Monday, January 27, 2020

കേനോപനിഷത്ത്‌ സാമവേദത്തിലുള്ളതാണ്‌. ഇതിലെ ഒന്നാമത്തെ മന്ത്രം ആരംഭിക്കുന്നത്‌ കേന എന്നു ചോദിച്ചുക്കൊണ്ടാണ്‌. കേന എന്നാല്‍ ആരാല്‍, ആരുടെ പ്രേരണയാല്‍ എന്ന ചോദ്യത്തോടെ, സംശയത്തോടെ ഉപനിഷത്ത്‌ ആരംഭിക്കുന്നു. അതുക്കൊണ്ടാണ്‌ ഈ ഉപനിഷത്തിനു കേനോപനിഷത്ത്‌ എന്നു പേരു വന്നത.്‌
ഈശാവാസ്യം ഇതം സര്‍വം എന്നു പറഞ്ഞുക്കൊണ്ടാണ്‌ ഈശാവാസ്യോപനിഷത്ത്‌ ആരംഭിക്കുന്നത്‌. അതുക്കൊണ്ട്‌ ആ ഉപനിഷത്തിനു അങ്ങനെയൊരു പേരുണ്ടായി. എന്നാല്‍ എല്ലാ ഉപനിഷത്തുക്കളുടേയും പേര്‌ ഇങ്ങനെയുണ്ടാതാണെന്നു ധരിക്കണ്ട. കഠോപനിഷത്ത്‌ കാഠകശാഖയില്‍ പെടുന്നതാണ്‌. മാത്രമല്ല കഠം എന്നു പറയുന്നത്‌ ഹൃദയത്തെയാണ്‌. അതൊരു ഹൃദയോപനിഷത്താണ്‌. ഹൃദയാന്തര്‍ഭാഗത്താണ്‌ അത്‌ കുടിക്കൊള്ളുന്നത്‌. അത്രയും ഗംഭീരമായിട്ടുള്ളതാണ്‌ കഠോപനിഷത്ത്‌. തുടര്‍ന്ന്‌ ചാന്ദോക്യം, തൈതരീയം, ബൃഹതാരണ്യകം തുടങ്ങിയവ. അതെല്ലാം ഒരോരോ ഋഷിയും ചില പ്രത്യേക വേദഭാഗങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്‌.

No comments:

Post a Comment