് ഒരു ആശ്രമം.
അപ്പോ ആരെങ്കിലുമൊക്ക ഇത്തിരി സ്ഥലം കൊടുക്കും ഒരു കെട്ടിടം കെട്ടും.

പിന്നെ അതുകഴിഞ്ഞിട്ട് എന്താവൂന്ന് വെച്ചാൽ അവിടെ എന്തെങ്കിലുമൊക്കെ പരിപാടിയ്ക്ക് പിന്നേയും പണം ചോദിക്കേണ്ടി വരും. അതിന്റെ ചുമതല തലയിൽ വരും.

എന്ത് വേണം എന്ന് ഈ അവധൂതൻ ആലോചിക്കുമ്പോ ഒരു പാമ്പ് ഇങ്ങനേ ചെന്നു. ഒരു എലി ണ്ടാക്കിയ മാളത്തിൽ ചെന്നിരുന്നു.
 *ആ പാമ്പ് മാളം ഒന്നും കെട്ടിയില്യ.*
നല്ല ബുദ്ധിശാലി ഈ പാമ്പ്! 

ഇത് കണ്ടപ്പോ അവധൂതൻ തീരുമാനിച്ചു സന്യാസികളും ഇതുപോലെ,

സുരമന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതലം അധിനം വാസ:
സർവ പരിഗ്രഹ ഭോഗ ത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:

എവിടെയെങ്കിലുമൊക്കെ അമ്പലങ്ങള് സത്രം ആരൊക്കെയോ കെട്ടി വെച്ചണ്ട്.
പലരും ആശ്രമം കെട്ടി വെച്ചണ്ട്.
നമ്മള് അവിടെ പോയി ഇരിക്കാം.
നമുക്ക് മിനക്കെടേണ്ട എന്ന് തീരുമാനിച്ചു.
ഒക്കെ കെട്ടി വെച്ചിരിക്കണു.
അങ്ങനെ ഒരു പാഠം പഠിപ്പിച്ചു ഈ സർപ്പം.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment