Sunday, December 08, 2019

ചതുശ്ലോകീ ഭാഗവതം :72

പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ
എല്ലാത്തിലും കലർന്നിരിക്കുന്നു....

എന്നാൽ കലർന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ
പ്രത്യേകമായിട്ടും ജലമായിട്ടും
അഗ്നിയായിട്ടും ഭൂമിയായിട്ടും
കാറ്റ് ആയിട്ടും ആകാശമായിട്ടും പ്രത്യേകം ആയിട്ടും കാണപ്പെടുന്നുണ്ട്...

അത് കൊണ്ട് അത് പ്രവേശിച്ചു എന്നും പ്രവേശിക്കാതെ നിക്കാണ്‌ ന്നും പറയാം..

ഈ പ്രപഞ്ചം ബ്രഹ്മത്തിൽ തോന്നുണൂ എന്നുള്ളത്  കൊണ്ട് ബ്രഹ്മത്തിന്റെ പൂര്ണതയ്ക്കു ഒരു കേടും പറ്റിയിട്ടില്ലാ എന്നുള്ളതിനാണ്
ഈ ദൃഷ്ടാന്തം ഉപയോഗിക്കുന്നത്...

പൂർണത്തിൽ നിന്നും പ്രപഞ്ചംണ്ടാവുന്നു...

പൂര്ണമദ: പൂർണ്ണമിദം

ഇത് പൂർണം ആണെന്ന് പറയാൻ പറ്റുമോ? പൂർണമാണ്..

എങ്ങനെ ആണ് ന്ന് വച്ചാൽ
സ്‌ക്രീനിൽ കാണുന്ന സിനിമ
സ്ക്രീൻ തന്നെയാണ്..

സിനിമയിൽ കാണുന്ന എല്ലാ വ്യക്തിത്വത്തിൻെറയും ഉണ്മയായ അസ്തിത്വം സ്ക്രീൻ തന്നെ ആണ്...

അതേപോലെ ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാത്തിന്റയും അസ്തിത്വം ബോധം തന്നെയാണ്...ആത്മ തന്നെ ആണ്.... 

അതുകൊണ്ട് ആത്മാവിനെ അറിഞ്ഞവന് എല്ലാം അത് തന്നെ ആണ് എന്ന് തോന്നും..

അതാണ്:
 ന പ്രതീയേത ച ആത്മനി
എന്ന് പറഞ്ഞത്...
ഇതെങ്ങനെ മനസ്സിലാക്കണം?

ഏതാവദേവ ജിജ്ഞാസ്യം
തത്വജിജ്ഞാസുനാത്മനഃ
ഇവിടെ തത്വജ്ഞാനം ആണ്..
ഇത് കേൾക്കുന്നവൻ
തത്വജിജ്ഞാസുവാണ്.... തത്വജ്ഞാനത്തിനു പേരാണ് സമാധി..

യോഗവാസിഷ്ഠത്തിൽ
വസിഷ്ഠൻ പറയ്‌ണത്‌
ജ്ഞാനികൾക്കുള്ള സമാധി
തത്വജ്ഞാനമാണ്.... അല്ലാതെ മനസ്സ് ജഢമായിട്ടു
ഇരിക്കലല്ല!!!

ശ്രീ നൊച്ചൂർ ജി....
Parvati 

No comments:

Post a Comment