Monday, December 23, 2019

🙏 എല്ലാവർക്കും നമസ്കാ രം.🙏 അമ്പാടി കണ്ണന്റെ ഒരു ദിവസം .നിർമാല്യം മുതൽ തൃപ്പുക വരെ.( 29)

ഭൂലോക വൈകുണ്ഡ്ഠ മായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പൂജ ഉച്ചപ്പൂജയാണ്. വൈകുണ്ഡ്ഠത്തിൽ വെച്ച് ഗോലോക നായകനായ ശ്രീകൃഷ്ണഭഗവാൻ പൂജിച്ച വിഗ്രഹമാണ് ഗുരുവായൂരിലെ ദിവ്യകോമള വിഗ്രഹം.ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ച അതേ ക്രിയാ മാർഗ്ഗത്തിൽ തന്നെയാണ് ഇന്നും ഗുരുവായൂരിലെ ഉച്ചപ്പൂജ.സഗുണോപസ കർക്ക് വേണ്ടി    യോഗീശ്വരനായ കൃഷ്ണനാൽ നിശ്ചയിക്കപ്പെട്ട അതേ ക്രിയാ യോഗമാർഗ്ഗo.

ശ്രീകൃഷ്ണ ഭഗവാൻ ശ്രീകൃഷ്ണ ഭഗവാനെ തന്നെ പൂജിക്കുന്നു. അത് കൊണ്ട്  പൂജിക്കുന്ന മേ ശാന്തി  സാധകനും പൂജ യിലൂടെ ഭഗവാനായി തന്മയീഭവിക്കാൻ ചില പ്രത്യേക യോഗ്യതകൾ ഉണ്ടാവണം.

ഗുരുസ്ഥാനിയനായ ക്ഷേത്രം തന്ത്രിയാണ് യോഗ്യതകൾ പരിശോധിക്കുന്നത്.മേശാന്തിമാരായി തിരഞ്ഞെടുക്കുന്നവർ അഗ്നിഹോത്രം, ഭട്ടവൃത്തി,യമ, നിയമാദി ഗുണങ്ങളോടുകൂടിയവരും, വൈദിക പരിജ്ഞാനമുള്ളവരുമായിരിക്കണമെന്ന് കണ്ണന് നിർബന്ധമാണ്.  തന്ത്ര, മന്ത്രങ്ങളറിയുന്ന ക്രിയാ യോഗമാർഗ അനുഷ്ഠിക്കുന്ന ഇവരിൽ ഒരാളെ കണ്ണൻ തന്നെ മേശാന്തിയായി  തിരഞ്ഞെടുക്കുന്നു.

ക്ഷേത്രം തന്ത്രി ആചാര്യ സ്ഥാനത്ത് ഇരുന്ന് ശ്രീകൃഷ്ണ ഭഗവാൻ നിശ്ചയിച്ച പ്രത്യേക പൂജാ ക്രമങ്ങെളും മൂലമന്ത്ര ഉപദേശവും നൽകുന്നു. പുഴക്കൽ ചേന്നാസ്സ് മനക്കാരാണ് ഗുരുവായൂർ തന്ത്രി. ആചാര്യനായ ക്ഷേത്രം തന്ത്രി കണ്ണന്റെ പിതൃസ്ഥാനം വഹിക്കുന്നു. അത് കൊണ്ട് ശ്രീകൃഷ്ണ ഭഗവാന്റെ നിശ്ചയങ്ങളും നിയോഗങ്ങളും ഭക്തരെ അറിയിക്കുന്നതും ക്ഷേത്രം തന്ത്രിയാണ്.

ആചാര്യ തപസ്സ് അർച്ചകനിലേക്ക് പകരുന്നതോടെ അർച്ച കൻ പ്രഭാവനായി ഭവിക്കുന്നു.

ആചര്യ തപസ്സിന്റെ പുണ്യവും അർച്ചന്റെ പ്രഭാവവും കൊണ്ട് ചൈതന്യവർദ്ധനവ് ഉണ്ടാകുന്നു. ഈ വർദ്ധിത ചൈതന്യം ക്ഷേത്ര ദർശനത്തിലൂടെ കണ്ണൻ ഭക്തരിലേക്ക് പകർന്ന് അനുഗ്രഹിക്കുന്നു. സർവ്വസൗഭാഗ്യങ്ങളും വാരിക്കോരി നൽകുന്നു.ആനന്ദത്തിന്റെ തുര്യായാതീത അവസ്ഥയിലേക്ക് നയിക്കുന്നു.

തന്ത്രസമുച്ചയത്തിലെ സാമന്യ പൂജാവിധിയിൽ വിജ്ഞാനമുള്ള കണ്ണനാൽ നിയമിതനായ മേശാന്തി, പ്രത്യേകമായ ശ്രീ കൃഷ്ണ സമ്പ്രദായങ്ങളും, താന്ത്രിക മാർഗ്ഗത്തിന്റെ രഹസ്യ മാർഗ്ഗങ്ങളും, തന്ത്രിയിൽ നിന്ന് ഉപദേശം സ്വീകരിച്ച് ഉച്ചപ്പൂജയുടെ കർമ്മങ്ങൾ ആരംഭിക്കുന്നു.

ഗുരുവായൂരിലെ ഉച്ചപ്പു ജയുടെ സാമന്യ വിവരങ്ങൾ അടുത്ത ദിവസം.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി .ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ9048205785.

No comments:

Post a Comment