Saturday, December 14, 2019

*ശ്രീമദ് ഭാഗവതം 365*
ഈ 'ഞാൻ' ണ്ട്  എന്ന അനുഭവത്തിൽ നമുക്കാർക്കും സംശയല്യ.
എത്ര അന്ധകാരത്തിൽ ഇരുന്നാലും ഞാൻ ണ്ട് എന്ന അനുഭവം ണ്ട്. ശരീരം ണ്ട് എന്ന അനുഭവം ഇല്ല്യ.
ഈ ശരീരം,
മൃത്യു ആകുന്ന തക്ഷകൻ
എന്നെങ്കിലും ഒരു ദിവസം കൊണ്ട് പോകും. അപ്പോ എങ്ങനെ ഇരിക്കണം?
ഏത് സ്ഥിതിയിൽ ഇരിക്കണം?

ആ ഉപദേശം ആണ് ശുകാചാര്യർ രാജാവിന് കൊടുക്കണത്.

സ്വബോധേ ന അന്യബോധേ ച
ബോധരൂപതയാ ആത്മന:
ന  ദീപസ്യ  അന്യദീപേ ച
യഥാ സ്വാത്മപ്രകാശനേ.

ഒരു വിളക്ക് ണ്ട് എന്നറിയാൻ,
മറ്റൊരു വിളക്ക് വേണ്ട.
അതുപോലെ, താൻ ണ്ട്
എന്ന അനുഭവത്തിനെ
നിരൂപണം ചെയ്യാൻ
വേറെ ആരും വേണ്ട.

ആ അനുഭവത്തിനെ നമ്മള് ശ്രദ്ധിക്കുമ്പോ,
അത് ശരീരമോ,
മനസ്സോ,
ബുദ്ധിയോ,
അഹങ്കാരമോ,
ഒന്നും തന്നെയല്ല.

അഹങ്കാരം അടങ്ങുന്ന സ്ഥലത്ത്,
വ്യക്തി ബോധം ഇല്ലാതാവുന്ന സ്ഥലത്ത്,

അഹമി ച പ്രസുപ്തേ
കൂടസ്ഥ ആശയമൃതേ തത് അനുസ്മൃതിർന:

എല്ലാത്തിൽ നിന്നും മാറി നില്ക്കുന്ന,
ശുദ്ധമായ പ്രജ്ഞ,
ഭഗവദ് സ്വരൂപം,
ഭഗവാൻ മാത്രം അവിടെ അവശേഷിക്കും.

ശുകബ്രഹ്മ മഹർഷി
ഇത്രയും പരീക്ഷിത്ത് മഹാരാജാവിന് ഉപദേശിച്ചതെപ്പോൾ?

ഭക്തി കൊണ്ട്
പരിപാകപ്പെടുത്തി,
പരിപാകപ്പെടുത്തി,
പരിപാകപ്പെടുത്തി,
ഈ കുട്ടീം കോലും കളിക്കണതുപോലെയാണെന്ന് വിദ്യാപ്രകാശാനന്ദഗിരിസ്വാമികൾ  പറയും. 
കുട്ടീം കോലും കളിക്കുമ്പോ,
ആദ്യം ഒരു അടി അടിയ്ക്കും.
അടിച്ച് ഈ പുള്ള് കുറച്ച്  ഉയർന്ന് കഴിഞ്ഞ് ഒരടി കൊടുത്താൽ നേരെ മുകളിൽ പോകും.

അതുപോലെ,
ഭഗവദ് കഥകൾ കൊണ്ട് ഉയർത്തി,
ഉയർത്തി കൊണ്ടുവന്ന് അവസാനം പറഞ്ഞു,
 *തത്വമസി.*
ഏത് സത്യത്തിനെ നീ അന്വേഷിക്കുന്നുവോ,
ഏത് ഭഗവാനെ നീ അന്വേഷിക്കുന്നുവോ, ഏതാണോ അഭയപദം,
അതു തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം,
'തത്' പദം.
 *തത്വമസി* (തത് ത്വം അസി)

ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment