Saturday, December 21, 2019

ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ ചതുർവ്വിധപുരുഷാർത്ഥങ്ങളുടെ സിദ്ധിയാണ് നാട്യത്തിന്റെ ഫലം . നാട്യദർശനത്തിന്ന് ആരേയും പ്രേരിപ്പിക്കേണ്ടതില്ല , പ്രേക്ഷകന്മാർ തന്നത്താൻ തേടിച്ചെന്നുകൊള്ളും .നടന്മാർക്കു കീർത്തിയും ലഭിക്കും . പുരുഷാർത്ഥങ്ങൾ നേടുവാനുള്ള ഉപദേശങ്ങ ളെയാണു നാട്യം പ്രദാനം ചെയ്യുന്നത് . കുറച്ചുകാലംകൊണ്ടു കഥാനായകൻ ജീവിതത്തിലെ മുഖ്യകർമ്മങ്ങളെ മുഴുവൻ പ്രദർശിപ്പിക്കുവാൻ നാട്യകലയ്ക്ക് കഴിവുണ്ട് . നൃത്തഗീതവാദ്യാദികലകൾ നാട്യത്തെ പോഷിപ്പിക്കുന്നു . ചിത്രശിലാദികളുടെ സഹായം കൂടാതെ നടന്മാർക്കു വേഷഗ്രഹണം സാധ്യമല്ല . ഇതിവ്യത്തങ്ങളെ അവലംബിക്കാതെ നാടകാദിദൃശ്യങ്ങൾക്കു രൂപം കൊടുക്കാൻ കഴികയുമില്ലല്ലോ . ഇങ്ങനെ സങ്കല്പിച്ചുകൊണ്ടാണ് ബ്രഹ്മാവു നാട്യവേദം നിർമ്മിച്ചത് . സങ്കല്പം ശരിയാവണമ ല്ലോ സൃഷ്ടി നന്നാവാൻ.
ഭരതമുനി നാട്യശാസ്ത്രം.
vipinkumar

No comments:

Post a Comment