Tuesday, February 04, 2020

'സ്വർഗ്ഗകാമോയ ജേത

വേദങ്ങളിൽ ഫല ശ്രുതി എന്തിനാണ് കൊടുത്തിരിക്കുന്നത് ?മോക്ഷം ലക്ഷ്യം എങ്കിൽ സൂക്തങ്ങൾക്ക് അവസാനം എന്തിനു ആണ് ഫല ശ്രുതി കൊടുക്കുന്നത് ?വേദം പരോക്ഷവാദം ആണ് .ആത്മജ്ഞാനത്തിനു തടസ്സമായ പുണ്ണ്യ പാപങ്ങളെ ഇല്ലാതെയാക്കാൻ ആണ് വേദങ്ങളിൽ കർമ്മങ്ങൾ വിധിച്ചിട്ടുള്ളത് .എന്നാൽ ഫല ശ്രുതി ,സ്വർഗ്ഗ വാഗ്‌ദാനം എന്തിനു എന്ന് ചോദിച്ചാൽ അത് അല്പജ്ഞരായ ജനങ്ങളെ ആകർഷിക്കുന്നതിനായി ആണ് .കുട്ടിക്ക് അസുഖം ബാധിച്ചാൽ മരുന്ന് കഴിക്കണം .മരുന്ന് കഴിക്കാൻ മിഠായി തരാം എന്ന് പറഞ്ഞു മരുന്ന് കുടിപ്പിക്കുന്നു .മരുന്നിന്റെ ഫലം എന്ത് തന്നെ ആയാലും രോഗം മാറൽ ആണ് ലക്ഷ്യം .
അതിനാൽ വേദങ്ങളിലെ ഫല ശ്രുതി ജനങ്ങളെ അതിലേക്കു ആകർഷിക്കാൻ മാത്രം ആണ് .
Gowindan Namboodiri 

No comments:

Post a Comment