Monday, March 02, 2020

[03/03, 03:28] Praveen Namboodiri Hindu Dharma: (76). ശ്രീ ഗുരുവായുരപ്പന്റെ സഹസ്രകലശ ചടങ്ങുകൾ. നാലാം ദിവസം.

കാലത്ത് മൂന്ന് മണിക്ക് തന്നെ ഹോമാഗ്നി തെളിയും.
ഇന്ന് ഹോമധൂപം കൊണ്ട് ക്ഷേത്ര പരിസരവും, ഗുരുപവനപുരിയും, ആവൃതമാകും. ക്ഷേത്രത്തിൽ കാലത്ത് വാതിൽമാടത്തിലെ മഹാ ഹോമകുണ്ഡത്തിൽ ജാതവേദസ്സ് പ്രജ്വലിക്കും.

ആചാര്യ കുണ്ഡത്തിൽ അഗ്നിജനന ക്രിയകൾ നടക്കും

വിധി പ്രകാരം, ശാസ്ത്രിയമായ സങ്കൽപ്പങ്ങൾക്കനുസരിച്ച് ഹോമകുണ്ഡങ്ങൾ അലങ്കാരങ്ങളോടെ മുൻകൂട്ടി നിർമ്മിച്ചിരിക്കും. കുണ്ഡത്തെ മന്ത്രപൂർവ്വം ജല പ്രോക്ഷണം ചെയ്ത് ശുദ്ധീകരിക്കും. വേണ്ടതായ രക്ഷകൾ ചെയ്ത് ശോഷണാദികൾ അഞ്ചും ചെയ്യും.

ശോഷണാദികൾ കൊണ്ട് ഭൂമി ജലം തേജസ്സ്, വായു, ആകാശം എന്നിവയെല്ലാം ശുദ്ധീകരിക്കപ്പെടും.

പഞ്ചഭൂത ശുദ്ധിക്ക് ശേഷം .പുഷ്പഗന്ധാ ക്ഷത വിഷ്ടരത്തെ ഹോമകുണ്ഡത്തിൽ വെച്ച്
ശ്രീ ബീജം കൊണ്ട് പൂജിച്ച് അഗ്നിജനന ക്രിയകൾ ആരംഭിക്കുന്നു.

കണ്ണന്റെ ഗർഭഗൃഹത്തിൽ കണ്ണന് മുന്നിൽ നൂറ്റാണ്ടുകളായി ഒളിമങ്ങാതെ ,ചാഞ്ചാട്ടമില്ലാതെ ,ശുഭമായി ഭദ്ര ദീപത്തിൽ ജ്വലിച്ച് കത്തി കൊണ്ടിരിക്കുന്ന ആ കുളിർമയേറിയ ചൈതന്യാഗ്നി ആചാര്യൻ കുണ്ഡത്തിന്റെ നാഭി സ്ഥാനത്ത് സ്ഥാപിച്ച് ദ്രവ്യ ചൈതന്യത്തെ മാറ്റി ശുദ്ധി വരുത്തി ദ്യവ്യ ചൈതന്യാഗ്നിയെ ജനിപ്പിച്ച് അഗ്നി ജനനക്രിയകൾ ചെയ്യുന്നു.

ഷോഡശ സംസ്കാര ക്രിയകളിൽ,

ഗർഭാധാനം

പുംസവനം

സീമന്തം

ജാതകർമ്മം

നാമകരണം

ഉപനിഷ്ക്രമണം

അന്നപ്രാശനം

ചൌളം

ഉപനയനം വരെയുള്ള അഷ്ട സംസ്ക്കാക്രിയകൾ ( ഉപനിഷ്ക്രമണം കൂടാതെ ) ആജ്യാഹുതി മന്ത്രങ്ങൾ പ്രത്യേകം, പ്രത്യേകം ആഹുതി ചെയ്ത് ക്രിയകൾ നടത്തുന്നു.

മഹാകുണ്ഡത്തിൽ നിന്ന് ഈ ഹോമാഗ്നി വിവിധ പരികുണ്ഡങ്ങളിലേക്ക് പകർന്ന് പ്രായശ്ചിത്ത ഹോമം നിർവഹിക്കുന്നു. കാലത്ത് മൂന്ന് മണിക്ക് തുടങ്ങുന്ന ഹോമത്രിയകൾ രാവിലത്തെ ശിവേലി വരെ നീണ്ടു നിൽക്കും.

ശിവേലിക്ക് ശേഷം മഹാകുംഭാഭിഷേകം ,പന്തീരടി പൂജഎന്നിവയാണ്

പന്തീരടിക്ക് ശേഷം പ്രായശ്ചിത്ത ഹോമകലശങ്ങൾ കണ്ണന് അഭിഷേകം ചെയ്യും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.
[03/03, 03:28] Praveen Namboodiri Hindu Dharma: (75) ശ്രീ ഗുരുവായുരപ്പന്റെ സഹസ്ര കലശ ചടങ്ങുകൾ. മുന്നാം ദിവസം.

ഇന്ന് കണ്ണന് ബിംബ ശുദ്ധികലശങ്ങൾ അഭിഷേകം ചെയ്തു. ചതു ശുദ്ധിയും, ധാരയും, പഞ്ചഗവ്യ അഭിഷേകവും, പഞ്ച തത്വപൂജ ചെയ്ത പഞ്ചകലശങ്ങളും  അഭിഷേകം ചെയ്തു.

രാവിലെ തന്നെ മഹാകുംഭ പൂജയും ഉണ്ടായി. ഭദ്രകം പത്മമിട്ട് നെല്ല്, അരി, എള്ള്,, കടുക് എന്നിവ കൊണ്ട് പീഠം വിരിച്ച് അതിൽ അഷ്ടദളാകൃതിയിൽ ത്രിഗുണ നൂല്ല് ചുറ്റിയ മഹാകുംഭത്തേ വെച്ച് പൂജിക്കുന്നു.

പീഠ പൂജ ചെയ്ത് ശക്ത്യാവഹന, കൂഭ സംസ്കാരം ശോഷണാദി,ത്രി കലാന്യാസം, കുംഭാ വാഹന, കൂർച്ച ന്യാസം, നവരത്ന സ്വർണ്ണ ന്യാസം, മാനസ പൂരണം എന്നിങ്ങന്നെ 'ഒട്ടേറേ ക്രിയകൾ ചെയ്ത് കലശം പൂജിക്കുന്നു.

പിനീട് കലശ സ്ഥിതതായ ഭഗവാന്റെ മൂലാധാരം, , ഹൃദയം, ഭ്യൂമദ്ധ്യസ്ഥാനംഎന്നിവട ങ്ങളിലും വേദം മന്ത്രം ജപിച്ച് മാഹാകുംഭത്തിൽ
മഹാപൂജ ചെയ്യണം.

മഹാകുംഭ പൂജയുടെ തെക്ക് ഭാഗത്ത് കർക്കരി കുംഭപൂജ ചെയ്ത് ഹോമ സംമ്പാദങ്ങൾ നൃസിക്കണം. ഹോമത്തിലെ മന്ത്രങ്ങൾ തൊട്ടു ജപിക്കുകയും വേണം. പൂജിക്കുന്ന ആചാര്യൻ ഉപവസിച്ച്,  ശുദ്ധിയോടെ അധിവസിക്കുന്നു.

അധിവാസ ഹോമകുണ്ഡത്തിൽ കരിങ്ങാലി ചമതയോ, പ്ലാശിൻ ചമതയോ, പ്രത്യേക മന്ത്രങ്ങളെ കൊണ്ട് ഹോമിച്ച് ,നെയ്യ്, ഹവിസ്സ്, മലര്, എള്ള്, കടുക് എന്നിവയും മന്ത്രപൂർവ്വം ഹോമിക്കുന്നു.

രാത്രി കണ്ണനെ പൂജിച്ച് കണ്ണന്റെ വലത് കയ്യിൽ കാപ്പ് കെട്ടി അലങ്കരിക്കുന്നു. ചെറിയ പട്ടു കഷ്ണത്തിൽ, മുത്ത്, കടുക് ,സ്വർണ്ണം എന്നിവ വെച്ച് താമരനൂൽ കൊണ്ടാണ് കാപ്പ് കെട്ടുന്നത്.

മഹാകുംഭാഭിഷേകത്തിന്റെ തലേ ദിവസമായ ഇന്നാണ് ഈ ക്രിയകൾ,

നാളെ ശ്രീ ഗുരുവായുരപ്പന് മഹാകുംഭാഭിഷേകം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.

No comments:

Post a Comment