Sunday, December 08, 2019

 *⚜ഏകാദശി മാഹാത്മ്യം പറയുന്ന അംബരീഷൻ-ന്റെ കഥ⚜*
🎀♾♾♾♾❣♾♾♾♾🎀

സൂര്യവംശജനും നഭഗപുത്രനും മഹാജ്ഞാനിയുമായിരുന്നു അംബരീഷൻ.
അളവറ്റ ഭൂമിക്കും ധനത്തിനും അധിപനായിരുന്ന അദ്ദേഹത്തിന് മഹാവിഷ്ണുവില്‍  അചഞ്ചലമായ ഭക്തി ഉണ്ടായിരുന്നു. നമുക്ക് ഒരു കുംടുബത്തിന്റെ മാത്രം പ്രാരാബ്ദം ഉണ്ടായിട്ടും മറ്റെല്ലാത്തിനും സമയം ഉണ്ട് , ഭഗവാനെ സ്മരിക്കാനോ ഭഗവത് കഥകള്‍ കേള്‍ക്കുവാനോ സമയമില്ല എന്ന പരാതിയാണ്. ഭഗവാനോട് പ്രിയം ഉണ്ടെങ്കില്‍ ഒരു പ്രാരാബ്ദവും തനിക്കും ഭഗവാനും ഇടയില്‍ തടസ്സമായി വരില്ല എന്ന അംബരീഷ മഹാരാജാവ് കാണിച്ചു തരുന്നു. അദ്ദേഹം വളരേ ധർമ്മനിഷ്ഠയോടെ ഒരു കുറവും ഇല്ലാതെ രാജ്യം ഭരിച്ചുവന്നു. ഇതിനിടയില്‍ ഭഗവത് ഭജനത്തിനും, സത്സംഗത്തിനും അദ്ദേഹം ധാരാളം സമയം കണ്ടെത്തി. ഒന്നും ആഗ്രഹിക്കാതെയുള്ള അംബരീഷന്റെ പ്രേമഭക്തിയില്‍ ഭഗവാന്‍ വളരെയധികം സംപ്രീതനായി. ശത്രുസംഹാരത്തിന് സമർത്ഥമായ തന്റെ ചക്രായുധത്തെ അംബരീഷനു നൽകി  അനുഗ്രഹിച്ചു.
വിഷ്ണുപ്രീതിയ്ക്കായി ദ്വാദശിവൃതം അനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന കുലഗുരുവായ വസിഷ്ഠമഹർഷി ഉപദേശമനുസരിച്ച് അദ്ദേഹം വൃതം നോല്‍ക്കാനാരംഭിച്ചു. അതേ നമ്മള്‍ നോല്‍ക്കുന്നപോലെ ഉപായത്തിലൊന്നും അല്ലാ ട്ടോ.നമ്മള്‍ ഏകാദശിക്ക് അരിക്കു പകരം ഗോതമ്പാക്കും. ഗോതമ്പ്കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം. അങ്ങനെയല്ല ഭഗവാന് സന്തോഷാവണം എന്ന് ആഗ്രഹിച്ച് നിറഞ്ഞ ഇഷ്ടത്തോടെയാണ് അംബരീഷ രാജാവ് വൃതം നോറ്റത്. തലേന്നാളും പിറ്റേന്നാളും ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടും ഏകാദശി ദിനത്തില്‍ ആഹാരം ഉപേക്ഷിച്ച് മുഴുവനായും വിഷ്ണു കഥകള്‍ കേള്‍ക്കുക, നാമം ജപിക്കുക, ഭജന ചെയ്യുക എന്നിങ്ങനെ പരിപൂര്‍ണ്ണമായി സമര്‍പ്പണം ചെയ്തു കഴിയണം. പശുക്കള്‍ക്കും   ബ്രാഹ്മണർക്കും യഥാവിധി ഭോജനവും  നല്കണം. അദ്ദേഹം രാജാവായതു കൊണ്ട് ബ്രാഹ്മണർക്കു അറുപതുകോടി നല്ല പശുക്കളെ ദാനവും നല്കി. ഇപ്രകാരം ഒരുവർഷക്കാലം ഏകാദശി നോൽക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത് . ആ വൃതാവസാനം പാരണ വീടുക എന്നൊരു ചടങ്ങുണ്ട്.  അതു തെറ്റിപ്പോയാല്‍ വീണ്ടും ഒരു വര്‍ഷം കൂടിക്കഴിഞ്ഞു മാത്രമേ വൃതം അവസാനിപ്പിക്കാനാവുകയുള്ളൂ. തനിക്കു ഭഗവാന്‍റെ കാരുണ്യത്താല്‍ ലഭിച്ച അതീവ ഭഗ്യമായിക്കരുതി യമുനാതീരത്തെ മധുവനത്തിൽ വന്ന് അദ്ദേഹം വൃതമനുഷ്ഠിച്ചു തുടങ്ങി. വ്രതത്തിലുള്ള അംബരീഷന്റെ നിഷ്ഠകണ്ട് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഇന്ദ്രന്‍ ഭയന്നു. അംബരീഷൻ ദ്വാദശിവ്രതം പാരണവീടി അവസാനിപ്പിക്കുവാൻ തയ്യാറാകുന്നവേളയിൽ ഇന്ദ്രന്റെ പ്രേരണയാല്‍ അംബരീഷന്റെ വ്രതം മുടക്കാനായി ദുര്‍വാസാവ് മഹര്‍ഷി  അംബരീഷന്റെ അടുത്തെത്തി. അദ്ദേഹത്തെ  അംബരീഷൻ വളരേ സന്തോഷത്തോടെ  സ്വീകരിച്ച് പാദ നമസ്ക്കാരം ചെയത്, ഇന്നത്തെ ഭിക്ഷ ഇവിടെനിന്നും കഴിക്കുവാൻ മഹർഷിയോട് അപേക്ഷിച്ചു. അത് സമ്മതിച്ച ദുർവ്വാസാവ് കുളിയും മദ്ധ്യാഹ്നക്രിയകളും കഴിച്ച് ഉടൻവരാം എന്നുപറഞ്ഞ് യമുനാതീരത്തേയ്ക്കു പോയി.പാരണവീടി വ്രതം പൂർത്തീകരിക്കുവാനുള്ള സമയം അതിക്രമിച്ചിട്ടും മഹർഷി മടങ്ങിയെത്തിയില്ല.  വൃതഭംഗം വാരാതിരിക്കുവാനായി രാജാവ്, വെറും ജലം കുടിച്ച് പാരണവീടാമെന്നും അതുകൊണ്ട് ഭക്ഷിച്ചു എന്ന് വരുകയുമില്ലെന്നും വേദത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണരുടെ നിർദ്ദേശത്തെ സ്വീകരിച്ച് വിഷ്ണുവിനെ പ്രാർത്ഥിച്ചുകൊണ്ട്  തുളസീതീർത്ഥം സേവിച്ച് പാരണവീട്ടി. മടങ്ങിയെത്തിയ ദുർവ്വാസാവ് അംബരീഷൻ തന്നെക്കൂടാതെ പാരണവീടി എന്നറിഞ്ഞ് ക്രുദ്ധനായി. ദുര്‍വാസാവ് വളരെയധികം കോപിച്ചിട്ടും അംബരീഷന് യാതൊരു ഭാവഭേദവുമുണ്ടായില്ല. അദ്ദേഹം വിനയാന്വിതനായി തൊഴുതുകൊണ്ട് ''എന്നില്‍നിന്ന് എന്തെങ്കിലും തെറ്റുവന്നെങ്കില്‍ എന്നോടു ക്ഷമിക്കണം'' അപേക്ഷിച്ചു. അത് വകവയ്ക്കാതെ തന്നെ അപമാനിച്ച രാജാവിനെ ദണ്ഡനം ചെയ്യുവാനായി മഹർഷി തന്റെ ജടയിൽനിന്നും പ്രളയാഗ്നിക്കുസമാനം സംഹാരശക്തിയുള്ള ഒരു കൃത്യയെ സൃഷ്ടിച്ച് അദ്ദേഹത്തിനു നേരെ അയച്ചു. പെട്ടെന്ന് അംബരീഷന്റെ രക്ഷയ്ക്കായി മഹാവിഷ്ണുവിനാൽ മുൻപു നിയോഗിക്കപ്പെട്ട സർവ്വസംഹാരദക്ഷനായ സുദർശനചക്രം  അവിടെ ആവിർഭവിച്ച്, അംബരീഷനെ സംഹരിക്കുവാനൊരുങ്ങുന്ന കൃത്യയെ ദഹിപ്പിച്ചു ദുർവ്വാസാവിനുനേരെ തിരിഞ്ഞ സുദർശത്തിനെ ഭയന്ന് ഋഷി ഓടിത്തുടങ്ങി. ത്രൈലോക്യങ്ങളിലും തന്നെ പിന്തുടർരുന്ന സുദർശനത്തില്‍ രക്ഷ നേടാന്‍ ബ്രഹ്മദേവനെ അഭയം പ്രാപിച്ചു. വിഷ്ണു ചക്രത്തിനോടെതിര്‍ക്കാനാവില്ല എന്നു പറഞ്ഞ്
ബ്രഹ്മാവ് ദുർവ്വാസാവിനെ കൈയ്യൊഴിഞ്ഞു.ഭയന്നോടിയ ദുർവ്വാസാവ് നേരെ കൈലാസത്തിൽ ചെന്ന് ശ്രീപരമേശ്വരനെ അഭയം പ്രാപിച്ചു. ശിവനും നസ്സഹായനാണ് എന്നു പറഞ്ഞപ്പോള്‍ ദുർവ്വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാനെന്താ പറഞ്ഞേന്നോ?
"ഹേ മഹര്‍ഷേ ഞാന്‍ തീര്‍ത്തും നിസ്സഹായനാണ്.   ഭക്തന്റെ വെറും ദാസന്‍ മാത്രം.  എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ."വിഷ്ണു ഭഗവാന്റെ വാക്കുകള്‍ കേട്ട ദുര്‍വാസാവ്  മഹര്‍ഷി അംബരീഷനെത്തന്നെ ശരണം പ്രാപിച്ച് മാപ്പുചോദിച്ചു. അപ്പോഴും മഹര്‍ഷിയുടെ കാലുകള്‍ കഴുകി വെള്ളം ശിരസ്സില്‍ ധരിച്ചു. അതിനുശേഷം രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. "ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകാനുള്ള കാരുണ്യമുണ്ടാകണം". രാജാവിന്‍റെ വിനയത്തിലും ഭക്തിയിലും പ്രീതനായ സുദര്‍ശനചക്രം  ശാന്തമായി . അംബരീഷനെപ്പോലെ മനസ്സുള്ളവര്‍ക്കേ ഈശ്വരന്‍ കൂടെയുളളത് അറിയാനും അനുഭവിക്കാനും കഴിയൂ. മനസ്സ് ശുദ്ധമായാലേ ഈ അനുഭവം ഉണ്ടാകുകയുള്ളു. അതിനാണ് ഭഗവത്പ്രേമത്തോടെയുള്ള ശ്രവണവും കീര്‍ത്തനവും നാമജപവും. ഭക്തി ഉള്ളിടത്ത് വിനയം, ക്ഷമ, കാരുണ്യം തുടങ്ങിയ ഗുണങ്ങളും ഉണ്ടാകും. ഞാന്‍ സകലരുടെയും ദാസന്‍ എന്ന  യഥാര്‍ഥ ഭക്തന്റെ ഭാവം വിഷ്ണുഭക്തനായ അംബരീഷനില്‍ നിറഞ്ഞു നിന്നു. എല്ലാവരുടെ ഉള്ളിലും കൃഷ്ണപ്രേമം നിറയട്ടെ. സദാ കൃഷ്ണ സ്മരണയുള്ളതാകട്ടേ ഈ ഏകാദശി.

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment