Sunday, December 08, 2019

_🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻_

*_📚🔳INSPIRE - 39🔳📚_*

*_"ജീവിതകാലത്ത് നമ്മള്‍ചെയ്ത സദ്പ്രവൃ‍ത്തികള്‍, സാമ്പത്തികമായി നമ്മുടെ കൂടെയുണ്ടാവും.........! "_*


_ഒരിടത്ത് ധനാഢ്യനായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു..._

_അയാളുടെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു....._

_കച്ചവടം സംബന്ധിച്ച് ഉടമസ്ഥന്‍ ധാരാളം യാത്ര ചെയ്യുമായിരുന്നു. അപ്പോഴൊക്കെ കടയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മാനേജര്‍ക്കായിരുന്നു...._

_അതതു ദിവസത്തെ വിറ്റുവരവിന്റെ കണക്കുകള്‍ എഴുതിവെയ്ക്കണം. മാത്രമല്ല, ദിവസവുമുള്ള വിറ്റുവരവിലെ പത്തുശതമാനം മാറ്റിവെയ്ക്കണം....._

_ഈ പത്തുശതമാനത്തിലെ ഏഴുശതമാനം ഉടമയുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കണം. മൂന്നുശതമാനം അടുത്തുള്ള ഒരു ബാങ്കിലെ അക്കൗണ്ടില്‍ അടയ്ക്കണം. ബാങ്കില്‍ പണം അടയ്ക്കുന്നതിനെപ്പറ്റി കടയുടമ മാനേജര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്കിയിരുന്നു......_

_ഈ അക്കൗണ്ട് നമ്പര്‍ ഒരു അനാഥക്കുട്ടിയുടേതാണ്. അവന്റെ സംരക്ഷണത്തിനുള്ള പണമാണ്. അതുകൊണ്ട് ദിവസവും മൂന്നുശതമാനം ഈ അക്കൗണ്ട് നമ്പറില്‍ അടയ്ക്കണം...._

_തുടക്കത്തില്‍ മാനേജര്‍ കൃത്യമായി പണം അക്കൗണ്ടില്‍ അടച്ചു...._

_കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ മാനേജരുടെ മനസ്സില്‍ മറ്റൊരു ചിന്തയുദിച്ചു. ഒരു അനാഥന്റെ അക്കൗണ്ടാണ്. ഞാന്‍കൂടി കഷ്ടപ്പെടുന്നതില്‍നിന്ന് മൂന്ന് ശതമാനം എന്തിനാണ് അവന്റെ അക്കൗണ്ടില്‍ അടയ്ക്കന്നത്?_

_തുടര്‍ന്ന് അയാള്‍ ഒരുശതമാനം മാത്രം ബാങ്കിലടച്ചു...._

_ബാക്കിയുള്ളതുകൊണ്ട് കൂട്ടുകാരുമായിച്ചേര്‍ന്ന് മദ്യപിക്കാനും മറ്റും ദുര്‍ച്ചെലവുകള്‍ ചെയ്യാനും തുടങ്ങി....._

_കച്ചവടക്കാരന്‍ ഒരിക്കലും മാനേജരെ സംശയിച്ചില്ല. മാത്രമല്ല, കൃത്യമായ് പണം അടയ്ക്കുന്നുണ്ടോ എന്നു ചോദിച്ചുമില്ല......._

_നാളുകള്‍ കഴിഞ്ഞപ്പോള്‍ പല ദിവസവും മാനേജര്‍ ഈ പണം അക്കൗണ്ടില്‍ അടച്ചില്ല. മദ്യപാനവും ദുര്‍വൃത്തിയും മൂലം അയാള്‍ രോഗാതുരനായി മാറി. തുടര്‍ന്ന് ജോലിക്കുവരാന്‍ ബുദ്ധിമുട്ടായി....._

_രോഗംവന്ന് വീട്ടിലിരിക്കുമ്പോള്‍ അയാള്‍ക്ക് കടയുടമയുടെ ഒരു കത്തുകിട്ടി...._

_അതില്‍ കടയുടമ ഇങ്ങനെ എഴുതിയിരുന്നു:_

_‘നിനക്ക് അസുഖമാണന്നറിഞ്ഞു. ഇനി കടയില്‍ വരാന്‍ ബുദ്ധിമുട്ടാണെന്നും അറിഞ്ഞു. അതുകൊണ്ട് ഞാന്‍ സ്ഥാപനം നിര്‍ത്തുകയാണ്...._

_നിന്നോട് എല്ലാദിവസവും ബാങ്കില്‍ മൂന്നു ശതമാനം അടയ്ക്കണം എന്നു പറഞ്ഞത് ഓര്‍മയുണ്ടല്ലോ?_

_ഒരനാഥബാലന്റെ പേരിലാണ് അക്കൗണ്ട് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്....._

_അത് നിന്റെ പേരിലുള്ള അക്കൗണ്ടായിരുന്നു. ശിഷ്ടകാലം മുഴുവന്‍ നിനക്ക് സുഖമായി കഴിയാനുള്ള പണം ഇപ്പോള്‍ ആ അക്കൗണ്ടില്‍ കാണും._

_വിവേക ബുദ്ധിയോടെ ആ പണം ഉപയോഗിച്ച് ജീവിക്കണം.’_

_ഈ കത്ത് വായിച്ച മാനേജരുടെ അവസ്ഥയാണ് ഇന്ന് പലര്‍ക്കുമുള്ളത്......_

*_‘ഈശ്വരാ, എനിക്കുവേണ്ടി കരുതിവെച്ച അവസ്ഥകള്‍ ‍ഞാന്‍ ദുര്‍വിനിയോഗം ചെയ്തല്ലോ’ എന്ന് പിന്നീട് കരഞ്ഞിട്ടു കാര്യമില്ല. മരണം വരുമ്പോള്‍ കരഞ്ഞു വിളിച്ചിട്ട് എന്തുഫലം?_*

*_ജീവിതകാലത്ത് നമ്മള്‍ചെയ്ത സദ്പ്രവൃ‍ത്തികള്‍, സാമ്പത്തികമായി നമ്മുടെ കൂടെയുണ്ടാവും......._*

*_ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം....._*

*_അഹങ്കാരംകൊണ്ട് മറ്റുള്ളവരുടെ മേല്‍ കുതിര കയറരുത്...._*

*_മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല......_*

*_കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്...._*
*_അങ്ങനെ വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും......._*

*______/______/______/_____/______/______/*

No comments:

Post a Comment