Saturday, February 29, 2020

അവധൂത ചിന്തകൾ
***************************

1. ദേഷ്യം വരുമ്പോൾ ആദ്യം പീഡിപ്പിക്കപ്പെടുന്നത് ഞാൻ തന്നെയാണ്..

2. എന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ദേഷ്യത്തെ പലപ്പോഴും ഞാൻ പുറത്ത് കണ്ടിട്ടുണ്ട്..

3. ദേഷ്യം ഒരു വിത്തായി സങ്കല്പിച്ചാൽ അത് വളരുന്നു എങ്കിൽ ഓർക്കുക. അവിടെ നല്ല വളക്കൂറുള്ള മണ്ണുണ്ട് എന്ന്.

4. ദേഷ്യപ്പെട്ടുകൊണ്ട് ചെയ്യുന്നതെല്ലാം സ്നേഹത്തോടെയും  ചെയ്യാനും ചെയ്യിപ്പിക്കുവാനും സാധിക്കും.

5. ഒരാളോട് ദേഷ്യം തോന്നുന്നുവെങ്കിൽ അയാളോട് വെറുപ്പായിരിക്കാം ആദ്യം ഉണ്ടായിരുന്നത്.

6. ഉള്ളിലെ മാലിന്യം പുറം തള്ളുന്നത് ദേഷ്യം എന്ന വാതിലിൽ കൂടിയല്ല. പകരം ഉള്ളിൽ മാലിന്യം നിറയുന്നത് ദേഷ്യം എന്ന വാതിലിൽ കൂടിയാണ്.

7. ദേഷ്യത്തെ ചുമക്കുന്നത് എന്തിനാണ്? അത് എനിക്ക് ഉപകരിക്കും എന്ന് ചിന്തിച്ചിട്ടാണോ?

8. മറ്റൊരാൾ നിങ്ങളോട് ദേഷ്യപ്പെട്ടാൽ നിങ്ങൾക്ക് സഹിക്കുവാനാകുമോ? പിന്നെ എന്തിന് ഞാൻ മറ്റുള്ളവരോട് ദേഷ്യപ്പെടണം?

9. ദേഷ്യപ്പെടുമ്പോൾ നിങ്ങളിൽ ഉണ്ടാവുന്ന സമ്മർദ്ദം, നിങ്ങളിൽ ഉണ്ടാകുന്ന ഊർജ നഷ്ടം എന്നിവ നിങ്ങൾ എങ്ങനെ നികത്തിയെടുക്കും?

10. തന്നിൽ സ്പർശിക്കാതെ ദേഷ്യപ്പെടുവാൻ സാധിക്കുന്നവന് ദേഷ്യപ്പെടുവാൻ അധികാരമുണ്ട്.

അവധൂത് ഗുരുപ്രസാദ്

No comments:

Post a Comment