Friday, January 24, 2020

ലോകത്തില്‍ ഉണ്ടെന്നുപറയാന്‍ നമുക്ക്‌ ഒരു എതിരാളി മാത്രമേയുള്ളൂ അതു നമ്മുടെ അഹങ്കാരമാണ്‌. അതിനെ കീഴടക്കുന്നതാണു ശരിയായ ധീരത. അതിനെ ഈശ്വരനു സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭയമില്ല. ടെന്‍ഷനില്ല. ജീവിതത്തില്‍ ഏതു സാഹചര്യത്തെയും നിശ്ചിന്തനായി നേരിടാന്‍ കഴിയുന്നതാണു ധീരത. അവിടെ പ്രതീക്ഷയില്ല. അതുകൊണ്ട്‌ നിരാശയുമില്ല. അവിടെ സംഘര്‍ഷമില്ല. അതിനാല്‍ ശാന്തി വേറെ അന്വേഷിക്കേണ്ട ആവശ്യമില്ല. ജീവഭാവം നിലനില്‍ക്കുന്നതുവരെ ഭയം ഉണ്ടാകും. അതുപോയി ആത്മഭാവം വന്നാല്‍ എല്ലാ ഭയവും അസ്തമിക്കുന്നു. ആരെയും എന്തിനെയും സ്വാഗതം ചെയ്യാന്‍ കഴിയുന്ന മനസ്സാണു സമര്‍പ്പണം കൊണ്ടു നമുക്കു കിട്ടുന്നത്‌.
savithri

No comments:

Post a Comment